ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ച 17 കാരി റോഡിൽ പ്രസവിച്ചു.

ഓരോ തവണ ഡയൽ ചെയ്യുമ്പോഴും ഉള്ളിൽ എന്തോ കത്തിയമരും പോലെ….ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ടായിരുന്നു ഡയൽ ചെയ്തുകൊണ്ടിരുന്നത് ഒന്നു കോൾ കണക്റ്റ് ആവണേന്… അവൾക്കറിയാമായിരുന്നു അവളുടെ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന് എന്നാലും ഒരു പ്രതീക്ഷയി ൽ ആയിരുന്നു അവൾ വിളിച്ചു കൊണ്ടിരുന്നത് അവൾ വിളിച്ചത് മറ്റാരെയുമല്ല അവളുടെ കാമുകനെ തന്നെ പെട്ടെന്ന് പൊട്ടി മുളച്ച ഒരു പ്രണയം അയാളുടെ വശ്യമായ നോട്ടത്തിലും സ്പർശത്തിലും അവൾ മതിമറന്നു വിലപ്പെട്ടതെല്ലാം അയാളുടെ മുമ്പിൽ കാഴ്ചവച്ചു എല്ലാ പ്രണയകഥയിലും എന്നപോലെ ഇവിടെ ട്വിസ്റ്റ് ഒന്നും സംഭവിച്ചില്ല. അയാളുടെ ആഗ്രഹങ്ങൾ സാധിച്ചു കഴിഞ്ഞതോടെ അയാൾ അവളിൽ നിന്നും അകലാൻ തുടങ്ങി. കുടുംബം കുട്ടികൾ ഭാര്യ ബാധ്യത അങ്ങനെ അതുവരെ ഇല്ലാതിരുന്ന എല്ലാ കാരണങ്ങളും പെട്ടെന്ന് പൊട്ടി മുളച്ചു. അവൾക്ക് അയാളെ വിട്ടുപിരിയാൻ പറ്റാതായി ബന്ധപ്പെടാൻ ഒരുപാട് ശ്രമിച്ചെങ്കിലും പറ്റിയില്ല അയാളുടെ ഓർമകളിൽ അവളുടെ ജീവിതം നശിക്കാൻ തുടങ്ങി ഇതൊരു സാധാരണ പ്രണയകഥയാണ് പക്ഷേ ഈയടുത്തകാലത്ത് ഇതിലും ട്വിസ്റ്റ് ഉള്ള മറ്റൊരു സംഭവമുണ്ടായി…

ജാർഖണ്ഡിലെ ചാന്ദിൽ ടൗണിൽ 17 കാരി പ്രസവ വേദനയിൽ ഒരു ആരോഗ്യ കേന്ദ്രത്തിലെത്തി കൂടെ ആരുമില്ല എന്ന കാരണം പറഞ്ഞു ആശുപത്രി അധികൃതർ അവർക്ക് ചികിത്സ നിഷേധിച്ചു.. അവിടെ നിന്നും ഇറക്കിവിടപെട്ട പെൺകുട്ടി പ്രസവ വേദന സഹിക്കാൻ വയ്യാതെ അവസാനം നടുറോട്ടിൽ നാട്ടുകാർ നോക്കി നിൽക്കേ പ്രസവിച്ചു…

അവൾ ആരാലും പീഡിപ്പിക്കപ്പെട്ടവളല്ല കാമുകനിൽ നിന്നും ഗർഭം ധരിച്ചതാണ് കാര്യം കഴിഞ്ഞപ്പോൾ അയാൾ നൈസ് ആയി മുങ്ങി കളഞ്ഞു… അവനെ തേടി വീടു വിട്ടിറങ്ങിയ പെൺകുട്ടിയെ അവൻ സ്വീകരിച്ചില്ല വീട്ടിലേക്ക് മടങ്ങിപ്പോകാതെ അവൾ തെരുവിൽ കഴിഞ്ഞു പിന്നീട് എപ്പോഴോ ആണ് അവർ അറിഞ്ഞത് താൻ ഗർഭിണിയാണെന്നും പ്രസവ വേദന വന്നപ്പോൾ പാവം ആശുപത്രിയിൽ ഓടിക്കയറി.അവിടെ ചികിത്സ നിഷേധിച്ചു ഇറക്കി വിട്ടപ്പോൾ മറ്റ് ഗതിയില്ലാതെ റോഡിൽ പ്രസവിച്ചു… മണിക്കൂറുകളോളം നാട്ടുകാർക്ക് കാഴ്ചവസ്തുവായി അവളും കുഞ്ഞും…പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാൻ സാധിക്കാതെ കിടന്ന അവളെ നാട്ടുകാരിൽ മനുഷ്യത്വമുള്ള കുറച്ചുപേർ ആശുപത്രിയിൽ കൊണ്ടുപോയി പോലീസിൽ വിവരമറിയിച്ചു.

പോലീസ് ഇടപെട്ടതോടെ അവൾക്ക് ചികിത്സ ലഭിച്ചു. പൊക്കിൾകൊടി വേർപെടുത്തി അവളെയും കുഞ്ഞിനേയും സ്ത്രീ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി എന്തുകൊണ്ടാണ് സ്ത്രീ ഇതുപോലെ നീതി നിഷേധിക്കപ്പെട്ടവർ ആയി മാറുന്നത് ?
സഹോദരിയായും അമ്മയായും ഭാര്യയും മകളായും കണ്ടു സംരക്ഷിക്കപ്പെടേണ്ട സ്ത്രീസ്വരൂപത്തെ പാവകൾ ആക്കി മാറ്റുന്നത്എ ന്തുകൊണ്ടാണ് ?
മാതാവിന്റെ കാലടിയിലാണ് സ്വർഗം എങ്കിൽ ഓരോ സ്ത്രീയും സംരക്ഷിക്കപെടേണ്ടത് പുരുഷന്റെ ബാധ്യതയാണ്.

You may also like...

error: Content is protected !!