ഇവിടെ ലൈംഗികത വില്‍ക്കുകയാണ്; ചൂടാറിയ പ്രൊഫഷന്‍ വീണ്ടും പുരോഗമിക്കുമ്പോള്‍; നെവാഡയിലെ വേശ്യാലയം സന്ദര്‍ശിച്ച ഫോട്ടോഗ്രാഫറുടെ അനുഭവം

ലൈംഗികത വില്‍പ്പനയ്ക്ക്… ഇത് ഒരു പുസ്തകത്തിലെ വാക്കുകളല്ല, മാഗസിനിലെ ചിത്രക്കുറിപ്പുമല്ല.. ലൈംഗികതയുടെ മറ്റൊരു ലോകം തുറന്നുകാട്ടുന്ന ഔദ്യോഗിക വേശ്യാലയത്തിനെക്കുറിച്ചുള്ള ഒരു ഫോട്ടോഗ്രാഫറുടെ അനുഭവമാണ്. അമേരിക്കയിലെ നെവാഡയിലുള്ള ഒട്ടുമിക്ക വേശ്യാലയങ്ങളും സന്ദര്‍ശിച്ച ശേഷമാണ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പുസ്തകം എന്ന ആശയം പെന്‍സില്‍വാനിയ സ്വദേശിയായ മാക് ആന്‍ഡ്രൂസിന്റെ മനസിലെത്തുന്നത്.

നെവാഡ റോസ് എന്ന പുസ്തകത്തിലൂടെ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി ആന്‍ഡ്രൂസ് സന്ദര്‍ശിച്ച വേശ്യാലയങ്ങളിലെ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തനിയെ ഒരു ക്ലബില്‍ പോലും കയറാത്ത മാക് ആന്‍ഡ്രൂസ് എന്ന 36കാരന് ഇത് ആദ്യ അനുഭവമായിരുന്നു. ആദ്യം ചെന്ന് കയറിയപ്പോള്‍ അവര്‍ വിചാരിച്ചത് ഞാന്‍ കസ്റ്റമറാണെന്നാണ് പിന്നീട് ലക്ഷ്യം തുറന്നുപറഞ്ഞപ്പോള്‍ അവരെന്നെ ചവിട്ടിപുറത്താക്കി. എന്റെ ലക്ഷ്യം പൂര്‍ത്തിയാക്കണമെന്നത് എന്റെ ആവശ്യമായിരുന്നതിനാല്‍ ഞാന്‍ അവഗണനകളെ കണ്ടില്ലെന്ന് നടിച്ചു.

ഒടുവില്‍ 2011ലാണ് മാക് ആന്‍ഡ്രൂസ് നെവാഡ റോസ് പ്രസിദ്ധീകരിച്ചത്. അമേരിക്കയില്‍ വേശ്യാവൃത്തി ഔദ്യോഗികമായി അംഗീകരിച്ച ഏക സംസ്ഥാനമായ നെവാഡയിലെ 11 സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ആന്‍ഡ്രൂസ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. വേശ്യാലയത്തില്‍ ആന്‍ഡ്രൂസിനുണ്ടായ ത്രസിപ്പിക്കുന്ന അനുഭവങ്ങളും ചേര്‍ത്താണ് പുസ്തകം തയ്യാറാക്കിയത്. ഒരു രാത്രിക്കും പകലിനുമൊക്കെ കസ്റ്റമേഴ്‌സില്‍ നിന്നും വാങ്ങുന്ന തുകയുടെ ലിസ്റ്റ് വരെയും സന്ദര്‍ശനവേളയില്‍ ആന്‍ഡ്രൂസിന് കാണാനായി.

സെക്‌സ് എന്ന സങ്കല്‍പ്പത്തിന് മറ്റൊരു അര്‍ഥം കണ്ട് ജീവിക്കുന്ന നിരവധി പെണ്‍കുട്ടികളാണ് ഇവിടെയുള്ളതെന്ന് ആന്‍ഡ്രൂസ് പറയുന്നു. ഇവിടെ അടുക്കളയിലും ഭക്ഷണം പാചകം ചെയ്യുന്നതിനും വസ്ത്രം അലക്കുന്നതിനും ഓഫീസ് ജോലികള്‍ക്കും എല്ലാം പെണ്‍കുട്ടികളെയാണ് നിയോഗിച്ചിരിക്കുന്നത്.

തന്റെ മുമ്പില്‍ ചിത്രങ്ങള്‍ എടുക്കുന്നതിനായി എങ്ങനെയും എവിടെയും വരാന്‍ പെണ്‍കുട്ടികള്‍ തയ്യാറായെന്നും അത് പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചപ്പോഴും അവരിലെ മനോധൈര്യത്തിന് കുറവുണ്ടായിരുന്നില്ലെന്നും ആന്‍ഡ്രൂസ് ഓര്‍ക്കുന്നു. അവരുടെ തൊഴില്‍ പൂര്‍ണ തൃപ്തരാണെന്നതും അവര്‍ അതില്‍ അഭിമാനിക്കുന്നു എന്നതും എന്നെ അതിശയിപ്പിച്ചു, ആന്‍ഡ്രൂസ് പറഞ്ഞു.

എല്ലാവിധ ചട്ടങ്ങളും മൂല്യങ്ങളും അനുസരിച്ചാണ് നെവാഡയിലെ ഔദ്യോഗിക അനുമതി ലഭിച്ച വേശ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.ലൈംഗികതയും സ്ത്രീകളുടെ ലൈംഗികതയും വേശ്യാവൃത്തിയുമൊക്കെ ഈ സമൂഹത്തിലുണ്ട്. ഇതില്‍ ആശ്ചൈര്യത്തിന്റെയോ അവഹേളനത്തിന്റെയോ ആവശ്യകതയില്ലെന്നും സന്ദര്‍ശനം പഠിപ്പിച്ചുവെന്ന് മാക് ആന്‍ഡ്രൂസ് പറഞ്ഞു.