എയർ ഹോസ്റ്റസുമാരുടെ ഓരോ ചിരിക്ക് പിന്നിലും വേദനകൾ നിറഞ്ഞ പരിശീലന കാലത്തിന്റെ കഥകൾ.

ചൈനീസ് എയർലൈൻസിൽ ഒരു തവണയെങ്കിലും യാത്ര ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്കറിയാം എത്ര കൃത്യമായും അച്ചടക്കത്തോടെയുമാണ് ഫ്‌ളൈറ്റ് അറ്റൻഡുമാർ പെരുമാറുന്നത് എന്ന്. നടക്കുന്നതും, ഇരിക്കുന്നതും, എന്തിനേറെ താഴെ നിന്ന് ഒരു വസ്തു കുനിഞ്ഞെടുക്കുന്നത് പോലും ഒരേ പോലെ, ഭംഗിയായി !!

ഇതിനെല്ലാം അവർക്ക് ട്രെയിനിങ്ങ് ലഭിക്കുന്നുണ്ടെന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. എന്നാൽ എങ്ങനെയാണ് അവരുടെ ട്രെയിനിങ്ങ് എന്ന് അറിയുമോ ? എളുപ്പമല്ല, മറിച്ച് അൽപ്പം കട്ടിയാണ് അവരുട പരിശീലനം.

ചൈനയിലെ സിച്വാൻ ജില്ലയിലാണ് കോളേജ് ഓഫ് സിവിൽ ഏവിയേഷൻ സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നും പകർത്തിയ പരിശീലന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ചില പരിശീലനമുറകൾ കാണാം :

1. ചിരിയിൽ അൽപ്പം കാര്യം

വിമാനത്തിൽ കയറുമ്പോൾ സദാ പുഞ്ചിരിച്ച് കൊണ്ടാണ് ഓരോ ഫ്‌ളൈറ്റ് അറ്റൻഡുമാരും നമ്മെ അഭിവാദ്യം ചെയ്യുന്നതും, നമുക്ക് വേണ്ട സഹായങ്ങൾ ചെയ്ത് തരുന്നതും. എന്നാൽ എങ്ങനെയാണ് ഈ മനോഹര ചിരി അവർ നൽകുന്നത് ?ചൈനക്കാർ ഭക്ഷണം കഴിക്കാനായി ഉപയോഗിക്കുന്ന ചോപ്സ്റ്റ്ക്‌സ് എന്ന കമ്പ്
പല്ലുകൾക്കിടയിൽ പിടിച്ചാണ് അവർ ഈ ‘ചിരി’ പരിശീലിക്കുന്നത്. ഒപ്പം പോസ്ചർ ശരിയാക്കാൻ തലയിൽ ഒരു മാസികയും വയ്ക്കും.

2. പോസ്ച്ചർ

തല നേരെ പിടിക്കാനും, തിരിയുമ്പോഴും നടക്കുമ്പോഴുമെല്ലാം തല നേരെ തന്നെ ഇരിക്കാനും അവർ പരിശീലിക്കുന്ന മറ്റൊരു മുറയാണ് ഈ ചിത്രത്തിൽ കാണുന്നത്.ഗ്ലാസ് ബോട്ടിൽ തലയുടെ മുകളിൽ വെച്ച് ബാലൻസ് ചെയ്യും. 3 മിനിറ്റോളം ഇങ്ങനെ നിൽക്കണം.

ഒപ്പം കാലുകൾ നേരെ ശരിയായ അകലത്തിൽ നിൽക്കാൻ കാൽമുട്ടുകൾക്കിടയിൽ പേപ്പർ വയ്ക്കും. പേപ്പർ താഴെ പോകാൻ പാടില്ല

3. ഭംഗിയായി ഇരിക്കണം

കസേരയിലാണെങ്കിലും, താഴെ ഇരുന്ന് എന്തെങ്കിലും എടുക്കാൻ ആണെങ്കിലും
തോന്നിയ പോലെ ഇരിക്കാൻ പാടില്ല. അതിനൊക്കെ പ്രത്യേകം സ്റ്റൈലുകൾ
ട്രെയിനിങ്ങ് സമയത്ത് തന്നെ അവരെ പഠിപ്പിക്കും.

4. സുരക്ഷയാണ് മുഖ്യം

വിമാനം ഹൈജാക്ക് ചെയ്യുക പോലെ നിരവധി അപകടങ്ങൾ നിറഞ്ഞതാണ് ഓരോ വിമാന
യാത്രയും. അതുകൊണ്ട് തന്നെ എന്ത് സഹാചര്യവും തരണം ചെയ്യാനും, നേരിടാനും
ഫ്‌ളൈറ്റ് അറ്റൻഡുമാർ തയ്യാറായിരിക്കണം.

അതുകൊണ്ട് തന്നെ അതിനായി അൽപ്പം അഭ്യാസങ്ങളും ആയോധനമുറകളും ഫ്‌ളൈറ്റ് അറ്റൻഡുമാരെ പഠിപ്പിക്കും.കുങ്ങ് ഫു, തായ്‌ക്വോണ്ടോ പോലുള്ള അയോധനകലകളാണ് ഇവരെ അഭ്യസിപ്പിക്കുക.

ലഭിക്കുന്ന ശമ്പളമെത്രയെന്ന് അറിയുമോ ?

ഇത്ര കടുകട്ടി പരിശീലന മുറകളെല്ലാം കഴിഞ്ഞ് ഇവർ ജോലിക്കെത്തുമ്പോൾ അവർക്കി ലഭിക്കുന്ന ശമ്പളമെത്രയെന്ന് അറിയുമോ ? ഏറ്റവും കുറഞ്ഞത് 19 ഡോളർ, അഥവാ 1244 രൂപ. ഇത്ര കുറവ് ശമ്പളമോ എന്ന് ഞെട്ടാൻ വരട്ടെ…അവിടെയാണ് ട്വിസ്റ്റ് !!

ചൈനീസ് ഫ്‌ളൈറ്റ് അറ്റൻഡുമാർക്ക് മണിക്കൂറിലാണ് ശമ്പളം കളക്കാക്കുന്നത്. ഒരു മണിക്കൂറിൽ അവർക്ക് ലഭിക്കുന്ന ശമ്പളമാണ് 1244 രൂപ !! ഇത് 21 ഡോളർ വരെ പോകാം..അതായത് 1375 രൂപ !!

ഇപ്പോൾ മനസ്സിലായില്ലേ, സൗന്ദര്യവും രൂപഭംഗിയും മാത്രം പോല ഫ്‌ളൈറ്റ് അറ്റൻഡുമാരാകാൻ. കഠിനമായി പരിശ്രമിച്ചാൽ മാത്രമേ ഈ മേഖലയിൽ ശോഭിക്കാൻ സാധിക്കുകയുള്ളു.

You may also like...

error: Content is protected !!