എവറസ്റ്റിന്‍റെ മടിയില്‍ ഉറങ്ങുന്നവര്‍

എഡ്മണ്ട് ഹിലാരിക്കും ടെന്‍സിങ് നോര്‍ക്കെയും എവറസ്റ്റിന്‍റെ കൊടുമുടിയില്‍ എത്തും മുന്പ് തന്നെ എവറസ്റ്റിന്‍റെ നെറുകയില്‍ എത്താന്‍ ശ്രമിച് പരാജയപ്പെട്ട എത്രയോ സംഘങ്ങളുണ്ട് ലോകത്തിന്‍റെ നെറുകയെന്ന്‍ ഘോഷിക്കപ്പെടുന്ന പര്‍വതതലപ്പിന്റെ ഏതാണ്ട് അരികില്‍ വരെ എത്തുകയും വിജയത്തിന്‍റെ തൊട്ടു മുന്നില്‍ എവിടയോ വെച് കാലത്തിന്‍റെ ആജ്ഞാതമായ കരങ്ങളാല്‍ അപ്രത്യക്ഷരാകുകയും ചെയ്ത രണ്ടു പേരുണ്ട് മലാറി(George Herbert Leigh Mallory)എന്ന ബ്രിട്ടിഷ് അദധൃാപകനും ഇര്‍വിന്‍
(Andrew Irvine)എന്ന ഓക്സ്ഫോര്‍ഡ് വിദ്യര്‍ഥിയും കേണല്‍ നോര്‍ട്ടന്‍റെ പര്‍വതരോഹണ സംഘത്തിലെ അംഗങ്ങള്‍ പ്രതികൂല കാലാവസ്ഥയില്‍ സംഘം മടങ്ങാന്‍ തിരുമാനിക്കുന്നതിന് അല്പം മുന്പ് എവറസ്റ്റിന്‍റെ തൊട്ടടുത്തുവെച് എന്നന്നെയ്ക്കുമായി അവര്‍ മാഞ്ഞുപോയി ഇന്നേവരെ അവരെക്കുറിച്ചോ അവരുടെ ശരിരങ്ങളെക്കുറിച്ചോ യാതൊരു വിവരവും ലഭൃമായട്ടില്ല
കേണല്‍ നോര്‍ട്ടന്‍റെ സംഘം യാത്രപുറപ്പെടുപോള്‍ മലാറിക്കു 37 വയസ്സും ഇര്‍വിന് 22 വയസ്സുമായിരുന്നു പ്രായം രണ്ടുപേരും അതിനകം തന്നെ പര്‍വതരോഹകര്‍ എന്ന നിലയില്‍ പ്രസിദധരായിരുന്നു ഏറെ ചെരുപ്പമായിരുന്നെങ്കിലും ഓക്സ്ഫോര്‍ഡിലെ വിദൃര്‍ഥിയായിരുന്ന കാലം മുതല്‍ കായിക വിനോദങ്ങളില്‍ മുഴകിയും തുടര്‍ന്നു വിമാങ്ങളുടെ യന്ത്രസംവിധാങ്ങളുമായി ബന്‍ധപ്പെട്ട ജോലി ചെയ്തും കഴിഞ്ഞ ഇര്‍വിന്‍ ഉയര്‍ന്ന പ്രതലത്തിലെ ജീവിതത്തിന്‍റെ പ്രത്യേകതകളുമായി വളരെ താദാമ്യം പ്രാപിച്ചിരുന്നു
1924-മെയ് മാസത്തോടെ ആയിരുന്നു യാത്രാ തുടക്കം മുതല്‍ അപകടങ്ങളിലും ദുരന്തങ്ങളിലും പെട്ടുകൊണ്ടാണ് മലകയറ്റം തുടങ്ങിയതു തന്നെ അതിനെക്കുറിച്ച് മില്ലറിയുടെ ഡയറിക്കുറിപ്പുകളില്‍ നിന്നും ഇപ്രകാരം പറയുന്നു.
” ദുരുന്തങ്ങള്‍ കൂടുന്നു ഏറ്റവും ഭീകരമായ ദുരുന്തത്തിനു മാത്രമെ ഞങ്ങളെ പിന്തിരിപ്പിക്കാനാകു ഈ സാഹസികയാത്രാ നന്മയിലെക്കയാലും നശത്തിലെക്കായാലും തുടരുക തന്നെ ചെയും എവറസ്റ്റിന്‍റെ കരുണ ഞങ്ങള്‍
പ്രതിഷിക്കുന്നതെ ഇല്ല ”
1924- ജൂണ്‍ അദ്യ ദിനം സംഘം ഏതാണ്ട് സമുദ്ര നിരപ്പില്‍ നിന്നും
26,000 ft (7,925 m) അടി മുകളില്‍ എത്തി തുടര്‍ന്നു ക്ലേശകരമായ യാത്രയുടെ ഭാഗമായിരുന്നു തുടര്‍ന്ന്‍ സംഘത്തിലെ ജിയോളജിസ്റ്റായിരുന്ന നോവല്‍ ഓഡെല്‍(Noel Odell ) ആ ഭാഗത്തെ പര്‍വതഘടനയുടെ ഒരു മാപ്പു തയാറാക്കാന്‍ ചെറിയ ഒരു സര്‍വേ നടത്താന്‍ ശ്രമിച്ചു അദേഹത്തെ അഭിവാദൃം ചെയ്തു കൊണ്ട് ജൂണ്‍ 8 നു രാവിലെ കുത്തനെയുള്ള പാറക്കൂട്ടങ്ങളുടെ ചരിവിലൂടെ മാലറിയും ഇര്‍വിനും കയറിതുടങ്ങി പിന്നിട് അവരെ കാണുന്നത് ഓഡലിന്റെ സ്യന്തം വാക്കുകളില്‍ നിന്നും ഇങ്ങനെ സംഗ്രഹിക്കാം
” ഏതാണ്ട് ഉച്ചയ്ക്ക് ഒരുമണിയോടടുക്കുന്നു പെട്ടന്നു മഞ്ഞു മഞ്ഞു തുടങ്ങിയ അന്തിരിഷം ലോകത്തരമായ എവറസ്റ്റിന്‍റെ മകുടം തൊട്ടുമുന്നില്‍
തെളിയുന്നു ഞാന്‍ അതിനെ നോക്കി അങ്ങനെ നില്‍ക്കുകയായിരുന്നു പെട്ടന്നു
അതിന്‍റെ നെറുകയിലെക്കുള്ള വഴിയില്‍ ഏതാനും അടികള്‍ മാത്രം താഴെ ഒരു മഞ്ഞുപാറയുടെ ചേരുവിലൂടെ കറുത്ത പൊട്ടു പോലെ ഒരാള്‍ അതു മെല്ലെ മുകളിലേക്കു നീങ്ങുന്നു തുടര്‍ന്ന്‍ മറ്റൊരു കറുത്തപൊട്ട് ക്രമേണ അടുക്കുന്നു പെട്ടന്നു വീണ്ടും കോടമഞ്ഞിന്‍റെ കനത്ത മേഘം മുന്നില്‍ നിറഞ്ഞു കാഴ്ച വിഫലമാകുന്ന മുഹൂര്‍ത്തം”
മില്ലറിയുടെയും ഇര്‍വിന്റെയും അവസാനദര്‍ശനമായിരുന്നു അത് പിന്നിട് ഒരിക്കലും അവരെ ആരും കണ്ടിട്ടില്ല
എവറസ്റ്റിന്‍റെ ഏതാനും താഴെ എത്തിയ അവര്‍ ഏതാണ്ട് നാലുമണിയോടെ മുകളില്‍ എത്തിയിരിക്കാമെന്ന്‍ ഒഡല്‍ പറയുന്നത് പഷേ ആ സമയത്ത് ഏത്തുന്നവര്‍ക്ക് പകല്‍ ഒരിക്കലും പകല്‍ വെളിച്ചത്തില്‍ ക്യാംപ് വരെ തിരിച്ചെത്താന്‍ സമയം ലഭിക്കില്ല ഇരുട്ടില്‍ വഴിതെറ്റി ഏതെങ്കിലും മഞ്ഞിടുക്കിലോ ചരുവിലോ അവര്‍ വീണു പോയേക്കാം എന്ന്‍ അദേഹം പറയുന്നു
എന്തായാലും 27500 അടി ഉയരത്തില്‍ ഓഡലും സംഘവും രണ്ടു മണിക്കുര്‍ അന്യേഷങ്ങള്‍ നടത്തി ഒടുവില്‍ തികഞ്ഞ നിരാശയും അതിലധികം ദുഃഖവും പേറി സംഘം മടങ്ങി
അന്നു മുതല്‍ മലറിയും ഓരോ എവറസ്റ്റ് ആരോഹകന്‍റെയും മനസ്സിലുണ്ട് അവര്‍ കൊടുമുടി കയറിയോ എന്ന ചോദ്യവും അവരുടെ ശരിരങ്ങള്‍ എവിടെ മറഞ്ഞിരിക്കുന്നു എന്ന ചോദ്യവും ഇന്നും ഉത്തരമില്ലാതെ മാറിനില്‍ക്കുന്നു…

You may also like...

error: Content is protected !!