ഒന്നുമില്ലായ്‌മയിൽ നിന്നും എങ്ങനെയാണ് യൂസഫലി കോടീശ്വരനായി മാറിയത് ?

അന്നൊന്നും ജീവിതത്തില് ഇത്രയല്ലെ കിട്ടിയുള്ളു എന്നു പറഞ്ഞു സങ്കടപ്പെട്ടിരിക്കാന് സമയമില്ല. രാത്രി വൈകുംവരെ ജോലി ചെയ്താലെ മുന്നോട്ടു പോകാന് ഒക്കുമായിരുന്നുള്ളു, യൂസഫലി എന്ന ബിസിനസുകാരന്റെ വിജയകഥ ഇങ്ങനെ

എം.എ. യൂസഫലി എന്ന ബിസിനസുകാരനെ അറിയാത്തവര് കുറവായിരിക്കും. ചെറിയതോതില് തുടങ്ങി ഒടുവില് വലിയ നേട്ടങ്ങള് സ്വന്തമാക്കിയ ലുലു ഗ്രൂപ്പ് സ്ഥാപകന് കടന്നുവന്നത് വലിയ പ്രതിസന്ധികളെ മറികടന്നാണ്. മണലാരണ്യത്തിലെ കഷ്ടപ്പാടുകളെക്കുറിച്ച് യൂസഫലി അടുത്തിടെ ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തില് മനസില് തട്ടുന്നൊരു ഭാഗമുണ്ട്.

രാത്രി വൈകി വന്ന ശേഷം ചൂടുകൊണ്ടു ഉറങ്ങാന് പറ്റാത്ത രാത്രികളുണ്ട്. പലപ്പോഴും രാത്രി ദേഹത്തും ടെറസിലും വെള്ളമൊഴിച്ചു ആ നനവില് കിടന്നുറങ്ങിയിട്ടുണ്ട്. എയര്കണ്ടീഷനൊന്നും അന്നു സ്വപ്നം കാണാന് പോലുമാകില്ല.

അതും സ്വപ്നം കണ്ടു കിടന്നിരുന്നെങ്കില് ഇവിടെ എത്തുമാകുമായിരുന്നില്ല. നല്ല വെള്ളവും സൗകര്യങ്ങളുമില്ല. കുറച്ചു നേരം മാത്രമെ വൈദ്യുതി കിട്ടൂ. ചൂടു മൂലം പകല് അധികമാരും പുറത്തിറങ്ങില്ല. കാര്യമായ വ്യവസായങ്ങളുമില്ല. എന്നാലും ഞങ്ങള് മോശമില്ലാതെ കച്ചവടം ചെയ്തു.

പല സാധനങ്ങള് ഞങ്ങള് പലരില്നിന്നു ശേഖരിച്ചു വില്ക്കുന്നുണ്ടായിരുന്നു.എന്തുകൊണ്ട് ഇവ നേരിട്ട് ഇറക്കുമതി ചെയ്തു വിറ്റുകൂടാ എന്നു തോന്നിയ നിമിഷമാണു ലുലുവിന്റെ ജനനം എന്നു പറയാം. അങ്ങിനെ ചിന്തിച്ചില്ലായിരുന്നുവെങ്കില് ഒരു സാധാരണ കച്ചവടമായി ഞങ്ങളുടെ കച്ചവടവും മാറിപ്പോയെനെ.

ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വഴി അന്വേഷിച്ചു പോയതോടെ പുതിയ ലോകം തുറന്നു തുടങ്ങി. അവരും ഞങ്ങളും നേരിട്ടായി കച്ചവടം. പിന്നീടു ഞങ്ങള് ചെറുകിട കച്ചവടത്തോടൊപ്പം ഇറക്കുമതിക്കാരുമായി വളര്ന്നു. അങ്ങിനെയാണു ലുലു ചെറിയ കടകളും പിന്നീടു വലിയ കടകളും സൂപ്പര്മാര്ക്കറ്റുകളും ഹൈപ്പര്മാര്ക്കറ്റുകളും മാളുകളും തുടങ്ങിയത്.

ചാവക്കാട്ടുകാരനായ ചിന്നക്കല് മൊഹസിന് എന്ന സുഹൃത്ത് അടുത്ത കാലത്തു ഇവിടെ വന്നു. 40 വര്ഷം മുന്പു ഞാന് വരുമ്പോള് അദ്ദേഹം ഇവിടെ ഉണ്ടായിരുന്നു. കുറെക്കാലം കാണുമായിരുന്നു. അദ്ദേഹത്തിനു എന്നെ കാണണം എന്നു പറഞ്ഞപ്പോള് വീട്ടിലേക്കു ക്ഷണിച്ചു.

ഭക്ഷണം കഴിച്ചു പിരിയാന് നേരത്തു അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു കണ്ണില് വെള്ളം നിറച്ചുകൊണ്ടു പറഞ്ഞു, ‘യൂസഫ് ഭായ് നിങ്ങള് പഴയ യൂസഫ്ഭായ് തന്നെയാണ്. എന്റെ ഏറ്റവും വലിയ സന്തോഷവും അതാണ്. നിങ്ങള് കോടീശ്വരനായതല്ല. വണ്ടിയിലേക്കു സാധനങ്ങള് ചുമന്നു കയറ്റിക്കൊടുക്കുന്ന നിങ്ങളെ! ഞാന് എത്രയോ ദിവസം കണ്ടിട്ടുണ്ട്.

അന്നുണ്ടായിരുന്ന അതേ മനസുതന്നെയാണു ഇന്നും നിങ്ങളുടേത്. ഇതു കേട്ടപ്പോള് എന്റെ കണ്ണും നിറഞ്ഞു. പഴയ കാലത്തുള്ളവര് എന്നെ അതേ മനസ്സോടെ കാണുന്നുവെന്നതും ഞാന് മാറിയിട്ടില്ലെന്നതും വലിയ ബഹുമതിയായി തോന്നി.

നമ്മുടെ ജീവിതത്തില് ബാക്കിയാകുന്നത് ഇതെല്ലാമാണ്. സമ്പാദ്യംകൊണ്ടുമാത്രം ജീവിതം തീരില്ലല്ലോ. എന്റെ ഉമ്മയില്നിന്നും കാരണവന്മാരില്നിന്നും കിട്ടിയ ഈ മനസ്സു കുട്ടികള്ക്കും പേരക്കുട്ടികള്ക്കും കൊടുക്കാനായാല് അതായിരിക്കും ഞാന് കൈമാറുന്ന ഏറ്റവും വലിയ സമ്പാദ്യം.

ഫോർബ്‌സ് മാസികയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം 5 . 3 ബില്യൺ അമേരിക്കൻ ഡോളർ( ₹ 338590500000.00 ഏകദേശം മുപ്പതിനാലായിരം കോടി ഇന്ത്യൻ രൂപ) ആസ്‌തിയുള്ള , അൻറ്റാർട്ടിക്ക ഒഴികെ ആറ് വൻകരകളിലും സ്വന്തമായി വ്യവസായ സ്ഥാപനമുള്ള ,സ്വന്തമായി രണ്ട് Oവീമാനങ്ങൾ ഉള്ള ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി ,

വിദേശ രാജ്യങ്ങളിലെ പ്രത്യേകിച്ച് ഗൾഫ് നാടുകളിലെ ഭരണാധികാരികളുമായി ഏറ്റവും അടുപ്പമുള്ള ഇന്ത്യക്കാരൻ ,ഗൾഫിലെ ഇന്ത്യക്കാരുടെ അനൗദ്യോഗിക അംബാസിഡർ,യു എ ഇ യുടെ ചരിത്രത്തിൽ ആദ്യമായി അബുദാബി ചേംബർ ഓഫ് കൊമേഴ്‌സിലേക്ക് തിരഞ്ഞെടുത്ത ആദ്യത്തെ ഇന്ത്യക്കാരൻ.

ലോകത്ത് എവിടെയെങ്കിലും പ്രകൃതി ദുരന്തമോ നാശനഷ്ട്ടങ്ങളോ ഉണ്ടായാൽ ജാതി മത ലിംഗ ദേശ ഭാഷ നിറ വിത്യാസമില്ലാതെ സഹായ ഹസ്‌തവുമായി ആദ്യം ഓടിയെത്തുന്ന,അഗതികൾക്കും അശരണർക്കും അനാഥകൾക്കും ആശ്രയമായ,

കേറിക്കിടക്കാൻ സ്വന്തമായി ഒരു കിടപ്പാടമില്ലാത്ത നൂറു കണക്കിന് ആളുകൾക്ക് വീട് നിർമിച്ചു കൊടുത്ത,സാമ്പത്തിക ബുദ്ധിമുട്ട് കാരണം കെട്ട് പ്രായം കഴിഞ്ഞ സഹോദരിമാരെ കല്യാണം കഴിപ്പിച്ചു കൊടുത്ത മനുഷ്യ സ്നേഹത്തിൻറ്റെ യഥാർത്ഥ മാതൃകയായ എഴുതാൻ തുടങ്ങിയാൽ ഇനിയും ഒരുപാട് ഒരുപാട് വിശേഷണങ്ങൾ ഉള്ള

സ്‌നേഹമുള്ളവർ “ഇക്ക ” എന്നും യുസഫ് ഭായ് എന്നും വിളിക്കുന്ന പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ഇൻറ്റർനാഷണൽ ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ പദ്‌മശ്രീ ഡോക്റ്റർ യൂസഫലി എം എ ലുലു എന്ന പ്രസ്ഥാനത്തെ ഇത്രക്കും വളർത്തി വലുതാക്കിയതിനു പിന്നിൽ തൻറ്റെ ഗൾഫ് ജീവിതത്തിലെ ആദ്യ ഘട്ടങ്ങളിൽ താൻ അനുഭവിച്ച കഷ്ടപ്പാടുകളും വിഷമങ്ങളും ദുരിതങ്ങളും പുതിയ തലമുറയുടെ അറിവിലേക്കായി പങ്ക് വെക്കുന്നു …

ഈ പോസ്റ്റ് ഞാനുൾപ്പെടെയുള്ള പുതിയ തലമുറക്ക് പഴയകാല ഗൾഫ് ജീവിതത്തെ കുറിച് മനസ്സിലാക്കാൻ നല്ലൊരു അനുഭവമാണ് …ഇത് തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപെടും ,വായിച്ചു കഴിഞ്ഞാൽ മാക്‌സിമം പോസ്റ്റ് ഷെയർ ചെയ്യുക

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!