ഒരു മോർച്ചറി സൂക്ഷിപ്പുകാരൻ്റെ വാക്കുകൾ…

“മോർച്ചറി സൂക്ഷിപ്പുകാരൻ്റെ വാക്കുകൾ.”..

താലൂക്കാശുപത്രിയുടെ കെട്ടിട സമുച്ചയങ്ങൾക്ക് പുറകിൽ വളർന്നു വന്ന കുറ്റിച്ചെടികൾക്ക് നടുവിൽ ഒറ്റയാനെ പോലെ മാറി നിൽക്കുന്ന മോർച്ചറി കെട്ടിടം കണ്ടു ഞാൻ അങ്ങോട്ടു ചെന്നു.

ആ കെട്ടിടത്തിന് എന്നോടെന്തോ പറയാനുള്ളതുപോലെ തോന്നി!. ” എന്നെ മാത്രം ആരും ചായം പൂശി വെളുപ്പിക്കുന്നില്ല!. ആരും എന്റെ പൊട്ടിയ വക്കുകളുള്ള മേൽക്കൂര ശരിയാക്കുന്നില്ല ആരും എന്റെ മുന്നിൽ വന്നു സന്തോഷിക്കാറുമില്ല ചിരിക്കാറുമില്ല!”

ആ കെട്ടിടത്തിന് എന്നോട് പറയാനുള്ള കാര്യങ്ങൾ ഇവയാണെന്നു ഞാൻ ഊഹിച്ചെടുത്തു..തന്റെ ഉള്ളിലുള്ളവരെ തണുപ്പിക്കാൻ അതിന്റെ യന്ത്രങ്ങൾ ഒരു കഠിനാധ്വാനിയെ പോലെ മുരളുന്നു.

അപ്പോഴാണ് ആ കെട്ടിടത്തിന് പുറത്തിരിക്കുന്ന ഒരു വൃദ്ധനെ ഞാൻ ശ്രദ്ധിച്ചത്!.കയ്യിലൊരു വടിയും പിടിച്ചു ഏകാന്തതയിലേക്ക് നോക്കി അയാളങ്ങനെ ഇരിക്കുകയാണ്. ‘ചേട്ടാ’ എന്നുള്ള എന്റെ വിളിയിൽ നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് ‘എന്താ മോനെ’ എന്നു എന്നോട് ചോദിച്ചു. അതേ നിഷ്കളങ്കതയോടെ ഞാൻ തിരിച്ചു ചോദിച്ചു.

“ചേട്ടനു രാത്രികാലങ്ങളിൽ ഇവിടെ ഒറ്റയ്ക്കിരിക്കുമ്പോൾ പേടി തോന്നാറില്ലേ?!. എഴുപതുകളുടെ പടി ചവുട്ടി തുടങ്ങിയ ആ മനുഷ്യൻ എന്നോട് ഇപ്രകാരം പറഞ്ഞു

” മോനെ ഞാൻ കഴിഞ്ഞ 25 വര്ഷങ്ങളായി ഇതിന്‌ കാവലുണ്ട് തൂങ്ങി മരിച്ചവനും തല പോയവനും , കീറിമുറിച്ചവനും, നാളെ കീറിമുറിക്കൽ കാത്തു കിടക്കുന്നവനുമെല്ലാം അകത്തു കിടന്നുറങ്ങുണ്ട് അവരാരും എന്നെ ഉപദ്രവിച്ചിട്ടില്ല. “പക്ഷെ ഇപ്പോൾ എനിക്ക് പേടി തോന്നുന്നു’.

കാരണം ചോദിച്ച എന്നോടയാൾ ഇപ്രകാരം പറഞ്ഞു ” കുഞ്ഞേ ആ കേടായ ഫ്രീസറിന്റെ ബാറ്ററി അടിച്ചു മാറ്റാൻ പിന്നാമ്പുറത്തൂടെ രാത്രിയായാൽ കുറേയവന്മാർ വരും അവരെ എനിക്ക് ഭയമാണ്”,.

ഇടതൂർന്നു വളർന്ന നരച്ച താടിയിൽ തടവിക്കൊണ്ട് ആ മനുഷ്യൻ എന്നോടു പറഞ്ഞതാണിത്..ആ വൃദ്ധനായ മനുഷ്യനോട് എനിക്ക് ചെറിയ ബഹുമാനം തോന്നി.

എന്റെ കൈയിലുണ്ടായിരുന്ന നൂറു രൂപ ഒരു കെട്ടു ബീഡിയും തീപ്പെട്ടിയും മാത്രമുണ്ടായിരുന്ന ആ മനുഷ്യന്റെ മുഷിഞ്ഞ ഷർട്ടിന്റെ പോക്കറ്റിൽ വച്ചിട്ട് ‘ചേട്ടാ വച്ചോ ചായ കുടിക്കാം’ എന്നു പറഞ്ഞിട്ട് ചിന്തിച്ചു കൊണ്ട് ഞാൻ തിരിഞ്ഞു നടന്നു

“ശരിയാണ് മനുഷ്യൻ മനുഷ്യനെ തന്നെ കൊന്നു തള്ളുന്ന പോലെ ഒരാത്മാവും ഒരു മനുഷ്യനെയും കൊന്നിട്ടില്ല! കൊല്ലാറുമില്ല!

മനുഷ്യനെ മനുഷ്യൻ തന്നാണ് ആത്മാവാകുന്നത് അല്ലാതെ ഒരാത്മാവും മനുഷ്യനെ ആത്മാവാക്കാറില്ല.!!!!
By Paranormal Investigator.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!