എല്ലാ മനുഷ്യർക്കും ഒരു ഭൂതകാലമുണ്ട്‌.. അവരെ അവരാക്കി മാറ്റുന്ന ഒരുകാലം…

24 വയസ്സ്‌ പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ട്രെയിനിന്റെ വിൻഡോ സീറ്റിൽ ഇരിക്കുകയായിരുന്നു.
നിഷ്ക്കളങ്കമായ ഒരു കൗതുകം അയാളുടെ കണ്ണുകളിൽ നിറയുന്നുണ്ടായിരുന്നു.
പെട്ടെന്നാണ്‌ ട്രെയിൻ യാത്ര തുടങ്ങുന്നത് ‌.
അയാൾ തൊട്ടടുത്തിരിക്കുന്ന ‌ തന്റെ അച്ഛനോട്‌ പറഞ്ഞു:

“അച്ഛാ നോക്കൂ ഈ മരങ്ങളൊക്കെ പിന്നിലേക്ക്‌ പോകുന്നു”

അച്ഛൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..
കൂടെ യാത്ര ചെയ്യുന്ന ദമ്പതികൾ അവനെ ഉറ്റു നോക്കി.
24വയസ്സെങ്കിലും പ്രായം വരുന്ന ഒരു ചെറുപ്പക്കാരൻ കുട്ടികളെ പോലെ പെരുമാറുന്നത്‌ കണ്ട്‌ കണ്ണ്‌ തുറുപ്പിച്ച്‌ അവർ നോക്കി നിന്നു.

പെട്ടെന്ന് ആശ്ചര്യത്തോടെ അവൻ വീണ്ടും പറഞ്ഞു

“അച്ഛാ നോക്കൂ ആ മേഘങ്ങളൊക്കെ നമ്മുടെ കൂടെ പോരുന്നു ”

ചെക്കനെന്തോ പ്രശ്നമുണ്ടെന്ന് നിഗമനത്തിലെത്തിയ ദമ്പദികൾ അവന്റെ അച്ഛനോട്‌ പറഞ്ഞു

“സുഖം ഇല്ലാത്ത മകനേയും കൊണ്ടാണോ ഇങ്ങനെ പൊതു സ്ഥലത്തു കൂടി യാത്ര ചെയ്യുന്നത്‌ ഒരു ഡോക്ടറെ കാണിച്ചുകൂടേ?”
ആ വയസ്സായ മനുഷ്യൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു എന്നിട്ട്‌ പറഞ്ഞു

“ശരിയാണ്‌… ഞങ്ങൾ പോയിരുന്നു. ഇപ്പോൾ ഒരു ഹോസ്പിറ്റലിൽ നിന്നുമാണ്‌ വരുന്നത്‌ ” ദമ്പതികൾ ചെറുതായൊന്ന് പേടിച്ചു.
അയാൾ തുടർന്നു: ”
എന്റെ മകന്‌ ജന്മനാ കണ്ണ്‌ കാണില്ലായിരുന്നു. അവന്റെ കണ്ണിന്റെ ഓപറേഷൻ കഴിഞ്ഞ്‌ കാഴ്ച്ച തിരിച്ച്‌ കിട്ടി ഡിസ്ച്ചാർജ്ജ്‌ ആയത്‌ ഇന്നാണ്‌, ഞങ്ങൾ വീട്ടിലേക്ക്‌ പോയിക്കൊണ്ടിരിക്കുകയാണ്‌. അവിടെ അവന്റെ അമ്മ കാത്തിരിക്കുന്നുണ്ട്‌. അവനാദ്യമായി അമ്മയെ കാണുന്നതിനെ കുറിച്ചാണ്‌ ഞാൻ ആലോചിക്കുന്നത്‌! ”

ദമ്പദികൾ കുറ്റ ബോധത്തോടെ തല താഴ്ത്തി…

ഈ ലോകത്തെ എല്ലാ മനുഷ്യർക്കും ഭൂതകാലമുണ്ട്‌ അവരെ അവരാക്കി മാറ്റുന്ന ഒരുകാലം… അതുകൊണ്ട്‌ ആരെയും പൂർണ്ണമായി മനസ്സിലാക്കാതെ അവരെ വിലയിരുത്താൻ ശ്രമിക്കരുത്‌. സത്യം നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം.

You may also like...

error: Content is protected !!