കറുത്തവർഗക്കാരൻ്റെ അടുത്ത സീറ്റിൽ യാത്ര ചെയ്യാൻ വിസമ്മതിച്ച സ്ത്രീയോട് എയർഹോസ്റ്റസിൻ്റെ കിടിലൻ മറുപടി.

ജൊഹാനസ്ബർഗിൽ നിന്ന് ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിൽ ഒരു വെളുത്ത മദ്ധ്യ വയസ്ക പാസഞ്ചർ ഫ്ലൈറ്റിലേക്ക്‌ കയറി വന്നു . വിമാനം റ്റേക്‌ ഓഫ്‌ ചെയ്യാൻ സമയമായിരുന്നു. എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്‌.

അവർ തൻ്റെ ഫ്ലൈറ്റ്‌ ടിക്കറ്റ്‌ പരിശോധിച്ച്‌ സീറ്റിനടുത്തെത്തി. തൻ്റെ സീറ്റിന്റെ തൊട്ടടുത്തിരിക്കുന്ന ഒരു കറുത്ത വർഗ്ഗക്കാരനായ സഹയാത്രികനെ കണ്ടതും അവിടെ ഇരിക്കാൻ കൂട്ടാക്കാതെ ഉടനെ ഫ്ലൈറ്റ്‌ അറ്റൻഡന്റിനെ വിളിച്ചു.

‘മാഡം എന്താണെന്നു പ്രശ്നം ?’ ഫ്ലൈറ്റ്‌ അറ്റൻഡർ ചോദിച്ചു.

‘നിങ്ങൾക്ക് കാണുന്നില്ലേ?’ ആ സ്ത്രീ പറഞ്ഞു. ‘
നിങ്ങൾ എനിക്ക് സീറ്റ് തന്നിരിക്കുന്നത് നീ ഒരു നെഗ്രോയുടെ അടുത്താണ് എന്ത്‌ വന്നാലും ഒരു കറുത്തവന്റെ കൂടെ ഞാൻ യാത്ര ചെയ്യില്ല എനിക്ക്‌ മറ്റൊരു സീറ്റ്‌ തരപ്പെടുത്തി തരണം.

ഫ്ലൈറ്റ്‌ അറ്റൻഡന്റ്‌ അയാളെ ഒന്ന് നോക്കി. എന്നിട്ട്‌ ആ സ്ത്രീയോടായി പറഞ്ഞു
“ശരി മാഡം, ഞാനൊന്ന് നോക്കട്ടെ മറ്റൊരു സ്ഥലം കിട്ടിയാൽ ഉടനെ അറിയിക്കാം. എകണോമിക്‌ ക്ലാസ്‌ ഫുള്ള്‌ ആണ്‌, ഞാൻ ക്യാപ്റ്റനുമായി സംസാരിച്ചതിന്‌ ശേഷം ഫസ്റ്റ്‌ ക്ലാസ്സിൽ സ്ഥലമുണ്ടെങ്കിൽ അങ്ങോട്ട്‌ മാറ്റാം.”

സ്ത്രീ അയ്യാളെ പുച്ച ഭാവത്തിൽ നോക്കി… കൂടെ തൊട്ടടുത്തുള്ള സീറ്റിൽ ഉണ്ടായിരുന്ന പലരും….
അയാൾ ഇതെല്ലം കേട്ട് നിസ്സഹായ അവസ്ഥയിൽ നിശബ്ദനായി ഇരുന്നു.

അൽപ സമയത്തിനകം ഫ്ലൈറ്റ്‌ അറ്റൻഡർ തിരികെ വന്നു
യാത്രക്കാരെല്ലാം അവരവരുടെ സീറ്റിൽ ഇരുന്നിരുന്നു. ആ സ്ത്രീ മാത്രംഅവിടെ ഇരിക്കാൻ തയ്യാറല്ലാതെ നിൽക്കുകയായിരുന്നു.

ഫ്ലൈറ്റ്‌ അറ്റൻഡർ സ്ത്രീയോട് പറഞ്ഞു
ഞാൻ ക്യാപ്റ്റനുമായി സംസാരിച്ചു‌. ഫ്ലൈറ്റ്‌ൽ ഇന്ന് നല്ല തിരക്കാണ്‌. എകണോമിക്‌ ക്ലാസ്സിൽ ഒരു സീറ്റ്‌ പോലും ബാക്കിയില്ല. പക്ഷേ ഫസ്റ്റ്‌ ക്ലാസ്സിൽ മാത്രം ഒരു സീറ്റ്‌ ബാക്കിയുണ്ട്‌. ഞങ്ങളുടെ കമ്പനിയുടെ നിയമം അനുസരിച്ച്‌‌ എകണോമിക്‌ ക്ലാസ്സിൽ നിന്ന് ഫസ്റ്റ്‌ ക്ലാസ്സിലേക്ക്‌ ഒരിക്കലും മാറ്റരുതെന്നാണ്‌. എങ്കിലും ഇത്രയും അരോചകമായ ഒരാളുടെ കൂടെ യാത്ര ചെയ്യുന്നത്‌ എന്തായാലും ബുദ്ധിമുട്ടായിരിക്കും അതുകൊണ്ട്‌ ഫസ്റ്റ്‌ ക്ലാസ്സിലേക്ക്‌ മാറാൻ ക്യാപ്റ്റൻ നിർദ്ധേശം നൽകിയിട്ടുണ്ട്‌. ”

സ്ത്രീ ചുറ്റുമുള്ള ആളുകളെ അഹങ്കാരം നിറഞ്ഞ പുഞ്ചിരിയോടെ ഒന്നു നോക്കി….

തിരിച്ചെന്തെങ്കിലും ആ സ്ത്രീ പറയുന്നതിന്‌ മുൻപ്‌ ഫ്ലൈറ്റ്‌ അറ്റൻഡന്റ്‌ ആ കറുത്ത മനുഷ്യനോട്‌ പറഞ്ഞു
” സാർ ദയവായി സാറിന്റെ സാധനങ്ങളുമായി വരിക. സാറിന്റെ സീറ്റ്‌ ഫസ്റ്റ്‌ ക്ലാസ്സിലേക്ക്‌ മാറ്റിയിട്ടുണ്ട്‌….”

നമ്മുടെ സമൂഹത്തിൽ വർഗീയതയ്ക്ക് ഒരു സ്ഥാനവും ഇല്ല . നമ്മുടെ നിറമോ, പശ്ചാത്തലമോ, ജാതിയോ, മതംമോ, ലിംഗമോ, എന്ത് തന്നെയായാലും എല്ലാം തുല്യമാണ്… നാം എല്ലാം മനുഷ്യരാണ്….
ഷെയർ ചെയ്യൂ… SAY NO TO RACISM #NORACISM

You may also like...

error: Content is protected !!