ഗുജറാത്തിലെ രാജ്കോട്ട് റെയിൽവേ സ്റ്റേഷനിൽ രാത്രി ഒമ്പതരക്കാണ് ജീവിതത്തിൽ ആദ്യമായി…

ഗുജറാത്തിലെ രാജ്കോട്ട് റെയിൽവേ സ്റ്റേഷനിൽ രാത്രി ഒമ്പതരക്കാണ് ജീവിതത്തിൽ ആദ്യമായി ഒരു വെളുത്ത നിറമുള്ള ഭ്രാന്തിയെ കാണുന്നത്…

ചെറുപ്പമാണ്…വെളുത്തിട്ടാണെങ്കിലും ചളിപിടിച്ച മുഖവും തുണിയും.ഞാനിരിക്കുന്ന സീറ്റിനു മുന്നിലൂടെ അവൾ നടന്നു പോയപ്പോൾ എന്റേയും തൊട്ടടുത്തിരുന്ന ഒരു ഹിന്ദിക്കാരൻ തന്തയുടേതുമടക്കം ഒട്ടുമിക്ക കണ്ണുകളും അവളെ പിന്തുടർന്നു…
ഹിന്ദിക്കാരൻ തന്ത റെയിൽവേ സ്റ്റേഷനിൽ എന്റെ തൊട്ടടുത്താണ് ഇരിക്കുന്നത്. മറ്റു സീറ്റുകളിലെല്ലാം ആളുകൾ ഉള്ളതിനാൽ ഞാൻ അയാളുടെ അടുത്തു പോയി ഇരുന്നതാണ് ഞങ്ങൾ ഇങ്ങനെ ഒരുമിച്ചിരിക്കാൻ കാരണം…

മാന്യമായി വസ്ത്രം ധരിച്ച, തടിയും താടിയുമില്ലാത്ത വെളുത്ത മീഷയുള്ള ഹിന്ദിക്കാരൻ തന്തയും ഞാനും മുന്നിലൂടെ നടന്നു പോയ ഭ്രാന്തിയെ അവൾ തൊട്ടപ്പുറത്തുള്ള തൂണിന് താഴെ വന്നു കിടക്കുന്നതു വരെ നോക്കി.ഞാൻ പിന്നെ നോക്കിയില്ല…വസ്ത്രം വഴിമാറി വയറും പുക്കിളും കാണുന്നുണ്ട്…തന്ത പിന്നെയും നോക്കി.പിന്നെയും പിന്നെയും നോക്കി.ഞാൻ തന്തയെ നോക്കി…
ഭ്രാന്തിയെ അങ്ങനെ നോക്കരുതെന്ന് കണ്ണുകൾ കൊണ്ട് ഉപദേശിച്ചു…തന്ത പിന്നേയും നോക്കി.തന്ത എന്നെയും ഭ്രാന്തിയെയും മാറി മാറി നോക്കി…

ട്രെയിൻ വന്നു…ഞാൻ എണീറ്റു…തന്ത അവിടെ തന്നെ ഇരുന്നു…അടുത്ത ട്രെയിനിൽ കയറാനാവും..ആളുകൾ തിക്കും തിരക്കും കൂട്ടുന്നതിനിടയിലൂടെ ട്രെയിനിൽ കയറി സൈഡ് സീറ്റിലിരുന്നു തന്തയെ നോക്കിയപ്പോൾ അയാൾ സീറ്റിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു…ആ തിരക്കിനിടയിൽ അയാളാ ഭ്രാന്തിയുടെ വയറ്റിൽ അമർത്തി തടവുന്നത് ഞാൻ കണ്ടു…ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ അയാളെഴുന്നേറ്റു ട്രെയിനിന്റെ പുറകെ ഓടി പുറകിലുള്ള ഏതോ കമ്പാർട്മെന്റിൽ ചാടി കയറി…
ഹിന്ദിക്കാരൻ തന്ത…
ഒരു ഭ്രാന്തിയുടെ വയറിൽ എന്തിരിക്കുന്നു തന്തേ….?
അയാളെ ഏതെങ്കിലും ലേബർ റൂമിന്റെ ഉള്ളിലേക്ക് തള്ളിവിടാൻ എന്റെ മനസ്സ് കൊതിച്ചു…ജീവന്റെ തിരിനാളം ഏന്തുന്ന വലിയ വലിയ വയറുകൾ കണ്ടു കണ്ടു മതിവരട്ടെ…
ഒരു കുഞ്ഞിനു പകരം ഡോക്ടർമാർ മാറി മാറി കീറി വരഞ്ഞ അടിവയറ്റിലെ സിസേറിയൻ പഴുതാരകൾ കണ്ട്‌ സ്ഖലിച്ചു ചാവട്ടെ…

കടപ്പാട് : സുഹൈൽ പല്ലത്ത്‌

You may also like...

error: Content is protected !!