ചവറുകൂനയില്‍ തള്ളിയ പെണ്‍കുട്ടി ഇപ്പോള്‍ താരകുടുംബത്തിലെ രാജകുമാരി

കുട്ടികളെ വഴിയില്‍ തള്ളുന്നവര്‍ കുറവല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കള്‍ ചവറുകൂനയില്‍ തള്ളിയ കുഞ്ഞ് ഇന്നൊരു രാജകുമാരിയായി മാറിയ കഥയാണ് ഈ റിപ്പോര്‍ട്ട്. കെട്ടുകഥകളില്‍ കേള്‍ക്കുന്നത് പോലെ അവിശ്വസനീയമാണ് അവളുടെ ജീവിതം. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കള്‍ ചവറുകൂനയില്‍ തള്ളിയ പെണ്‍കുട്ടി എത്തിപ്പെട്ടത് ബോളിവുഡ് താരം മിഥുന്‍ ചക്രബര്‍ത്തിയുടെ കൈകളില്‍.

Image result for dishani mithun chakraborty

തെരുവില്‍ നിന്നും കൈയിലെടുത്ത അവളെ മിഥുന്‍ ചക്രബര്‍ത്തി സ്വന്തം മകളായി വളര്‍ത്തി. ദിഷണി എന്ന് പേരിട്ടു. തന്റെ മൂന്ന് ആണ്‍മക്കള്‍ക്കൊപ്പം സ്വന്തം മകളായി തന്നെയാണ് മിഥുന്‍ ചക്രബര്‍ത്തി അവളെ വളര്‍ത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയോ മക്കളോ ദിഷണിയോട് യാതൊരു വേര്‍തിരിവും കാണിച്ചിട്ടില്ല. താരകുടുംബത്തില്‍ രാജകുമാരിയായുള്ള ജീവിതത്തില്‍ ദിഷിണിയും തൃപ്തയാണ്.

Image result for dishani mithun chakraborty