നയന്‍താര തട്ടമിട്ടാല്‍ എന്റെ സാറേ, ചുറ്റിലുള്ളതൊന്നും കാണാന്‍ പറ്റൂല; ചിത്രങ്ങള്‍ വൈറല്‍

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര അമൃത്സര്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. അതിമനോഹരമായ കറുത്ത അനാര്‍ക്കലിയിലാണ് താരം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത്.സുവര്‍ണ്ണ ക്ഷേത്രത്തില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ നയന്‍താര ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍ നയന്‍താര നായികയായി അഭിനയിച്ച ‘അറം’ എന്ന ചിത്രത്തിന്റെയും അടുത്ത സുഹൃത്തായ വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘താനാ സേര്‍ന്ത കൂട്ട’ത്തിന്റെയും വിജയത്തിന് നന്ദി പറയാനായിട്ടാണ് സുവര്‍ണ്ണ ക്ഷേത്രത്തില്‍ എത്തിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

അരം എന്ന സിനിമയില്‍ ജില്ലാ കളക്ടറുടെ വേഷത്തിലായിരുന്നു നയന്‍സ് അഭിനയിച്ചിരുന്നത്. തമിഴ്‌നാട്ടില്‍ നടക്കുന്ന ചില സാമൂഹിക പ്രശ്‌നങ്ങളെ ആസ്പമാക്കി നിര്‍മ്മിച്ച സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു കിട്ടിയിരുന്നത്.

സൂര്യയെ നായകനാക്കി വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു താനാ സേര്‍ന്ത കൂട്ടം. കീര്‍ത്തി സുരേഷ് നായികയായി അഭിനയിച്ച സിനിമ പൊങ്കല്‍ റിലീസായി ജനുവരി 12 നായിരുന്നു തിയറ്ററുകളിലേക്കെത്തിയത്.

വിഘ്‌നേശും നയന്‍സും പ്രണയിതാക്കളാണെന്നുള്ള കാര്യം രഹസ്യമായ പരസ്യമാണ്. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചെന്നും കഴിക്കാന്‍ പോവുകയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും അക്കാര്യം ഇനിയും പുറത്ത് വിട്ടിട്ടില്ല.

താരങ്ങള്‍ പിറന്നാള്‍ ആഘോഷത്തിനും യാത്ര പോവുന്നതും ഒന്നിച്ചാണ്. ആ ചിത്രങ്ങള്‍ നയന്‍താര തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. ഇതോടെയാണ് ആരാധകര്‍ ഗോസിപ്പുമായി രംഗത്തെത്തിയത്.