നിങ്ങളുടെ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ..? 5 മിനിറ്റിനകം ഡൂപ്ലിക്കേറ്റ് എടുക്കാം, എങ്ങനെ..?

12 അക്ക ആധാര്‍ നമ്പര്‍ ഒരു ഇന്ത്യന്‍ പൗരന് ഒഴിച്ചുകൂടാനാകാത്ത തിരിച്ചറിയല്‍ രേഖയായി മാറിയിരിക്കുകയാണ്. ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കല്‍, പാന്‍ കാര്‍ഡിന് അപേക്ഷിക്കല്‍, പാചകവാതക സബ്‌സിഡി ലഭിക്കല്‍, തുടങ്ങി പല കാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധം.

ആധാര്‍ കാര്‍ഡ് ഏതെങ്കിലും വിധത്തില്‍ നഷ്ടപ്പെട്ടു പോയാല്‍ അതിന്റെ ഡൂപ്ലിക്കേറ്റ് കോപ്പി 5 മിനിറ്റിനകം ലഭിക്കുമെന്ന് നിങ്ങളില്‍ എത്ര പേര്‍ക്ക് അറിയാം? വളരെ എളുപ്പം ആധാര്‍ ഡൂപ്ലിക്കേറ്റ് ലഭിക്കാന്‍ എന്തു ചെയ്യണമെന്നു നോക്കാം…

Step 1

രാജ്യത്ത് ആധാര്‍ നല്‍കുന്ന ഔദ്യോഗിക ഏജന്‍സിയായ യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. ശേഷം ഹോം പേജില്‍ ഇടതുഭാഗത്തായുള്ള Aadhaar enrollment എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് അപേക്ഷാ ഫോം ലഭിക്കും.
https://uidai.gov.in/

Step 2

നിങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ അറിയാമെങ്കില്‍ ആപ്ലിക്കേഷന്‍ ഫോമില്‍ അത് നല്‍കുക. നിങ്ങളുടെ പക്കല്‍ 14 അക്ക എന്റോള്‍മെന്റ് നമ്പറാണ് ഉള്ളതെങ്കില്‍ അത് നല്‍കുക.

ഒടിപി

ഇത്രയും ഘട്ടങ്ങള്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒറ്റസമയ പാസ്‌വേര്‍ഡ് ലഭിക്കും(OPT – One Time Password). ഇത് നല്‍കിയാല്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ പിഡിഎഫ് കോപ്പി പ്രത്യക്ഷപ്പെടും. ഈ പിഡിഎഫ് ആധാറിന് പാസ്‌വേര്‍ഡ് സുരക്ഷിതത്വം ഉണ്ടായിരിക്കും.

പാസ്‌വേര്‍ഡ്

8 ക്യാരക്ടറുകള്‍ ഉള്ള പാസ്‌വേര്‍ഡ് ആയിരിക്കും പിഡിഎഫ് ആധാറിന്റേത്. പാസ്‌വേര്‍ഡിന്റെ ആദ്യത്തെ നാല് ക്യാരക്ടറുകള്‍ നിങ്ങളുടെ പേരിന്റെ ആദ്യത്തെ നാല് അക്കങ്ങളായിരിക്കും. മറ്റ് നാല് ക്യാരക്ടറുകള്‍ നിങ്ങള്‍ ജനിച്ച വര്‍ഷവും ആയിരിക്കും.

ഉദാഹരണം

ഉദാഹരണത്തിന് നിങ്ങളുടെ പേര് സുരേഷ് എന്നും നിങ്ങള്‍ ജനിച്ച വര്‍ഷം 1991 ഉം ആണെങ്കില്‍ പാസ്‌വേര്‍ഡ് SURE1991 എന്നായിരിക്കും. ആധാര്‍ കാര്‍ഡിലെ പേര് P.Kumar എന്നും ജനിച്ച വര്‍ഷം 1990ഉം ആണെങ്കില്‍ പാസ്‌വേര്‍ഡ് P.KU1990 എന്നായിരിക്കും.

ആധാറിലെ പേരില്‍ നാല് അക്ഷരങ്ങളില്ലെങ്കില്‍

നിങ്ങള്‍ ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിക്കുന്ന പേരില്‍ നാല് അക്ഷരങ്ങളില്ലെങ്കിലോ..? അതിനും വഴിയുണ്ട്. ഉദാഹരണത്തിന് നിങ്ങളുടെ പേര് RIA എന്നും ജനിച്ച വര്‍‌ഷം 1990ഉം ആണെങ്കില്‍ പാസ്‌വേര്‍ഡ് RIA1990 എന്നായിരിക്കും.

ഈ ഇൻഫർമേഷൻ ഷെയർ ചെയ്യൂ… നമുക്കിടയിൽ ആർകെങ്കിലും ഉപകാരപ്രതമായേക്കാം

You may also like...

error: Content is protected !!