പകല്‍ സമയത്തെ ഉറക്കo

ജോലിതിരക്കുകള്‍ക്കിടയില്‍ ബുദ്ധിമുട്ടുന്ന എല്ലാവര്‍ക്കും സന്തോഷം ലഭിക്കുന്നത് അവധി ദിവസങ്ങളിലാകും. അന്ന് ചെയ്തു തീര്‍ക്കാനായി ഒരുപാട് കാര്യങ്ങള്‍ ഉണ്ടാകും .എന്നാല്‍ അത്തരം തിരക്കുകള്‍ക്കിടയിലും തൊണ്ണൂറുമിനിട്ട് ആരോഗ്യത്തിനായി മാറ്റിവെയ്ക്കാന്‍ നിങ്ങള്‍ തയ്യാറാണേ?.
എങ്കില്‍ ആരോഗ്യവും അതിനോടൊപ്പം പതിമടങ്ങ് ഓര്‍മ്മശക്തിയും നിങ്ങള്‍ക്ക് സ്വന്തമാക്കാം. സുന്ദര സ്വപ്‌നങ്ങള്‍ കണ്ട് ഉറങ്ങാന്‍ എല്ലാവര്‍ക്കും ഇഷ്ടമാല്ലോ എങ്കില്‍ ഇനി ഒട്ടും അമാന്തിക്കണ്ട പകല്‍സമയത്ത് 90 മിനിട്ട് മനസിനെ ശാന്തമായി വിട്ട് സുന്ദര സ്വപ്‌നങ്ങള്‍ കണ്ട് ഉറങ്ങിനോക്കു.

ഈ ഉറക്കത്തിലൂടെ പല നേട്ടങ്ങളും നമ്മുക്ക് കൈവരുന്നു. ജനീവ സര്‍വ്വകലാശാലയില്‍ ഡോക്ടര്‍ കിംഗായുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് പകലുറക്കത്തിന്റെ പ്രാധാന്യം വ്യക്തമായത്. മനുഷ്യ ജീവിത്തില്‍ ദിനംപ്രതി നല്ലതും ചീത്തയുമായ നിരവധി കാര്യങ്ങള്‍ സംഭവിക്കുന്നു. എന്നാല്‍ പലപ്പോഴും ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങള്‍ ഓര്‍ത്തെടുക്കാന്‍ തിരക്കുകള്‍ക്കിടയില്‍ കഴിയാതെ വരുന്നു. എന്നാല്‍ ഇത്തരം ആശങ്കളെ മറികടക്കാന്‍ പകലുറക്കത്തിലൂടെ കഴിയുമെന്നാണ് ജനീവ സര്‍വ്വകലാശയില്‍ ഒരുകൂട്ടം ആളുകളിലൂടെ നടത്തിയ പഠനത്തില്‍ വ്യക്തമായത് .

പഠനത്തിനായി ആളുകളെ രണ്ട് വിഭാഗമായി തിരിച്ച് ഇവരെ മൂന്നുമാസമാണ് നിരീക്ഷണത്തിന് വിധേയമാക്കിയത്. ഒടുവില്‍ പഠനശേഷം കണ്ടെത്തിയ കാര്യങ്ങള്‍ ഗവേഷകര്‍ ശരിവെയ്ക്കുകയായിരുന്നു. അത് ഇപ്രകാരമാണ് ലഘുനിദ്രയില്‍ ഏര്‍പ്പെടുന്ന സമയത്ത് തലച്ചോറിലെ ദീര്‍ഘകാല ഓര്‍മ്മകളെല്ലാം ഒന്നുകൂടി പൊടിത്തട്ടിയെടുക്കപ്പെടുന്നു. സംഭവങ്ങളെല്ലാം കൂടുതല്‍ വ്യക്തയോടും തെളിമയോടും തലച്ചോറില്‍ സൂക്ഷിക്കുന്നു. ജീവിതത്തില്‍ സംഭവിക്കുന്ന നല്ലനല്ല കാര്യങ്ങളെ കോര്‍ത്തിണക്കി ഒരു ടാഗുപോലെയാക്കി തലച്ചോറില്‍ സൂക്ഷിക്കുന്നത്.

പകല്‍ ഉറങ്ങിയവരുടെയും ഉറങ്ങാത്തവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയാണ് ഗവേഷകര്‍ നിരീക്ഷണത്തിന് വിധേയമാക്കിയത്. പകലുറക്കം ശീലമാക്കിയ ഗ്രൂപ്പിന്റെ തലച്ചോറിന്റെ ഒരു ഭാഗത്ത് ഓര്‍മ്മകള്‍ സൂക്ഷിക്കുന്നതിനായി ഒരിടം രൂപപ്പെടുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നു.ഇക്കാര്യം എംആര്‍ഐ സ്‌കാനിങ്ങിലൂടെയും സ്ഥിരീകരിച്ചിരുന്നു. ഇനി എന്തിന് വെച്ചു താമസിപ്പിക്കുന്നു പകല്‍സമയത്ത് തൊണ്ണൂറു മിനിട്ട് കണ്ടെത്തികൂടെ. ദിവസവും അതിന് കഴിയാത്തവര്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും 90 മിനിട്ട് നീക്കിവച്ചാല്‍മതിയാകും.

You may also like...

error: Content is protected !!