പലിശക്കാര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതിനെതുടർന്ന് പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ നാലംഗ കുടുംബം സ്വയം തീ കൊളുത്തി.

പലിശക്കാര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നാലംഗ കുടുംബം സ്വയം തീ കൊളുത്തി. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. പ്രദേശത്ത് ശക്തമായ പലിശ ലോബിയ്‌ക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യ.


നിരവധി തവണ പൊലീസിനും ജില്ലാ ഭരണാധികാരികള്‍ക്കും പരാതി കൊടുത്തിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് രണ്ട് കുട്ടികളടക്കം നാലംഗ കുടുംബം സ്വയം തീ കൊളുത്തിയത്.

കടയനല്ലൂര്‍ കാശിധര്‍മം സ്വദേശി ഇസക്കി മുത്തു, ഭാര്യ സുബ്ബലക്ഷ്മി രണ്ടും, അഞ്ചും വയസുള്ള മധുശരണ്യ,അക്ഷയ ഭരണിക എന്നവരാണ് കലക്ടറേറ്റിന് മൂന്നില്‍ തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മൂന്ന് പേര്‍മരിക്കുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ അച്ഛന്‍ ചികിത്സയിലാണ്.


തീ ഉയരുന്നത് കണ്ട് ഓടുകൂടിയ ആളുകള്‍ 20 മിനിറ്റുകൊണ്ടാണ് നിയന്ത്രണ വിധേയമാക്കിയത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എട്ടുമാസം മുമ്പ് മുത്തുലക്ഷ്മി എന്ന സ്ത്രീയില്‍നിന്നും സുബ്ബലക്ഷ്മി 1.45 ലക്ഷം രൂപം കടം വാങ്ങിയിരുന്നു. എന്നാല്‍, പല തവണയായി പലിശയടക്കം 2.35 ലക്ഷം രൂപ മടക്കി നല്‍കിയെന്നുമാണ് സുബ്ബലക്ഷ്മി പറയുന്നത്.


പലിശയിനത്തില്‍ മുത്തുലക്ഷ്മി കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇസക്കി മുത്തു പോലീസില്‍ പരാതി നല്‍കി. എന്നാല്‍, അവരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മുത്തുവിന്റെ സഹോദരന്‍ ആരോപിച്ചു.


പലിശക്കാരില്‍ നിന്നുള്ള തുടര്‍ച്ചയായ മാനസിക പീഠനത്തെ തുടര്‍ന്നാണ് കളക്ടറെ കാണാന്‍ എന്ന വ്യാജേന കളക്ടറേറ്റിലെത്തിയത്. പിന്നീട് ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!