പൂര്‍ണ നഗ്നരായ യുവതികള്‍ അവതരിപ്പിച്ച തെരുവ് നാടകം ശ്രദ്ധേയമായി; നഗ്നനാടകം കാണാനെത്തിയത് ആയിരങ്ങള്‍; ചിത്രങ്ങളും വീഡിയോയും കാണാം

ന്യൂയോര്‍ക്ക്: ഷേക്‌സിപിയറിന്റെ വിശ്വവിഖ്യാതമായ നാടകം ദി ടെംപസ്റ്റ് ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ അരങ്ങേറിയിരിക്കുകയാണ്. ഇതിലെ കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത് സ്ത്രീകളാണെന്ന് മാത്രമല്ല ഇതിന്റെ പ്രത്യേകത, മറിച്ച് അഭിനേതാക്കളെല്ലാം പൂര്‍ണ നഗ്‌നരായിട്ടാണ് നാടകത്തില്‍ അഭിനയിച്ചിരിക്കുന്നത് എന്നതാണ്. ഈ അപൂര്‍വ കാഴ്ച കാണാന്‍ ആയിരങ്ങള്‍ സെന്‍ട്രല്‍ പാര്‍ക്കില്‍ തടിച്ച് കൂടുകയും ചെയ്തു.

നഗരത്തിലെ ഔട്ട് ഡോര്‍ തിയേറ്റര്‍ സീസണ്‍ പ്രമാണിച്ചാണ് ഈ അവിശ്വസനീയമായ പ്രകടനം നടത്തി യുവതികള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ദി ഔട്ട്‌ഡോര്‍ കോഎഡ് ടോപ്ലെസ് പള്‍പ്പ് ഫിക്ഷന്‍ അപ്രീസിയേഷന്‍ സൊസൈറ്റിയിലെ അംഗങ്ങളാണ് ഇവിടെ പിറന്ന പടി നാട്യവൈഭവം പ്രകടിപ്പിച്ച് കൈയടി വാങ്ങിയിരിക്കുന്നത്.

നാഗരികത ജനങ്ങളുടെ ശരീരത്തില്‍ അടിച്ചേല്‍പ്പിച്ച നിയന്ത്രണങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇവര്‍ വസ്ത്രമൊഴിവാക്കി നൂല്‍ബന്ധമില്ലാതെ നാടകം കളിച്ചത്. ഇത്തരത്തിലുള്ള നാടകാവതരണത്തിന് അനുവാദം നല്‍കാന്‍ തുടക്കത്തില്‍ പാര്‍ക്ക്‌സ് ആന്‍ഡ് റിക്രിയേഷന്‍ വകുപ്പ് തയ്യാറായിരുന്നില്ല. എന്നാല്‍ തുടര്‍ന്ന് ന്യൂയോര്‍ക്ക് സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഇതിനെ പിന്തുണച്ച് രംഗത്തെത്തുകയതും ഇത്തരം പ്രകടനം നിയമാനുസൃതമാണെന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണ് റിക്രിയേഷന്‍ വകുപ്പ് വഴങ്ങിയത്.

ടോപ്ലെസായി നടക്കാന്‍ ന്യൂയോര്‍ക്കില്‍ അനുവാദമുണ്ടെങ്കിലും പൂര്‍ണനഗ്‌നരായി നടക്കുന്നതിന് ഇവിടെ ഇപ്പോഴും വിലക്കുണ്ട്.

നാടകത്തിന്റെ ചിത്രങ്ങള്‍ കാണാം: