ഫോട്ടോഷോപ്പ് ചെയ്ത്‌ സുഹൃത്തുക്കളെ പറ്റിക്കാൻ ശ്രമിച്ച യുവതിക്കു പറ്റിയത് . അവസാനം സംഭവിച്ചത്‌ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!!

സീവ്‌ ഗാറ്റ്സ്‌ എന്ന ആഫ്രിക്കൻ വനിത സീവ്‌ ഗാറ്റ്സിന്റെ കഥയാണ്‌ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്‌. കെനിയയിൽ നിന്നുള്ള സീവിന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമാണ്‌ ചൈനയിലേക്ക്‌ യാത്ര പോവുക എന്നുള്ളത്‌.

വളരെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ഇവർക്ക്‌ ചൈനയിലേക്കുള്ള യാത്ര വെറും സ്വപ്നം മാത്രമായി അവശേഷിച്ചു. അതുകൊണ്ട്‌ കഴിഞ്ഞ അവധിക്കാലത്ത്‌ സുഹൃത്തുക്കളെ പറ്റിക്കാൻ വേണ്ടി സോഷ്യൽ മീഡിയ വഴി പോസ്റ്റ്‌ ചെയ്ത ഫോട്ടോകളാണ്‌ ഇപ്പോൾ വൈറലായിരിക്കുന്നത്‌.

ഇന്റർനെറ്റിൽ നിന്നും സംഘടിപ്പിച്ച ചൈനയിലെയും മറ്റു രാജ്യങ്ങളിലെയും ചില പ്രശസ്തമായ സ്ഥലങ്ങളുടെ ചിത്രങ്ങൾ ഉപയോഗിച്ച്‌ തന്റെ ഫോട്ടോ ചേർത്ത്‌ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുമ്പോൾ അവർ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല.അതു കാരണം ഇങ്ങനെ സംഭവിക്കുമെന്നത്‌.

ചിത്രങ്ങൾ വൈറലായതോടെ ലോകത്തെമ്പാടുമുള്ള ആളുകൾ അവരെ കളിയാക്കി പുതിയ ട്രോളുകൾ ഉണ്ടാക്കാൻ തുടങ്ങി.
പക്ഷേ ഈ കളിയാക്കലുകളുടെ അവസാനം സംഭവിച്ചത്‌ മറ്റൊന്നാണ്‌.‘സാം ഗച്ചിരു’ എന്ന കെനിയയിലെ വ്യവസായ പ്രമുഖൻ സീവിന്റെ ചൈനയിലേക്കുള്ള യാത്ര സ്പോൺസർ ചെയ്തു. ചൈനയിലേക്കുള്ള ടിക്കറ്റ്‌ ഉൾപ്പെടെ അവിടെ താമസിക്കാനു ലോകോത്തര നിലവാരമുള്ള ഹോട്ടലുകളടക്കം അവർ ബുക്ക്‌ ചെയ്ത്‌ കഴിഞ്ഞു.


സീവ്‌ ഗാറ്റ്സ്‌ ഇപ്പോൾ ഹാപ്പിയാണ്‌. ലോകത്തിന്റെ മൊത്തം പരിഹാസ കഥപാത്രമായതിന്‌ ശേഷം തന്റെ സ്വപ്നസാക്ഷാത്കാരത്തിന്റെ നിറവിലാണവൾ…!

You may also like...

error: Content is protected !!