ഭർത്താവിന്റെ അമിത ദേഷ്യത്തിന് ഡോക്ടർ നിർദ്ദേശിച്ച ഉഗ്രൻ പരിഹാരം

ഒരു സ്ത്രീ തന്റെ ഭർത്താവിന്റെ അമിത ദേശ്യം എങ്ങനെയങ്കിലും കുറഞ്ഞ്‌ കിട്ടാൻ വേണ്ടി ഒരു ഡോക്ടറെ അടുത്തേക്ക്‌ പോയി..

ഡോക്ടർ സ്ത്രീയോട്‌ ചോദിച്ചു ” എന്താൺ പ്രശ്നം?”

സ്ത്രീ പറഞ്ഞു: ” എനിക്കറിയില്ല ഡോക്ടർ എന്റെ ഭർത്താവിന്‌ എന്തോ പറ്റിയിട്ടുണ്ട്‌. ഒരു കാരണവുമില്ലാതെ വെറുതേ ചൂടായിക്കൊണ്ടിരിക്കുന്നു. എനിക്കാണെങ്കിൽ പേടി തോന്നുന്നു. ഡോക്ടർ എങ്ങനെയെങ്കിലും എന്നെയൊന്ന് സഹായിക്കണം.

ഡോക്ടർ പറഞ്ഞു: ” ഇത്രയേ ഒള്ളു കാര്യം. ഇതിന്‌ എന്റെ പക്കൽ ഒരു ഉഗ്രൻ മരുന്നുണ്ട്‌. എപ്പോഴൊക്കെ നിങ്ങളുടെ ഭർത്താവ്‌ ചൂടാവുമ്പോഴും നിങ്ങൾ ഒരു ഗ്ലാസ്സ്‌ വെള്ളം എടുത്ത്‌ കുപ്ലിച്ചു കൊണ്ടിരിക്കുക. അയാൾ റൂമിൽ നിന്ന് പോകുന്നത്‌ വരേയും അത്‌ തുടരുക.

രണ്ടാഴ്ചകൾക്കു ശേഷം വളരെ ഉന്മേഷത്തോടെ സ്ത്രീ ഡോക്ടറെ കാണാൻ വീണ്ടും വന്നു.

സ്ത്രീ പറഞ്ഞു: ഡോക്ടർ നിങ്ങളുടെ ഐഡിയ കൊള്ളാം.. ഇപ്പോൾ ഭർത്താവ്‌ അധികം ദേശ്യപ്പെടാറില്ല. ദേഷ്യപ്പെടുമ്പോഴൊക്കെയും ഞാൻ ഒരു ഗ്ലാസ്സ്‌ വെള്ളം വായിലിട്ട്‌ ചുഴറ്റിക്കൊണ്ടിരിക്കും.ഭർത്താവ്‌ തണുക്കുന്നത്‌ വരെ അത്‌ തുടർന്നുകൊണ്ടും ഇരികികും.

എങ്ങനെയാണ്‌ ഡോക്ടർ ഒരു ഗ്ലാസ്സ്‌ വെള്ളം കൊണ്ട്‌ ഇത്‌ സാധ്യമാവുന്നത്‌… ?

അപ്പോൾ ഡോക്ടർ പറഞ്ഞു: ഒരു ഗ്ലാസ്സ്‌ വെള്ളം ഒന്നും ചെയ്യുന്നില്ല പക്ഷേ ആ ഒരു ഗ്ലാസ്സ്‌ വെള്ളം നിങ്ങളുടെ വായിൽ ഉള്ളത് കാരണം നിങ്ങൾ വാ തുറന്നു ഒന്നും സംസാരിക്കില്ല!! അങ്ങനെയാണ് ഇത്‌ സാധ്യമാവുന്നത്‌.

You may also like...

error: Content is protected !!