ലോകത്തിലെ വിഷപ്പാമ്പുകളില്‍ ഏറ്റവും മാരകമായ വിഷമുള്ള പാമ്പ്

ബ്ലൂ കോറല്‍ -:
ലോകത്തിലെ വിഷപ്പാമ്പുകളില്‍ ഏറ്റവും മാരകമായ വിഷമുള്ള പാമ്പാണ് തലയിലും, വാലറ്റത്തും കടുത്ത ചുവപ്പു നിറവും, ദേഹം മുഴുവന്‍ നീല നിറവുമുള്ള ബ്ലൂ കോറല്‍.

വിഷത്തിൻെറ കാഠിന്യം മൂലം കൊലയാളികളിലെ കൊലയാളിയെന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. പാമ്പുകളുടെ രാജാവായ രാജവെമ്പാലയുടെ വിഷം പോലും ഇവക്കു തെല്ലും ഏശില്ല. അതുകൊണ്ട് തന്നെ ഇവ പലപ്പോഴും ആഹാരമാക്കുന്നത് വലിപ്പം കുറഞ്ഞ രാജവെമ്പാലകളെയാണ്. മനുഷ്യ സാമീപ്യമുളളിടത്ത് അധികം കാണപ്പെടാത്ത ഇവയുടെ സ്വദേശം തെക്കന്‍ ഏഷ്യയാണ്.

2 മീറ്ററോള നീളം വരുന്ന ഇവയുടെ വിഷഗ്രന്ഥിയുടെ നീളം ഏതാണ്ട് 60 സെന്‍റീമീറ്റര്‍ വരും.രക്തത്തിലൂടെ അതിവേഗം സഞ്ചരിക്കുന്ന ഇവയുടെ വിഷത്തിന്‍റെ പ്രത്യേകത മൂലം, ഈ വിഷത്തെ വേദനാ സംഹാരിയായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

ഈ പാമ്പിന്‍റെ വിഷത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ അടുത്ത കാലം വരെ നമുക്ക് അജ്ഞാതമായിരുന്നു.

ഓസ്ട്രേലിയന്‍ ഗവേഷകരാണ് ഏറെ നളത്തെ ശ്രമങ്ങള്‍ക്കൊടുവിൽ ബ്ലൂ കോറലിന്‍റ വിഷത്തില്‍ നിന്നു വേദന സംഹാരി ഉൽപാദിപ്പിക്കാം എന്നു കണ്ടെത്തിയത്.

പേരിന് ഇവ കൊലയാളികളിലെ കൊലയാളി എന്നൊക്കെയാണ് അറിയപ്പെടുന്നതെങ്കിലും, മറ്റുപല ജീവി വര്‍ഗ്ഗങ്ങളെയും പോലെ ഇവയും നമ്മുടെ ഈ ഭൂമിയിൽ സുരക്ഷിതരല്ല. തെക്കനേഷ്യന്‍ രാജ്യങ്ങളിലെ വനനശീകരണം മൂലം ഇവയുടെ എണ്ണം അപകടകരമാം വിധം കുറഞ്ഞു വരികയാണ്…

Leave a Reply

Your email address will not be published. Required fields are marked *