വാട്സാപ്പില്‍ അയച്ച മെസ്സേജുകള്‍ ഡിലീറ്റ് ആക്കാം എങ്ങനെ ?

ഗ്രൂപ്പുകള്‍ കൊണ്ടുള്ള കളിയാണ് വാട്സാപ്പില്‍. മൂന്നുപേര്‍ ഒരുമിച്ചുകൂടിയാല്‍ ആദ്യം ചര്‍ച്ച ചെയ്യുന്നത് വാട്സാപ്പില്‍ ഗ്രൂപ്പുണ്ടാക്കുന്നതിനെച്ചൊല്ലിയാകും. ഗ്രൂപ്പുകളില്‍നിന്ന് ഗ്രൂപ്പുകളിലേക്ക് സന്ദേശങ്ങളും വീഡിയോ ക്ലിപ്പുകളും മറ്റും ഫോര്‍വേഡ് ചെയ്യുമ്ബോള്‍ അബദ്ധം പറ്റുന്നതും സ്വാഭാവികമായിരുന്നു. അയച്ച മെസ്സേജ് തിരിച്ചുപിടിക്കാന്‍ പറ്റാത്തതിനാല്‍, കുഴപ്പത്തില്‍ച്ചെന്ന് ചാടിയവരും നിരവധി.

വാട്സാപ്പ് ഉപഭോക്താക്കള്‍ക്ക് ആശ്വസിക്കാം. അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം വാട്സാപ്പില്‍ നിലവില്‍ വന്നു. ഡിലീറ്ററ് ഫോര്‍ എവരിവണ്‍ എന്ന പുതിയ ഫീച്ചറാണ് പുതുതായി എത്തിയിട്ടുള്ളത്. മെസ്സേജ് അയച്ച്‌ ഏഴുമിനിറ്റിനകം ആ സന്ദേശം ലഭിച്ചയാളുടെ അക്കൗണ്ടില്‍നിന്നും ഡിലീറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. അയാള്‍ കണ്ടുപോയിട്ടുണ്ടെങ്കില്‍ പിന്നെ രക്ഷയില്ല.

നിലലവില്‍ ആന്‍ഡോയ്ഡ്, ഐഒഎസ് ആപ്ലിക്കേഷനുകളില്‍ ഈ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. എന്നാല്‍, വളരെക്കുറിച്ചുപേര്‍ക്കുമാത്രമാണ് ഇത് ഉപയോഗിക്കാന്‍ അവസരം കിട്ടിയിട്ടുള്ളത്. ഉടന്‍തന്നെ എല്ലാവരുടെയും വാട്സാപ്പിലേക്ക് ഈ അപ്ഡേറ്റ് എത്തുമെന്നാണ് കരുതുന്നത്.

ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന സംവിധാനമുപയോഗിച്ച്‌ മെസ്സേജ് ഡിലീറ്റ് ചെയ്താലും അത് സ്വീകരിച്ചയാളുടെ ഫോണില്‍ അത് ഡിലീറ്റ് ചെയ്യപ്പെട്ടതായി കാണിക്കും.. തെറ്റായി അയക്കുന്ന സന്ദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള സംവിധാനം വരുമെന്ന ഏറെക്കാലമായുള്ള പ്രതീക്ഷയാണ് ഇതിലൂടെ നടപ്പിലാകാന്‍ പോകുന്നത്.

ചാറ്റിലെത്തി ആ സന്ദേശത്തില്‍ കുറച്ചുനേരം ഞെക്കി ഹോള്‍ഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. പിന്നീട് ഡിലീറ്റില്‍ പോയി ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്‍ കൊടുക്കുകയാണ് വേണ്ടത്. അയച്ച്‌ ഏഴുമിനിറ്റുവരെ മാത്രമേ ഈ സംവിധാനം പ്രയോഗിക്കാനാവൂ എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ഏറ്റവും പുതിയ വാട്സാപ്പ് വേര്‍ഷനിലാണ് ഈ സംവിധാനമുള്ളത്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!