സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത ലോകത്തിലെ 7 രാജ്യങ്ങൾ.

1.കെനിയ

രാജ്യത്തെ സാമ്പത്തീക സ്രോതസ്സ്‌ കാർഷീക ഉത്പന്നങ്ങളിൽ ഊന്നിയാണെങ്കിലും ഈ രാജ്യത്തെ സ്ത്രീകളുടെ വരുമാനം കണക്കുകൾ പ്രകാരം ഏറ്റവും കുറവാണ്‌. രാജ്യം സ്ത്രീ വിദ്യാഭ്യാസത്തിന്‌ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും വളരെ കുറച്ച്‌ മാത്രമേ ഫലവത്താകുന്നൊള്ളൂ. നിയന്ത്രണമില്ലാത്ത ലൈംഗീകതയും സ്ത്രീകളുടെമേലുള്ള അതിക്രമണവും കാരണം ഏയിഡ്സ്‌ പോലുള്ള മാരക രോഗങ്ങൾക്ക്‌ വിധേയമാകുന്ന ലോകത്തെ ഏറ്റവും വലിയ രാജ്യം കെനിയ ആണ്‌.

2.ദി ഡെമൊക്രാറ്റിക്‌ റിപബ്ലിക്ക്‌ ഓഫ്‌ കോങ്കോ

ഓരോ ദിവസവും ഈ രാജ്യത്തിലെ സ്ത്രീകൾക്ക്‌ നേരെയുള്ള ലൈംഗീക അതിക്രമണങ്ങളുടെ തോത്‌ 1.150 ആണ്‌ . വർഷത്തിൽ 420000 സ്ത്രീകൾ വരെ ലൈംഗീക അതിക്രമണങ്ങളിൽപ്പെടുന്നു എന്നുള്ളതാണ്‌ പഠനങ്ങൾ വ്യക്തമാക്കുന്നത്‌. രാജ്യത്തെ 50% ത്തിനും മുകളിലായ ഗർഭിണികളായ സ്ത്രീകളിൽ രക്തക്കുറവും പോഷകാഹാരക്കുറവുമുണ്ടെന്നാണ്‌‌ ലോകാരോഗ്യ സംഘടനകൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌.

3.ഇന്ത്യ

കണക്കുകൾ പ്രകാരം കഴിഞ്ഞ 30 വർഷങ്ങൾക്കിടയിൽ 50ദശലക്ഷം പെൺ ഭ്രൂണ ഹത്യകളാണ്‌ ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌. ജനസംഖ്യയിൽ ലോകത്തെ തന്നെ രണ്ടാമതായിട്ടുള്ള ഇന്ത്യയുടെ കണക്കുകൾ സ്ത്രീകൾക്ക്‌ നേരെയുള്ള ലൈംഗീക അതിക്രമണത്തിന്റെ പട്ടികയിൽ മുൻ പന്ദിയിലാണ് .

4.കൊളംബിയ

2015ൽ മാത്രം സ്ത്രീകൾക്ക്‌ നേരെയുള്ള 45000 പ്രാദേശിക ലൈംഗീക അതിക്രമണങ്ങളാണ്‌ ഈ രാജ്യത്ത്‌ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്‌. ലോകത്തെ തന്നെ ഏറ്റവും കൂടുതൽ സ്ത്രീകൾ ആസിഡ്‌ ആക്രമണങ്ങൾക്ക്‌ ഇരയായ രാജ്യമെന്ന ഖ്യാതി ഇതിനോടകം കൊളംബിയക്ക്‌ സ്വന്തമായിട്ടുണ്ട്‌.

5.മെക്സിക്കോ

2011-2012ൽ മാത്രം 4000 സ്ത്രീകളെ കാണാതായി എന്നുള്ളത്‌ ഞെട്ടിപ്പിക്കുന്ന ഒന്നാണ്‌. മാത്രവുമല്ല സ്ത്രീകൾക്ക്‌ നേരെയുള്ള പ്രാദേശീക അതിക്രമങ്ങളെ ചെറുക്കാൻ ഇവിടെയെള്ള സർക്കാർ സംവിധാനത്തിന്‌ ഒന്നും സാധിക്കുന്നില്ല എന്നുള്ളതും വളരെ ദയനീയമാണ്‌.

6.ആഫ്ഘാനിസ്ഥാൻ

അഫ്ഘാനിലെ 70-80 ശതമാനത്തോളം സ്ത്രീകളും 15-19നുള്ളിൽ നിർബന്ധിത വിവാഹത്തിന്‌ വിധേയരായവുന്നു എന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. മാത്രവുമല്ല രാജ്യത്തെ 87% സ്ത്രീകളും നിരക്ഷരരാണെന്നുള്ള വസ്തുതയും , ഓരോ ലക്ഷം ഗർഭിണികളിലും 400ന്‌ മുകളിൽ പെൺ ഭ്രൂണഹത്യകൾ സംഭവിക്കുന്നു എന്ന ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്‌.

7.പാക്കിസ്ഥാൻ

ഓരോ കൊല്ലവും ആയിരത്തിനും മുകളിൽ സ്ത്രീകളെയാണ്‌ ശരീയത്ത്‌ നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലുന്നതെന്നുള്ള കണക്കുകൾ ആ രാജ്യത്തിലെ സ്ത്രീ സുരക്ഷയെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്‌. ഇത്തരം അതിക്രമണങ്ങൾ കൂടുതലും വിദ്യാഭ്യാസമില്ലത്ത ഗോത്രവർഗ്ഗത്തിലെ സ്ത്രീകൾക്ക്‌ നേരെയാണെന്നുള്ളതും അവരിൽ കൂടുതൽ പേരും നിർബന്ധിത വിവാഹത്തിന്‌ വിധേയരായവരാണെന്നുള്ളതും വളരെ നിർഭാഗ്യകരമാണ്‌.

You may also like...

error: Content is protected !!