ദാമ്പത്യവും ലൈംഗികതയും

👉🏻ജനനം എന്നത് പ്രകൃതിയുടെ ഒരു വരദാനം ആണ്, അതു നമ്മുടെ ഇഷ്ടത്തിന് മാറ്റിവെക്കാൻ പറ്റുന്നതല്ല.

👉🏻അടുത്ത തലമുറയെ ഉല്പാദിപ്പിക്കുവാനുളള പ്രകൃതിയുടെ അനുശാസനയാണ് ലൈംഗികബന്ധം.

👉🏻അത് വളരെ പവിത്രവും ദിവ്യവുമായ ഒരനുഭവമാകുമ്പോള്‍ ജീവിതത്തിന് അര്‍ഥവും ആഹ്ലാദവും പകര്‍ന്നു കുഞ്ഞിന് ജന്മം നല്‍കാനാവും.

👉🏻ലോകത്തിൽ ദമ്പതികളിൽ പലർക്കും സന്താന സൗഭാഗ്യം കിട്ടുന്നില്ല എന്ത് കൊണ്ടു ???.
👉 ഇതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണങ്ങള്‍ വന്ധ്യത ചികിത്സാകേന്ദ്രങ്ങളിലേക്ക് നമ്മെ ആകര്‍ഷിക്കാനുള്ളതായി മാറിയിട്ടുണ്ട്.

👉ഒരുമിച്ച് ജീവിച്ച് സ്വാഭാവിക ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടും ഫലം കണ്ടില്ലെങ്കില്‍ മാത്രം വൈദ്യസഹായം ആവശ്യമുള്ളൂ.

👉ക്രമാനുഗതമായി വന്ധ്യതാ നിരക്ക് വര്‍ധിച്ചു വരുന്നതിന് ഒരു പ്രധാന കാരണം ആധുനിക ജീവിതശൈലിയാണ്.

🚫എന്താണ്‌ വന്ധ്യത🚫

👉വിവാഹം കഴിഞ്ഞു ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ ഒരു ആറു മാസം മുതൽ ഒരു വര്‍ഷമെങ്കിലും സാധാരണ ദാമ്പത്യജീവിതം നയിച്ചിട്ടും ഗര്‍ഭം ധരിക്കാത്ത അവസ്‌ഥയാണ്‌ വന്ധ്യത്വം (Infertility‌) എന്നു പറയുന്നത്.

👉ശുക്ലമാണല്ലോ പുരിഷ ധാതു, നാം ആഹരിക്കുന്നതു ആമാശയത്തിൽ വെച്ച് സാരകിട്ടങ്ങളായി പിരിയുന്നു, അന്നരസം ധാതു മാർഗ്ഗത്തിലും കിട്ട മാർഗത്തിലും പോകുന്നു. ധാതു മാർഗത്തിൽ എത്തുന്നത് ക്രമമായി ധാതു പാകം വഴി രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി മജ്ജകളിലൂടെ ശുക്ലമായി മാറുന്നു.

👉🏻അതു പോലെ സ്ത്രീകളുടെ ബീജമായ രക്തത്തെ ആർത്തവം എന്നു പറയുന്നു, സ്ത്രീകൾക്ക് മാസ ചക്രമാനുസരിച്ചു ഗർഭാശയത്തിൽ എത്തുന്ന രക്തം മൂന്ന് ദിവസം ബഹിർഗമിക്കുന്നു, അതാണ് സ്ത്രീ ബീജം.

👉ഈ ശുക്ല ധാതുവിലും ആർത്തവത്തിലും വരുന്ന ക്രമാതീതമായ മാറ്റങ്ങൾ ആണ് വന്ധ്യതക്ക് കാരണം.

⭕പുരുഷവന്ധ്യത⭕

👉🏻പുരുഷന്‍െറ പ്രത്യുത്പാദന അവയവങ്ങളില്‍ ഏറ്റവും പ്രധാനം വൃഷണങ്ങള്‍ (Testis) ആണ്.

👉🏻ബീജങ്ങള്‍ ഉത്പാദിപ്പിക്കുന്നത് ഇവിടെ നിന്നുമാണ്.

👉🏻ബീജാണുക്കളുടെ എണ്ണത്തിലെ (Sperm Count) കുറവ് മുതല്‍ അവയുടെ ആകൃതിയും ചലനശേഷിയുമൊക്കെ പുരുഷവന്ധ്യതയില്‍ കാരണമാകാം.

👉🏻ബീജങ്ങളുടെ അഭാവം (Azoospermia -No Sperm Count) ശുക്ലത്തില്‍ ബീജങ്ങളൊന്നും തന്നെയില്ലാത്ത അവസ്ത്ഥ ഇതും പുരുഷ വന്ധ്യതയുടെ കാരണമാകാറുണ്ട്.

👉🏻ബീജ ഉത്പാദനവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ വൈകല്യം എന്നിവ പുരുഷവന്ധ്യതയുടെ മറ്റൊരു കാരണമാണ്.

👉🏻പുകവലിയും, മദ്യപാനവും, മാനസിക സമ്മർദ്ദങ്ങളും ബീജസംഖ്യയും ചലനശേഷിയും കുറയാൻ കരണമാകുന്നതോടൊപ്പം
ചൂടുകൂടിയ തൊഴില്‍ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന പുരുഷന്മാരിലും വന്ധ്യതക്കിടയാകുന്ന തരത്തില്‍ ബീജങ്ങളുടെ എണ്ണവും ഗുണനിലവാരവും കുറയാറുണ്ട്.

👉🏻കൃത്രിമ നിറവും, മധുരവും, കൊഴുപ്പും കലര്‍ന്ന ഭക്ഷണങ്ങളുടെ നിരന്തരോപയോഗം, കോള, കൃത്രിമ ലഘുപാനീയങ്ങള്‍, തണുപ്പിച്ച് സൂക്ഷിക്കുന്ന മത്സ്യമാംസങ്ങള്‍ ഇവയുടെ തുടര്‍ച്ചയായ ഉപയോഗം വന്ധ്യതക്കിടയാക്കാൻ കാരണമാകും.

👉🏻പ്രമേഹം, ശ്വാസകോശരോഗങ്ങള്‍, ജന്മനായുള്ള ചില വൈകല്യങ്ങള്‍ ഇവ ബീജത്തിന്‍െറ ഗുണത്തെക്കുറച്ച് വന്ധ്യതക്കിടയാക്കാറുണ്ട്.

⭕സ്ത്രീകളിലെ വന്ധ്യത്വം⭕

👉🏻ആയൂര്‍വേദ ശാസ്‌ത്രമനുസരിച്ച്‌ ആര്‍ത്തവ ദുഷ്‌ടികളാണ്‌ വന്ധ്യതയുടെ പ്രധാന കാരണങ്ങള്‍.

👉🏻ഇങ്ങനെ ദുഷിച്ചിരിക്കുന്ന ആര്‍ത്തവ ചക്രത്തിലുണ്ടാകുന്ന അണ്ഡം സന്താന ഉല്‍പാദനത്തിന്‌ യോഗ്യമല്ല.

👉🏻ക്രമം തെറ്റിയ ആര്‍ത്തവം, 2 – 3 മൂന്ന്‌ മാസം കൂടുമ്പോള്‍ മാത്രം ആര്‍ത്തവം ഉണ്ടാവുക. അമിത രക്‌തസ്രാവം,
ഇവയെല്ലാം ഭാവിയിലെ വന്ധ്യതയുടെ ലക്ഷണങ്ങളായേക്കാവുന്നതാണ്.

👉🏻അണ്ഡാശയത്തിനുള്ളില്‍ അനേകം സിസ്‌റ്റുകള്‍ ഉണ്ടാകുന്ന പോളി
സിസ്‌റ്റിക്‌ ഒവേറിയന്‍ സിന്‍ഡ്രോം (Polycystic Ovary Syndrome (PCOS)) മറ്റൊരു കരണക്കാരനാകാറുണ്ട്.

👉🏻ഗര്‍ഭാശയത്തിന്റെയും അണ്ഡാശയത്തിന്റെയും ഘടനാ വൈകല്യങ്ങളും വന്ധ്യതയ്‌ക്ക് കാരണമാകാറുണ്ട്.

👉🏻ഇത്‌ ജന്മനാ തന്നെയുള്ളതും പ്രായത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഇവക്ക് സംഭവിക്കാത്തതിനാലും ആകാം.

👉🏻അണ്ഡോല്‍പാദന ശേഷിക്കുറവ്‌, ഫലോപ്പിയന്‍ നാളിയിലെ (Fallopian Tube) തകരാറുകള്‍, ഗര്‍ഭാശയത്തിൽ ഉണ്ടാകുന്ന മുഴകള്‍, ഭ്രൂണത്തിന്‌ ഗര്‍ഭപാത്രത്തില്‍ പറ്റിപ്പിടിച്ച്‌ വളരാന്‍ കഴിയാതെ വരുന്ന അവസ്‌ഥ, പുരുഷബീജത്തെ സ്വീകരിക്കാതെ പുറത്തേയ്‌ക്ക് തള്ളുക എന്നിവയും ഗര്‍ഭധാരണത്തിന്‌ തടസ്സങ്ങളാകാം.

👉🏻യോനീ, ഗര്‍ഭാശയം എന്നിവിടങ്ങളിലെ അണുബാധയും സ്‌ത്രീ വന്ധ്യതയ്‌ക്ക് കാരണമാകാം.

👉🏻ലൈംഗീകതയെക്കുറിച്ചുള്ള അറിവില്ലായ്‌മയും ചിലപ്പോൾ വന്ധ്യതക്കു കാരണമാകാം.

👉🏻ശരിയായ വിധത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്തത്‌, അണ്ഡാഗമനത്തോട്‌ അടുത്ത ദിവസങ്ങളില്‍ ബന്ധപ്പെടാതിരിക്കുക തുടങ്ങിയ കാരണങ്ങള്‍ക്കൊണ്ട്‌ ഈ അവസരത്തിൽ ഗര്‍ഭധാരണം നടക്കാതെ വരുന്നു.

👉🏻പങ്കാളികള്‍ തമ്മിലുള്ള മാനസിക പൊരുത്തക്കേടുകളും ജോലി സ്‌ഥലത്തെയും വീട്ടിലെയും ടെന്‍ഷനും ലൈംഗീകതയെ ബാധിക്കും.

👉🏻തൈറോയിഡ്‌ ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയായി നടക്കാത്തത്‌ മൂലമുണ്ടാകുന്ന ഹൈപ്പോ തൈറോയിഡിസവും ( Hypothyroidism) ഹൈപ്പര്‍ തൈറോയിഡിസവും (Hyperthyroidism) വന്ധ്യതയ്‌ക്ക് കാരണമാകാറുണ്ട്.

🚫ശ്രദ്ധിക്കാം ചില കാര്യങ്ങള്‍🚫

👉🏻പ്രായം കൂടുന്നതനുസരിച്ച്‌ വന്ധ്യതയ്‌ക്കുള്ള സാധ്യതയും കൂടുമെന്നതിനാല്‍ ആദ്യ ഗര്‍ഭധാരണം മുപ്പത്‌ വയസിനുള്ളില്‍ ആകാന്‍ ശ്രദ്ധിക്കുക.

👉🏻ലൈംഗീകത, ജീവിതരീതികള്‍, ഗര്‍ഭനിരോധനം എന്നിവയെക്കുറിച്ചുള്ള പ്രാഥമിക അറിവുകൾ അറിഞ്ഞിരിക്കുക.

👉🏻ഗർഭധാരണത്തിനു സ്‌ത്രീയെ സജ്ജമാക്കുന്ന ഒന്നാണ് കൃത്യമായ ആര്‍ത്തവം.

👉🏻ശാരീരികവും മാനസികവുമായ അസ്വസ്‌ഥതകള്‍ കൂടുന്ന സമയമാണ്‌ ആര്‍ത്തവ കാലം. അതുകൊണ്ട്‌ ഈ സമയം വിശ്രമത്തിന്‌ പ്രാധാന്യം നല്‍കുക.

👉🏻അതിനാൽ ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ തുടക്കത്തിൽ തന്നെ വൈദ്യ സഹായം തേടുക.

👉🏻ആര്‍ത്തവ കാലത്തെ ലൈംഗികബന്ധം ഒഴിവാക്കുക.

👉🏻മലമൂത്ര വിസർജ്ജ വേഗങ്ങള്‍ തടഞ്ഞു നിര്‍ത്താതിരിക്കുക.

👉🏻ചൂടു നിലനില്‍ക്കുന്ന രീതിയിലുള്ള അടി വസ്‌ത്രങ്ങള്‍ ഒഴിവാക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യുക.

🏩ആയുർവേദ ചികിത്സ🏩

👍🏻പ്രകൃതിയെ പാലിച്ചു കൊണ്ടു, മുൻനിർത്തി കൊണ്ടു പ്രകൃതി അനുഗ്രഹിച്ചു തരുന്ന ഔഷധങ്ങളെ ഉപയോഗിച്ച് ശരീര ഘടനയിൽ സമീകൃത സ്വഭാവം വരുത്തലാണ് ആയുർവേദ ചികിത്സയുടെ അന്തസത്ത.

👉🏻വന്ധ്യതയുടെ കാരണങ്ങള്‍ക്കനുസരിച്ച് ചികിത്സയും വ്യത്യസ്തമായിരിക്കും.

👉🏻പുരുഷന്മാർക്ക് ശുക്ല ധാതുവിനെ ബലവാൻ ആക്കുകയാണ് ചികിത്സാ രീതി, യഥാക്രമം സ്നേഹ സ്വേദ ചികിത്സാ, ഔഷധോപചാരം, പുംസവനീയ വസ്തി, എന്നിവയാണ് ചെയ്യുക.

👉🏻സ്ത്രീകളുടെ കാര്യത്തിൽ ആർത്തവ ക്രമീകരണം – അതി പ്രവർത്തിയോ അപ്രവർത്തിയോ എന്നറിഞ്ഞു ചികിത്സകൾ ചെയ്യേണ്ടതാണ് .

👉🏻ഒൗഷധങ്ങള്‍ക്കൊപ്പം സ്നേഹനം, സ്വേദനം, വമനം, വിരേചനം, കഷായ വസ്തി, സ്നേഹവസ്തി തുടങ്ങിയ ചികിത്സകളും അവസ്ഥകള്‍ക്കനുസരിച്ച് നല്‍കുന്നു.

👉🏻രസായനവാജീകരണ ഒൗഷധങ്ങള്‍ ബീജോല്പാദനത്തെയും ബീജ ഗുണത്തെയും മെച്ചപ്പെടുത്തു.

👉🏻ശതാവരിക്കിഴങ്ങ്, കരിമ്പ്, വയല്‍ച്ചുള്ളി, നായ്ക്കുരണപ്പരിപ്പ്, അമുക്കുരം, നേന്ത്രപ്പഴം, ഉഴുന്ന്, ഈന്തപ്പഴം, മുന്തിരിങ്ങ, മാംസരസം, ഗോതമ്പ്, പാല്‍ etc ചികിത്സയിൽ വിവിധ ഘട്ടങ്ങളില്‍ നല്‍കാറുണ്ട്.

Dr.Shareef kizhopat. Kizhopat Health Care . Valanchery

You may also like...

error: Content is protected !!