100 കോടിയിലേറെ വരുമാനമുള്ള ഒരാളെ എങ്ങനെ വിവാഹം ചെയ്യാം? മുകേഷ് അംബാനി നൽകിയ ഉഗ്രൻ മറുപടി.

ഞാൻ സത്യസന്ധമായി കാര്യം പറയാം . എനിക്ക് ഈ വർഷം 25 ആം വയസ്സാണ്. ഞാൻ വളരെ സുന്ദരിയാണ്, ശൈലിയും നല്ല അഭിരുചിയുമാണ്. 100 കോടി വാർഷിക ശമ്പളമോ അതിൽ കൂടുതലോ ഉള്ള ഒരു വ്യക്തിയെ വിവാഹം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് അത്യാർത്തിയുണ്ടെന്ന് പറയാം, പക്ഷെ വാർഷിക ശമ്പളം 2 കോടി പോലും ആവറേജ് ആയി മാത്രമാണ് ഇപ്പോൾ കണക്കാക്കപ്പെടുന്നത്. എന്റെ ആവശ്യകത ഉയർന്നതല്ല 100 കോടി വാർഷിക ശമ്പള വരുമാനമുള്ള ആരെങ്കിലും ഈ ഫോറത്തിൽ ഉണ്ടോ? നിങ്ങൾ എല്ലാവരും വിവാഹം കഴിച്ചതാണോ ?

താങ്കളെപ്പോലെയുള്ള ധനികരെ വിവാഹം ചെയ്യാൻ ഞാൻ എന്തു ചെയ്യണം? ഞാൻ ഡേറ്റ് ചെയ്തതിൽ ഏറ്റവും കൂടുതൽ ധനികനകനായ ആൾക്കുപോലും വാർഷിക വരുമാനം വെറും 50 കോടിയാണ്. ന്യൂ യോർക്ക് സിറ്റി ഗാർഡനിലെ പടിഞ്ഞാറൻ ഭാഗത്ത് ഉയർന്ന വിലയുള്ള റെസിഡൻഷ്യൽ ഏരിയയിൽ താമസിക്കാൻ 50 കോടി വാർഷിക വരുമാനം മതിയാകില്ല. കുറച്ചു ചോദ്യങ്ങൾ ചോദിചോട്ടെ 1) ഏറ്റവും സമ്പന്നരായ ബാച്ചിലേഴ്‌സ് എവിടെയാണ് താമസിക്കുന്നത് ?? (ബാറുകൾ, റസ്റ്റോറന്റ്, ജിം എന്നിവയുടെ പേരുകളും വിലാസങ്ങളും പറഞ്ഞു തരാമോ 2) ഏത് പ്രായപരിധി ഞാൻ ലക്ഷ്യം വെക്കണം? 3) സമ്പത്തിന്റെ മിക്ക ഭാര്യമാരുടേയും ശരാശരി കാഴ്ചപ്പാട് മാത്രമാണോ?.ഞാൻ വലിയ ഭഗിയില്ലാത്ത ചില പെൺകുട്ടികളെ കണ്ടുമുട്ടിയിട്ടുണ്ട്, എന്നാൽ അവർ ധനികരായ ആണുങ്ങളെ വിവാഹം കഴിക്കുന്നു. 4) ഒരു സ്ത്രീയെ നിങ്ങളുടെ ഭാര്യ ആക്കണോ , അതോ കാമുകി മാത്രമാക്കണോ എന്ന് എങ്ങിനെയാണ് നിങ്ങൾ തീരുമാനിക്കുന്നത് ? (എന്റെ ലക്ഷ്യം ഇപ്പോൾ വിവാഹം ആണ് – എന്ന് പൂജ ചൗഹാൻ

പ്രിയപ്പെട്ട പൂജ, ഞാൻ മുകേഷ് അംബാനി നിങ്ങളുടെ പോസ്റ്റ് വലിയ താല്പര്യത്തോടെ വായിച്ചു. നിങ്ങളുടേതുപോലെ സമാനമായ താത്പര്യമുള്ള ധാരാളം പെൺകുട്ടികൾ ഉണ്ട് . ഒരു പ്രൊഫഷണൽ നിക്ഷേപകനായി നിങ്ങളുടെ സാഹചര്യം വിശകലനം ചെയ്യാൻ ദയവായി എന്നെ അനുവദിക്കൂ. എന്റെ വാർഷിക വരുമാനം നൂറ് കോടിയിലേറെയാണ്, അത് നിങ്ങളുടെ ആവശ്യകത പരിഗണിക്കുന്നു അതിനാൽ ഞാൻ ഇവിടെ സമയം പാഴാക്കുന്നില്ലെന്ന് വിശ്വസിക്കുന്നു. ഒരു ബിസിനസ്സ് വ്യക്തിയുടെ കാഴ്ചപ്പാടിൽ നിന്ന് നിങ്ങളെ വിവാഹം ചെയ്യുന്നത് മോശമായ തീരുമാനമാണ്. ഉത്തരം വളരെ ലളിതമായി ഞാൻ വിശദീകരിക്കാം. വിശദാംശങ്ങൾ ഉപേക്ഷിക്കുന്നുന്നു.

നിങ്ങൾ ശ്രമിക്കുന്നത് “സൗന്ദര്യവും” “പണവും” തമ്മിലുള്ള കൈമാറ്റം ആണ് : വ്യക്തി A സൗന്ദര്യം നൽകുന്നു, വ്യക്തി B അതിനുള്ള വില നൽകുന്നു. എന്നിരുന്നാലും ഇതിൽ ഒരു വലിയ പ്രശ്നം ഉണ്ട്, നിങ്ങളുടെ സൌന്ദര്യം മങ്ങി പോകും പക്ഷേ എന്റെ പണം തക്കതായ കാരണമില്ലാതെ നഷ്ടപ്പെടില്ല. എന്റെ വരുമാനം വർഷംതോറും വർദ്ധിക്കുന്നതായിരിക്കും, പക്ഷെ വർഷാവർഷം നിങ്ങളുടെ സൗന്ദര്യം വർദിക്കില്ല.സാമ്പത്തിക രംഗത്തിൻ്റെ വീക്ഷണങ്ങളിൽ നിന്ന് ചിന്തിക്കുകയാണെങ്കിൽ എൻ്റെ പക്കലുള്ളത് വളർന്നു കൊണ്ടിരിക്കുന്ന സമ്പത്തും. നിങ്ങളുടെ പക്കലുള്ളത് തകർന്നു കൊണ്ടിരിക്കുന്ന സമ്പത്തും ആണ്. ഈ പറഞ്ഞത് മാത്രമാണ് നിങ്ങളുടെ ഒരേയൊരു അസറ്റ് എങ്കിൽ നിങ്ങളുടെ മൂല്യം 10 ​​വർഷത്തിനുശേഷം വളരെ മോശമായിരിക്കും.


വാൾ സ്ട്രീറ്റിൽ ഞങ്ങൾ ഉപയോഗിക്കുന്ന പദങ്ങളാൽ പറയുകയാണെങ്കിൽ, ഓരോ വ്യാപാരത്തിനും ഒരു സ്ഥാനം ഉണ്ട് (ട്രേഡിങ്ങ് പൊസിഷൻ), നിങ്ങളുമായി ബന്ധം പുലർത്തുന്നതിലും ഉണ്ട് ഒരു “ട്രേഡിങ്ങ് പൊസിഷൻ”. ട്രേഡ് മൂല്യം നഷ്ടപ്പെട്ടാൽ ഞങ്ങൾ അത് വിൽക്കും, അത് ദീർഘകാലത്തേക്ക് നിലനിർത്തുന്നത് നല്ല ആശയമല്ല – നിങ്ങൾ ആഗ്രഹിക്കുന്ന വിവാഹവും ഇതുപോലെയാണ്.

ഞാൻ ഈ പറയുന്നത് നിങ്ങൾക്ക് ക്രൂരമായി തോന്നിയേക്കാം, എന്നാൽ ബുദ്ധിപൂർവ്വമായ തീരുമാനമെടുക്കുകയാണെങ്കിൽ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുന്ന എല്ലാ വസ്തുക്കളും “വിൽക്കുകയോ” അല്ലെ ങ്കിൽ “പാട്ടത്തിനു ” (ലീസ് ) കൊടുക്കുകയോ ചെയ്യണം.

100 കോടിയിലധികം വാർഷിക വരുമാനമുള്ള ഒരാൾ വിഡ്ഢിയല്ല; അയാൾ നിങ്ങളെ ഡേറ്റ് ചെയ്തേക്കാം പക്ഷെ വിവാഹം ചെയ്യില്ല.എനിക്ക് നിങ്ങളോടു പറയാനുള്ള ഉപദേശം. ധനികനായ ഒരാളെ വിവാഹം ചെയ്യാനുള്ള നിങ്ങളുടെ തിരച്ചിൽ നിർത്തിയെകൂ. മറിച്ച്‌ 100 കോടി വാർഷിക വരുമാനമുള്ള ഒരു സമ്പന്ന വ്യക്തിയായി മാറാൻ നിങ്ങൾക്ക് കഴിയും. സമ്പന്നനായ ഒരു വിഡ്ഢിയെ കണ്ടെത്തുന്നതിനേക്കാൾ മെച്ചമായ കാര്യമാണ്. എൻ്റെ മറുപടി താങ്കളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. – മുകേഷ് അംബാനി

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!