130 ഓളം കൗമാരക്കാരുടെ ജീവനടുത്തത് ബ്ലൂ വെയില്‍ എന്ന ഗെയിം !!!

സമൂഹത്തെ തന്നെ ഭീതിപ്പെടുത്തുന്നതും അപകടകരവുമായ ബ്ലൂ വെയില്‍ ഗെയിം റഷ്യയിലും ബ്രിട്ടനിലും 130 ലേറെ കൗമാരക്കാരുടെ മരണകാരണമായിരിക്കുന്നു.പോലീസ് ഈ വെല്ലുവിളിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു
റഷ്യയിൽ നിന്നു പ്രചരിച്ച ഈ ഓൺലൈൻ ഗെയിം കുട്ടികളെ അപകടകരമായി സ്വാധീനിക്കുന്നതായി നേരത്തേതന്നെ വാദമുണ്. ഗെയിമിന്റെ സ്വാധീനത്തിൽപ്പെട്ടു നേരത്തെയും മരണങ്ങളുണ്ടായെന്നു ആരോപമുയർന്നിട്ടുണ്ട്.

അൻപത് സ്റ്റേജുകളുള്ള ഈ ഗെയിമിലെ അവസാന ഭാഗം ആത്മഹത്യയ്ക്ക് വെല്ലുവിളിക്കുന്നതാണ്. ഇതിനിടെ ചില സ്റ്റേജുകളിൽ കയ്യിൽ മുറിവേൽപ്പിച്ച് രക്തം പുറത്തുകാണിച്ചുള്ള ദൗത്യവും നടക്കുന്നു. ബ്ലൂ വെയില്‍ ഗെയിമിന്റെ തുടക്കം റഷ്യയിലാണ്.

പിന്നീട് മറ്റു രാജ്യങ്ങളിലേക്കും പ്രചരിക്കുകയായിരുന്നു. നേരത്തെ ബ്രിട്ടനും ഈ ഗെയിമിനെതിരെ രംഗത്തുവന്നിരുന്നുആദ്യ ഭാഗങ്ങളിൽ പ്രത്യേകം പ്രേത സിനിമകൾ കാണാനാണ് ആവശ്യപ്പെടുന്നത്. ഓരോ ഘട്ടത്തിലും ചെയ്യുന്നതിന് തെളിവുകളും സമർപ്പിക്കണം. കയ്യിൽ മുറുവേൽപ്പിക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്യണം.എങ്കിൽ മാത്രമേ അടുത്ത സ്റ്റേജിലേക്ക് പ്രവേശനം ലഭിക്കൂ. ഇത്തരത്തിൽ മുറിവേൽപ്പിച്ച കുട്ടികളുടെ ചിത്രങ്ങളും സോഷ്യൽമീഡിയകളിൽ കാണാം. കൗമാര ജീവതത്തെ ഏറെ പ്രതിസന്ധിയിലാക്കുന്നതാണ് ബ്ലൂ വെയില്‍ ഗെയിം. ഇതിനെതിരെ രാജ്യാന്തതലത്തിൽ വ്യാപക പരാതികൾ വരുന്നുണ്ട്.

ആദ്യ ഘട്ടംമുതലെ വിചിത്രമായ ലെവലുകളാണ് കളിയിലുള്ളത്. ബ്ലൂ ഗെയിം കളി രാത്രിയിലും പുലർച്ചയുമാണ് കളിക്കേണ്ടത്. ആദ്യം ഘട്ടത്തിൽ തന്നെ ചോര പൊട്ടിച്ച് കൈകളിൽ ടാറ്റു വരക്കും. പ്രേത സിനിമകൾ ഒറ്റക്കിരുന്നു കാണുന്നതിന്റെ വീഡിയോകൾ അയച്ചു കൊടുക്കണമെന്നുള്ളതാണ് മറ്റൊരു വിചിത്രമായ ഘട്ടം. ഒരു 15 ഘട്ടം ആകുമ്പോൾ തന്നെ കളിക്കുന്നയാൾ ഗെയിമിന്റെ അടിമയാകും.പിന്നിടുള്ള കാര്യങ്ങൽ നിയന്ത്രിക്കുന്നത് ഗെയിം മാസ്റ്ററായിരിക്കും. അവരുടെ ആ‍ജ്ഞ അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു പാവയെ പോലെയായിരിക്കും കളിക്കുന്നവർ. 27ാം ദിവസം കൈയിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചു നീലതിമിംഗലത്തിൻരെ ചിത്രം വരച്ച് സൈറ്റിൽ അപ് ലോഡ് ചെയ്യണം .50 ദിവസമാകുമ്പോഴേക്കും ഗെയിം കളിക്കുന്നയാൾ ആത്മഹത്യ ചെയ്യും.

നാല് ദിവസം മുമ്പ് ആണ് മുംബൈയിലെ ഒരു 9 ആം ക്ലാസ് വിദ്യാർത്ഥി ഈ ഗെയിം നാൽ മരണപ്പെട്ടത് . ബ്ലൂ വെയിലുമായി ബന്ധപെട്ടു റിപ്പോർട്ട് ചെയ്ത ഇന്ത്യയിലെ ആദ്യ മരണമാണിത്.കുട്ടി തന്റെ സുഹൃത്തുക്കളുമായി കളി ചർച്ച നടത്തി അവസാന ഘട്ടത്തെക്കുറിച്ച് പറഞ്ഞു. അവൻ ഇനി സ്കൂളിൽ വരില്ലെന്നും ഗെയിമിന്റെ ഫൈനൽ സ്റ്റേജ് കളിക്കാൻ പോവുകയാണെന്നും പറഞ്ഞുവത്രേ. പക്ഷെ ഫ്രണ്ട്‌സ് ഒക്കെ അത് അപ്പോൾ തമാശ ആയി മാത്രേ എടുത്തുള്ളൂ. മുംബൈയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റും രചയിതാവുമായ സീമ ഹിംഗൊരോണി പറയുന്നു: “കുട്ടി ആഴത്തിൽ വിഷാദരോഗത്തിന് അടിമയായിരുന്നെന്നാണ് .അതിനാലാണ് ബ്ലൂ വെയില്‍ പോലെ ഉള്ള ഒരു ഗെയിമിന് അടിമയായത് ഇത് കുട്ടിയുടെ യഥാർത്ഥ ജീവിതത്തിലെ വിഷമങ്ങളെ മാറ്റി നിർത്താൻ സഹായിച്ചിരിക്കണം”

അതേസമയം, ഈ ഗെയിം ഒരു തവണ ഇൻസ്റ്റാൾ ചെയ്തു കളിച്ചാൽ പിന്നീട് പിന്തിരിയാൽ സാധിക്കില്ലെന്നും പറയപ്പെടുന്നു. ഗെയിം ഇൻസ്റ്റാൾ ചെയ്യുന്നതോടെ വ്യക്തിയുടെ എല്ലാ നീക്കങ്ങളും രഹസ്യമായി ഗെയിം നിർമാതാക്കൾ ചോർത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. യൂണിവേഴ്സിറ്റിയിൽ നിന്നും പുറത്താക്കിയ ഒരു മുൻ മനശാസ്ത്ര വിദ്യാർത്ഥിയായ ഫിലിപ്പി ബ്യൂഡികിൻ ആണ് ഈ ഗെയിം കണ്ടുപിടിച്ചുവെന്ന് അവകാശപ്പെട്ടുന്നു . 21 കാരനായ ഫിലിപ്പി ബ്യൂഡികിൻ ഗെയിം കാരണത്താൽ മരണപ്പെട്ടവർ ‘ biological waste ‘ ആണെന്നും അവർ മരിക്കാനും സന്തുഷ്ടരാണെന്നും അതിനാൽ ആത്മവിശ്വാസം ഇല്ലാത്ത സമൂഹത്തെ “ശുദ്ധീകരിക്കൽ ” ആണ് തന്റെ ലക്ഷ്യമെന്നും ബുഡികിൻ പ്രസ്താവിച്ചു.

മാതാപിതാക്കൾക്ക് എന്ത് ചെയ്യാൻ കഴിയും?

ഓൺലൈൻ ആണ് യുവാക്കളും അജ്ഞാതരും പതിക്കുന്ന ഒരു ഇടം ഇത് പരീക്ഷണങ്ങൾക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. മാത്രമല്ല, അപകടസാധ്യതയുള്ളതും ഒരേ സമയത്തുതന്നെ ആകർഷകവുമാക്കുന്നതും മേൽനോട്ടം കൂടാതെ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയുന്നതും ആയ ഒന്നാണ് ഇന്റർനെറ്റിലെ ലോകം

മാതാപിതാക്കൾ കുട്ടികളുമായി സംസാരിക്കാൻ സമയം കണ്ടെത്തുക. നിങ്ങളുടെ കുട്ടിയുടെ താല്പര്യങ്ങൾ മനസിലാക്കുക അവരെ വിമർശിക്കാതെ അവരുടെ വികാരങ്ങൾ പങ്കുവയ്ക്കാൻ അവർക്ക് സ്പെയ്സ് നൽകുക.നിങ്ങളുടെ കൗമാരക്കാരായ മക്കൾ , കരയുകയോ, മിണ്ടാതിരിക്കുകയോ അസ്വാഭാവികതായോ കണ്ടാൽ പിന്നിലുള്ള കാരണം കണ്ടെത്താൻ ശ്രമിക്കുക. സൗമ്യമായുള്ള സംസാരം ഒരുപാട് പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങളെ സഹായിച്ചേക്കും ഒപ്പം അവരുടെ ഇന്റർനെറ്റ് പ്രവർത്തനത്തിൽ ശ്രദ്ധ പുലർത്തുക. ഇത് വളരെ പ്രധാനമാണ്.

You may also like...

error: Content is protected !!