ലച്ചിത് ബോർഫുകാൻ

ലച്ചിത് ബോർഫുകാൻ — നാം മറന്നു പോയ മഹായോദ്ധാവ്

ഇന്ത്യയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ കുറിക്കപ്പെടേണ്ട പേരാണ് ”ലച്ചിത് ബോർഫുകാൻ”. പക്ഷെ എന്തുകൊണ്ടോ നമ്മുടെ ചരിത്രകാരന്മാർ അദ്ദേഹത്തെ കണ്ടില്ലന്നു നടിക്കുന്നു .അദ്ദേഹത്തെ നമ്മുടെ ചരിത്രകാരന്മാർ തമസ്കരിക്കുന്നതിന് കാരണം തേടിപ്പോയാൽ നമ്മൾ എത്തുന്നത് വൈദേശിക ശക്തികൾക്ക് വിടുപണിചെയ്തു സ്ഥാനമാനങ്ങളും ,ധനവുമുണ്ടാക്കിയ ഇന്നാട്ടിലെ കപട ചരിത്രകാരന്മാരുടെ വികൃതമായ ബൗദ്ധിക വ്യാപാരങ്ങളിലേക്കാവും ..
.
ആസാം ഉൾപ്പെടുന്ന വടക്കു കിഴക്കൻ ഇന്ത്യയെ വൈദേശിക ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുകയും ഔരങ്ങസെബിന്റെ മുഗൾ സൈന്യത്തെ തോൽപിച്ചു മുഗൾ അധിനിവേശത്തിൽ നിന്നും ആസ്സാമിനെയും വടക്കു കിഴക്കൻ ഇന്ത്യയെയും സംരക്ഷിച്ച മഹാനായ സേനാധിപനാണ് ലച്ചിത് ബോർഫുകാൻ.
.
അസം രാജാവായിരുന്ന പ്രതാപ് സിംഗ യുടെ ( 1603–1641) സേനാനായകനായ മോമാൽ റ്റമൂലിയുടെ പുത്രനാണ് ലച്ചിത് ബോർഫുകാൻ.ജനനം സി ഇ 1622 ൽ .മോമാൽ റ്റമൂലി ഉത്തര അസമിന്റെ ബോർബറുവ (ഗവർണറും ) യും ആസ്സാമിന്റെ സർവ സൈന്യാധിപനും ആയിരുന്നു . അറുനൂറുകൊല്ലം ആസാം ഭരിച്ച അഹോം രാജവംശത്തിലെ കരുത്തനായ ഭരണാധികാരിയായിരുന്നു പ്രതാപ് സിംഗ.

അഹോം രാജ വംശം

പതിനൊന്നാം ശതകം മുതൽ പത്തൊൻപതാം ശതകം വരെയാണ് ( 1228–1826 )അഹോം രാജ വംശം അസം ഭരിക്കുന്നത് .അഹോം രാജ വംശം പൂർണതയിൽ എത്തുന്നത് പ്രതാപ് സിംഗ യുടെ ഭരണ കാലത്തോടെയാണ് ..പ്രതാപ് സിംഗ ശക്തമായ ഭരണ വ്യവസ്ഥയും ,സൈനിക സംവിധാനവും കെട്ടിപ്പടുത്തു, .ഒരു മന്ത്രി പരിഷത്തിന്റെയും ,ബോർബറുവ ,ബോർഫുക്കാൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെയും നിയന്ത്രണത്തിലുള്ള ഭരണമായിരുന്നു പ്രതാപ് സിംഗ യുടേത് .ഇപ്പോഴുള്ള ഗുവാഹത്തി തന്നെയായിരുന്നു തലസ്ഥാനം .ബ്രഹ്മപുത്ര നദിയെ ആശ്രയിച്ചായിരുന്നു കാർഷിക ,ഗതാഗത പ്രവർത്തനങ്ങൾ നടത്തിയിരുന്നത് ..അധിനിവേശ ശക്തികളായ മുഗളന്മാരെ ഒരിക്കലും തങ്ങളുടെ രാജ്യത്ത് കാലുകുത്താൻ അഹോം രാജാക്കന്മാർ അനുവദിച്ചില്ല .മുഗൾ അധിനിവേശത്തിന് ഇന്ത്യയിൽ ഏറ്റവും കനത്ത തിരിച്ചടി നൽകിയ മഹാ യോദ്ധാവും സേനാനായകനുമായിരുന്നു അഹോം രാജ്യത്തിന്റെ സേനാനായകനായ ലച്ചിത് ബോർഫുകാൻ

ബ്രഹ്മപുത്ര നദി

അഹോം രാജ്യം ബ്രഹ്മപുത്ര നദിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു .ബ്രഹ്മപുത്ര ജല ലഭ്യതയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ നദികളിൽ ഒന്നാണ് .പലയിടങ്ങളിലും ബ്രഹ്മപുത്ര കിലോമീറ്ററുകൾ വിസ്താരമേറിയതാണ് .ഇന്ത്യയുടെ ഏറ്റവും വലിയ നദീ ദ്വീപായ മജൗളി ബ്രഹ്മപുത്ര നദിയിലാണ് ..ഒരു നദീ നാവിക ശക്തി (Riverine Naval Power) കൂടിയായിരുന്നു അഹോം രാജ്യം …നൂറുകണക്കിന് വൻ നാവിക യാനങ്ങൾ അടങ്ങുന്ന ഒരു നാവിക ശക്തിയുടെ അകമ്പടിയോടെയാണ് ഔറങ്ങസെബിന്റെ മുഗളരും അവരുടെ കിങ്കരന്മാരും ആസാം ആക്രമിച്ചത് .ഒരു സമ്പൂർണ കര -നാവിക യുദ്ധമായിരുന്നു മുഗളരും ആസാം ജനതയും തമ്മിൽ നടന്നത് .

മുഗൾ- അഹോം യുദ്ധങ്ങൾ

ഷാജഹാന്റെ കാലത്തുതന്നെ മുഗളരും ബംഗാളിലെ അവരുടെ പാർശ്വ വർത്തികളും ആസാമിനെ കീഴടക്കാൻ ശ്രമങ്ങൾനടത്തിയിരുന്നു .ദുർഘടമായ ഭൗമ മേഖലകളും ആസാം ജനതയുടെ പോരാട്ടവീര്യം ഒത്തു ചേർന്നപ്പോൾ മുഗളരുടെ ആദ്യ ശ്രമങ്ങൾ വിഭലമാവുകയാണുണ്ടായത് .ഔരംഗസീബ് ഭരണമേറ്റതുമുതൽ മുഗളരുടെ ആക്രമണം കൂടുതൽ ശക്തമായി .മതാന്ധനായ ഔരംഗസീബ് ഇനെ സംബന്ധിച്ചിടത്തോളം ആസാമിനെ കീഴ്പ്പെടുത്തുക പല രീതിയിലും ആവശ്യമായിരുന്നു . ചുരുങ്ങിയ കാലത്തിനുള്ളിൽ മുഗളർ പതിനേഴുതവണയാണ് ആസാം ആക്രമിച്ചത് .അവയെല്ലാം ധീരയാരാ ആസാം ജനത തോല്പിക്കുകയാണുണ്ടായത് ..ലച്ചിത് ബോർഫുകാൻ ന്റെ പിതാവിന്റെ കാലത്തും മുഗളരുടെ കടന്നുകയറ്റങ്ങളുണ്ടായിട്ടുണ്ട് .അവയെല്ലാം അദ്ദേഹം നിഷ്പ്രഭമാക്കി .ആ പാരമ്പര്യം പേറുന്ന ലച്ചിത് ബോർഫുകാൻ മുഗളർ തുരത്തപ്പെടേണ്ട ശത്രുക്കൾ ആയിരുന്നു .ലച്ചിത് ബോർഫുകാനു ഏറ്റവും നല്ല വിദ്യാഭ്യാസവും സൈനിക പരിശീലനവും നൽകാൻ പിതാവായ മോമായ് റ്റമൂലി വളരെയധികം ശ്രദ്ധിച്ചിരുന്നു .

You may also like...

error: Content is protected !!