85 ദിവസത്തെ ജയിൽവാസത്തിനു ശേഷം ദിലീപിന് ജാമ്യം.

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 85 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് ജാമ്യം നല്‍കിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ ആവശ്യം തള്ളിക്കൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. മുമ്പ് രണ്ടു തവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യം തള്ളിയിരുന്നു. അഞ്ചു ദിവസം കൂടി കഴിഞ്ഞാല്‍ ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം പൂര്‍ത്തിയാകുമായിരുന്നു.

താഴെപ്പറയുന്നവയാണ് ഉപാധികൾ

∙ ഒരു ലക്ഷം രൂപ കെട്ടി വയ്ക്കണം

∙രണ്ട് ആൾ ജാമ്യം

∙ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം

∙അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം

∙സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്


നടിയെ ആക്രമിക്കാന്‍ ദിലീപ് തനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നാണു കേസിലെ ഒന്നാം പ്രതി സുനിൽകുമാർ എന്ന പള്‍സര്‍ സുനിയുടെ മൊഴി. കേസില്‍ ഈയാഴ്ചതന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.

അഡ്വ ബി രാമന്‍ പിള്ള വക്കാലത്ത് ഏറ്റെടുത്തതിന് ശേഷം ദിലീപ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് വിധി വീണ്ടും വൈകും എന്ന വിവരം പുറത്ത് വരുന്നത്. ദിലീപ് ഓണ്‍ലൈന്‍ എന്ന ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പറയുന്നത്. ആരാധകരുടെ വേദനയും അമര്‍ഷവും പ്രതിഷേധവും എല്ലാം അണപൊട്ടിയൊഴുകുകയാണ്. ദിലീപ് ഒരു കുറ്റവും ചെയ്തിട്ടില്ല എന്നാണ് ഇവര്‍ പറയുന്നത്. കാര്യങ്ങള്‍ മറിച്ചാണെന്ന് തെളിഞ്ഞാല്‍ പിന്നെ ഇവര്‍ എന്തായിരിക്കും ചെയ്യുക?

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!