വിജനപ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു വിമാനം; നാട്ടുകാര്‍ക്ക് അറിയില്ല, എവിടുന്നു വന്നു..എന്തിന് വന്നു എന്ന്.!

വാഹനങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കാണപ്പെടുന്നത് സാധാരണമാണ്. എന്തെങ്കിലും പ്രശ്നത്തിലോ, അല്ലെങ്കില്‍ തകരാറ് പറ്റിയതോ ആയ വാഹനങ്ങള്‍ റോഡ്വക്കിലും മറ്റും ഉപേക്ഷിച്ച് കാണാറുണ്ട്. ആളൊഴിഞ്ഞ സ്ഥലത്ത് ഒരു വിമാനം ഉപേക്ഷിക്കപ്പെട്ടാലോ, ഞെട്ടിയോ സംഭവം സത്യമാണ്.

ബോയിങ് 737 വിമാനമാണ് ഒരൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. ഇന്തോനേഷ്യയിലെ ബാലിയിലാണ് സംഭവം.

ബാലിയിലെ പ്രശസ്തമായ പാണ്ഡവ ബീച്ചില്‍ നിന്ന് കുറച്ച് കിലോമീറ്റര്‍ മാറി സെലാട്ടന്‍ ഹൈവേയ്ക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് ഈ വിമാനം ഉള്ളത്. എന്നാല്‍ വിമാനത്തിന് മുകളില്‍ ഏത് കമ്പനിയുടെതാണ് വിമാനം എന്ന ഒരു അടയാളവും ഇല്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഈ വിമാനം ഇവിടെ പ്രത്യേക്ഷപ്പെട്ടത്. മരങ്ങള്‍ നിറഞ്ഞ പ്രദേശത്തിന് ഇടയിലായി ഒഴിഞ്ഞ സ്ഥലത്താണ് വിമാനം കിടക്കുന്നത്.

വിമാനം കിടക്കുന്ന സ്ഥലത്തിന്‍റെ ഉടമയാരാണെന്ന് സമീപവാസികള്‍ക്കും വലിയ പിടിയില്ല. എന്നാല്‍ വിമാനമുള്ള പറമ്പിന്‍റെ സുരക്ഷയ്ക്കായി ഒരു ഗാര്‍ഡ് ഉണ്ട്. ഒരു വിമാന മോഡല്‍ ഭക്ഷണശാല നിര്‍മ്മിക്കാനുള്ള പദ്ധതി ആയിരിക്കാം ഇത് എന്നാണ് സമീപവാസികള്‍ കരുതുന്നത്. എന്നാല്‍ ഉപേക്ഷിക്കപ്പെട്ട വിമാനം കാണുവാന്‍ ആളുകള്‍ ഒഴുകുന്നുണ്ട് എന്നതാണ് രസകരമായ കാര്യം.

Video:

പൊതുനിരത്തില്‍ നഗ്നമായ മാറിടം കാട്ടി സ്ത്രീകളുടെ പ്രതിഷേധം (വീഡിയോ)

അര്‍ജന്റീനയില്‍ പൊതു നിരത്തില്‍ നഗ്‌നമായ മാറിടം കാട്ടി സ്ത്രീകളുടെ പ്രതിഷേധം. ബ്യൂണസ് ഐറിസിലെ തെരുവിലേക്കാണ് നൂറു കണക്കിന് സ്ത്രീകള്‍ മേല്‍വസ്ത്രം അഴിച്ചു മാറ്റി മുദ്രാവാക്യം വിളിയും പ്ലെക്കാര്‍ഡുകളുമായി നടന്നു നീങ്ങിയത്.

സ്ത്രീകള്‍ അര്‍ധ നഗ്‌നരായി സൂര്യസ്‌നാനം ചെയ്യുന്നത് തടഞ്ഞ അര്‍ജന്റീന പൊലീസ് നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. ആണുങ്ങളെപ്പോലെ സൂര്യസ്‌നാനം ചെയ്യാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന് ശക്തമായ ഭാഷയില്‍ പ്രതികരിച്ച് കൊണ്ടാണ് സ്ത്രീകള്‍ പ്രതിഷേധ പ്രകടനത്തില്‍ കണ്ണികളായത്.

കടല്‍തീരത്ത് ഇത്തരത്തില്‍ തുറന്ന മാറിടം കാട്ടി കിടക്കുന്നത് സഭ്യതയ്ക്ക് ചേര്‍ന്നതല്ലെന്ന പൊലീസ് നിലപാടാണ് പ്രകോപനത്തിനിടയാക്കിയത്. കടല്‍തീരത്ത് വെയില്‍ കാഞ്ഞ് കിടന്ന സ്ത്രീകളെ വസ്ത്രമിടാന്‍ പൊലീസ് നിര്‍ബന്ധിക്കുകയായിരുന്നു. അതിന് വിസമ്മതിച്ചവരോട് തീരം വിട്ടു പോവാന്‍ കല്‍പിച്ച പൊലീസുദ്യോഗസ്ഥരുടെ നടപടി വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

കഴിഞ്ഞ ജനവരിയിലായിരുന്നു സംഭവം. ഒരു മാസക്കാലമായി ഈ നടപടിക്കെതിരെ അര്‍ജന്റീനയിലെ തെരുവ് വീഥികളില്‍ ചെറുതും വലുതുമായ പ്രതിഷേധ പ്രകടനങ്ങള്‍ സ്ത്രീകള്‍ നടത്തിയിരുന്നു. അര്‍ജന്റീനയിലെ നിയമങ്ങളില്‍ മേല്‍വസ്ത്രമില്ലാതെ സ്ത്രീകള്‍ പൊതുനിരത്തില്‍ നടക്കുന്നത് നിയമവിരുദ്ധമാണോ അല്ലയോ എന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മേല്‍ വസ്ത്രമില്ലാതെ വെയില്‍ കായുന്നതില്‍ തെറ്റില്ലെന്ന് അടുത്തിടെ കോടതി വിധി വന്നിരുന്നെന്ന് റോയിട്ടേഴ്‌സ് ചൂണ്ടികാണിക്കുന്നു.

Video :

ആ ഫോട്ടോ കണ്ട ശേഷം ഉറക്കം വന്നിട്ടില്ല: പൊട്ടിക്കരഞ്ഞ് നടി ശിവാനി

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ഭീകരതയ്ക്ക് ഇരയായി ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. സമൂഹമാധ്യമങ്ങളിലെല്ലാം ഇതുതന്നെയാണ് ചർച്ച. സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി മലയാളി നടി ശിവാനി.

സമൂഹമാധ്യമത്തിൽ ലൈവിലെത്തിയ നടി വിഷയം സംസാരിക്കുന്നതിനിടെ പൊട്ടിക്കരയുകയും ചെയ്തു. മധുവിന് വയറ് നിറച്ച് ഭക്ഷണം വാങ്ങി കൊടുക്കുന്നതിന് പകരം തല്ലിക്കൊന്നു എന്ന് പറഞ്ഞായിരുന്നു ശിവാനി കരഞ്ഞത്. ലൈവിലുടനീളം വികാരഭരിതയായിരുന്നു നടി.

ശിവാനിയുടെ വാക്കുകളിലേക്ക്–

‘മധു എന്ന ചെറുപ്പക്കാരനെ മോഷണത്തിന്റെ പേരിൽ കൈ രണ്ടും കെട്ടിയിട്ട് തല്ലുന്ന ഫോട്ടോ കണ്ടു. ഇന്ന് അവന്‍ മരിച്ചു. മധു മരിച്ചതായി തോന്നുന്നില്ല. അവന്റെ ഫോട്ടോ കണ്ട ശേഷം ഉറക്കം വന്നിട്ടില്ല. അക്രമണത്തിന് കൂട്ടുനിന്ന പാർട്ടി അനുഭാവിയായ ഒരാള്‍ക്കെതിരെയാണ് ഇപ്പോൾ തെളിവ് കിട്ടിയിരിക്കുന്നത്. അയാളുടെ ഫോട്ടോ ഞാന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിനെതിരെ എനിക്ക് പേഴ്‌സണലായും മറ്റും മെസേജുകളും കോളുകളും വന്നു. എന്നെ പേഴ്‌സണലായി അറിയുന്നവര്‍ക്ക് അറിയാം ഞാന്‍ ഒരു പാർട്ടി അനുഭാവിയായിരുന്നു. ഇപ്പോള്‍ അല്ല. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ പലരുടെയും രാഷ്ട്രീയ കാഴ്ചപ്പാട് മാറിയിട്ടുണ്ട്. എന്റെയും മാറി. പൊലീസിന് അവരുടെ ഡ്യൂട്ടി നോക്കാന്‍ അറിയാം. അതിന് പകരം ആളുകള്‍ പൊലീസിന്റെ പണി ഏറ്റെടുത്ത് കുറ്റക്കാരെ ശിക്ഷിക്കാന്‍ ഇറങ്ങുന്നത് ശരിയല്ല. മധു കുറ്റക്കാരനായിരുന്നെങ്കില്‍ അവനെ ശിക്ഷിക്കാന്‍ കോടതിയും നിയവുമൊക്കെയുണ്ട്. കുറ്റം തെളിയുന്നത് വരെ ഒരാളും കുറ്റക്കാരന്‍ അല്ല. കുറ്റാരോപിതന്‍ മാത്രമാണ്.

ഒരു സഹജീവിയെ ഉപദ്രവിക്കാന്‍ മനസുള്ളവനാണ് ശരിക്കുമൊരു ക്രിമിനല്‍. അല്ലാതെ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി അവന്‍ മോഷ്ടിക്കുന്നുണ്ടെങ്കില്‍ അവനെത്ര ഗതിയില്ലാത്തവനായിരിക്കും… അവന്റെ സഞ്ചിയിൽ നിന്ന് കിട്ടിയത് എന്താണ്? നമ്മുടെ നാട്ടില്‍ മനുഷ്യന്‍മാരുടെയൊക്കെ മനസ് കല്ലായിട്ട് പോയോ? അതിന്റെ മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുക. ആദ്യം നീ നിന്റെ വീട്ടില്‍ പോയി നോക്കുക. ചിലപ്പോള്‍ കാണും, മരുന്നിന് വകയില്ലാത്ത, ഒരു നേരത്തെ പോലും ഭക്ഷണത്തിന് വകയില്ലാത്ത, നിന്റെയൊക്കെ അമ്മയോ അച്ഛനോ പെങ്ങള്‍മാരോയൊക്കെ വീട്ടിലുണ്ടാകും. ആദ്യം അവരെയൊക്കെ പോയി നോക്കുക. സെല്‍ഫിയെടുക്കാനും, വിഡിയോ ചാറ്റും വാട്‌സ്ആപ്പുമൊക്കെ ഉപയോഗിക്കാനും ഒരു ഫോണ്‍ വാങ്ങി ഇതുപോലുള്ള പാവങ്ങളെ തല്ലിക്കൊല്ലുക, ഫെയ്‌സ്ബുക്കിലിടുക, ഫെയ്മസാകുക. അനാവശ്യമായി രാഷ്ട്രീയത്തെ ഇതില്‍ ഉള്‍പ്പെടുത്താതിരിക്കുക. കുറച്ച് മനുഷ്യത്വമില്ലാത്ത പട്ടികള്‍ ചേര്‍ന്ന് ചെയ്തിരിക്കുന്നതാണ് ഇത്. ഇതിനകത്ത് രാഷ്ട്രീയമില്ല.

രാത്രി ഉറങ്ങിയിട്ടില്ല. ആ മനുഷ്യന്റെ മുഖമൊന്ന് നോക്ക്. അയാള്‍ മരിച്ചുവെന്നത് ഈ സെക്കന്റ് വരെയും എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. കൈ കെട്ടിവെച്ചിരിക്കുന്നു. കൈ കെട്ടിയാല്‍ തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെയല്ലേ ഇവര്‍ അയാളെ തല്ലിച്ചതച്ചത്…

കൂടെയുള്ളവരെ നമുക്കെങ്ങനെ ഉപദ്രവിക്കാന്‍ പറ്റുന്നേ? ഒരു കള്ളനെ പിടിച്ചാല്‍ തന്നെ അയാളെ വഴക്കുപറ.. അത്ര സഹികെട്ടാല്‍ ഒരു തല്ല് കൊടുക്കാം. പക്ഷെ ഇങ്ങനെ മരിക്കും വരെ തല്ലരുത്. ഒരു മനുഷ്യന് ജീവിതം കുറച്ചേയുള്ളൂ. ഈ കുറച്ച് വര്‍ഷം നല്ല രീതിയില്‍ നമുക്ക് ജീവിക്കാന്‍ കഴിയില്ലേ? പണവും സൗന്ദര്യമൊക്കെ ഇല്ലാതാകാന്‍ ഒരു അസുഖം വന്നാല്‍ മതി.

പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് ഞാന്‍ ഒരു സീരിയല്‍ അഭിനയിക്കാന്‍ പോയി. അന്ന് നിറക്കുറവുണ്ടായിരുന്നു. നിറക്കുറവിന്റെ പേരില്‍ എന്നെ കളിയാക്കിയിട്ടുണ്ട്. മൂന്ന് ആര്‍ട്ടിസ്റ്റുകള്‍ നില്‍ക്കുമ്പോഴായിരുന്നു അത്. എങ്ങനെയാണ് ഈ കുട്ടി ഞങ്ങളുടെ മോളായി അഭിനയിക്കുന്നത് എന്ന് ചോദിച്ചിട്ടുണ്ട്. ഇതൊക്കെയാണ് ഓരോരുത്തരുടെ മെന്റാലിറ്റി. നിറം, പണം, ജാതി. സിനിമ നടിയാവണമെങ്കില്‍ നല്ല നിറം വേണമായിരുന്നു. നല്ല തൂവെള്ള നിറം. നിറത്തിന്റെയും ജാതിയുടെയും പേരില്‍ എന്നെ ഒരുപാട് സ്ഥലത്ത് മാറ്റിനിര്‍ത്തിയിട്ടുണ്ട്. നിറം വെക്കാന്‍ വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്ന് പക്ഷെ നടിയാവാന്‍ നിറം വേണമെന്നില്ല.

മനസ്സും മനസ്സാക്ഷിയും മരവിച്ചിട്ടില്ലാത്ത ഒരാൾക്കും അയാളുടെ മുഖം മറന്നു ഉറങ്ങാൻ കഴിയില്ല… ഇനി ഇത് പോലെ ഒരവസ്ഥ ആർക്കും ഉണ്ടാകരുത്.. സഹോദരങ്ങളെ നമ്മൾ ഒരുമിച്ച് വിചാരിച്ചാൽ അത് നടക്കില്ലേ ?.. ആരെയാ നമ്മൾ പേടിക്കുന്നത്.. തെറ്റ് കണ്ടാൽ കണ്ടില്ലെന്ന് നടിച്ചു പോകരുത്..അതിനെതിരെ ഉച്ചത്തിൽ ശബ്‌ദിക്കണം.. ഒരാൾ ഉറക്കെ ശബ്‌ദിച്ചാൽ അത് ഏറ്റു പിടിക്കാൻ ആയിരങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ടാകും..കറുത്തവനും വെളുത്തവനും സവർണ്ണനും അവർണ്ണനും ഒരുപോലെ ജീവിക്കാൻ അവകാശം ഉള്ള നാടാണ്..

സദാചാരക്കാരെ നമുക്ക് ആവശ്യമില്ല.. നിയമം കൈയിലെടുക്കാൻ നമുക്ക് അവകാശമില്ല.. അതിന് ശ്രമിക്കുന്നവരെ അതിന് അനുവദിക്കരുത് .. തെറ്റ് ചെയ്യുന്നവരെ ഈ സമൂഹത്തിൽ ഒറ്റപ്പെടുത്തുക..

ക്രമേണ നികൃഷ്ട ജീവികളുടെ വളർച്ച ഇല്ലാതായി കൊള്ളും…രാഷ്ട്രീയ മുതൽ എടുപ്പിന് ഈ സംഭവം നമ്മൾ വിട്ടു കൊടുക്കരുത്…ഇതിൽ രാഷ്ട്രീയം ഇല്ല..’–ശിവാനി പറഞ്ഞു.

ഇൗ 15 ഫോട്ടോസ് കണ്ടാൽ മതി ഫോട്ടോഗ്രാഫർമാരുടെ കഴിവിനെ മനസ്സിലാക്കാൻ.

നമ്മൾ ഇൻറർനെറ്റിലും സോഷ്യൽ മീഡിയയിലും ഒക്കെ കാണുന്ന അതി മനോഹരമായ പല ഫോട്ടോസിന്റെയും പിറകിൽ ഇങ്ങനെ ചില ഭാഗങ്ങളും ഉണ്ട്…ചിത്രങ്ങൾ കാണാം

പണിയറിയാത്തവന്മാരെ പണി ഏൽപ്പിച്ചാൽ ഇതുപോലെ എട്ടിന്റെ പണികിട്ടും

പണിയറിയാത്തവന്മാരെ പണി ഏൽപ്പിച്ചാൽ ഇതുപോലെ പണികിട്ടും !! താഴെ ചേർത്തിട്ടുള്ള ചിത്രങ്ങൾ കണ്ടു നിങ്ങൾ തന്നെ പറയൂ…
1. എന്തായാലും വലിയ വീടല്ലേ… ഒരു അഡിഷണൽ ബാൽക്കണി കൂടി ഇരിക്കട്ടെ !!

2. റൂമിലേക്ക് ചെറുതായിട്ട് ഒന്ന് ചാടി കേറണം.. അതിനിപ്പോ എന്താ ?

3. പ്രത്യേകം പറഞ്ഞു ഉണ്ടാക്കിപ്പിച്ചതാ…. എങ്ങനെ കൊള്ളാമോ ?


4. ഇതിങ്ങനേം ഫിറ്റ് ആക്കാം

5. നിങ്ങൾ CCTV യുടെ നിരീക്ഷണത്തിലാണ്

6. പ്ലാനിൽ പറഞ്ഞ പ്രകാരം തന്നെയാണല്ലോ ഉണ്ടാക്കിയത്.. പിന്നെ ഇതെങ്ങനെയാ…..?


7. നോട്ടു നിരോധനം ഏർപ്പെടിത്തിയാലും ഈ ATM ൽ വലിയ തിരക്കുണ്ടാവും എന്ന് തോന്നുന്നില്ല…. ഇതിലും ഭേദം ബാങ്കിൽ പോയി ക്യു നിക്കുന്നതാ.

8. കള്ളന്മാരുടെ ശല്യം ഉള്ള സ്ഥലാ… ഗേറ്റ് പൂട്ടാതെ എങ്ങോട്ടും പോവാൻ വയ്യ !!

9. സ്ഥലം പാഴാക്കരുത് എന്ന് പറഞ്ഞപ്പോ ഇത്രേം പ്രദീക്ഷിച്ചില്ല.

10.അല്ലേലും കാറ്റൊക്കെ കൊണ്ടു ഫോൺ ചെയ്യുന്നതാ അതിന്റെ ഒരു ഇത്…

11.ഏയ് അത് ചിലപ്പോ ഒരു കർട്ടൻ ആയിരിക്കും.

12. ഗാലറിയിലെ ഏറ്റവും വിലകൂടിയ ടിക്കറ്റ് ഉള്ള സീറ്സ്.

13.അത് പിന്നെ.. ഒരു ജനൽ ബാക്കി വന്നപ്പോ… എനിക്കെന്തോ കളയാൻ തോന്നിയില്ല !!

14. അല്ല .. ഈ തൂണിനാണല്ലോ കൂടുതൽ പ്രാധാന്യം അതുകഴിഞ്ഞിട്ടല്ലേ കോണി.

15.ഇത് കലക്കി !! ഫാനിന്റെ കാറ്റും കൊള്ളാം. പ്രോജെക്ടറിൽ സിനിമയും കാണാം…

ഷെയർ ചെയ്യൂ… ഇതുപോലത്തെ പണിക്കാരെ അറിയാമെങ്കിൽ ടാഗ് ചെയ്യൂ….

ഈ അവാര്‍ഡ് എല്ലാവരും കാണുന്ന രീതിയില്‍ വയ്ക്കുമെന്ന് ഫഹദ്; താരനിശാ അവാര്‍ഡുകളെ പൊളിച്ചെഴുതി സിപിസി

സിനിമാ അവാര്‍ഡുകളുടെ പതിവ് നിര്‍ണയ രീതികളെയും പ്രഖ്യാപനങ്ങളെയും അപ്രസക്തമാക്കി സോഷ്യല്‍ മീഡിയയിലെ ചലച്ചിത്രകൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബ്ബ് സിനി അവാര്‍ഡ് വിതരണം ചെയ്തു.

ലോക സിനിമയ്ക്ക് മുന്നില്‍ മലയാളത്തിന് എക്കാലവും ഉയര്‍ത്തിക്കാട്ടാനാകുന്ന സംവിധായകരില്‍ ഒന്നാം നിരയിലുള്ള കെജി ജോര്‍ജ്ജിന് കലൂര്‍ ഐഎംഎ ഹാളില്‍ നടന്ന നടന്ന ചടങ്ങില്‍ സിപിസി സ്പെഷ്യല്‍ ഹോണററി അവാര്‍ഡ് സമ്മാനിച്ചു. രണ്ട് തലമുറയിലെ സംവിധായകരും ചലച്ചിത്ര പ്രതിഭകളും ചേര്‍ന്നാണ് പുരസ്കാരം കെജി ജോര്‍ജ്ജിന് സമ്മാനിച്ചത്.

മുതിര്‍ന്ന സംവിധായകരായ കമല്‍, സിബി മലയില്‍, സത്യന്‍ അന്തിക്കാട്, പുതുതലമുറയില്‍ നിന്നുള്ള ലിജോ പെല്ലിശേരി, ദിലീഷ് പോത്തന്‍, മിഥുന്‍ മാനുവല്‍ തോമസ്, ശ്രീബാല കെ മേനോന്‍, ബേസില്‍ ജോസഫ്, സുനില്‍ ഇബ്രാഹിം തുടങ്ങിയവര്‍ ചേര്‍ന്നാണ് പൊന്നാടയണിയിച്ച്‌ കെ ജി ജോര്‍ജ്ജിന് പുരസ്കാരം സമര്‍പ്പിച്ചത്. വൈകാരികമായ നന്ദി പ്രകടനത്തിനൊപ്പമാണ് കെ ജി ജോര്‍ജ്ജ് പുരസ്കാരം സ്വീകരിച്ചത്.

മികച്ച നടനുള്ള പുരസ്കാരം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് ഫഹദ് ഫാസിലും അഭിനേത്രിക്കുള്ള അവാര്‍ഡ് പാര്‍വതിക്കും സമ്മാനിച്ചു. വിദേശത്ത് ചിത്രീകരണത്തിനായതിനാല്‍ വീഡിയോ സന്ദേശത്തിലൂടെ പാര്‍വതി പുരസ്കാരം സ്വീകരിക്കുന്നതായി അറിയിച്ചു.

ഒരു അവാര്‍ഡും ഇല്ലാത്ത എന്റെ വീട്ടില്‍ സിപിസി പുരസ്കാരം എല്ലാവരും കാണുന്ന രീതിയില്‍ വയ്ക്കുമെന്ന് ഫഹദ് പുരസ്കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും സത്യസന്ധമായ പുരസ്കാരമാണ് ഇതെന്ന് ലിജോ ജോസ് പെല്ലിശേരി അഭിപ്രായപ്പെട്ടു. സത്യന്‍ അന്തിക്കാടില്‍ നിന്നാണ് ഫഹദ് പുരസ്കാരം സ്വീകരിച്ചത്. അങ്കമാലീസ് ഡയറീസ് ഒരുക്കിയ ലിജോ ജോസ് പെല്ലിശേരിയാണ് സംവിധായകന്‍. സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തന്‍ സമ്മാനിച്ചു.

തിരക്കഥാ രചനയ്ക്ക് സജീവ് പാഴൂരിനും സംഭാഷണ രചനയ്ക്ക് ശ്യാം പുഷ്കരനും സിബി മലയില്‍ അവാര്‍ഡ് സമ്മാനിച്ചു. രാജീവ് രവിയും, ഗിരീഷ് ഗംഗാധരനുമാണ് മികച്ച ഛായാഗ്രാഹകരായി തെരഞ്ഞെടുക്കപ്പെട്ടത്. സംഗീത സംവിധാനത്തിന് മായാനദി, പറവ എന്നീ സിനിമകളിലൂടെ റെക്സ് വിജയന് ഐശ്വര്യ ലക്ഷ്മി പുരസ്കാരം നല്‍കി.

സ്വഭാവ നടനുള്ള പുരസ്കാരം നടന്‍ അജു വര്‍ഗ്ഗീസില്‍ നിന്ന് അലന്‍സിയര്‍ ലേ ലോപ്പസ് ഏറ്റുവാങ്ങി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ സംഭാഷണ രചനയ്ക്കുള്ള പുരസ്കാരം സംവിധായകന്‍ കമലില്‍ നിന്ന് ശ്യാം പുഷ്കരന്‍ സ്വീകരിച്ചു.

വിനായകനെ മികച്ച നടനായി തെരഞ്ഞെടുത്തതിലൂടെ സിനിമാ പാരഡീസോ ക്ലബ്ബ് വിപ്ലവത്തിനാണ് കഴിഞ്ഞ വര്‍ഷം തുടക്കമിട്ടതെന്ന് കമല്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് വരുന്ന എല്ലാ അവാര്‍ഡുകള്‍ക്കും മാതൃകയും പ്രചോദനവുമാകും ഈ പുരസ്കാരമെന്നും കമല്‍.

മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്കുള്ള അവാര്‍ഡ് സിപിസി പുരസ്കാര നിര്‍ണയ ജൂറിയെ പ്രതിനിധീകരിച്ച്‌ മനീഷ് നാരായണനും സിനിമാ പാരഡീസോ ക്ലബ്ബ് പ്രതിനിധിയും, ചലച്ചിത്ര സംവിധായകനുമായ മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് സമ്മാനിച്ചു.

നിര്‍മ്മാതാവ് സന്ദീപ് സേനന്‍, സംവിധായകന്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന്‍, അലന്‍സിയര്‍, ഉണ്ണിമായാ പ്രസാദ്, കോ ഡയറക്ടര്‍ റോയ് ഉള്‍പ്പെടെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുരസ്കാരം ഏറ്റുവാങ്ങി.

മികച്ച എഡിറ്റര്‍ക്കുള്ള പുരസ്കാരം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ ചിത്രസംയോജകന്‍ കിരണ്‍ ദാസ് സംവിധായകന്‍ ബേസില്‍ ജോസഫില്‍ നിന്ന് സ്വീകരിച്ചു. രക്ഷാധികാരി ബൈജുവിലെ പ്രകടനത്തിന് കൃഷ്ണാ പദ്മകുമാറിന് ശ്രീബാലാ കെ മേനോന്‍ അവാര്‍ഡ് സമ്മാനിച്ചു.

നസ്രിയ, ആന്റണി വര്‍ഗ്ഗീസ്, ബിജി ബാല്‍, അജു വര്‍ഗ്ഗീസ്, രജിഷാ വിജയന്‍, ടിറ്റോ വില്‍സണ്‍, ഗോവിന്ദ് മേനോന്‍ തുടങ്ങിവയരും പുരസ്കാര ദാന ചടങ്ങിനെത്തി. ആയിരത്തോളം അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര വിതരണം.

കെ ജി ജോര്‍ജ്ജിന്റെയും ജീവിതത്തെയും ചലച്ചിത്ര സപര്യയെയും ആധാരമാക്കി ലിജിന്‍ ജോസ് സംവിധാനം ചെയ്ത എയ്റ്റ് ആന്‍ഡ് ഹാഫ് ഇന്റര്‍കട്ട് എന്ന ഡോക്യുമെന്ററിയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

മികച്ച ചിത്രം : തൊണ്ടിമുതലും ദൃക്സാക്ഷിയും
മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശ്ശേരി(അങ്കമാലി ഡയറീസ്)
മികച്ച നടന്‍: ഫഹദ് ഫാസില്‍ ( തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച നടി : പാര്‍വതി ടി കെ (ടേക്ക് ഓഫ് )
മികച്ച സ്വഭാവ നടന്‍ : അലന്‍സിയര്‍ ലേ ലോപസ് (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച സ്വഭാവ നടി : കൃഷ്ണ പദ്മകുമാര്‍ (രക്ഷാധികാരി ബൈജു ഒപ്പ്)
മികച്ച ഛായാഗ്രാഹകന്‍ : ഗിരീഷ് ഗംഗാധരന്‍ (അങ്കമാലി ഡയറീസ്) & രാജീവ് രവി (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച തിരക്കഥ : സജീവ് പാഴൂര്‍ സംഭാഷണം: ശ്യാം പുഷ്ക്കരന്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച സംഗീത സംവിധായകന്‍ : റെക്സ് വിജയന്‍ (മായാനദി, പറവ )
മികച്ച എഡിറ്റര്‍ : കിരണ്‍ ദാസ് (തൊണ്ടിമുതലും ദൃക്സാക്ഷിയും)

2017ല്‍ കമ്മട്ടിപ്പാടം എന്ന സിനിമയിലെ പ്രകടനത്തിന് വിനായകന് മികച്ച നടനുള്ള പുരസ്കാരം സമ്മാനിച്ച്‌ കൊണ്ട് താരനിശാ സ്വഭാവമുള്ള അവാര്‍ഡ് നിര്‍ണയ രീതിയെ പൊളിച്ചെഴുതിയ ഫേസ്ബുക്ക് കൂട്ടായ്മയാണ് സിപിസി. അഞ്ച് വര്‍ഷത്തിലേറെയായി സാമൂഹ്യ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ സിനിമാ പാരഡീസോ ക്ലബ്ബ് ഇത് രണ്ടാം തവണയാണ് പുരസ്കാര വിതരണം നടത്തുന്നത്.

ഒരു ലക്ഷത്തോളം അംഗങ്ങളുള്ള ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും പൊതുപങ്കാളിത്തമുള്ള വോട്ടിംഗിലൂടെയും, ജൂറിയുടെ നിര്‍ണയം വഴിയുമാണ് പുരസ്കാര പ്രഖ്യാപനം നടന്നത്. ഒരു ലക്ഷത്തോളം പേരാണ് സിനിമാ പാരഡീസോ വെബ്സൈറ്റിലൂടെയുള്ള വോട്ടിംഗില്‍ പങ്കാളികളായത്.

Powered by WPeMatico

മണിരത്‌നം ചിത്രത്തിലേക്ക് വിളിച്ചാലും മുടി മുറിക്കില്ലെന്ന് പറഞ്ഞ പുള്ളിയാണ് അനുപമ; ഇപ്പോഴത്തെ കോലം കണ്ടാല്‍ കണ്ണ് തള്ളും

പ്രേമം എന്ന ചിത്രം വൈറലായ സമയത്ത് ഒരു ചാനല്‍ ചാറ്റ് ഷോയ്ക്കിടെയാണ് അനുപമ അത് പറഞ്ഞത് ”ഈ മുടിയാണ് എന്റെ ട്രേഡ് മാര്‍ക്ക്. മണിരത്‌നം ചിത്രത്തിലേക്ക് വിളിച്ചാലും ഈ മുടി മുറിക്കണമെങ്കില്‍ ഞാന്‍ ആ സിനിമ ഉപേക്ഷിക്കും.” എന്ന്.

എന്നാല്‍ ഇന്ന് തെലുങ്ക് സിനിമാ ലോകത്ത് തിരക്കിലായ അനുപമ ആ പറഞ്ഞതും തന്റെ മുടിയും മറന്നിരിക്കുന്നു. സ്‌ട്രൈറ്റ് ചെയ്ത്, സ്റ്റെപ്പ് കട്ട് അടിച്ച് ആകെ ഫാഷന്‍ സ്‌റ്റൈലിലാണ് അനുവിന്റെ മുടിയിപ്പോള്‍.

പ്രേമം ചിത്രത്തിന്റെ ഓഡിഷന് വന്നപ്പോള്‍ മുടി അഴിച്ചിടാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നു. കടന്നല്‍ കൂടുപോലുള്ള ആ മുടി അഴിച്ചിട്ടപ്പോള്‍ തന്റെ നായികയ്ക്ക് ഈ ഹെയര്‍ സ്‌റ്റൈല്‍ മതി എന്ന് അല്‍ഫോണ്‍സ് പുത്രന്‍ ഉറപ്പിച്ചു.

ഇടത് തോളില്‍ കടന്നല്‍ കൂടുപോലുള്ള മുടി ഒതുക്കിയിട്ട് മേരി ജോര്‍ജ്ജിന് മുന്നിലൂടെ നടന്നപ്പോള്‍ മലയാളി പെണ്‍കുട്ടികളുടെ കണ്ണുകള്‍ ആ ചുരുള മുടിയില്‍ തട്ടി നിന്നു. മുടി തന്നെയായിരുന്നു മേരിയുടെ ട്രേഡ് മാര്‍ക്ക്.

പ്രേമം ഹിറ്റായപ്പോള്‍ കേരളത്തിലെ ചാനലുകളിലെല്ലാം മേരി എന്ന അനുപമ പ്രത്യക്ഷപ്പെട്ടു. അവതാരകരെല്ലാം ചോദിച്ചത് മുടിയുടെ സീക്രട്ട് ആയിരുന്നു. അങ്ങനെ ഒരു അഭിമുഖത്തിലാണ് മണിരത്‌നം ചിത്രത്തിലേക്ക് വിളിച്ചാലും മുടി മുറിക്കില്ല എന്ന് അനുപമ പറഞ്ഞത്.

പ്രേമം എന്ന ചിത്രത്തിന്റെ റീമേക്കുമായി അനുപമ തെലുങ്ക് സിനിമാ ലോകത്തേക്ക് കടന്നു. മേരി എന്ന കഥാപാത്രത്തെ തന്നെയാണ് തെലുങ്കിലും അനു അതരിപ്പിച്ചത്.

പിന്നെ തെലുങ്ക് സിനിമാ ലോകത്ത് അനുപമ തിരക്കിലായി. അ ആ, ശതമാനം ഭവതി, വുന്നതി ഒക്കടെ സിന്ദ്ഗി എന്നീ ചിത്രങ്ങളിലൂടെ അനുപമ തെലുങ്കരുടെ പ്രിയം പിടിച്ചുപറ്റി.

തെലുങ്ക് സിനിമാ ലോകത്ത് വെറുതേ അഭിനയിക്കുകയായിരുന്നില്ല. തെലുങ്ക് ഭാഷ പഠിച്ചുകൊണ്ട് സ്വയം ഡബ്ബ് ചെയ്ത് അഭിനയിക്കുകയായിരുന്നു. മലയാളി താരത്തിന്റെ ആത്മസമര്‍പ്പണത്തില്‍ തെലുങ്കര്‍ ശരിക്കും അത്ഭുതപ്പെട്ടു. അനുപമയുടെ തെലുങ്ക് പ്രസംഗം കേട്ട് മലയാളികളും ഞെട്ടി.

ധനുഷിന്റെ നായികയായിട്ടാണ് അനുപമ തമിഴ് സിനിമാ ലോകത്തേക്ക് കടന്നത്. ധനുഷ് ഇരട്ടവേഷത്തിലെത്തിയ കൊടി എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായി തമിഴര്‍ക്കിടയിലും അനുപമ ശ്രദ്ധ നേടി.

തെലുങ്ക് സിനിമാ ലോകത്ത് തിരക്കിലായതോടെ അനുപമ മലയാളം മറന്നു എന്ന് തന്നെ പറയാം. ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങളില്‍ അതിഥിതാരമായി വന്ന് അഭിനയിച്ചു പോയി.

അപ്പോഴേക്കും അനുപമയുടെ ഹെയര്‍ സ്‌റ്റൈലൊക്കെ മാറിയിരുന്നു. തെലുങ്ക് ദേശത്തേക്ക് പോയപ്പോള്‍, വെള്ളത്തിന്റെയും യാത്രയുടെയും പ്രശ്‌നം കാരണം മുടി കൊഴിച്ചില്‍ ഉണ്ടായി… അതുകൊണ്ട് ഹെയര്‍ സ്‌റ്റൈല്‍ മാറ്റി എന്നാണ് അനുപമ പറഞ്ഞത്.

എന്നോട് സ്‌നേഹമില്ലെന്ന് പറഞ്ഞ് ലക്ഷ്മി കരച്ചിലോടു കരച്ചില്‍; ഞാനാദ്യം കൊടുത്ത പൂവ് മുതല്‍ വാലന്റൈന്‍സ് ഡേ കാര്‍ഡ് വരെയുള്ള എല്ലാ ഗിഫ്റ്റുകളും മിഥുനത്തിലെ ഉര്‍വ്വശിച്ചേച്ചിയെപ്പോലെ അവള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്; പ്രണയാനുഭവങ്ങള്‍ പങ്കുവെച്ച് മിഥുനും ലക്ഷ്മിയും

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി പിന്നീട് അവതാരകനിലേക്ക് ചുവടുമാറ്റിയ താരമാണ് മിഥുന്‍ രമേശ്. മിഥുന്റെയും ഭാര്യ ലക്ഷ്മിയുടെയും പ്രണയവിവാഹമായിരുന്നു. തങ്ങളുടെ പ്രണയാനുഭവങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ഇരുവരും ഒരു  വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍.

ദുബൈയില്‍ പ്രോഗ്രാം അവതരിപ്പിക്കാനെത്തിയപ്പോഴായിരുന്നു മിഥുന്‍ ലക്ഷ്മിയെ ആദ്യമായി കണ്ടത്. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നില്ല തങ്ങളുടെ പ്രണയമെന്ന് മിഥുന്‍ പറയുന്നു. സിത്താര്‍ എന്നൊരു കോമണ്‍ ഫ്രണ്ട് വഴിയാണ് ഇരവരും പരിചയപ്പെട്ടതും സുഹൃത്തുക്കളായതും.

‘ലക്ഷ്മിയെ അടുത്തറിഞ്ഞതിനു ശേഷമാണ് ഞാനവളെ കൂടുതല്‍ ഇഷ്ടപ്പെട്ടത്. അവളുടെ സംസാരവും പെരുമാറ്റവും അവളിലേക്ക് എന്നെ അടുപ്പിച്ചു കൊണ്ടിരുന്നു. ആ സൗഹൃദം എന്നും കൂടെയുണ്ടാവണമെന്ന ആഗ്രഹത്തിലേക്ക് അതെത്തി. അങ്ങനെയാണ് സൗഹൃദത്തിനപ്പുറം ഞാനവളെ സ്‌നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവ് എനിക്കുണ്ടായത്.

കാലത്തിന്റെ പ്രത്യേകതകൊണ്ട് പ്രണയം നേരില്‍ പറഞ്ഞ് ചമ്മേണ്ടി വന്നില്ല. ഒരു മെസേജ് മതിയായിരുന്നു എന്റെ പ്രണയം ലക്ഷ്മിയെ അറിയിക്കാന്‍. മറുപടിക്കായി കാത്തിരുന്ന ഏതാനും നിമിഷങ്ങള്‍ ആധിയുടേതായിരുന്നു.

ദൈവമേ, പറയേണ്ടായിരുന്നു, ലക്ഷ്മി എന്തു വിചാരിച്ചു കാണും, നോ ആണെങ്കില്‍ പഴയതുപോലെ എനിക്കവളെ ഫെയിസ് ചെയ്യാന്‍ പറ്റില്ലല്ലോ… അത്തരം ചിന്തകള്‍ എന്നെ വല്ലാതെ അലട്ടി’, മിഥുന്‍ പറഞ്ഞു. ഈ ചോദ്യം കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു ലക്ഷ്മി. എങ്കിലും ഒരു അഞ്ച് മിനിറ്റ് മിഥുനെ കാത്തിരിപ്പിച്ചു. എന്നിട്ടേ മറുപടി നല്‍കിയുള്ളൂ.

മിഥുനയച്ച മെസേജ് ലക്ഷ്മിയുടെ അമ്മ കാണാനിടയായി. അതോടെ അമ്മയോട് എല്ലാ കാര്യവും തുറന്നു പറഞ്ഞു. അമ്മ കാര്യമായ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. ഉടന്‍ തന്നെ ലക്ഷ്മി മിഥുനെ വിളിച്ച് വിവരമറിയിച്ചു. അമ്മയെ വിളിച്ച് സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. മിഥുന്‍ അപ്പോള്‍ത്തന്നെ ഞാന്‍ അമ്മയെ വിളിച്ച് സംസാരിച്ചു. മിഥുന്റെ വീട്ടിലും കാര്യങ്ങള്‍ തുറന്നു സംസാരിച്ചു. പിന്നീട് അമ്മമാരാണു കാര്യങ്ങള്‍ തീരുമാനിച്ചത്.

Image result for mithun ramesh

വിവാഹത്തിനു മുമ്പ് ശരിക്കു പ്രണയിക്കാന്‍ സാധിച്ചില്ലെന്നാണ് ലക്ഷ്മിയുടെ സങ്കടം. അതിനുമുമ്പേ വീട്ടുകാര്‍ എന്‍ഗേജ്‌മെന്റും വിവാഹവും നടത്തി. എല്ലാം വളരെ പെട്ടെന്നായിരുന്നു.

ദുബായില്‍ റേഡിയോ ജോക്കിയാണ് മിഥുന്‍.ഇരുവര്‍ക്കും ഒരു മകളുണ്ട്. തന്‍വി. രണ്ടാം ക്ലാസിലാണ് ഇപ്പോള്‍.

Image result for mithun ramesh

‘ഫ്രെബുവരി 10 നാണ് ലക്ഷ്മിയുടെ ബര്‍ത്ത്‌ഡേ. അതുകൊണ്ട് വാലന്റൈന്‍സ് ഡേയും ബര്‍ത്ത്‌ഡേയും ഒന്നിച്ചാഘോഷിക്കും. എല്ലാവര്‍ഷവും ഒരു സര്‍പ്രൈസ് ഗിഫ്റ്റ് മിഥുന്‍ ലക്ഷ്മിക്ക് കൊടുക്കാറുണ്ട്. ഇതുവരെ അതിനൊരു മുടക്കവും സംഭവിച്ചിട്ടില്ല. ഒരുദിവസം അവള്‍ എന്നോടു പറഞ്ഞു: ‘എനിക്ക് സര്‍പ്രൈസ് ഇഷ്ടമല്ല. അതുകൊണ്ട് ഇത്തവണ ഗിഫ്‌റ്റൊന്നും വേണ്ട.’ എന്നിട്ടും ഞാന്‍ എല്ലാപ്രാവശ്യത്തെയും പോലെ ഗിഫ്റ്റ് വാങ്ങി കാറില്‍ സൂക്ഷിച്ചു. സാധാരണ കൊടുക്കാറുള്ള സമയം കഴിഞ്ഞിട്ടും ഗിഫ്റ്റ് കൊടുക്കാതെ വന്നപ്പോള്‍ ലക്ഷ്മി തന്നെ എന്നോടത് ചോദിച്ചു.

നീ തന്നെയല്ലേ വേണ്ടെന്നു പറഞ്ഞതെന്നു ചോദിച്ച് ഞാന്‍ ചിരിച്ചു. അപ്പോള്‍ എന്നോടു സ്‌നേഹമില്ലെന്നു പറഞ്ഞ് ലക്ഷ്മി കരച്ചിലോടു കരച്ചില്‍. പിന്നെ കാറില്‍നിന്ന് ഗിഫ്റ്റ് എടുത്തു കൊടുത്തപ്പോഴാണ് പിണക്കം മാറിയത്. സര്‍പ്രൈസ് വേണ്ടെന്നു പറഞ്ഞാലും എല്ലാ പ്രാവശ്യവും അവളത് പ്രതീക്ഷിക്കും. ഞാനാദ്യം കൊടുത്ത പൂവ് മുതല്‍ വാലന്റൈന്‍സ് ഡേ കാര്‍ഡ് വരെയുള്ള എല്ലാ ഗിഫ്റ്റുകളും മിഥുനത്തിലെ ഉര്‍വ്വശിച്ചേച്ചിയെപ്പോലെ അവള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.’

എന്നാല്‍ മിഥുന് ആ ശീലമില്ലെന്നാണ് ലക്ഷ്മിയുടെ പരിഭവം. ഒന്നും സൂക്ഷിച്ചവെക്കാറില്ല. ‘വിവാഹശേഷം റൂം വൃത്തിയാക്കിയപ്പോള്‍ ഞാന്‍ കൊടുത്ത കാര്‍ഡ് എനിക്കു കിട്ടി. എനിക്കപ്പോള്‍ വല്ലാത്ത വിഷമം തോന്നി. പിന്നെ എന്റെ ഗിഫ്റ്റുകളോടൊപ്പം ഞാന്‍തന്നെ അത് സൂക്ഷിച്ചുവച്ചു’, ലക്ഷ്മി പറയുന്നു. ലക്ഷ്മിയെ ചിഞ്ചുവെന്നാണ് മിഥുന്‍ വിളിക്കുന്നത്.

Image may contain: 2 people, people smiling

വിവാഹശേഷമാണ് ഇരുവരും ശരിക്കും പ്രണയിച്ചു തുടങ്ങിയത്. ഹണിമൂണ്‍ പാരീസിലായിരുന്നു. ഒരിക്കലും മറക്കാന്‍ പറ്റാത്ത യാത്രയായിരുന്നു അവര്‍ക്കത്. അവിടെയെത്തി പിറ്റേ ദിവസം ആദ്യത്തെ യാത്ര മെട്രോയിലലാകട്ടെ എന്നായിരുന്നു തീരുമാനം. സ്‌റ്റേഷനിലെത്തി ടിക്കറ്റെടുത്തിട്ട് തങ്ങള്‍ക്കു പോകേണ്ട ട്രെയിന്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടി. പ്ലാറ്റ്‌ഫോമിലുള്ള വണ്ടി എങ്ങോട്ടുള്ളതാണെന്നു ചോദിക്കാന്‍ മിഥുന്‍ അതിനുള്ളിലേക്കു കയറി. എന്നാല്‍ ലക്ഷ്മിയെ വിളിക്കും മുമ്പ് വണ്ടിവിട്ടു. എന്തു ചെയ്യണമെന്നറിയില്ല. ലക്ഷ്മിയുടെ ഫോണും മിഥുന്റെ കൈയിലായിരുന്നു.

പിന്നെ അടുത്ത സ്‌റ്റേഷനിലിറങ്ങി പെട്ടെന്ന് തിരിച്ചുവന്നു. അവിടെയെങ്ങും ലക്ഷ്മിയെ കാണാനില്ല. മിഥുന്‍ ടെന്‍ഷനിലായി. അപ്പോഴാണ് കുറച്ചുമാറി ഒരാള്‍ക്കൂട്ടം ശ്രദ്ധയില്‍പ്പെട്ടത്.ഓടിച്ചെല്ലുമ്പോള്‍ ആള്‍ക്കൂട്ടത്തിനു നടുവിലിരുന്ന് ലക്ഷ്മി കരയുകയായിരുന്നു. പിറ്റേദിവസം സൈക്കിളില്‍ പാരീസ് കാണാമെന്ന് പ്ലാന്‍ ചെയ്തു. അതനുസരിച്ച് സൈക്കിളെടുത്തു യാത്ര ആരംഭിച്ചത് വളരെ സന്തോഷത്തോടെയാണ്.

എന്നാല്‍ മ്യൂസിയം കണ്ട് തിരിച്ചിറങ്ങിയപ്പോള്‍ സൈക്കിള്‍ കാണാനില്ല. മോഷണ വിവരമറിയിക്കാനായി ആ ദിവസംമുഴുവന്‍ പൊലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങി.

‘നിസാരകാര്യങ്ങള്‍ക്കാണ് പലപ്പോഴും ഞങ്ങള്‍ വഴക്കുണ്ടാക്കുക. എനിക്കിഷ്ടമില്ലാത്ത എന്തെങ്കിലും ലക്ഷ്മി ചെയ്താല്‍ ഞാന്‍ പെട്ടെന്നു ദേഷ്യപ്പെടും. അതിന്റെ പേരില്‍ അവള്‍ പിണങ്ങിയിരിക്കും. പിന്നെ ആദ്യം കോംപ്രമൈസ് ചെയ്യുന്നതും ഞാനായിരിക്കും. ഏതെങ്കിലും കാരണത്താല്‍ ഞാന്‍ പിണങ്ങിയാല്‍ ലക്ഷ്മി എനിക്ക് ഇഷ്ടമുളള ഫുഡ് ഉണ്ടാക്കിത്തരും.

ഫുഡ് നമ്മുടെ വീക്ക്‌നെസ് ആയതുകൊണ്ട് എന്റെ പിണക്കമൊക്കെ അതോടെ കഴിയും. അങ്ങനെയാണു ഞാന്‍ തടിവയ്ക്കുന്നതും’, മിഥുന്‍ പറയുന്നു.

Image may contain: 3 people, people sitting, food and indoor

ചെറിയ പിണക്കങ്ങളും ഒത്തിരി സന്തോഷങ്ങളും നിറഞ്ഞ ജീവിതം ആഘോഷിക്കുകയാണ് മിഥുനും ലക്ഷ്മിയും.

നിങ്ങളിനിയും ഉറങ്ങിയില്ലേ മനുഷ്യാ… എന്നോടൊന്നും പറയണ്ട , ഞാന്‍ സമ്മതിക്കൂല്ലാന്ന്…!

തണുപ്പുള്ള ആ രാത്രിയില്‍ ഉറക്കം വരാതെ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.അവളാണെങ്കില്‍ ചുമരിനോട് ചേര്‍ന്ന് പോത്തു പോലെ കിടന്നുറങ്ങുകയായിരുന്നു.

പെട്ടെന്നാണ് തൊട്ടിലില്‍ കിടന്ന മോന്‍ കരഞ്ഞതും , അവള്‍ ഞെട്ടിയുണര്‍ന്നതും.
എണീറ്റപാടെ അവളാദ്യം നോക്കിയത് എന്നെയാണ്. എന്നിട്ടൊരു ചോദ്യം , നിങ്ങളിനിയും ഉറങ്ങിയില്ലേ മനുഷ്യാന്ന്.
ഞാനാ മുഖത്തേക്ക് ദയനീയമായി നോക്കി.നോട്ടം കണ്ടപ്പോള്‍ ഒരു ദയയുമില്ലാതെ അവള്‍ പറഞ്ഞു , എന്നോടൊന്നും പറയണ്ട , ഞാന്‍ സമ്മതിക്കൂല്ലാന്ന്….!
നിരാശനായി തിരിഞ്ഞു കിടന്ന എന്‍റെ നേര്‍ക്ക് വീണ്ടും ആ വായയില്‍ നിന്നും മണി മുത്തുകളൊഴുകി.

” കല്ല്യാണം കഴിഞ്ഞ അന്ന് തന്നെ ഞാന്‍ നിങ്ങളോട് പറഞ്ഞതാണ് , അന്ന് നിങ്ങള്‍ സമ്മതിക്കുകയും ചെയ്തതാണ്, ഇനിയെങ്ങാനും വാക്കു മാറ്റിയാല്‍ ”പറഞ്ഞ് മുഴുമിക്കാത്ത ആ വാക്കുകള്‍ക്ക് ഭീഷണിയുടെ സ്വരമുണ്ടായിരുന്നു
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ ഞാന്‍ പുതപ്പാല്‍ മുഖം മൂടി.

ഓര്‍മ്മകള്‍ ഒരു വര്‍ഷം പുറകിലേക്കോടുകയായിരുന്നു.
അന്നൊരു തുലാ മാസത്തിലായിരുന്നു ഞങ്ങളുടെ കല്ല്യാണം.

ആദ്യരാത്രിയില്‍ എന്നരികിലേക്ക് വരുമ്പോള്‍ എന്തൊരു നാണമായിരുന്നു അവള്‍ക്ക്….!
പക്ഷെ ആ നാണം അധിക നേരം നീണ്ട് നിന്നില്ല.
പാല്‍ ഗ്ലാസ്സ് എന്‍റെ നേര്‍ക്ക് നീട്ടി അവളൊരൊറ്റ ചോദ്യമായിരുന്നു , ചേട്ടനാരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോന്ന്.

കള്ളം പറഞ്ഞാല്‍ കണ്ണില്‍ കുരു വരുമെന്ന് പഠിപ്പിച്ച വിലാസിനി ടീച്ചറുടെ മുഖമായിരുന്നപ്പോ മനസ്സില്‍.
ജാള്യതയോടെ ഞാന്‍ പറഞ്ഞു , ഉണ്ടായിരുന്നു എന്ന്.
അത് കേട്ടപ്പോള്‍ ഒരു ഭാവ മാറ്റവും ആ മുഖത്ത് കണ്ടില്ല.
അല്പ നേരത്തെ നിശബ്ദതക്കൊടുവില്‍ നിരാശയോടെ അവള്‍ പറഞ്ഞു , എനിക്കും ഉണ്ടായിരുന്നു ചേട്ടാ ഒരു പ്രണയമെന്ന്…..!

കുടിച്ച പാല് ഒരു നിമിഷത്തേക്ക് എന്‍റെ തൊണ്ടയില്‍ തന്നെ തങ്ങി നിന്നു.
തങ്ങിയ പാല് മെല്ലെ, മെല്ലെ ഇറക്കി പാല്‍ ഗ്ലാസ്സ് ഞാന്‍ അവള്‍ക്ക് നീട്ടി.

ഒരു നിമിഷം നിശബ്ദമായിരുന്നു ആ മുറി.
പെട്ടെന്നാണ് എന്‍റെ സകല നാഡീഞരമ്പുകളും തളര്‍ത്തും വിധം അവള്‍ ഒരാഗ്രഹം പറഞ്ഞത് .

‘ നമുക്കുണ്ടാവുന്നത് ആണ്‍കുട്ടിയാണെങ്കില്‍ അയാളുടെ പേരിടണമെന്ന് ‘….!
എന്ത് പറയണമെന്നറിയാതെ ഞാനിരുന്നു. അവളപ്പോ കട്ടിലില്‍ വിതറിയ മൂല്ലപ്പൂവിലേക്ക് നോക്കിയിരുന്ന് പതിയെ കിതക്കുകയായിരുന്നു.ആ മുഖത്ത് വേദനയും നിരാശയും ഞാന്‍ കണ്ടു.അവളുടെ ചേഷ്ടകള്‍ ഞാന്‍ സാകൂതം വീക്ഷിച്ചു.

പെരുമാറ്റത്തിലെന്തോ പന്തികേടുള്ളത് പോലെ തോന്നി.വീട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞാലോന്നാലോചിച്ചു. നാണക്കേടോര്‍ത്തപ്പോള്‍ അത് വേണ്ടാന്ന് വച്ചു.

അവളുടെ കൂടെ ഒരു കട്ടിലില്‍ കിടക്കുന്നത് പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ ഞാന്‍ മെല്ലെ കട്ടിലില്‍ നിന്ന് ഊര്‍ന്നിറങ്ങാന്‍ ശ്രമമാരംഭിച്ചു.അതിനിടയില്‍ നിഷ്കളങ്ക ഭാവത്തോടെ അവള്‍ പറഞ്ഞു , പെണ്‍കുട്ടിയാണ് ഉണ്ടാവുന്നതെങ്കില്‍ ചേട്ടന്‍റെ കാമുകിയുടെ പേരിട്ടോ എന്ന്…..!

അതും കൂടി കേട്ടപ്പോള്‍ ഞാനവിടെ തരിച്ചിരുന്ന് പോയി.
പെട്ടെന്നാണ് അവളുടെ കയ്യിലുള്ള കുപ്പി ഗ്ലാസ്സ് കണ്ണില്‍പ്പെട്ടത്. തഞ്ചത്തിലത് വാങ്ങി. സുരക്ഷിതമായി ടേബിളിലേക്ക് വച്ചു.ഈ സമയത്ത് സംയമനം പാലിക്കലാണ് ഫലപ്രദമായ വഴിയെന്ന് മനസ്സിലാക്കിയ ഞാന്‍ എല്ലാം സമ്മതമാണെന്ന മട്ടില്‍ തലയാട്ടി .

മെല്ലെ കട്ടിലിന്‍റെ മൂലയില്‍ ചുരുണ്ട് കൂടി കിടക്കുമ്പോഴും ചെവി രണ്ടും കൂര്‍പ്പിച്ച് വെക്കാന്‍ ഞാന്‍ മറന്നില്ല.
പക്ഷെ ആദ്യരാത്രിയില്‍ കണ്ട ആളേ ആയിരുന്നില്ല പിന്നീടുള്ള ദിവസങ്ങളില്‍ .

ചായ കൊണ്ടു തരുന്നു , പേസ്റ്റും ബ്രഷും കൊണ്ട് തരുന്നു , തലയില്‍ എണ്ണയിട്ട് തരുന്നു , നടുപ്പുറത്ത് സോപ്പ് തേച്ച് തരുന്നു , തലയില്‍ മസ്സാജ് ചെയ്ത് തരുന്നു . ഒന്നും പറയണ്ട , സ്നേഹം കൊണ്ടും കരുതല്‍ കൊണ്ടും അവളെന്നെ ശരിക്കും ഞെട്ടിക്കുകയായിരുന്നു.അതിനിടയില്‍ ഇങ്ങനെയൊരു ഭാര്യയെ ഗര്‍ഭിണിയാക്കുക എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം പൂ നുള്ളണ പോലെ എളുപ്പമമായിരുന്നു……!

മസാലദോശയും എരിവുള്ള ബിസ്ക്കറ്റും തിന്ന് , തിന്ന് ഒമ്പതാം മാസം തന്നെ പ്രസവം നടന്നു.
എന്‍റെ ഈ കയ്യിലേക്ക് ഒരാണ്‍കുഞ്ഞിനെ സമ്മാനിച്ച അവളുടെ നെറ്റിയെ ഞാന്‍ ചുംബനം കൊണ്ട് മൂടി.

കളിയും ചിരിയും കുറുമ്പുമായി അവന്‍ ഞങ്ങളുടെ വീടൊരു സ്വര്‍ഗ്ഗമാക്കി.ഞങ്ങളവനെ മത്സരിച്ച് സ്നേഹിച്ച് തുടങ്ങിയ സമയത്താണ് പേരിടല്‍ ചടങ്ങ് നടത്തണമെന്ന് കാരണവന്‍മാര് പറഞ്ഞത്.

പണിക്കരുടെ അടുത്ത് പോയി ചടങ്ങിന് തീയ്യതി കുറിച്ച് വാങ്ങി വീട്ടിലേക്ക് വരുമ്പോള്‍ എല്ലാവരും കൂടി കൊലായിലിരുന്ന് പേര് കണ്ട് പിടിക്കുന്ന തിരക്കിലായിരുന്നു.പക്ഷെ അവളെ മാത്രം ആ കൂട്ടത്തില്‍ കണ്ടില്ല .

മുറിയിലേക്ക് ചെന്ന് കാര്യമന്യേഷിച്ചപ്പോള്‍ അഴിച്ചിട്ട മുടിയാലേ ഉറഞ്ഞ് തുള്ളി അവള്‍ ചോദിച്ചു , പേരിന്‍റെ കാര്യം പണ്ട് ഞാന്‍ പറഞ്ഞതല്ലേ , എല്ലാം നിങ്ങള്‍ മറന്നോ എന്ന്….!ഉമിനീരിറക്കി ഞാന്‍ കണ്ണ് തുറിച്ച് നിന്നു….!
ആദ്യരാത്രിയില്‍ പറഞ്ഞ കാര്യം അവളിപ്പോഴും ഓര്‍ത്തിരിക്കുന്നതില്‍ എനിക്കത്ഭുതം തോന്നി.

സ്നേഹം കൊണ്ടെന്നെ പൊതിയുമ്പോഴും അവളുടെ മനസ്സില്‍ ആദാനുരാഗത്തിന്‍റെ ശേഷിപ്പുകള്‍ ഉണ്ടായിരുന്നു എന്നത് എന്നെ തെല്ലൊന്ന് തളര്‍ത്തി.പുറകെ നടന്ന് പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഞാനാണീ പുതപ്പ് തല വഴി മൂടി കിടക്കുന്നത് എന്ന ബോധം എന്നെ ഓര്‍മ്മകളില്‍ നിന്ന് തട്ടിയുണര്‍ത്തി.

നാളെയാണ് പേരിടല്‍ ചടങ്ങ്.പുതപ്പ് മാറ്റി ഞാന്‍ ഒന്നൂടെ അവളെ നോക്കി . മോനെ തൊട്ടിലിലിട്ടുറക്കി അവളും ഉറങ്ങി കഴിഞ്ഞിരുന്നു.ബന്ധുക്കാരും അയല്‍ക്കാരും രാവിലെ തന്നെ എത്തി.

നിലവിളക്കും നിറപറയും അലങ്കരിച്ച പുല്‍പ്പായയില്‍ കുഞ്ഞിനെ മടിയിലിരുത്തി കാരണവര് ഇരുന്നു . അരികിലായി അവളുമുണ്ടായിരുന്നു.മുഹൂര്‍ത്തമായപ്പോള്‍ എല്ലാവരുടേയും ശ്രദ്ധ അവളിലേക്കായി . അവളെന്നെ ഒന്ന് നോക്കി. മെല്ലെ കുഞ്ഞിന്‍റെ കാതോരം ചെന്നവള്‍ ചുണ്ട് ചേര്‍ത്തു . പതിയെ മന്ത്രിച്ചു ,

‘ അരുണ്‍ കുമാര്‍ ‘ എന്ന്.പേര് ചൊല്ലി എണീറ്റ അവളുടെ കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ കണ്ടു . ആ ചുണ്ടുകള്‍ വിറകൊള്ളുന്നതും കണ്ടു.കാതോരം ചുണ്ടു ചേര്‍ന്ന നിര്‍വൃതിയില്‍ സന്തോഷത്തോടെ കുഞ്ഞ് കൈകാലിട്ടടിച്ചു
എന്‍റെ ചങ്കൊന്ന് പിടഞ്ഞു…!

അരുണ്‍ കുമാര്‍ എന്ന പേര് എന്‍റെ ഈ ചെവിയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു.
സകലരും ഏറ്റു ചൊല്ലി ആ പേര് .ആ മുഖങ്ങളിലെല്ലാം സന്തോഷം കളിയാടി…അവളെന്നെ ഒളികണ്ണാലേ നോക്കുന്നുണ്ടായിരുന്നു.സന്തോഷം മുഖത്ത് വരുത്താന്‍ പാടുപെടുന്നതിനിടയിലാണ് മോന്‍റെ കരച്ചില്‍ കേട്ടത്.
വാരിയെടുത്ത് ലാളിച്ചിട്ടും അവന്‍ കരച്ചില്‍ നിര്‍ത്തിയില്ല.അത് കണ്ടപ്പോള്‍ വല്ല്യമ്മ അവളോട് പറഞ്ഞു , അരുണ്‍ കുമാറിന് ഇച്ചിരി പാല് കൊടുക്ക് മോളേന്ന്…….!എന്താന്നറിയില്ല, അത് കേട്ടതും ചെക്കന്‍ കരച്ചില്‍ നിര്‍ത്തി ചിരിക്കാന്‍ തുടങ്ങി….!

എന്‍റെ കയ്യില്‍ നിന്ന് മോനെ വാങ്ങാന്‍ കൈ നീട്ടിയപ്പോള്‍ അവളുടെ മുഖത്ത് നാണവും വിമ്മിഷ്ടവും കണ്ടു.
എന്‍റെ മുഖത്ത് നോക്കാതെ മോനെയുമെടുത്ത് പാല് കൊടുക്കാനായി അവള്‍ അകത്തേക്ക് പോയപ്പോള്‍ ഞാന്‍ അണ്ടി പോയ അണ്ണാനെ പോലെ നിന്നു….!
എന്നും എന്‍റെ നെഞ്ചില്‍ കിടന്നുറങ്ങാറുള്ള ചെക്കന്‍ അന്ന് മുതല്‍ എന്‍റെ തലവെട്ടം കണ്ടാല്‍ അപ്പോ കരയാന്‍ തുടങ്ങും.അഥവാ അവനെയൊന്നെടുത്താല്‍ അപ്പോള്‍ തന്നെ ദേഹത്ത് ഒന്നും രണ്ടും സാധിക്കും.

എണ്ണതേച്ച് കുളിപ്പിക്കുമ്പോഴെങ്ങാനും ഞാനൊന്ന് നോക്കിപ്പോയാല്‍ ചെക്കനപ്പോ കാറി വിളിക്കും.എങ്കിലും ഞാനവനെ കണ്ണനെന്ന് ഓമനപ്പേരിട്ട് വിളിച്ചു.അവളാണേല്‍ പ്രസവം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും അമ്പിനും വില്ലിനും അടുത്തില്ല….!പതിവായി ഞാന്‍ കൊണ്ട് കൊടുക്കാറുള്ള പരിപ്പു വടയും പഴം പൊരിയും പശൂന്‍റെ കാടി വെള്ളത്തില്‍ കിടക്കണത് കണ്ട് പലവട്ടം എന്‍റെ അണ്ണാക്കിലെ പിരി വെട്ടി.ഒരു പെണ്‍കുഞ്ഞ് കൂടി വന്നാലേ , ആ കുഞ്ഞിന് എന്‍റെ പഴയ കാമുകിയുടെ പേരിട്ടാലേ ഈ വീട്ടില്‍ സമത്വം പുലരുകയുള്ളൂ എന്ന സത്യം ഞാന്‍ തിരിച്ചറിയുകയായിരുന്നു.

അതിനുള്ള ശ്രമമായിരുന്നു പിന്നീടങ്ങോട്ട്….!രണ്ടാമതൊരു കുട്ടിയുടെ ആവശ്യകതയെ കുറിച്ച് ഞാന്‍ എപ്പോ പറയാന്‍ തുടങ്ങിയാലും അപ്പോഴേക്കും അവള്‍ കൂര്‍ക്കം വലിച്ചുറങ്ങിയിട്ടുണ്ടാവും.
ഗത്യന്തരമില്ലാതെ ഞാന്‍ തറയില്‍ കിടന്ന് പ്രതിഷേധിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പാതി സമ്മതം മൂളി.
പിന്നീടങ്ങോട്ടുള്ള രാത്രികള്‍ കഷ്ടപ്പാടും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു.
ചെക്കനാണേല്‍ നിര്‍ണ്ണായക സമയം നോക്കി ഉണര്‍ന്നിട്ടുറക്കെ കരയാന്‍ തുടങ്ങും….!
അവളാണേല്‍ ആ കരച്ചില്‍ കേള്‍ക്കാന്‍ കാത്തു നില്‍ക്കുന്നത് പോലെയാണ്…..!
പിന്നെ താരാട്ട് പാട്ടായി, ലാളിക്കലായി, പാലൂട്ടലായി.ഞാനാ സമയം ചുമരില്‍ കറങ്ങണ ഫാനും നോക്കി കമിഴ്ന്ന് കിടന്നുറങ്ങും.ഇവര് രണ്ടു പേരും തമ്മിലുള്ള ഒത്തുകളിയാണോ ഈ കരച്ചില്‍ എന്ന് പലപ്പോഴും ഞാന്‍ സംശയിച്ചിട്ടുണ്ട്.പക്ഷെ ഞാന്‍ തളര്‍ന്നില്ല. പൂര്‍വ്വാധികം ശക്തിയോടെ കര്‍മ്മമേഖലയില്‍ വ്യാപൃതനായി.

ഒരു ദിവസം അമ്മികല്ലിന്‍റെ അരികില്‍ നിന്ന് അവള്‍ ഓക്കാനിക്കുന്നത് കണ്ടപ്പോഴാണ് കഷ്ടപ്പാടിന് ഫലമുണ്ടായി എന്ന് ഞാന്‍ മനസ്സിലാക്കിയത്.
പിന്നീടങ്ങോട്ട് ഞാനുരുളാത്ത അമ്പലങ്ങളില്ല , ചെയ്യാത്ത വഴിപാടില്ല….!
അവളുടെ വയറ് കണ്ടിട്ട് വല്ല്യമ്മയാണ് പറഞ്ഞത് , ഇത് പെണ്‍കുട്ടി തന്നെയാന്ന്.
അത് കേട്ടതിന് ശേഷം എന്നും രാത്രി അവളുറങ്ങി കഴിഞ്ഞാല്‍ ഞാന്‍ മെല്ലെ അവളുടെ വയറ്റിനരികിലേക്ക് ചെന്ന് ചെവിയോര്‍ക്കും.

ചവിട്ടും കുത്തും ഇല്ലാതെ വളരെ ശാന്തമായിരുന്നു അവിടം .അതെന്നെ അനന്ദചിത്തനാക്കുമായിരുന്നു.
ഒടുവില്‍ ഒമ്പതാം മാസത്തില്‍ തന്നെ അവളെ ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രി വരാന്തയില്‍ വെപ്രാളം പൂണ്ട് നടന്ന എന്‍റെ മുന്നിലേക്കാണ് മാലാഖയെ പോലെ ആ നേഴ്സ് വന്ന് പറഞ്ഞത് , ഭാര്യ പ്രസവിച്ചു , പെണ്‍കുട്ടിയാണെന്ന്.
വീണ്ടും ഞാന്‍ അവളുടെ നെറ്റിയെ ചുംബനം കൊണ്ട് മൂടി.
സന്തോഷം ഇരട്ടിയായ നാളുകളായിരുന്നു പിന്നീട്.
പക്ഷെ ഓരോ ദിവസം കഴിയും തോറും എന്‍റെ പ്രിയതമയുടെ മുഖത്തൊരു മ്ലാനത തെളിഞ്ഞ് വരുന്നത് ഞാന്‍ കണ്ടു.
അവള്‍ അപ്പോഴേക്കും മകളെ അമ്മു എന്ന് ഓമനപ്പേരിട്ട് വിളിക്കാന്‍ തുടങ്ങിയിരുന്നു. എന്നെ കാണുമ്പോള്‍ ആ വിളി കൂടി…..!

അധികം വൈകാതെ മകള്‍ടെ പേരിടല്‍ ചടങ്ങും സമാഗതമായി. പണിക്കരുടെ അടുത്ത് പോയി സമയം കുറിച്ചു.
വീണ്ടും നിലവിളക്കും നിറപറയും പുല്‍പ്പായയില്‍ ഒരുങ്ങി . കാരണവര് മകളെ മടിയിലിരുത്തി. തൊട്ടരികില്‍ ഊഴം കാത്ത് ഞാന്‍ നിന്നു.
എല്ലാവരുടേയും ശ്രദ്ധ എന്‍റെ നേര്‍ക്കായിരുന്നു.ഞാനവളെ ഒന്ന് നോക്കി. അവളെന്നെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു.
സമയമായപ്പോള്‍ ഞാനരികിലേക്ക് ചെന്നു. ആ കാതോരം ചുണ്ട് ചേര്‍ത്ത് മന്ത്രിച്ചു ,
‘ പാര്‍വ്വതി’ എന്ന്…..!
എന്താന്നറിയില്ല , ആ പേര് ചൊല്ലിയപ്പോള്‍ അറിയാതെ എന്‍റെ കണ്ണുകള്‍ നിറഞ്ഞു. ചുണ്ടുകള്‍ വിറകൊണ്ടു…..!
മെല്ലെ വന്നവള്‍ മകളെ വാരിയെടുത്ത് മൂര്‍ദ്ധാവില്‍ ചുംബിച്ചു.
പക്ഷെ മകള്‍ ഉറക്കെ കരഞ്ഞ് എന്‍റെ നേര്‍ക്ക് ചാടുകയായിരുന്നു.

അത് കണ്ട് വല്ല്യമ്മ എന്നോട് പറഞ്ഞു , പാര്‍വ്വതിയെ കൊണ്ട് പോയി ഉറക്ക് മോനേന്ന്…..

ഞാനീ നെഞ്ചില്‍ ചേര്‍ത്ത് വച്ച് മൂളിപ്പാട്ട് പാടിയുറക്കുമ്പോള്‍ ദൂരെ നിന്ന് രണ്ട് കണ്ണുകള്‍ പരിഭവത്തോടെ എന്നെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.
പിന്നെ മോളെന്നും എന്‍റെ ഈ നെഞ്ചില്‍ കിടന്നേ ഉറങ്ങാറുള്ളൂ.
പാര്‍വ്വതിയുടെ കാലില്‍ ഒരു വെള്ളിക്കൊലുസ്സ് ഞാന്‍ കെട്ടിക്കൊടുത്തു.
എന്നും പുലര്‍കാലെ പാര്‍വ്വതിയുടെ പാദങ്ങളില്‍ ഞാന്‍ ചുംബിച്ചു.
അതിനിടയില്‍ പ്രതിസന്ധികളും പ്രയാസങ്ങളുമായി ജീവിതം മുന്നോട്ട് പോയി. താങ്ങും തണലുമാവുമെന്ന് കരുതിയ ആരെയും ആ വഴിക്ക് കണ്ടില്ല. എന്നും എന്നെയും കാത്ത് ഉമ്മറപ്പടിയിലിരിക്കാന്‍ എന്‍റെ പ്രിയതമ മാത്രമേ ഉണ്ടായിരുന്നുള്ളൂ.തീരെ തളര്‍ന്നെന്ന് തോന്നുമ്പോള്‍ അവളെന്നെ ചേര്‍ത്ത് പിടിക്കും . ഒരു കൊച്ചു കുഞ്ഞിനെ പോലെന്‍റെ മുടിയില്‍ തലോടും. ഒട്ടും പതറാതെ എന്‍റെ കണ്ണില്‍ നോക്കി ധൈര്യം തരും. എന്‍റെ കാലിടറുമ്പോള്‍ കൈതാങ്ങാവും.

എല്ലാ പ്രതിസന്ധിയിലും അതൊന്നുമറിയിക്കാതെ മക്കളെ ഞങ്ങള്‍ രാജകുമാരനും രാജകുമാരിയുമായി വളര്‍ത്തി.
കണ്ണനെന്ന് ഓമനപ്പേരിട്ട് വിളിച്ച എന്‍റെ മോനെ എന്ന് മുതലാണ് ഞാന്‍ അരുണ്‍ എന്ന് വിളിച്ച് തുടങ്ങിയത് എന്നെനിക്കോര്‍മ്മയില്ല…….!
അമ്മു എന്ന് ഓമനപ്പേരിട്ട് വിളിച്ച മോളെ അവള്‍ എന്ന് മുതലാണ് പാര്‍വ്വതി എന്ന് വിളിച്ച് തുടങ്ങിയതെന്നും എനിക്കോര്‍മ്മയില്ല…..!പക്ഷെ ആ പേരുകളെ പതിയെ പതിയെ ഞങ്ങള്‍ സ്നേഹിച്ച് തുടങ്ങുകയായിരുന്നു.
എന്‍റെ നെഞ്ചിലുറങ്ങാന്‍ രണ്ടു മക്കളും മത്സരമായിരുന്നു. അതു കാണുമ്പോള്‍ ഒരു കൊച്ചുകുഞ്ഞിനെ പോലെ അവളും ഇത്തിരി സ്ഥലം തേടി എന്നരികിലേക്ക് വരും.
ഒരു നിലാവുള്ള രാത്രിയില്‍ ഞാനവളോട് ചോദിച്ചു , നീ ഇപ്പോഴും അയാളെ ഓര്‍ക്കുന്നുണ്ടോന്ന്….. ?
അതെ എന്നായിരുന്നു മറുപടി …….!എന്നില്‍ മൗനം നിറഞ്ഞു . ഒരു ദീര്‍ഘനിശ്വാസത്തില്‍ ഞാനെന്‍റെ വേദനയെ ഒതുക്കി.

അവളെന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു . പതിയെ അവളെന്‍റെ കാതില്‍ വന്ന് പറഞ്ഞു , എന്‍റെ സ്നേഹം തിരിച്ചറിയാതെ പോയ അയാളോട് എനിക്ക് സ്നേഹം മാത്രമല്ല , കടപ്പാട് കൂടിയുണ്ട് , അയാളങ്ങനെ ചെയ്തത് കൊണ്ടല്ലേ എനിക്കെന്‍റെ ഈ ഏട്ടനെ കിട്ടിയതെന്ന്…..!
അത് പറയുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആഭിമാനത്താല്‍ എന്‍റെ കണ്ണും നിറയാന്‍ തുടങ്ങിയിരുന്നു.
പരിശുദ്ധമായ എന്‍റെ പ്രണയം തട്ടിത്തെറിപ്പിച്ച് പോയ പാര്‍വ്വതിയോട് എനിക്കിന്നും സ്നേഹമാണ് , തീര്‍ത്താല്‍ തീരാത്ത കടപ്പാടാണ് എന്ന് എനിക്കും പറയണമെന്നുണ്ടായിരുന്നു.

പക്ഷെ ഞാന്‍ പറഞ്ഞില്ല.പകരം ഞാനെന്‍റെ പ്രിയതമയുടെ മൂര്‍ദ്ധാവില്‍ അമര്‍ത്തി ചുംബിച്ചു
പറയാനുള്ളത് എന്‍റെ കണ്ണുകളില്‍ വായിച്ചെടുക്കാന്‍ കഴിഞ്ഞത് കൊണ്ടാവണം അവളുടെ കണ്ണുകള്‍ സന്തോഷത്താല്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു.
അപ്പോഴേക്കും വികൃതികള്‍ രണ്ടും ഉണര്‍ന്നിരുന്നു. കുറുമ്പു കാട്ടി രണ്ടാളും എന്‍റെ നെഞ്ചിലേക്ക് ചാടി കയറിയപ്പോള്‍ പൊട്ടിച്ചിരിയോടെ ഞാന്‍ നാലു പേരേയും ചേര്‍ത്ത് പുതപ്പാല്‍ മൂടി.

ആ പുതപ്പിനുള്ളില്‍ ഞങ്ങളും ഞങ്ങളുടെ പരിശുദ്ധ പ്രണയവും സ്നേഹവും വാത്സല്ല്യവുമായി പുനര്‍ജ്ജനി തേടുകയായിരുന്നു………!

ഭാഗ്യം എന്നൊക്കെ പറഞ്ഞാൽ ഇതാണ്! ഈ ചിത്രങ്ങൾ കണ്ടാൽ മാത്രേ ഇങ്ങനെയൊകെ സംഭവിച്ചു എന്ന് വിശ്വാസിക്കു

ഭാഗ്യം എന്നൊക്കെ പറഞ്ഞാൽ ഇതാണ്! ഈ ചിത്രങ്ങൾ കണ്ടാൽ മാത്രേ നിങ്ങൾ ഇങ്ങനെയൊകെ സംഭവിച്ചു എന്ന് വിശ്വാസിക്കു. കാരണം ഒരിക്കലും രക്ഷപ്പെടില്ല എന്ന് വിചാരിക്കുന്ന സിറ്ആഷൻസിൽ ഒരു ഹോപ്പ് നമ്മുക് കിട്ടും. ദൈവം ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന ചില നിമിഷങ്ങൾ.

#1. Call it second life.

#2. Nope. Not a single scratch.

#3. Balance at its finest.

#4. Just remembr to open it very carefully.

#5. Why can I not experience such freedom?

#6. If you are lucky, then you are lucky.

#7. Close call.

#8. Imagine if it was the other way around.

#9. This kid is definitely thankful.

#10. Saved by the toilet!

#11. Good thing the keys did not fall.

#12. Wow. Think about all the possibilities.

#13. Now that is pure jackpot!

#14. Triple cookie anyone?

#15. When you are lucky on the day of your exam.

#16. A 5-clear clover? Now that is one in a million!

#17. When life gives you a… huge lemon.

#18. How “Expectation Vs. Reality” should be.

#19. As long as it fits, keep on driving.

#20. A Kit Kat with no wafer? Hell yeah!

#21. A banana that can feed whole pack.

#22. I am pretty sure you want your yogurt to be like this. Not messy at all.

#23. Yup, good thing the squirrel is still alive.

#24. Yikes!

#25. An avocado like this is worthy of a celebration.

#26. This man is indeed lucky.