മണിക്കൂറുകള്‍ കൊണ്ട് ഇന്റർനെറ്റിൽ താരമായി മാറിയ 8 പേരിൽ 2 മലയാളികൾ

പ്രശസ്തരാകാൻ ആഗ്രഹിക്കാത്ത ആരുമില്ല. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കാൻ കഷ്ടപ്പെടുന്നവരും അറിയാതെ പ്രശസ്തയാറാകുന്നവരുമുണ്ട്. എന്നാൽ വളരെ ആകസ്മികമായി ലോക പ്രശസ്തരാകാൻ സാധിക്കുന്നവർ കുറവാണ്. ചുരുങ്ങിയ സമയം കൊണ്ട് ലോകമെമ്പാടും താരമായ 8 പേരെ പരിചയപ്പെടാം. കൂടെ രണ്ടു മലയാളികളെയും .

പ്രിയ വാരിയര്‍

‘ഒരു അഡാര്‍ ലൗ’ എന്ന മലയാള സിനിമയില്‍ 30 സെക്കന്‍ഡ് മാത്രമാണ് പ്രിയ വാരിയര്‍ അഭിനയിച്ചത്. ഒരൊറ്റ ഗാനത്തോടെ ഇന്ത്യ മുഴുവന്‍ ആരാധകരുളള താരമായി മാറിയിരിക്കുകയാണ് പ്രിയ വാരിയര്‍. ദേശീയ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലുമെല്ലാം ഇപ്പോള്‍ പ്രിയയാണ് താരം.കണ്ണേറുകാരിയെ തേടി ലോകമെമ്പാടും ആരാധകർ സോഷ്യൽ മീഡിയായിൽ തിരയുകയാണ്.

സൈമ ഹുസൈന്‍ മിര്‍

റായ്‌സിനെ പ്രചരിപ്പിക്കുന്ന സമയത്ത് ഷരൂഖ് ഖാന്‍ തന്റെ ഔദ്യോഗക പ്രേജിര്‍ ഈ ചിത്രം പോസ്റ്റ് ചെയ്തു. ഇത് അദ്ദേഹമോ അദ്ദേഹത്തിന്റെ സിനിമയോ വഴിയല്ല, അദ്ദേഹത്തിന്റെ ഈ സെല്‍ഫി സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനാണ് വൈറലാക്കിയത്. ആദ്യത്തെ റോയില്‍ നില്‍ക്കുന്ന ആ പെണ്‍കുട്ടി പെട്ടന്നു തന്നെ ‘olive top girl’ ആകുകയും ചെയ്തു. ശ്രീനഗറില്‍ നിന്നുളള എസ്‌ഐഡിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് സൈമ ഹുസൈന്‍.

അര്‍ഷാദ് ഖാന്‍

ഏതോ ഒരു ഫോട്ടോഗ്രാഫര്‍ കൗതുകത്തിന്റെ പുറത്തു പകര്‍ത്തിയ ചിത്രമാണ് അര്‍ഷാദ് ഖാന്‍ എന്ന ചെറുപ്പക്കാരനെ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നത്. ആ ഫോട്ടോഗ്രാഫര്‍ അര്‍ഷാദ് ഖാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ടു. ഇതു ശ്രദ്ധിച്ച പ്രശസ്ഥ പാകിസ്ഥാനി ഫോട്ടോഗ്രാഫര്‍ ജിയ അലി അര്‍ഷാദിനെ തേടി ഇസ്ലാലമാബാദിലെ സണ്‍ഡേ ബസാറില്‍ എത്തി. വെളുത്ത നീണ്ടു മെലിഞ്ഞ നീലക്കണ്ണോടു കൂടിയ ആ ചെറുപ്പക്കാരന്റെ ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തി. ഇപ്പോള്‍ അര്‍ഷാദ് ഖാന്‍ മോഡലിംഗ് രംഗത്താണ്.

നേപ്പാളി തര്‍ക്കാരിവാലി

രൂപചന്ദ്ര മഹാജന്‍ എന്നയാളാണ് പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. ഗൂര്‍ഖയ്ക്കും ചിത്വാനും ഇടയിലുള്ള തൂക്കുപാലത്തിന് സമീപം പച്ചക്കറി കച്ചവടം നടത്തുന്നതിനിടെയാണ് ഈ നേപ്പാളി സുന്ദരി രൂപചന്ദ്ര മഹാജന്‍റെ കാമറയില്‍ പതിഞ്ഞത്. രൂപചന്ദ്ര പോസ്റ്റ് ചെയ്ത് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍തന്നെ ട്വിറ്ററും ഫേസ്ബുക്കും മറ്റു നവമാധ്യമങ്ങളും ഈ നേപ്പാളി സുന്ദരിയെ ഏറ്റെടുക്കുകയായിരുന്നു.

ഡോക്ടർ മൈക്ക്

ന്യൂയോർക്ക് നഗരത്തെ അടിസ്ഥാനമാക്കിയ ഒരു ബോർഡ്-സർട്ടിഫൈഡ് ഫാമിലി മെഡിസിൻ ഡോക്ടർ, സെലിബ്രിറ്റി വ്യക്തിത്വവും പരോപകാരിയും ഡോക്ടർ മൈക്ക് എന്നറിയപ്പെടുന്ന മിഖായേൽ വർഷ്വ്സ്കി . ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഡോക്ടർ മൈക്ക് ആണ്.

ഒമര്‍ ബോര്‍ക്കന്‍ അല്‍ ഗാലാ

ഒമര്‍ ബോര്‍ക്കന്‍ അല്‍ ഗാലാ സൗദി അറേബ്യയിലെ ഏറ്റവും സുന്ദരനാണ്. 48 മണിക്കൂറിനുളളില്‍ 800,000 ഫോളോവേഴ്‌സാണ് ഒമര്‍ ബോര്‍ക്കന്‍ അല്‍ ഗാലായ്ക്കുളളത്.

മധുര ഹണി

ലണ്ടൻ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സംഘത്തോടൊപ്പം നടന്ന ചുവന്ന-നീല ഡ്രസ്‌ ധരിച്ച പെൺകുട്ടി “ഫോട്ടോബോംബ് പെൺകുട്ടി” എന്നറിയപ്പെട്ടു. ലണ്ടനിൽ താമസിച്ചിരുന്ന മധുര ഹണി എന്നായിരുന്നു അവളുടെ പേര് പിന്നീട് വെളിപ്പെടുത്തിയിരുന്നത്. അവരുടെ ഫോട്ടോകള്‍ വൈറലായതോടെ ഫേസ്ബുക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തു.

ഷെറിൽ

ജിമ്മിക്കി കമ്മൽ എന്ന ഒറ്റ ഗാനത്തിലൂടെ പ്രശസ്തയായ ആളാണ് ഷെറിൽ. പാട്ടിനൊപ്പം ചുവടു വച്ച ഇന്ത്യൻ സ്കൂൾ ഓഫ് അക്കൗണ്ടിംഗ് അധ്യാപികയായ ഷെറിലിന്റെ ഡാൻസ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

സ്വന്തം മകളെ മരണത്തിനായി ഒരുക്കുന്ന ഒരച്ഛന്‍ !

മകള്‍ക്കൊപ്പം കിടന്ന് അവളെ താരാട്ടു പാടി ഉറക്കാന്‍ ശ്രമിക്കുന്ന ഷാങിന്റെ ദൃശ്യം ഹൃദയഭേദകമാണ്. അന്ത്യവിശ്രമം കൊള്ളേണ്ട സ്ഥലവുമായി കുട്ടിയെ പൊരുത്തപ്പെടുത്തി മരണസമയത്ത് അവള്‍ക്കു ഭയമൊന്നും തോന്നാതിരിക്കാനാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് ഷാങ് പറയുന്നത്.

സിന്‍ലേയി എന്ന രണ്ടുവയസുകാരിക്ക് ജനിച്ചു രണ്ടു മാസത്തിനുള്ളിലാണ് അതിഗുരുതരമായ തലസീമിയ എന്ന രക്തസംബന്ധമായ രോഗം കണ്ടെത്തിയത്. തുടര്‍ന്ന് ഒരു ലക്ഷം യുവാനിലധികം തുക സിന്‍ലേയിയുടെ ചികിത്സയ്ക്കായി കുടുംബം ചെലവഴിച്ചു. ഇപ്പോള്‍ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ കഴിയാതെ വലയുകയാണ് ഷാങ്. പലരില്‍നിന്നും പണം കടം വാങ്ങിയാണ് ചികിത്സാച്ചെലവു കണ്ടെത്തിയിരുന്നത്.

തന്‍റെ പൊന്നോമനയെ ചികിത്സിച്ച് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാൻ കഴിയില്ലെന്ന തിരിച്ചറിവാണ് ഈ അച്ഛനെ ഇത്തരത്തിൽ ചിന്തിപ്പിച്ചത്. ചങ്കു പറിയുന്ന വേദനയിലും സ്വന്തം മകള്‍ക്കായി കുഴിമാടം വെട്ടിയൊരുക്കി ദിവസേന അവിടെ അൽപനേരം അവള്‍ക്കൊപ്പം ചെലവിടുകയാണ് ഈ അച്ഛൻ. സിച്യുവാന്‍ പ്രവിശ്യയില്‍ നിന്നുള്ള ഷാങ് ലിയോങ് എന്ന മനുഷ്യനാണ് നീറി നീറി ദിവസമെണ്ണിക്കഴിയുന്നത്.

ഇപ്പോൾ അവൾക്ക് രണ്ടു വയസായി. എന്നാൽ ഇപ്പോള്‍ ഷാങിന് കുഞ്ഞിന്‍റെ ചികിത്സക്കായി പണം കണ്ടെത്താന്‍ കഴിയുന്നില്ല. പലരില്‍ നിന്നും പണം കടം വാങ്ങിയാണ് ചികിത്സാച്ചെലവ് കഴിച്ചിരുന്നത്. അതൊന്നും തിരിച്ചു കൊടുക്കാനായിട്ടില്ല, അതിനാല്‍ ഇപ്പോള്‍ പലരും പണം നൽകുന്നില്ലെന്നും ഷാങ് വ്യക്തമാക്കി.

ഇതിനിടെ സിന്‍ലേയിയെ രക്ഷിക്കാന്‍ പൊക്കിള്‍ക്കൊടിയിലെ രക്തത്തിന് സാധിക്കുമെന്ന് അറിഞ്ഞതിനാൽ രണ്ടാമത് ഒരു കുഞ്ഞിനു ജന്മം നല്‍കാന്‍ ഷാങും ഭാര്യയും ധാരണയിലായി. എന്നാല്‍ അത്തരം ചികിത്സക്കും ലക്ഷക്കണക്കിനു യുവാനോളം ആവശ്യമായി വരും എന്നറിഞ്ഞതോടെ അക്ഷരാര്‍ഥത്തില്‍ തകര്‍ന്നിരിക്കുകയാണ് ഈ കുടുംബം.

പണം കണ്ടെത്താന്‍ യാതൊരു വഴിയുമില്ലെന്നു തിരിച്ചറിഞ്ഞതോടെയാണ് ഷാങ് തന്‍റെ ഹൃദയത്തിന് കരുത്ത് പകര്‍ന്ന് ഇങ്ങനെ ഒരു തീരമാനത്തിലെത്തിയത്. തങ്ങളുടെ പൊന്നോമനക്കായി ഭയവും വേദനയുമില്ലാത്ത മരണം ഒരുക്കാന്‍ മാത്രമേ തങ്ങൾക്ക് കഴിയുള്ളൂ എന്നും അതിനായി തങ്ങൾക്ക് ഇതു മാത്രമേ ചെയ്യാനാകൂ എന്നും ആ മാതാപിതാക്കൾ നിറമിഴിയോടെ പറയുന്നു.

ഒറിജിനലിനെ വെല്ലുന്ന ഗൺ കിസ് ! ഇന്നലെ ലുലുവിൽ വച്ചു നടന്ന അഡാർ ലവ്ന്റെ പ്രൊമോഷണൽ വീഡിയോ കാണാം..

തിരുവനന്തപുരം/ഹൈദരാബാദ്: ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരെ എന്ന ഗാനം യൂട്യൂബില്‍ നിന്ന് പിന്‍വലിക്കില്ലെന്ന് അണിയണപ്രവര്‍ത്തകര്‍. പ്രേക്ഷകരുടെ പിന്തുണയാണ് ഗാനം പിന്‍വലിക്കുന്നതില്‍ നിന്ന് പിന്‍തിരിപ്പിച്ചതെന്ന് സംവിധായകന്‍ ഒമര്‍ ലുലുവും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും പറഞ്ഞു.

ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന പരാതിയെ തുടര്‍ന്നാണ് ആദ്യം ഗാനം പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്. അതിനിടെ ഗാനത്തെ അനുകൂലിച്ച്‌ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്.

മാണിക്യമലരായ എന്ന ഗാനം രണ്ടു ദിവസം കൊണ്ട് ലോകത്താകമാനമുള്ള നെറ്റിസണ്‍സ് ഏറ്റെടുത്തത്. ഗാനത്തില്‍ പ്രവാചകനെ നിന്ദിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്ന ആരോപണം ഉന്നയിച്ചാണ് നിയമക്കുരുക്കില്‍ അകപ്പെട്ടത്. ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട പ്രിയ വാരിയര്‍ ഇതിനകം ശ്രദ്ധേയയായി മാറിയിരുന്നു.

കേസ് നല്‍കിയ സംഭവം ഏറെ വിഷമമുണ്ടാക്കിയെന്ന് സംവിധായകന്‍ പറഞ്ഞു. ഗാനം ലോകം മുഴുവന്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലായിരുന്നു. അതിനിടയിലുണ്ടായ വിവാദം ഏറെ വേദനിപ്പിച്ചു.

1978 ല്‍ എഴുതിയ പാട്ടാണ്. അതു മലബാറില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ലോകം മുഴുവന്‍ പാടി നടക്കട്ടെ എന്ന ഉദ്ദേശത്തിലാണ് ചിത്രീകരിച്ചതെന്നും ഒമര്‍ ലുലു പറഞ്ഞു.

ഗാനരംഗത്ത് പ്രിയയുടെ പുരികം വളയ്ക്കലും കണ്ണിറുക്കലും ഭാഷകളും ദേശങ്ങളും പിന്നിട്ട് ജനങ്ങള്‍ ഏറ്റെടുത്തിരുന്നു. ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പ്രിയയും ഗാനവും തരംഗമായി. അതിനിടെയാണ് നിയമക്കുരുക്കില്‍ അകപ്പെട്ടത്.

ജബ്ബാര്‍ കരൂപ്പടന്ന എഴുതി തലശ്ശേരി റഫീഖ് ഈണമിട്ട പഴയ ഗാനം വിനീത് ശ്രീനിവാസനാണ് ചിത്രത്തിനു വേണ്ടി പാടിയത്.

ഹൈദരാബാദില്‍ ഒരു സംഘം ആളുകളാണ് ഗാനത്തിനെതിരെ പരാതി നല്‍കിയത്. ഗാനത്തില്‍ പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള പരാമര്‍ശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഫലഖ്നമ പൊലീസിനു പരാതി നല്‍കിയത്.

സംവിധായകനും പ്രിയയ്ക്കും എതിരെ ഐപിസി സെക്ഷന്‍ 296 പ്രകാരം കേസെടുത്തതായി ഫലക്നുമ പൊലീസ് കമ്മിഷണര്‍ വി. സത്യനാരായണ പറഞ്ഞു.

ഇത് ഓഗിഹാര വനം, സന്ദര്‍ശിക്കുന്ന 90 % ആളുകളും തിരിച്ച്പോകില്ല

ജപ്പാനിലെ നിബിഡ വനമായ ഓഗിഹാരയ്ക്കാണ് ഭീതി നിറഞ്ഞ ഈ കുപ്രസിദ്ധിയുള്ളത്. 30 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ വനം അറിയപ്പെടുന്നത് സൂയിസൈഡ് ഫോറസ്റ്റ് അഥവാ ആത്മഹത്യാ വനം എന്ന പേരിലാണ്.

ഓരോ വര്‍ഷവും ഇവിടെ കാണാതാവുന്നത് നൂറുകണക്കിനാളുകളെയാണ്. ജപ്പാന്‍കാര്‍ മാത്രമല്ല, മറ്റ് രാജ്യക്കാരെയും ഇവിടെ കാണാതാകുന്നുണ്ട്. കാണാതവുക എന്നാ‌ൽ, ആളുകളിവിടെവന്ന്‌‌ ആത്മഹത്യ ചെയ്യുന്നു എന്നാണർഥം.

ആകാശം മുട്ടെ തിങ്ങി ഞെരുങ്ങി ഉയര്‍ന്ന് നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍, ഇരുട്ടിന്റെ കവാടം ആകാശത്തോളം ഉയര്‍ന്ന് നില്‍ക്കുകയാണെന്ന് തോന്നും,

മരങ്ങളുടെ ചുവട്ടില്‍ തകര്‍ന്ന തലയോടുകള്‍, ശിഖരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന അസ്ഥികൂടങ്ങള്‍, മുന്നോട്ട് പോകുന്തോറും ആ കറുത്ത വനത്തില്‍ പുഴുവരിച്ച് വികൃതമായി കിടക്കുന്ന മൃതശരീരങ്ങള്‍, ഒന്നോ രണ്ടോ അല്ല നൂറ് കണക്കിന് ശവശരീരങ്ങളാണ് ഈ കറുത്ത കാട്ടില്‍ ഉള്ളത്.

ഒരു വർഷത്തിൽ 100 പേരോളംമിവിടെ ആത്മഹത്യ ചെയ്യുന്നു എന്നണ് കണക്ക്. വര്‍ഷം തോറും നിരവധി മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളും ഈ വനത്തില്‍ നിന്ന് കണ്ടെത്തുന്നുണ്ട്.

തൂങ്ങി മരിച്ചയാളുകളുടെ മൃതദേഹങ്ങള്‍ കാലുകള്‍ നിലത്ത് മുട്ടിനിന്ന നിലയിലാണ് കാണപ്പെടുകയെന്നതാണ് ആരെയും ഞെട്ടിക്കുന്നത്.

ഈ വനത്തിലെ ആത്മഹത്യകളെക്കുറിത്ത് അന്വേഷിക്കാനും ആത്മഹത്യയ്‌ക്കെത്തുന്നവരെ തടയാനുമായി രൂപീകരിച്ച പ്രിവന്‍ഷന്‍ സേനയിലെ പൊലീസുകാരന്‍ രാത്രി ടെന്റില്‍ നിന്നെഴുന്നേറ്റുപോയി ആത്മഹത്യ ചെയ്തുവെന്ന് പൊലീസുകാര്‍ തന്നെ പറയുന്നു. ഓഗിഹാരയുടെ പുറംഭാഗങ്ങളില്‍ പക്ഷികളെയോ മൃഗങ്ങളോയോ കാണാന്‍ കഴിയുന്നത് അപൂര്‍വം.

ഉള്‍കാട്ടിലേക്ക് പോകുംതോറും നിശബ്ദ ഭീകരതയുടെ തീവ്രത കൂടും. ഉള്‍കാട്ടിലാകട്ടെ മൃഗങ്ങള്‍ കൊന്നുതിന്ന നിലയില്‍ മനുഷ്യരുടെ ശരീരാവശിഷ്ടങ്ങള്‍ പലയിടത്തും കാണാം.

പൈന്‍ മരങ്ങളും വെള്ള ദേവദാരു മരങ്ങളും ബോക്‌സ് വുഡ് മരങ്ങളും നിറഞ്ഞ ഈ വനത്തില്‍ വഴിതെറ്റാന്‍ എളുപ്പമാണെന്ന് ‘സ്മിത്ത് സൊനായിന്‍’ മാഗസിന്‍ കോളമിസ്റ്റായ ഫ്രാന്‍സ് ലിഡ്‌സ് വിശദീകരിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ വഴിതെറ്റി പ്രതീക്ഷ നഷ്ടപ്പെട്ടവരാണോ ഇത്തരത്തില്‍ ജീവിതം അവസാനിപ്പിക്കുന്നതെന്ന ചോദ്യത്തിന് ഫ്രാന്‍സ് ലിഡ്‌സിനും മറുപടിയില്ല.

ജപ്പാനിലെ ഫുജി അഗ്‌നി പര്‍വതത്തിന്റെ പ്രാന്തപ്രദേശത്താണ് 7,680 ഏക്കര്‍ വിസ്തീര്‍ണമുള്ള ഈ ആത്മഹത്യാ വനം.

ജപ്പാന്റെ പുരാണ പഠനമനുസരിച്ച് ഓഗിഹാര അറിയപ്പെടുന്നത് പ്രേതങ്ങളുടെ വനം എന്നാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ ജപ്പാനില്‍ നിലനിന്നിരുന്ന ഉബാസുട്ടേ ആചാരമനുസരിച്ച് പ്രായമായവരെയും രോഗബാധിതരായവരെയും ബന്ധുക്കള്‍ ഈ വനത്തില്‍ ഉപേക്ഷിച്ചിരുന്നു.

ഇത്തരമൊരു ചരിത്രം ഓഗിഹാരയ്ക്കുണ്ടെങ്കിലും ഇന്ന് ഈ വനത്തിലെത്തി ആത്മഹത്യ ചെയ്യുന്നവരേറെയും പ്രായാധിക്യമോ രോഗങ്ങളോ തളര്‍ത്തുന്നവരല്ല, മറിച്ച് യുവാക്കളോ മധ്യവയസ്‌ക്കരോ ആണ്. ആത്മഹത്യാ വനത്തിന്റെ ദുരൂഹതയും അതുതന്നെ.

മീര ജാസ്‌മിൻ ആളാകെ മാറി, വൈറലായി പുതിയ ചിത്രങ്ങൾ

ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് മീര ജാസ്മിൻ. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ മീര പിന്നീട് തമിഴിലും തെലുങ്കിലും തിളങ്ങി.

വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിന്ന മീര ചെറിയൊരിടവേളയ്ക്കുശേഷം വീണ്ടും മടങ്ങിയെത്തി. 2016 ൽ പുറത്തിറങ്ങിയ 10 കൽപ്പനകൾ എന്ന സിനിമയിലാണ് മീര ജാസ്മിനെ അവസാനമായി കണ്ടത്.

ദുബായിലാണ് മീര ജാസ്മിൻ ഇപ്പോൾ താമസിക്കുന്നത്. മീരയുടെ പുതിയ ലുക്കിലുളള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്. ചിത്രങ്ങളിൽ മീര നന്നായി തടിച്ചതായി കാണാംം.

ചിത്രങ്ങൾ കണ്ടാൽ മീര ജാസ്മിനാണോ ഇതെന്ന് ചെറിയൊരു സംശയം തോന്നും. ദുബായിൽ ഏതോ ജുവലറിയിൽ എത്തിയപ്പോഴുളള മീരയുടെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുളളത്.

ആ എലി കുളിച്ചതൊന്നുമല്ല; സോഷ്യല്‍ മീഡിയയില്‍ വൈറലായ എലി കുളിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ് (വീഡിയോ)

ഒരു എലി കുളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ നാളുകളായി വൈറലാണ്. ക്യൂട്ട് വീഡിയോ എന്നുവരെ ചിലര്‍ ഈ വീഡിയോയെ വിശേഷിപ്പിച്ചു. ശരീരം മുഴുവന്‍ സോപ്പ് തേച്ച് പതപ്പിക്കുന്ന എലിയുടെ വീഡിയോ കാഴ്ചക്കാരെ രസിപ്പിക്കുന്നതായിരുന്നു. യൂട്യൂബിലെത്തി നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലാകുകയും ചെയ്തു.

പെറുവിലുള്ള ഡിജെയായ ജോസ് കൊറിയ ആയിരുന്നു തന്റെ യൂട്യൂബ് അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചത്. കുളിക്കാന്‍ ബാത്തറൂമില്‍ കയറിയപ്പോള്‍ കണ്ട കാഴ്ച എന്നായിരുന്നു അദ്ദേഹം വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്.

എന്നാല്‍ ഇതിന് പിന്നിലെ സത്യാവസ്ഥയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വീഡിയോയില്‍ അന്ന് തന്നെ ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. വീഡിയോ ഫേക്ക് ആണെന്നും നാലുകാലിയായ ജീവി ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ലെന്നും അതിന്റെ ദേഹത്താരോ സോപ്പ് തേപ്പിച്ചിട്ട് വീഡിയോ എടുത്തതാണെന്നുമൊക്കെ കമന്റുകള്‍ വന്നിരുന്നു.

ഈ കമന്റുകള്‍ക്ക് ശക്തി പകരുന്ന തരത്തിലാണ് പുതിയ വാദങ്ങള്‍ വരുന്നത്.വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ തേടിയ ഇറങ്ങിയ ജന്തുശാസ്ത്ര വിദഗ്ധരാണ് ഈ രഹസ്യം കണ്ടെത്തിയത്. ഇവര്‍ പറയുന്നത്. ഈ ജീവിയുടെ വലിപ്പവും വാലുമൊക്കെ കണ്ടിട്ട് ഇത് എലിയല്ല, പക്കരാന എന്ന മൃഗമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഏകദേശം 30 പൗണ്ട് ഭാരമുള്ള ഈ മൃഗം സൗത്ത് അമേരിക്കയിലാണ് കണ്ടുവരുന്നത്. മാത്രമല്ല ഇവര്‍ പറയുന്നത് തനിയെ സോപ്പ് കണ്ട് ശരീരത്തില്‍ തേച്ച് പിടിപ്പിക്കാന്‍ ഇതിന് കഴിയില്ലെന്നും ആരോ അതിന്റെ ദേഹത്ത് തേച്ച് വിട്ടതാണെന്നുമാണ്. അത് സോപ്പോ ഷാംപുവോ ആകാം.

ദേഹത്തിന് ഒരു തരത്തിലും ചേരാത്ത വസ്തു ഒഴിവാക്കാന്‍ വേണ്ടി എലി നടത്തിയ പരാക്രമമാണ് കുളിയായി എല്ലാവരും തെറ്റിദ്ധരിച്ചത്. സത്യത്തില്‍ അതു വേദന കൊണ്ടു പുളയുന്നതു പോലുമാകാമെന്നും വിദഗ്ധര്‍ പറയുന്നു. മാത്രമല്ല ഇതിന് ശേഷം ചിലപ്പോള്‍ എലി ചത്തുപോയിട്ടുണ്ടാകാമെന്നാണ് വിദഗ്ധരുടെ വാദം.

Powered by WPeMatico

41 സെക്കന്റ് പരസ്യത്തിന് വേണ്ടി ലുക്ക് മുഴുവൻ മാറ്റി ഫഹദ്

അദിതി സൺ ഫ്ലവർ ഓയിലിന്റെ പരസ്യത്തിൽ അഭിനയിക്കാനാണ് ഫഹദ് ഈ കടും കയ്യ് ചെയ്തത്. എന്തെന്നാല്ലേ 41 സെക്കന്റ് പരസ്യത്തിന് വേണ്ടി ഫഹദ് തന്റെ ലുക്ക് മുഴുവൻ മാറ്റിയിരിക്കുകയാണ്. സാധാ ഒരു പരസ്യത്തിന് വേണ്ടി എന്തിനാ ലുക്ക് മാറ്റിയതെന്ന് നമുക്ക് തോന്നിയേക്കാം. അവിടെ ആണ് ഫഹദെന്ന നടന്റെ കഥാപാത്രത്തോടുള്ള ആത്മാർത്ഥത മനസിലാക്കുന്നത്.

Powered by WPeMatico

പൂര്‍ണ നഗ്നരായ യുവതികള്‍ അവതരിപ്പിച്ച തെരുവ് നാടകം ശ്രദ്ധേയമായി; നഗ്നനാടകം കാണാനെത്തിയത് ആയിരങ്ങള്‍; ചിത്രങ്ങളും വീഡിയോയും കാണാം

ന്യൂയോര്‍ക്ക്: ഷേക്‌സിപിയറിന്റെ വിശ്വവിഖ്യാതമായ നാടകം ദി ടെംപസ്റ്റ് ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ അരങ്ങേറിയിരിക്കുകയാണ്. ഇതിലെ കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത് സ്ത്രീകളാണെന്ന് മാത്രമല്ല ഇതിന്റെ പ്രത്യേകത, മറിച്ച് അഭിനേതാക്കളെല്ലാം പൂര്‍ണ നഗ്‌നരായിട്ടാണ് നാടകത്തില്‍ അഭിനയിച്ചിരിക്കുന്നത് എന്നതാണ്. ഈ അപൂര്‍വ കാഴ്ച കാണാന്‍ ആയിരങ്ങള്‍ സെന്‍ട്രല്‍ പാര്‍ക്കില്‍ തടിച്ച് കൂടുകയും ചെയ്തു.

നഗരത്തിലെ ഔട്ട് ഡോര്‍ തിയേറ്റര്‍ സീസണ്‍ പ്രമാണിച്ചാണ് ഈ അവിശ്വസനീയമായ പ്രകടനം നടത്തി യുവതികള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ദി ഔട്ട്‌ഡോര്‍ കോഎഡ് ടോപ്ലെസ് പള്‍പ്പ് ഫിക്ഷന്‍ അപ്രീസിയേഷന്‍ സൊസൈറ്റിയിലെ അംഗങ്ങളാണ് ഇവിടെ പിറന്ന പടി നാട്യവൈഭവം പ്രകടിപ്പിച്ച് കൈയടി വാങ്ങിയിരിക്കുന്നത്.

നാഗരികത ജനങ്ങളുടെ ശരീരത്തില്‍ അടിച്ചേല്‍പ്പിച്ച നിയന്ത്രണങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇവര്‍ വസ്ത്രമൊഴിവാക്കി നൂല്‍ബന്ധമില്ലാതെ നാടകം കളിച്ചത്. ഇത്തരത്തിലുള്ള നാടകാവതരണത്തിന് അനുവാദം നല്‍കാന്‍ തുടക്കത്തില്‍ പാര്‍ക്ക്‌സ് ആന്‍ഡ് റിക്രിയേഷന്‍ വകുപ്പ് തയ്യാറായിരുന്നില്ല. എന്നാല്‍ തുടര്‍ന്ന് ന്യൂയോര്‍ക്ക് സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഇതിനെ പിന്തുണച്ച് രംഗത്തെത്തുകയതും ഇത്തരം പ്രകടനം നിയമാനുസൃതമാണെന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണ് റിക്രിയേഷന്‍ വകുപ്പ് വഴങ്ങിയത്.

ടോപ്ലെസായി നടക്കാന്‍ ന്യൂയോര്‍ക്കില്‍ അനുവാദമുണ്ടെങ്കിലും പൂര്‍ണനഗ്‌നരായി നടക്കുന്നതിന് ഇവിടെ ഇപ്പോഴും വിലക്കുണ്ട്.

നാടകത്തിന്റെ ചിത്രങ്ങള്‍ കാണാം:

ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയാവാന്‍ അവസരം ലഭിച്ചാല്‍ എന്തു ചെയ്യും; മോഹന്‍ലാലിന്റെ ഉത്തരം ഞെട്ടിച്ചു

ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയാവാന്‍ അവസരം ലഭിച്ചാല്‍ എന്തെല്ലാം ചെയ്യും? ഇങ്ങനെയൊരു ചോദ്യം വന്നാല്‍ നമ്മള്‍ ഓരോരുത്തരും ഓരോ മറുപടികളാവും പറയുക. ഇതേ ചോദ്യം നടന്‍ മോഹന്‍ലിനോട് ചോദിച്ചപ്പോള്‍ മറുപടി രസകരമായിരുന്നു.

ഇത്രയും വര്‍ഷങ്ങള്‍ പ്രധാനമന്ത്രിമാരായി ഇരുന്നിട്ടുള്ളവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല, പിന്നല്ലെ 24 മണിക്കൂര്‍ കൊണ്ട് ഞാന്‍ എന്നായിരുന്നു ലാലിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.

അതിനുള്ളൊരു ഭാഗ്യം എനിക്കുണ്ടാകാതിരിക്കട്ടെ എന്നേ പറയാന്‍ പറ്റുള്ളൂ. കാര്യമെന്താണെന്നോ, എനിക്ക് 24 മണിക്കൂര്‍ കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല. ഞാന്‍ സുഖമായി കിടന്നുറങ്ങും. കാര്യം, വളരെ കംഫര്‍ട്ടബിളായ സംഗതികളാവുമല്ലോ’ എന്നും ലാല്‍ പറയുന്നു. മംഗളം ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

നാല്‍പതു വര്‍ഷത്തെ കരിയറില്‍ ഏറ്റവും വലിയ കടപ്പാട് ആരോട് എന്ന ചോദ്യത്തിന്, പെട്ടെന്നു ചോദിക്കുമ്പോള്‍ നമുക്ക് സിനിമയില്‍ അവസരം തന്ന ആളുകള്‍ എന്നൊക്കെ പറയാമെങ്കിലും അതു മാത്രമല്ലെന്നും ആദ്യത്തെ ചാന്‍സിന് ശേഷം അതു കഴിഞ്ഞിട്ട് എനിക്കു തുടര്‍ച്ചയായി വേഷങ്ങള്‍ തന്നവരോ എന്നായിരുന്നു ലാലിന്റെ മറുപടി.

കടപ്പാട് എന്നുവച്ചാല്‍ എന്താണെന്നതു തന്നെ ഡിബേറ്റബിളാണ്. ആരോടൊക്കെയോ, ഒരുപാടു പേരോട്. നമുക്ക് ഭക്ഷണം തന്നിട്ടുള്ളവരോട്, യാത്രയില്‍ കൊണ്ടുപോയിട്ടുള്ളവരോട്, നമ്മുടെ ജീവിതം സുന്ദരമാക്കാന്‍ സഹായിച്ച എല്ലാവരോടും.

ജീവിതത്തെ അറിഞ്ഞോ അറിയാതെയോ സ്പര്‍ശിക്കുകയും സ്വാധീനിക്കുകയും സന്തോഷകരമാക്കി മാറ്റാന്‍ സഹായിക്കുകയും ചെയ്ത എല്ലാവരോടും സ്‌നേഹവും കടപ്പാടുമുണ്ട്. എതിര്‍ത്തവരോട് സങ്കടവും ദേഷ്യവുമില്ലെന്നും ലാല്‍ പറയുന്നു.

നേരെ നില്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയില്‍ നിന്നും ഫിറ്റ്‌നസ് ട്രെയിനറിലേക്ക്; ഇപ്പോള്‍ ഇവള്‍ സുന്ദരിയാണ്; ചിത്രങ്ങള്‍

മെലിഞ്ഞ് ഒട്ടി, കാഴ്ച്ചയില്‍ ഒട്ടും ഊര്‍ജസ്വലതയില്ലാതിരുന്ന റഷ്യന്‍ സ്വദേശിനി വേരാ ഷൂള്‍സിനെ കണ്ടവരെല്ലാം ദയനീയമായി ഒന്നു നോക്കിപോകും. എന്നാല്‍ നാലു വര്‍ഷം കൊണ്ട് പരിഹസിച്ചവരുടെ വായടപ്പിച്ചിരിക്കുകയാണ് ഈ മിടുക്കി. വണ്ണം കൂടി പോകുമോ എന്ന ഭയത്തില്‍ നിന്നും ഭക്ഷണത്തിനോട് വിരക്തി തോന്നുന്ന മാനസികമായ അവസ്ഥയാണ് അനോറെക്‌സ്യ. ഇങ്ങനെയുള്ളവര്‍ക്ക് വണ്ണം കുറവാണെങ്കില്‍ പോലും അമിതവണ്ണമുണ്ടാകുമെന്ന് പേടിച്ച് ഭക്ഷണത്തെ മാറ്റി നിര്‍ത്തും.

അനോറെക്‌സ്യക്ക് അടിമപ്പെടുകയാണെന്നു മനസ്സിലായതോടെ അവള്‍ തന്നെ തന്റെ വിധി തിരുത്തിയഴുതാന്‍ തുനിഞ്ഞിറങ്ങി. അന്ന് ജിമ്മിലേക്കു പോകാനെടുത്ത തീരുമാനമാണ് വേരയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചത്.ജിമ്മില്‍ എത്തിയതോടെ താന്‍ ഭക്ഷണം കഴിക്കുന്ന രീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് അവള്‍ക്കു മനസ്സിലായി. തുടക്കത്തില്‍ പച്ചക്കറിയും പഴവര്‍ഗങ്ങളുമൊക്കെയാണ് കഴിച്ചിരുന്നത്. പതിയെ പലവിധത്തിലുള്ള ഭക്ഷണങ്ങളിലേക്കു മാറുകയും മസിലുകളെ ശക്തമാക്കുന്നതിനുള്ള വ്യായാമങ്ങള്‍ തുടങ്ങുകയും ചെയ്തു. വളരെ വേഗം തന്നെ അവള്‍ സ്വന്തം ശരീരത്തെ സ്‌നേഹിച്ചു തുടങ്ങുകയും പഴയപടിയിലേക്കെത്താന്‍ ശ്രമിക്കുകയും ചെയ്തു.