സോഷ്യല്‍ മീഡിയ രണ്ട് ദിവസ്സം വില്ലനായി ചിത്രീകരിച്ച പോത്തന്‍കോട് എസ് ഐ അശ്വനികുമാര്‍ ഇപ്പോള്‍ സൂപ്പര്‍ഹീറോ

രണ്ട് ദിവസ്സം വില്ലനായി സോഷ്യല്‍ മീഡിയചിത്രീകരിച്ച പോത്തന്‍കോട് എസ് ഐ അശ്വനികുമാര്‍ ഇപ്പോള്‍ സൂപ്പര്‍ഹീറോ.

കഴിഞ്ഞ രണ്ട് ദിവസ്സമായി സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരുവീഡിയോയിലൂടെ വില്ലന്‍ പരിവേഷം ചര്‍ത്തപ്പെട്ട പോത്തന്‍കോട് എസ് ഐ അശ്വനികുമാറിന്റെ പ്രവ്യത്തി ഒടുവില്‍ ശ്ലാഘിക്കപ്പെടുന്നു.

സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വീഡിയോയുടെ സത്യാവസ്ഥ പുറത്ത് വന്നതോടെയാണ് എസ് ഐ ഹീറോയായിമാറിയിരിക്കുന്നത്.

കഴക്കുട്ടം കുറവല്ല കോളനിയിലെ പോലീസ് ‘അതിക്രമത്തിന്റെ’ വീഡിയോ എന്ന പേരിലാണ ഒരു വീഡിയോ പ്രചരിച്ചത്.ഇതില്‍ ഒരു യുവാവിനോട് എസ് ഐ പരുഷമായി പെരുമാറുന്നതാണ് ദ്യശ്യങ്ങളിലുള്ളത്.

സംഭവത്തിന് പിന്നിലെ യാഥാര്‍ത്ഥമറിയാതെ പൊതുസമൂഹമാകെ ഈ എസ് ഐക്കെതിരെ തിരിയുകയായിരുന്നു. എന്നാല്‍ സര്‍വ്വീസില്‍ കുറഞ്ഞ കാലം കൊണ്ട് തന്നെ മികവ് തെളിയിച്ച ആളായാണ് എസ് ഐ അശ്വനികുമാര്‍ അറിയപ്പെടുന്നത്.

പോത്തന്‍കോട് പോലീസിനോട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഒരാഴ്ച മുമ്പ്ഒരു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു .കുറവല്ല കോളനിയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ട് വന്ന് സ്‌കൂളുകളില്‍ പോകാന്‍ അനുവദിക്കാതെ,സമാന്തര വിദ്യാഭ്യാസം നല്‍കി ക്യാമ്പ് സംഘടിപ്പിക്കുന്നുവെന്നണ്ടോയെന്ന്.

കോളനിയില്‍ നിരന്തരം അപരിചിതര്‍ വന്ന് പോകുന്നു എന്ന പല പരാതികള്‍ വേറെയുംപോലീസിന് ലഭിച്ചിരുന്നുവത്രെ.ഏതാനും ് ദിവസം മുന്‍പ് ഇത് അന്വഷിച്ച് ചെന്നപ്പോള്‍ ഒരു സംഘം അപരിചിതര്‍ ഇവിടെ ഉണ്ടാകുകയും ഒരു കല്യാണത്തിന് കൊല്ലത്ത് നിന്നും വന്നവരാണ്ഇവര്‍ എന്ന മറുപടിനല്‍കുകയുമായി .

രണ്ട് ദിവസ്സം കഴിഞ്ഞ് അപരിചിതര്‍ വന്ന് പോകുന്നു എന്ന പരാതിയില്‍ വീണ്ടും പോലിസ് ചെന്നപ്പോഴും കൊല്ലത്ത് നിന്നുള്ളവര്‍ അവിടെ ഉണ്ടായിരുന്നു്.ഇത് തിരക്കിയ പോലീസിനെ അസഭ്യം പറഞ്ഞാണ് ഇവര്‍ തുരത്തിയത്.തുടര്‍ന്നാണ് എസ് ഐ സ്ഥലത്തെത്തുന്നത്. എസ് ഐയോടും മോശമായ പെരുമാറ്റമാണ് ഇവര്‍ നടത്തിയത്.

ഡി എച്ച് ആര്‍ എം പ്രവര്‍ത്തകരാണ് ഇവിടെ തമ്പടിച്ചിരുന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോട്ട്. തുടർന്നു പോലീസും കോളനി വാസികളും ഉന്തും തള്ളിലും കലാശിക്കുകയായിരുന്നു. തുടർന്നു ഇവരെ കാസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റുകയും തുടർന്നു സ്ഥലവാസികൾ തടയുകയും, ജീപ്പിനടിയില്‍ കയറി കിടക്കുകയും ചെയ്തു.

തുടര്‍ന്നു എസ്.ഐ യെയും സംഘത്തെയും തടഞ്ഞു വെയ്ക്കുകയും ചെയ്തു.മണിക്കൂറുകള്‍ക്ക് ശേഷം പോത്തന്‍കോട് സി.

ഐ എത്തിയതിനു ശേഷമാണ് ഇവരെ മോചിപ്പിച്ചത്.കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ പോലിസ് കേസെടുത്തു.നാട്ടുകാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് എത്തിയ എസ് ഐയെ വില്ലനായി ചിത്രീകരിച്ച് യഥാര്‍ത്ഥ്യ പ്രശ്‌നം തമസ്‌ക്കരിക്കപ്പെടുത്തുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ക്രമസമാധാനപാലനത്തില്‍ ക്രിത്യതപുലര്‍ത്തുന്ന എസ് ഐ അശ്വനികുമാറിനെ മോശക്കാരനാക്കും വിധം വീഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ നിക്ഷിപ്തതാല്‍പ്പര്യം ഉള്ളതായ ആരോപണം ശക്തമാണ്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയ അശ്വനികൂമാറിന്റെ പ്രവ്യത്തിയെ അഭിനന്ദിച്ച് രംഗത്ത് വന്നുകഴിഞ്ഞു.ക്രിമിനലുകളോട് മുഖം നോക്കാതെ നടപടിസ്വീകരിക്കുന്ന അശ്വനികുമാറിന് ഇപ്പോള്‍ പൊതുസമൂഹത്തിന്റെ കൂടുതല്‍ പിന്തുണ ലഭിക്കുകയാണ്‌

സുചി ലീക്ക്സ് അടുത്ത ബോംബ്‌ പൊട്ടിച്ചു; ഇത്തവണ പുറത്ത് വിട്ടത് നടി സുകന്യയുടെയും ഖുശ്ബുവിന്‍റെയും സ്വകാര്യ ചിത്രങ്ങള്‍ !!

തമിഴ്താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട സുചിലീക്ക്‌സ് വീണ്ടുമെത്തുന്നു. താരങ്ങളുടെ മുഖം മൂടി പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ വലിച്ചു കീറുമെന്നാണ് ഭീഷണി. രണ്ടാം വരവില്‍ ഖുശ്ബുവും സുകന്യയുമാണ് ഇരകള്‍. പാര്‍ട്ടിക്കിടയില്‍ മദ്യപിച്ച് കളിക്കുന്ന ഖുശ്ബുവിന്റെ വീഡിയോ ഉടന്‍ പുറത്തിറക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.

ഗായിക സുചിത്ര കാര്‍ത്തികിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ഇതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് സുചിത്ര പറഞ്ഞത്. അതിനുശേഷം സുചിലീക്ക്‌സ് എന്ന പേരില്‍ നിരവധി വ്യജ അക്കൗണ്ടുകള്‍ വന്നു.

നടന്‍ ധനുഷിനെതിരെയായിരുന്നു സുചിത്രയുടെ ആദ്യ ട്വീറ്റ്. പാര്‍ട്ടിയില്‍ പങ്കെടുക്കവെ ധനുഷിനൊപ്പം വന്ന ഒരാള്‍ തന്നെ ഒരു പാര്‍ട്ടിയില്‍ വച്ച് ഉപദ്രവിച്ചുവെന്നും ധനുഷിന്റെ യഥാര്‍ഥ മുഖം ലോകത്തിന് മുന്‍പ് തുറന്നു കാട്ടുമെന്നും സുചിത്ര വെല്ലുവിളിച്ചിരുന്നു.

തുടര്‍ന്ന് സുചിത്രയുടെ എക്കൗണ്ടില്‍ നിന്ന് പല താരങ്ങളുടെയും സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വന്നു. ആന്‍ഡ്രിയ, അനിരുദ്ധ്, ഹന്‍സിക, തൃഷ, ചിന്‍മയി ശ്രീപാദ എന്നിവരുടെ ചിത്രങ്ങളാണ് ട്വിറ്ററില്‍ പ്രചരിച്ചത്. സംഭവം വിവാദമായതോടെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്നാണ് സുചിത്ര പറഞ്ഞത്. ഔദ്യോഗിക എക്കൗണ് മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍ സുചിത്രയുടെ മാനസികാവസ്ഥ ശരിയല്ലെന്ന് ഭര്‍ത്താവ് കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞു.

ഗായികയുടെ അക്കൗണ്ടില്‍ എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. ഇത് സംബന്ധിച്ച് സുചിത്ര സൈബര്‍ സെല്ലില്‍ പരാതി നല്‍കിയെന്ന് കാര്‍ത്തിക് പറഞ്ഞുവെങ്കിലും ഇപ്പോഴും ദുരൂഹത തുടരുകയാണ്.

Related image

Related image

Image result for suchileakes

Image result for suchileakes

Image result for suchileakes

Image result for suchileakes

Related image

Powered by WPeMatico

ഇവിടെ ലൈംഗികത വില്‍ക്കുകയാണ്; ചൂടാറിയ പ്രൊഫഷന്‍ വീണ്ടും പുരോഗമിക്കുമ്പോള്‍; നെവാഡയിലെ വേശ്യാലയം സന്ദര്‍ശിച്ച ഫോട്ടോഗ്രാഫറുടെ അനുഭവം

ലൈംഗികത വില്‍പ്പനയ്ക്ക്… ഇത് ഒരു പുസ്തകത്തിലെ വാക്കുകളല്ല, മാഗസിനിലെ ചിത്രക്കുറിപ്പുമല്ല.. ലൈംഗികതയുടെ മറ്റൊരു ലോകം തുറന്നുകാട്ടുന്ന ഔദ്യോഗിക വേശ്യാലയത്തിനെക്കുറിച്ചുള്ള ഒരു ഫോട്ടോഗ്രാഫറുടെ അനുഭവമാണ്. അമേരിക്കയിലെ നെവാഡയിലുള്ള ഒട്ടുമിക്ക വേശ്യാലയങ്ങളും സന്ദര്‍ശിച്ച ശേഷമാണ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പുസ്തകം എന്ന ആശയം പെന്‍സില്‍വാനിയ സ്വദേശിയായ മാക് ആന്‍ഡ്രൂസിന്റെ മനസിലെത്തുന്നത്.

നെവാഡ റോസ് എന്ന പുസ്തകത്തിലൂടെ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി ആന്‍ഡ്രൂസ് സന്ദര്‍ശിച്ച വേശ്യാലയങ്ങളിലെ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തനിയെ ഒരു ക്ലബില്‍ പോലും കയറാത്ത മാക് ആന്‍ഡ്രൂസ് എന്ന 36കാരന് ഇത് ആദ്യ അനുഭവമായിരുന്നു. ആദ്യം ചെന്ന് കയറിയപ്പോള്‍ അവര്‍ വിചാരിച്ചത് ഞാന്‍ കസ്റ്റമറാണെന്നാണ് പിന്നീട് ലക്ഷ്യം തുറന്നുപറഞ്ഞപ്പോള്‍ അവരെന്നെ ചവിട്ടിപുറത്താക്കി. എന്റെ ലക്ഷ്യം പൂര്‍ത്തിയാക്കണമെന്നത് എന്റെ ആവശ്യമായിരുന്നതിനാല്‍ ഞാന്‍ അവഗണനകളെ കണ്ടില്ലെന്ന് നടിച്ചു.

ഒടുവില്‍ 2011ലാണ് മാക് ആന്‍ഡ്രൂസ് നെവാഡ റോസ് പ്രസിദ്ധീകരിച്ചത്. അമേരിക്കയില്‍ വേശ്യാവൃത്തി ഔദ്യോഗികമായി അംഗീകരിച്ച ഏക സംസ്ഥാനമായ നെവാഡയിലെ 11 സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ആന്‍ഡ്രൂസ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. വേശ്യാലയത്തില്‍ ആന്‍ഡ്രൂസിനുണ്ടായ ത്രസിപ്പിക്കുന്ന അനുഭവങ്ങളും ചേര്‍ത്താണ് പുസ്തകം തയ്യാറാക്കിയത്. ഒരു രാത്രിക്കും പകലിനുമൊക്കെ കസ്റ്റമേഴ്‌സില്‍ നിന്നും വാങ്ങുന്ന തുകയുടെ ലിസ്റ്റ് വരെയും സന്ദര്‍ശനവേളയില്‍ ആന്‍ഡ്രൂസിന് കാണാനായി.

സെക്‌സ് എന്ന സങ്കല്‍പ്പത്തിന് മറ്റൊരു അര്‍ഥം കണ്ട് ജീവിക്കുന്ന നിരവധി പെണ്‍കുട്ടികളാണ് ഇവിടെയുള്ളതെന്ന് ആന്‍ഡ്രൂസ് പറയുന്നു. ഇവിടെ അടുക്കളയിലും ഭക്ഷണം പാചകം ചെയ്യുന്നതിനും വസ്ത്രം അലക്കുന്നതിനും ഓഫീസ് ജോലികള്‍ക്കും എല്ലാം പെണ്‍കുട്ടികളെയാണ് നിയോഗിച്ചിരിക്കുന്നത്.

തന്റെ മുമ്പില്‍ ചിത്രങ്ങള്‍ എടുക്കുന്നതിനായി എങ്ങനെയും എവിടെയും വരാന്‍ പെണ്‍കുട്ടികള്‍ തയ്യാറായെന്നും അത് പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചപ്പോഴും അവരിലെ മനോധൈര്യത്തിന് കുറവുണ്ടായിരുന്നില്ലെന്നും ആന്‍ഡ്രൂസ് ഓര്‍ക്കുന്നു. അവരുടെ തൊഴില്‍ പൂര്‍ണ തൃപ്തരാണെന്നതും അവര്‍ അതില്‍ അഭിമാനിക്കുന്നു എന്നതും എന്നെ അതിശയിപ്പിച്ചു, ആന്‍ഡ്രൂസ് പറഞ്ഞു.

എല്ലാവിധ ചട്ടങ്ങളും മൂല്യങ്ങളും അനുസരിച്ചാണ് നെവാഡയിലെ ഔദ്യോഗിക അനുമതി ലഭിച്ച വേശ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.ലൈംഗികതയും സ്ത്രീകളുടെ ലൈംഗികതയും വേശ്യാവൃത്തിയുമൊക്കെ ഈ സമൂഹത്തിലുണ്ട്. ഇതില്‍ ആശ്ചൈര്യത്തിന്റെയോ അവഹേളനത്തിന്റെയോ ആവശ്യകതയില്ലെന്നും സന്ദര്‍ശനം പഠിപ്പിച്ചുവെന്ന് മാക് ആന്‍ഡ്രൂസ് പറഞ്ഞു.

 

ചുംബനത്തിന് 55 റീടേക്കുകള്‍; എല്ലാത്തിനും കാരണം അയാളെന്ന് രാഖി സാവന്ത്; ചുംബനരംഗം പൂര്‍ത്തിയാക്കിയത് മദ്യം കുടിച്ച് (വീഡിയോ)

വിവാദ നായിക രാഖി സാവന്ത് വീണ്ടും ചിത്രം വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ചിത്രത്തിലെ ചുംബനരംഗം കൊണ്ടാണ് നടി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത്.ചിത്രത്തിലെ ചുംബനരംഗത്തിനായി 55 റീടേക്കുകളാണ് നടിക്ക് വേണ്ടി വന്നത്. കൂടാതെ ടെന്‍ഷന്‍ കൂടി മദ്യകുപ്പിയുടെ പകുതിയും കുടിച്ചു തീര്‍ത്തു. അതിന് ശേഷമാണ് ചുംബനരംഗം പൂര്‍ത്തിയാക്കിയത്. ഇതിനൊക്കെ കാരണം മിഖ സിങ് ആണെന്നും രാഖി പറയുന്നു.

ഒരു പാര്‍ട്ടിക്കിടെ അപ്രതീക്ഷിതമായി മിഖ സിങ് രാഖി സാവന്തിനെ ലിപ്‌ലോക്ക് ചെയ്ത സംഭവം വലിയ വിവാദമായിരുന്നു. ആ ദുരനുഭവം തന്നെ ഇപ്പോഴും പിന്തുടരുന്നെന്ന് രാഖി പറയുന്നു.

‘ഈ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ മിഖ സിങിനെയാണ് എനിക്ക് ഓര്‍മ വരുന്നത്. ആ സംഭവം എന്റെ മനസ്സില്‍ നിന്ന് മായുന്നില്ല. എനിക്ക് പേടിയാണ്. ആരോ എന്നെ ഉപദ്രവിക്കാന്‍ വരുന്നപോലെ. സിനിമയ്ക്കായി ക്യാമറയുടെ മുന്നില്‍ നിന്ന് ഇതുചെയ്യുന്നതായി തോന്നുന്നേ ഇല്ല. ഷൂട്ടിനുടനീളം ടെന്‍ഷനില്‍ ആയിരുന്നു. ചുംബനരംഗം ഇതിന് മുമ്പ് ചെയ്തിട്ടുമില്ല. അതുകൊണ്ടാണ് മദ്യം കഴിക്കേണ്ടി വന്നത്.’-രാഖി പറഞ്ഞു.

ചുംബനരംഗം സിനിമയില്‍ ഒഴിവാക്കാനാകാത്ത ഒന്നായതുകൊണ്ടാണ് അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും രാഖി പറഞ്ഞു.

സാധാരണക്കാരായ ശ്രീജിത്തുമാർക്കു പരാതി ബോധിപ്പിക്കാൻ ലോക്കൽസ്റ്റേഷനിലെ കോൺസ്റ്റബിൾ കുട്ടൻപിള്ളയും.. പ്രമുഖർക്ക് ഡി.ജി.പിയും എന്ന നിയമവാഴ്ചയ്ക്കെതിരെ.. യുവാവിന്‍റെ പോസ്റ്റ്‌ വൈറലാകുന്നു

എനിയ്ക്ക് പറയാനുള്ളത്- സിനിമനടി സനുഷയെ ട്രെയിനിൽ അപമാനിക്കാൻശ്രമിച്ചു എന്ന് പറയപ്പെടുന്ന സംഭവത്തിൽ ആരും പ്രതികരിച്ചില്ലെന്നും പറഞ്ഞ് കേരളീയസമൂഹത്തെ ഒന്നങ്കടങ്കം സനുഷയും കുറെ ഫെമിനിസ്റ്റുകളും ചോദ്യം ചെയ്യുന്നത് കണ്ടു. മാനഭംഗങ്ങളും കൊലപാതകങ്ങളും ഒരു വാർത്തയേ അല്ലാതായിരിക്കുന്ന,മനസ് മരവിച്ച ഇന്നാട്ടിൽ ഇതും പുതുമയല്ല. സനുഷയ്ക്കു നേരെ നടന്നത് അക്രമസംഭവമെങ്കിൽ തീർച്ചയായും നമ്മൾ അപലപിക്കണം.

പിന്നെ, സിനിമയെന്നഅഭ്രപാളിയിൽ ജീവിക്കുന്ന സനുഷക്കും സെലിബ്രിറ്റികൾക്കും സ്വന്തം ശരീരത്തിന് പോറൽ ഏല്ക്കേണ്ടിവന്നു സമൂഹത്തെകുറിച്ചും ജനത്തെകുറിച്ചും ചിന്തിക്കാൻ അല്ലെ. ഇവിടെ കേരളത്തെ ഞെട്ടിച്ച് പെരുംബാവൂരിൽ ജിഷകൊല്ലപ്പെട്ടല്ലൊ സനുഷ വായതുറന്നിരുന്നൊ? സൗമ്യയെ അറിയുമൊ? നിരവധി കുഞ്ഞുങ്ങളും സ്ത്രീകളും മാനഭംഗത്തിന് ഇരയായപ്പോൾ സനുഷയും ഫെമിനിസ്റ്റുകളും പ്രതികരിച്ചൊ? കൊട്ടിയൂരും കഞ്ചിക്കോടും കുണ്ടറയും ബാലികമാർ പീഢനത്തിനരയായത് നിങ്ങൾ സെലിബ്രിറ്റികൾ അറിഞ്ഞിട്ടുണ്ടാകില്ലല്ലെ.? പതിനാല്കാരനെ സ്വന്തം അമ്മ പച്ചയ്ക്ക് കത്തിച്ചത് സനുഷയും ഫെമിനിസ്റ്റുകളും അറിഞ്ഞില്ലെ? നിങ്ങൾ നടിമാര് ക്യാമറയെയും മാധ്യമങ്ങളെയുംകൂട്ടി പബ്ലിസിറ്റിസ്റ്റണ്ടിന് നിൽക്കുന്നതല്ലാതെ സമൂഹത്തിലെ സാധാരണക്കാരനൊപ്പം നിന്നിട്ടുണ്ടൊ?ഞങ്ങൾ സാധാരണക്കാർ നിത്യജീവിതത്തിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടറിയാൻ നിങ്ങൾ സെലിബ്രിറ്റികൾ ജനറൽകംപാർട്ടുമെന്റിലും ബസിലും യാത്രചെയ്യണം, കാരവാനിൽനിന്നും ഇറങ്ങിവരണം. നിങ്ങൾ അന്തപുരവാസികൾക്ക് അത് കഴിയില്ല. നിങ്ങൾ നടിമാരെയും അവരുടെ ജാഡയെയും ജനം കുറെകണ്ടതാണ്. പിന്നെ, F clas A/cയിൽ യാത്രചെയ്യുന്നവര് മിക്കവാറും പോപ്പ്കോൺ സൊസെെറ്റിജീവികളാണ് സംശയമില്ല, ആ യാത്രക്കാർക്ക്

ടോംക്രൂയിസ്,അർനോൾഡ്,ഷാരൂഖ്,ദീപികപദുക്കോൺ തുടങ്ങിയവരെയല്ലാതെ അതിൽ കുറഞ്ഞവരെ പരിചയവുമില്ല. ഞങ്ങൾ പ്രതികരണശേഷിയുള്ള യാത്രക്കാരെ കാണാൻ സനുഷ ജനറൽ കംപാർട്ട്മെന്റിൽ യാത്രചെയ്യണം. അഭ്രപാളിയിൽ നിന്നും മണ്ണിലേക്കിറങ്ങണം നിങ്ങളെ തീറ്റിപോറ്റുന്ന ജനങ്ങളുടെ വേദനയറിയാൻ., അല്ലാതെ നിന്ന് അലറിയിട്ടോ ഫെമിനിസം പ്രസംഗിച്ചിട്ടോ കാര്യമില്ല.!

NB- സാധാരണക്കാരായ ഞങ്ങൾ ശ്രീജിത്തുമാർക്കും മഹിജമാർക്കും പരാതി ബോധിപ്പിക്കാൻ ലോക്കൽസ്റ്റേഷനിലെ കോൺസ്റ്റബിൾ കുട്ടൻപിള്ളയും പ്രമുഖർക്ക് ഡി.ജി.പിയും എന്ന നിയമവാഴ്ചയ്ക്ക് എന്റെ നമോവാകം

-Devan

മേജര്‍ രവിയുടെ ഗൃഹപ്രവേശ ചടങ്ങില്‍ മമ്മൂട്ടിയും മോഹന്‍ലാലും; വീടിനകത്ത് ഒരു മിനി ബാറും

സംവിധായകനായ മേജര്‍ രവിയുടെ ഗൃഹപ്രവേശ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. ഫെയ്സ്ബുക്കിലൂടെ അദ്ദേഹം തന്നെ സന്തോഷം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ഗൃഹപ്രവേശന ചടങ്ങിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

കൊച്ചിയില്‍ പുതുതായി നിര്‍മ്മിച്ച സാത്വികത്തിന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ ദിവസമായിരുന്നു. ഇതാണ് എന്റെ ലോകമെന്ന അടിക്കുറിപ്പോടെയാണ് സംവിധായകന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നിരവധി പേര്‍ ഈ കുടുംബത്തിന് ആശംസ നേര്‍ന്ന് പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്തിട്ടുണ്ട്.

മണ്ണിനടിയിലെ 7000 വര്‍ഷം പഴക്കമുള്ള നിഗൂഢക്ഷേത്രം

7000 വര്‍ഷം പഴക്കമുള്ള, നിഗൂഢതകള്‍ മാത്രം സമ്മാനിക്കുന്ന ഒരു ക്ഷേത്രം. മണ്ണിനടില്‍ പുതഞ്ഞു കിടക്കുകയായിരുന്ന ഈ ക്ഷേത്രത്തെ കണ്ടെടുത്തത് തീരെ അവിചാരിതമായാണെങ്കിലും ഇന്ന് ഇവിടം ബെംഗളുരുവിലെ വിശ്വാസികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത പുണ്യസ്ഥലമാണ്. നിഗൂഢതകള്‍ ധാരാളം ഒളിപ്പുക്കുന്നുവെന്ന് ഇവിടെ എത്തുന്നവര്‍ക്ക് ഒറ്റക്കാഴ്ചയില്‍ തന്നെ വ്യകത്മാണ്.

നന്ദി തീര്‍ഥ എന്നറിയപ്പെടുന്ന ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍…

എവിടെയാണ് ഈ ക്ഷേത്രം?

ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം ബെംഗളുരു നിവാസികള്‍ക്ക് അത്രയൊന്നും പരിചിതമായ ഒരിടമല്ല. മല്ലേശ്വരപുരം വെസ്റ്റില്‍ കോദണ്ഡരാമപുരത്തിനു സമീപമുള്ള കടു മല്ലേശ്വര ക്ഷേത്രത്തിനു എതിര്‍വശത്താണ് ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതിനു തൊട്ടടുത്തായാണ് ഗംഗാമ്മ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. മലയാളികള്‍ക്ക് ഏറെ പരിചിതമായ കോറമംഗലയില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രമുള്ളത്.

അവിചാരിതമായ കണ്ടുപിടുത്തം

7000 വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ശീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം ഏകദേശം 18 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കണ്ടെത്തുന്നത്. അതും തികച്ചും അവിചാരിതമായി. കടു ക്ഷേത്രത്തിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ 1997 ല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ് മണ്ണില്‍ പുതഞ്ഞ നിലയില്‍ ക്ഷേത്രത്തിന്റെ ഗോപുരത്തിന്റെ ഒരു ഭാഗം കാണപ്പെടുന്നത്. പിന്നീട് കൂടുതല്‍ കുഴിച്ചപ്പോഴാണ് മണ്ണിനടില്‍ ഒരു ക്ഷേത്രം തന്നെയുണ്ടെന്ന് മനസ്സിലാകുന്നത്.

കേന്ദ്ര പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നു

പിന്നീട് ഇവിടെ നടന്ന ഖനനങ്ങള്‍ പൂര്‍ത്തിയാക്കിയത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടം നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു. ഈ ഖനനത്തിലാണ് വളരെ നല്ല രീതിയില്‍ സംരക്ഷിച്ചിരിക്കുന്ന ഒരു ക്ഷേത്രക്കുളവും അതിനോട് ചുറ്റും കല്‍പ്പടവുകളും കൂടാതെ ധാരാളം തൂണുകളുള്ള മണ്ഡപങ്ങളുമുണ്ടെന്ന് മനസ്സിലാക്കുന്നത്.

ജലധാരയില്‍ കഴിയുന്ന ശിവലിംഗം

ഖനനം പൂര്‍ത്തിയാകുമ്പോഴെക്കും ധാരാളമ നിഗൂഡതകള്‍ ഇവിടെ കാണാന്‍ സാധിച്ചു. മുഴുവന്‍ സമയവും ജലം വന്നുവീണുകൊണ്ടിരിക്കുന്ന ശിവലിംഗമായിരുന്നു ആദ്യത്തെ വിസ്മയം. തൊട്ടു മുകളിലത്തെ നിലയില്‍ കല്ലില്‍ തീര്‍ത്തിരിക്കുന്ന നന്ദിയുടെ പ്രതിമയില്‍ നിന്നുമായിരുന്നു ശിവലിംഗത്തിലേക്ക് ജലം പ്രവഹിച്ചുകൊണ്ടിരുന്നത്.

നന്ദിയില്‍ നിന്നും ജലം

കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന നന്ദി പ്രതിമയുടെ വായില്‍ നിന്നും ജലം പ്രവഹിച്ച് ശിവലിംഗത്തില്‍ പതിക്കുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. നന്ദിയുടെ വായഭാഗം വൃത്തിയാക്കിയപ്പോള്‍ അതിന്റെ ഉള്ളില്‍ ഒരു ചെറിയ ഉറവ തന്നെ കണ്ടെത്തിയത്രെ. എന്നാല്‍ ഇതില്‍ എവിടെ നിന്നാണ് ജലം നിറയുന്നതെന്ന് ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ശിവലിംഗവും ക്ഷേത്രക്കുളവും

ഖനനത്തില്‍ കണ്ടെത്തിയ സ്ഥലങ്ങള്‍ പൂര്‍ണ്ണമായും വൃത്തിയാക്കിയപ്പോള്‍ ക്ഷേത്രക്കുളവു ശിവലിംഗവും തമ്മില്‍ ക്ഷേത്രസമുച്ചയത്തിന്റെ നടുവില്‍ വെച്ച് യോജിക്കുന്നു എന്നു കണ്ടെത്തുകയുണ്ടായി. നന്ദിയില്‍ നിന്നും ശിവലിംഗത്തിലെത്തുന്ന വെള്ളം ക്ഷേത്രക്കുളത്തിലേക്കാണ് തിരികെ പോകുന്നത്.

പേരുവന്ന കഥ

ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രത്തിന് ഈ പേരു വന്നിതിനു പിന്നില്‍ ഒരു കാര്യമുണ്ട്. ഈ ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം എന്നു പറയുന്നത് ഇവിടുത്തെ നന്ദിയുടെ പ്രതിമയാണ്. സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ദക്ഷിണ ദിക്കിനെ അഭിമുഖീകരിച്ചാണ് ഇവിടെ നന്ദി ഉള്ളത്. അതിനാലാണ് ക്ഷേത്രത്തിന് ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം എന്ന പേരു ലഭിച്ചത്.

പഴക്കത്തില്‍ തര്‍ക്കം

ക്ഷേത്രത്തിന്റെ പഴക്കത്തിനെക്കുറിച്ച് വ്യക്തമാക്കുന്ന യാതൊരു രേഖകളും ചരിത്രങ്ങളും ലഭ്യമല്ലെങ്കിലും ഏഴായിരം വര്‍ഷം പഴക്കമുണ്ടെന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്. എന്നാല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ കാര്‍ബണ്‍ ഡേറ്റിങ്ങില്‍ 400 വര്‍ഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വ്യത്യസ്തമായ നിര്‍മ്മാണം

തൂണുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രത്തിന് മറ്റുള്ള ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ നിര്‍മ്മാണ ശൈലിയാണ് കാണാന്‍ സാധിക്കുന്നത്. ക്ഷേത്രക്കുളത്തിനു ചുറ്റുമായി തൂണുകളാല്‍ മറച്ച വരാന്തയാണ് പ്രധാന ആകര്‍ഷണം. കൂടാതെ സാധാരണ ശിവക്ഷേത്രങ്ങളില്‍ ശിവന്‍രെ വാഹനമായ നന്ദി ക്ഷേത്രത്തിനു മുന്നിലായാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇവിടെ ശിവലിംഗം സൂക്ഷിച്ചിരിക്കുന്ന മണ്ഡപത്തിനു മുകളിലായാണ് നന്ദിയെ കാണാന്‍ സാധിക്കുക.

കടു മല്ലീശ്വര ക്ഷേത്രത്തിന്റെ ഭാഗം

ക്ഷേത്രക്കുളവും ശിവലിംഗവും നന്ദിയും മാത്രമാണ് ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. അതുകൊണ്ടു തന്നെ ഇത് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന

കടു മല്ലീശ്വര ക്ഷേത്രത്തിന്റെ ഭാഗമാണെന്നും ആലുകള്‍ വിശ്വസിക്കുന്നു. മല്ലീശ്വര ക്ഷേത്രത്തിന്റെ ക്ഷേത്രക്കുളമാണിതെന്നാണ് കരുതുന്നത്.

കടു മല്ലീശ്വര ക്ഷേത്രം

ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം കടു മല്ലീശ്വര ക്ഷേത്രത്തിനു എതിര്‍വശത്തായാണ് സ്ഥിതി ചെയ്യുന്നത്. 17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രം ദ്രാവിഡ ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശിവനെ മല്ലികാര്‍ജ്ജുനായിട്ടാണ് ഇവിടെ ആരാധിക്കുന്നത്. ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം മല്ലിശ്വര ക്ഷേത്രത്തിന്റെ ക്ഷേത്രക്കുളമാണെന്നാണ് വിശ്വാസം. ശിവരാത്രിയാണ് ഇവിടുത്തെ പ്രധാന ആഘോഷം.

വീരഭദ്രാവതി നദിയുടെ ഉത്ഭവം

ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രക്കുളം വീരഭദ്രാവതി നദിയുടെ ഉത്ഭവ സ്ഥനമാണെന്നും വിശ്വാസമുണ്ട്.

പ്രധാന ആഘോഷങ്ങള്‍

ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രത്തില്‍ ശിവന്‍ മുഖ്യ പ്രതിഷ്ഠ ആയതിനാല്‍ ശിവനുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളും ഇവിടെ ആഘോഷിക്കാറുണ്ട്. മഹാശിവരാത്രി ദിവസമാണ് ഇവിടെ ഏറ്റവുമധികം ആളുകള്‍ എത്തുന്ന ദിവസം.

മറ്റു പ്രതിഷ്ഠകള്‍

ശിവലിംഗം സ്ഥിതി ചെയ്യുന്ന വരാന്തയ്ക്കു സമീപത്തായി ഗണേശനു സമര്‍പ്പിച്ചിരിക്കുന്ന ചെറിയൊരു കോവില്‍ കാണാന്‍ സാധിക്കും. കൂടാതെ ഇവിടെ നവഗ്രഹങ്ങളെയും ആരാധിക്കുന്നുണ്ട്.

ക്ഷേത്രസമയം

സാധാരണ ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും വൈകിട്ട് അഞ്ച് മണി മുതല്‍ 8.30 വരെയുമാണ്ക്ഷേത്രസമയം

ഒറ്റദിവസം കൊണ്ട് ഡ്രൈവിങ് പരിശീലനം നേടാം; അത്യാധുനിക രീതിയില്‍ ഒരുക്കിയ പരിശീലന കേന്ദ്രം ഇതാ

ഡ്രൈവിങ് പഠനം പലര്‍ക്കും ഒരു കീറാമുട്ടിയാണ്. പഴക്കമേറിയ രീതികളാണ് ഇന്നും നമ്മള്‍ അനുവര്‍ത്തിക്കുന്നത്. ഡ്രൈവിങ് പരിശീനത്തിനായി പ്രത്യേക റോഡുകള്‍ പോലും നമുക്കില്ല. ആലപ്പുഴ കരിയിലകുളങ്ങരയില്‍ പക്ഷേ ഇതെല്ലാമുണ്ട്. പ്രവാസി മലയാളി ഒരുക്കിയ ഡ്രൈവിങ് പഠനത്തിനുള്ള മാതൃകാസ്ഥാപനമാണിത്.

ഇതാണ് ലാല്‍സ് വണ്‍ഡേ ഡ്രൈവിങ് സ്‌കൂള്‍. ഒറ്റദിവസം കൊണ്ട് ഡ്രൈവിങ് പഠിപ്പിക്കുമെന്നാണ് വാഗ്ദാനം. വെറും വാഗ്ദാനമല്ല, അതിനുള്ള സൗകര്യങ്ങളുമുണ്ട്. 15 പുത്തന്‍ കാറുകള്‍, റോഡുകള്‍, പാലങ്ങള്‍, സിഗ്‌നലുകള്‍, വേഗത്തടകള്‍ എല്ലാം. പൊതുനിരത്തിലേക്ക് ഇറങ്ങുംമുമ്പ് എല്ലാത്തരം സാഹചര്യങ്ങള്‍ക്കും ഒരു ഡ്രൈവറെ പ്രാപ്തമാക്കുകയാണ് ഇവിടെ.

കേരളത്തില്‍ ഡ്രൈവിങ് പഠനത്തിന് മികച്ച സംവിധാനങ്ങളില്ല എന്ന തിരിച്ചറിവാണ് ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രവാസിയായ അനില്‍കുമാറിനെ പ്രേരിപ്പിച്ചത്. അതിനായി അത്യാധുനിക രീതിയിലുള്ള പരിശീലന സംവിധാനങ്ങള്‍ തന്നെ ഒരുക്കി. വിവിധ പാക്കേജുകളിലാണ് പരിശീലനം നല്‍കുന്നത്.

ഡ്രൈവിങ് പഠനത്തോടൊപ്പം വാഹനങ്ങളുടെ യന്ത്രത്തിന്റെ പ്രവര്‍ത്തനരീതികളും മനസിലാക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ശ്രദ്ധയോടെയുള്ള ഡ്രൈവിങ് പരിശീലനത്തിലൂടെ മികച്ച ഡ്രൈവര്‍മാരെ പുറത്തിറക്കലാണ് ലക്ഷ്യം. കഴിഞ്ഞ ഒരുമാസത്തിനിടെ ഇവിടെനിന്ന് പഠനം പൂര്‍ത്തിയാക്കി ലൈസന്‍സ് എടുത്തത് നൂറ്റിനാല്‍പ്പത് പേരാണ്.

മീന്‍ കഴിച്ച പൂച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ചത്ത് വീണത് 28 പൂച്ചകള്‍; മാരക വിഷാംശമെന്ന് സംശയം

തൊടുപുഴ: മീനില്‍ വിഷാംശമെന്ന് സംശയം. മീന്‍ തല കഴിച്ച പൂച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരു മാസം മുന്‍പ് കജനാപ്പാറയില്‍ 28 പൂച്ചകളെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. അറക്കുളം മൈലാടി വിഴുക്കപ്പാറയില്‍ ഷാജി വളര്‍ത്തുന്ന 16 പൂച്ചകളില്‍ എട്ടെണ്ണവും ചത്തുവീണു. വിഷാംശം അകത്തുചെന്നതോ വൈറസ് ബാധയോ ആണ് പൂച്ചകളുടെ മരണകാരണമെന്നാണ് നിഗമനം.

അലഞ്ഞുതിരിഞ്ഞു നടക്കുന്ന പൂച്ചകളെയാണ് ഷാജി സംരക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം പൂച്ചകള്‍ക്ക് കൊടുക്കാനായി ഷാജി മത്തിയും അയലയും വാങ്ങിയിരുന്നു. കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് വണ്ണപ്പുറത്തെ മത്സ്യവില്‍പ്പനശാലയില്‍ ഈച്ചയെ അകറ്റാന്‍ കീടനാശിനി സ്‌പ്രേ ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മത്സ്യത്തിലേക്ക് കീടനാശിനി തളിച്ചു കഴിഞ്ഞാല്‍ വളരെക്കാലം സൂക്ഷിക്കാം എന്നതാണ് വില്‍പ്പനക്കാര്‍ കാണുന്ന ലാഭം. അമോണിയയാണ് സാധാരണ മീനുകളില്‍ പ്രയോഗിക്കാറുള്ളത്. 20 ദിവസം വരെ പഴക്കമുള്ള മീനുകള്‍ വില്‍പ്പനയ്ക്ക് വരാറുണ്ടെന്നുള്ളതാണ് സത്യം. ഇത്തരം മീനുകള്‍ പാകം ചെയ്യുമ്പോള്‍ മാരക രോഗങ്ങള്‍ മനുഷ്യര്‍ക്കും പിടിപ്പെടാം. വിട്ടുമാറാത്ത ചുമ, ശ്വാസം മുട്ടല്‍, അള്‍സര്‍, കുടല്‍ രോഗങ്ങള്‍, ക്യാന്‍സര്‍ എന്നിവ വരെ ഉണ്ടാകാനുള്ള സാധ്യയുണ്ട്.

മത്സ്യം വാങ്ങുമ്പോള്‍ ആദ്യം അതിന്റെ കണ്ണ് നോക്കുക. തിളക്കമാര്‍ന്ന കണ്ണും ചെറിയ ചുവപ്പു കളറും കാണുന്നുവെങ്കില്‍ അത് ഫ്രഷാണെന്ന് മനസിലാക്കാം. വിളറിയതും അല്‍പം മഞ്ഞകളറുമുള്ള കണ്ണാണെങ്കില്‍ അത് പഴക്കംചെന്നതാകാം. കൂടാതെ ചെകിളപൂക്കള്‍ പരിശോധിക്കാം. രക്തത്തിന്റെ നിറമാണോയെന്ന് നോക്കണം. മത്സ്യം പഴകുംതോറും ചെകിളപൂക്കളുടെ നിറം ഇരുണ്ട നിറമാകും. ഏറ്റവും കൂടുതല്‍ രാസവസ്തുക്കള്‍ പ്രയോഗിക്കുന്നത് ചെമ്മീനിലാണ്. തല ഭാഗം വളച്ച് നോക്കി പെട്ടെന്ന് വിട്ടു പോകുന്നെങ്കില്‍ കുഴപ്പമുള്ളതാണെന്ന് മനസിലാക്കാം.

Courtesy : Binocularlive

ചവറുകൂനയില്‍ തള്ളിയ പെണ്‍കുട്ടി ഇപ്പോള്‍ താരകുടുംബത്തിലെ രാജകുമാരി

കുട്ടികളെ വഴിയില്‍ തള്ളുന്നവര്‍ കുറവല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കള്‍ ചവറുകൂനയില്‍ തള്ളിയ കുഞ്ഞ് ഇന്നൊരു രാജകുമാരിയായി മാറിയ കഥയാണ് ഈ റിപ്പോര്‍ട്ട്. കെട്ടുകഥകളില്‍ കേള്‍ക്കുന്നത് പോലെ അവിശ്വസനീയമാണ് അവളുടെ ജീവിതം. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കള്‍ ചവറുകൂനയില്‍ തള്ളിയ പെണ്‍കുട്ടി എത്തിപ്പെട്ടത് ബോളിവുഡ് താരം മിഥുന്‍ ചക്രബര്‍ത്തിയുടെ കൈകളില്‍.

Image result for dishani mithun chakraborty

തെരുവില്‍ നിന്നും കൈയിലെടുത്ത അവളെ മിഥുന്‍ ചക്രബര്‍ത്തി സ്വന്തം മകളായി വളര്‍ത്തി. ദിഷണി എന്ന് പേരിട്ടു. തന്റെ മൂന്ന് ആണ്‍മക്കള്‍ക്കൊപ്പം സ്വന്തം മകളായി തന്നെയാണ് മിഥുന്‍ ചക്രബര്‍ത്തി അവളെ വളര്‍ത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയോ മക്കളോ ദിഷണിയോട് യാതൊരു വേര്‍തിരിവും കാണിച്ചിട്ടില്ല. താരകുടുംബത്തില്‍ രാജകുമാരിയായുള്ള ജീവിതത്തില്‍ ദിഷിണിയും തൃപ്തയാണ്.

Image result for dishani mithun chakraborty