ഇൗ 15 ഫോട്ടോസ് കണ്ടാൽ മതി ഫോട്ടോഗ്രാഫർമാരുടെ കഴിവിനെ മനസ്സിലാക്കാൻ.

നമ്മൾ ഇൻറർനെറ്റിലും സോഷ്യൽ മീഡിയയിലും ഒക്കെ കാണുന്ന അതി മനോഹരമായ പല ഫോട്ടോസിന്റെയും പിറകിൽ ഇങ്ങനെ ചില ഭാഗങ്ങളും ഉണ്ട്…ചിത്രങ്ങൾ കാണാം

പണിയറിയാത്തവന്മാരെ പണി ഏൽപ്പിച്ചാൽ ഇതുപോലെ എട്ടിന്റെ പണികിട്ടും

പണിയറിയാത്തവന്മാരെ പണി ഏൽപ്പിച്ചാൽ ഇതുപോലെ പണികിട്ടും !! താഴെ ചേർത്തിട്ടുള്ള ചിത്രങ്ങൾ കണ്ടു നിങ്ങൾ തന്നെ പറയൂ…
1. എന്തായാലും വലിയ വീടല്ലേ… ഒരു അഡിഷണൽ ബാൽക്കണി കൂടി ഇരിക്കട്ടെ !!

2. റൂമിലേക്ക് ചെറുതായിട്ട് ഒന്ന് ചാടി കേറണം.. അതിനിപ്പോ എന്താ ?

3. പ്രത്യേകം പറഞ്ഞു ഉണ്ടാക്കിപ്പിച്ചതാ…. എങ്ങനെ കൊള്ളാമോ ?


4. ഇതിങ്ങനേം ഫിറ്റ് ആക്കാം

5. നിങ്ങൾ CCTV യുടെ നിരീക്ഷണത്തിലാണ്

6. പ്ലാനിൽ പറഞ്ഞ പ്രകാരം തന്നെയാണല്ലോ ഉണ്ടാക്കിയത്.. പിന്നെ ഇതെങ്ങനെയാ…..?


7. നോട്ടു നിരോധനം ഏർപ്പെടിത്തിയാലും ഈ ATM ൽ വലിയ തിരക്കുണ്ടാവും എന്ന് തോന്നുന്നില്ല…. ഇതിലും ഭേദം ബാങ്കിൽ പോയി ക്യു നിക്കുന്നതാ.

8. കള്ളന്മാരുടെ ശല്യം ഉള്ള സ്ഥലാ… ഗേറ്റ് പൂട്ടാതെ എങ്ങോട്ടും പോവാൻ വയ്യ !!

9. സ്ഥലം പാഴാക്കരുത് എന്ന് പറഞ്ഞപ്പോ ഇത്രേം പ്രദീക്ഷിച്ചില്ല.

10.അല്ലേലും കാറ്റൊക്കെ കൊണ്ടു ഫോൺ ചെയ്യുന്നതാ അതിന്റെ ഒരു ഇത്…

11.ഏയ് അത് ചിലപ്പോ ഒരു കർട്ടൻ ആയിരിക്കും.

12. ഗാലറിയിലെ ഏറ്റവും വിലകൂടിയ ടിക്കറ്റ് ഉള്ള സീറ്സ്.

13.അത് പിന്നെ.. ഒരു ജനൽ ബാക്കി വന്നപ്പോ… എനിക്കെന്തോ കളയാൻ തോന്നിയില്ല !!

14. അല്ല .. ഈ തൂണിനാണല്ലോ കൂടുതൽ പ്രാധാന്യം അതുകഴിഞ്ഞിട്ടല്ലേ കോണി.

15.ഇത് കലക്കി !! ഫാനിന്റെ കാറ്റും കൊള്ളാം. പ്രോജെക്ടറിൽ സിനിമയും കാണാം…

ഷെയർ ചെയ്യൂ… ഇതുപോലത്തെ പണിക്കാരെ അറിയാമെങ്കിൽ ടാഗ് ചെയ്യൂ….

എന്നോട് സ്‌നേഹമില്ലെന്ന് പറഞ്ഞ് ലക്ഷ്മി കരച്ചിലോടു കരച്ചില്‍; ഞാനാദ്യം കൊടുത്ത പൂവ് മുതല്‍ വാലന്റൈന്‍സ് ഡേ കാര്‍ഡ് വരെയുള്ള എല്ലാ ഗിഫ്റ്റുകളും മിഥുനത്തിലെ ഉര്‍വ്വശിച്ചേച്ചിയെപ്പോലെ അവള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്; പ്രണയാനുഭവങ്ങള്‍ പങ്കുവെച്ച് മിഥുനും ലക്ഷ്മിയും

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി പിന്നീട് അവതാരകനിലേക്ക് ചുവടുമാറ്റിയ താരമാണ് മിഥുന്‍ രമേശ്. മിഥുന്റെയും ഭാര്യ ലക്ഷ്മിയുടെയും പ്രണയവിവാഹമായിരുന്നു. തങ്ങളുടെ പ്രണയാനുഭവങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ഇരുവരും ഒരു  വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍.

ദുബൈയില്‍ പ്രോഗ്രാം അവതരിപ്പിക്കാനെത്തിയപ്പോഴായിരുന്നു മിഥുന്‍ ലക്ഷ്മിയെ ആദ്യമായി കണ്ടത്. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നില്ല തങ്ങളുടെ പ്രണയമെന്ന് മിഥുന്‍ പറയുന്നു. സിത്താര്‍ എന്നൊരു കോമണ്‍ ഫ്രണ്ട് വഴിയാണ് ഇരവരും പരിചയപ്പെട്ടതും സുഹൃത്തുക്കളായതും.

‘ലക്ഷ്മിയെ അടുത്തറിഞ്ഞതിനു ശേഷമാണ് ഞാനവളെ കൂടുതല്‍ ഇഷ്ടപ്പെട്ടത്. അവളുടെ സംസാരവും പെരുമാറ്റവും അവളിലേക്ക് എന്നെ അടുപ്പിച്ചു കൊണ്ടിരുന്നു. ആ സൗഹൃദം എന്നും കൂടെയുണ്ടാവണമെന്ന ആഗ്രഹത്തിലേക്ക് അതെത്തി. അങ്ങനെയാണ് സൗഹൃദത്തിനപ്പുറം ഞാനവളെ സ്‌നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവ് എനിക്കുണ്ടായത്.

കാലത്തിന്റെ പ്രത്യേകതകൊണ്ട് പ്രണയം നേരില്‍ പറഞ്ഞ് ചമ്മേണ്ടി വന്നില്ല. ഒരു മെസേജ് മതിയായിരുന്നു എന്റെ പ്രണയം ലക്ഷ്മിയെ അറിയിക്കാന്‍. മറുപടിക്കായി കാത്തിരുന്ന ഏതാനും നിമിഷങ്ങള്‍ ആധിയുടേതായിരുന്നു.

ദൈവമേ, പറയേണ്ടായിരുന്നു, ലക്ഷ്മി എന്തു വിചാരിച്ചു കാണും, നോ ആണെങ്കില്‍ പഴയതുപോലെ എനിക്കവളെ ഫെയിസ് ചെയ്യാന്‍ പറ്റില്ലല്ലോ… അത്തരം ചിന്തകള്‍ എന്നെ വല്ലാതെ അലട്ടി’, മിഥുന്‍ പറഞ്ഞു. ഈ ചോദ്യം കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു ലക്ഷ്മി. എങ്കിലും ഒരു അഞ്ച് മിനിറ്റ് മിഥുനെ കാത്തിരിപ്പിച്ചു. എന്നിട്ടേ മറുപടി നല്‍കിയുള്ളൂ.

മിഥുനയച്ച മെസേജ് ലക്ഷ്മിയുടെ അമ്മ കാണാനിടയായി. അതോടെ അമ്മയോട് എല്ലാ കാര്യവും തുറന്നു പറഞ്ഞു. അമ്മ കാര്യമായ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. ഉടന്‍ തന്നെ ലക്ഷ്മി മിഥുനെ വിളിച്ച് വിവരമറിയിച്ചു. അമ്മയെ വിളിച്ച് സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. മിഥുന്‍ അപ്പോള്‍ത്തന്നെ ഞാന്‍ അമ്മയെ വിളിച്ച് സംസാരിച്ചു. മിഥുന്റെ വീട്ടിലും കാര്യങ്ങള്‍ തുറന്നു സംസാരിച്ചു. പിന്നീട് അമ്മമാരാണു കാര്യങ്ങള്‍ തീരുമാനിച്ചത്.

Image result for mithun ramesh

വിവാഹത്തിനു മുമ്പ് ശരിക്കു പ്രണയിക്കാന്‍ സാധിച്ചില്ലെന്നാണ് ലക്ഷ്മിയുടെ സങ്കടം. അതിനുമുമ്പേ വീട്ടുകാര്‍ എന്‍ഗേജ്‌മെന്റും വിവാഹവും നടത്തി. എല്ലാം വളരെ പെട്ടെന്നായിരുന്നു.

ദുബായില്‍ റേഡിയോ ജോക്കിയാണ് മിഥുന്‍.ഇരുവര്‍ക്കും ഒരു മകളുണ്ട്. തന്‍വി. രണ്ടാം ക്ലാസിലാണ് ഇപ്പോള്‍.

Image result for mithun ramesh

‘ഫ്രെബുവരി 10 നാണ് ലക്ഷ്മിയുടെ ബര്‍ത്ത്‌ഡേ. അതുകൊണ്ട് വാലന്റൈന്‍സ് ഡേയും ബര്‍ത്ത്‌ഡേയും ഒന്നിച്ചാഘോഷിക്കും. എല്ലാവര്‍ഷവും ഒരു സര്‍പ്രൈസ് ഗിഫ്റ്റ് മിഥുന്‍ ലക്ഷ്മിക്ക് കൊടുക്കാറുണ്ട്. ഇതുവരെ അതിനൊരു മുടക്കവും സംഭവിച്ചിട്ടില്ല. ഒരുദിവസം അവള്‍ എന്നോടു പറഞ്ഞു: ‘എനിക്ക് സര്‍പ്രൈസ് ഇഷ്ടമല്ല. അതുകൊണ്ട് ഇത്തവണ ഗിഫ്‌റ്റൊന്നും വേണ്ട.’ എന്നിട്ടും ഞാന്‍ എല്ലാപ്രാവശ്യത്തെയും പോലെ ഗിഫ്റ്റ് വാങ്ങി കാറില്‍ സൂക്ഷിച്ചു. സാധാരണ കൊടുക്കാറുള്ള സമയം കഴിഞ്ഞിട്ടും ഗിഫ്റ്റ് കൊടുക്കാതെ വന്നപ്പോള്‍ ലക്ഷ്മി തന്നെ എന്നോടത് ചോദിച്ചു.

നീ തന്നെയല്ലേ വേണ്ടെന്നു പറഞ്ഞതെന്നു ചോദിച്ച് ഞാന്‍ ചിരിച്ചു. അപ്പോള്‍ എന്നോടു സ്‌നേഹമില്ലെന്നു പറഞ്ഞ് ലക്ഷ്മി കരച്ചിലോടു കരച്ചില്‍. പിന്നെ കാറില്‍നിന്ന് ഗിഫ്റ്റ് എടുത്തു കൊടുത്തപ്പോഴാണ് പിണക്കം മാറിയത്. സര്‍പ്രൈസ് വേണ്ടെന്നു പറഞ്ഞാലും എല്ലാ പ്രാവശ്യവും അവളത് പ്രതീക്ഷിക്കും. ഞാനാദ്യം കൊടുത്ത പൂവ് മുതല്‍ വാലന്റൈന്‍സ് ഡേ കാര്‍ഡ് വരെയുള്ള എല്ലാ ഗിഫ്റ്റുകളും മിഥുനത്തിലെ ഉര്‍വ്വശിച്ചേച്ചിയെപ്പോലെ അവള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.’

എന്നാല്‍ മിഥുന് ആ ശീലമില്ലെന്നാണ് ലക്ഷ്മിയുടെ പരിഭവം. ഒന്നും സൂക്ഷിച്ചവെക്കാറില്ല. ‘വിവാഹശേഷം റൂം വൃത്തിയാക്കിയപ്പോള്‍ ഞാന്‍ കൊടുത്ത കാര്‍ഡ് എനിക്കു കിട്ടി. എനിക്കപ്പോള്‍ വല്ലാത്ത വിഷമം തോന്നി. പിന്നെ എന്റെ ഗിഫ്റ്റുകളോടൊപ്പം ഞാന്‍തന്നെ അത് സൂക്ഷിച്ചുവച്ചു’, ലക്ഷ്മി പറയുന്നു. ലക്ഷ്മിയെ ചിഞ്ചുവെന്നാണ് മിഥുന്‍ വിളിക്കുന്നത്.

Image may contain: 2 people, people smiling

വിവാഹശേഷമാണ് ഇരുവരും ശരിക്കും പ്രണയിച്ചു തുടങ്ങിയത്. ഹണിമൂണ്‍ പാരീസിലായിരുന്നു. ഒരിക്കലും മറക്കാന്‍ പറ്റാത്ത യാത്രയായിരുന്നു അവര്‍ക്കത്. അവിടെയെത്തി പിറ്റേ ദിവസം ആദ്യത്തെ യാത്ര മെട്രോയിലലാകട്ടെ എന്നായിരുന്നു തീരുമാനം. സ്‌റ്റേഷനിലെത്തി ടിക്കറ്റെടുത്തിട്ട് തങ്ങള്‍ക്കു പോകേണ്ട ട്രെയിന്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടി. പ്ലാറ്റ്‌ഫോമിലുള്ള വണ്ടി എങ്ങോട്ടുള്ളതാണെന്നു ചോദിക്കാന്‍ മിഥുന്‍ അതിനുള്ളിലേക്കു കയറി. എന്നാല്‍ ലക്ഷ്മിയെ വിളിക്കും മുമ്പ് വണ്ടിവിട്ടു. എന്തു ചെയ്യണമെന്നറിയില്ല. ലക്ഷ്മിയുടെ ഫോണും മിഥുന്റെ കൈയിലായിരുന്നു.

പിന്നെ അടുത്ത സ്‌റ്റേഷനിലിറങ്ങി പെട്ടെന്ന് തിരിച്ചുവന്നു. അവിടെയെങ്ങും ലക്ഷ്മിയെ കാണാനില്ല. മിഥുന്‍ ടെന്‍ഷനിലായി. അപ്പോഴാണ് കുറച്ചുമാറി ഒരാള്‍ക്കൂട്ടം ശ്രദ്ധയില്‍പ്പെട്ടത്.ഓടിച്ചെല്ലുമ്പോള്‍ ആള്‍ക്കൂട്ടത്തിനു നടുവിലിരുന്ന് ലക്ഷ്മി കരയുകയായിരുന്നു. പിറ്റേദിവസം സൈക്കിളില്‍ പാരീസ് കാണാമെന്ന് പ്ലാന്‍ ചെയ്തു. അതനുസരിച്ച് സൈക്കിളെടുത്തു യാത്ര ആരംഭിച്ചത് വളരെ സന്തോഷത്തോടെയാണ്.

എന്നാല്‍ മ്യൂസിയം കണ്ട് തിരിച്ചിറങ്ങിയപ്പോള്‍ സൈക്കിള്‍ കാണാനില്ല. മോഷണ വിവരമറിയിക്കാനായി ആ ദിവസംമുഴുവന്‍ പൊലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങി.

‘നിസാരകാര്യങ്ങള്‍ക്കാണ് പലപ്പോഴും ഞങ്ങള്‍ വഴക്കുണ്ടാക്കുക. എനിക്കിഷ്ടമില്ലാത്ത എന്തെങ്കിലും ലക്ഷ്മി ചെയ്താല്‍ ഞാന്‍ പെട്ടെന്നു ദേഷ്യപ്പെടും. അതിന്റെ പേരില്‍ അവള്‍ പിണങ്ങിയിരിക്കും. പിന്നെ ആദ്യം കോംപ്രമൈസ് ചെയ്യുന്നതും ഞാനായിരിക്കും. ഏതെങ്കിലും കാരണത്താല്‍ ഞാന്‍ പിണങ്ങിയാല്‍ ലക്ഷ്മി എനിക്ക് ഇഷ്ടമുളള ഫുഡ് ഉണ്ടാക്കിത്തരും.

ഫുഡ് നമ്മുടെ വീക്ക്‌നെസ് ആയതുകൊണ്ട് എന്റെ പിണക്കമൊക്കെ അതോടെ കഴിയും. അങ്ങനെയാണു ഞാന്‍ തടിവയ്ക്കുന്നതും’, മിഥുന്‍ പറയുന്നു.

Image may contain: 3 people, people sitting, food and indoor

ചെറിയ പിണക്കങ്ങളും ഒത്തിരി സന്തോഷങ്ങളും നിറഞ്ഞ ജീവിതം ആഘോഷിക്കുകയാണ് മിഥുനും ലക്ഷ്മിയും.

ഭാഗ്യം എന്നൊക്കെ പറഞ്ഞാൽ ഇതാണ്! ഈ ചിത്രങ്ങൾ കണ്ടാൽ മാത്രേ ഇങ്ങനെയൊകെ സംഭവിച്ചു എന്ന് വിശ്വാസിക്കു

ഭാഗ്യം എന്നൊക്കെ പറഞ്ഞാൽ ഇതാണ്! ഈ ചിത്രങ്ങൾ കണ്ടാൽ മാത്രേ നിങ്ങൾ ഇങ്ങനെയൊകെ സംഭവിച്ചു എന്ന് വിശ്വാസിക്കു. കാരണം ഒരിക്കലും രക്ഷപ്പെടില്ല എന്ന് വിചാരിക്കുന്ന സിറ്ആഷൻസിൽ ഒരു ഹോപ്പ് നമ്മുക് കിട്ടും. ദൈവം ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന ചില നിമിഷങ്ങൾ.

#1. Call it second life.

#2. Nope. Not a single scratch.

#3. Balance at its finest.

#4. Just remembr to open it very carefully.

#5. Why can I not experience such freedom?

#6. If you are lucky, then you are lucky.

#7. Close call.

#8. Imagine if it was the other way around.

#9. This kid is definitely thankful.

#10. Saved by the toilet!

#11. Good thing the keys did not fall.

#12. Wow. Think about all the possibilities.

#13. Now that is pure jackpot!

#14. Triple cookie anyone?

#15. When you are lucky on the day of your exam.

#16. A 5-clear clover? Now that is one in a million!

#17. When life gives you a… huge lemon.

#18. How “Expectation Vs. Reality” should be.

#19. As long as it fits, keep on driving.

#20. A Kit Kat with no wafer? Hell yeah!

#21. A banana that can feed whole pack.

#22. I am pretty sure you want your yogurt to be like this. Not messy at all.

#23. Yup, good thing the squirrel is still alive.

#24. Yikes!

#25. An avocado like this is worthy of a celebration.

#26. This man is indeed lucky.

മരിക്കുന്നതിന്റെ തലേദിവസം 27കാരിയുടെ തുറന്ന കത്ത്; ജീവിച്ച് കൊതിതീരാത്ത യുവതിയുടെ വാക്കുകളില്‍ കണ്ണീരണിഞ്ഞ് സോഷ്യല്‍മീഡിയ

പൂര്‍ണ സന്തോഷവാന്‍മാരായിരിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കാറില്ല. സമ്പത്തില്ല, നല്ല ജോലിയില്ല, ബന്ധങ്ങളിലെ വിള്ളല്‍.. അങ്ങനെ നൂറായിരം പരാതികളായിരിക്കും എപ്പോഴും. ഇതിന് പുറമെ സോഷ്യല്‍മീഡിയയില്‍ എന്തെങ്കിലുമൊക്കെ വിഷയത്തില്‍ ഒരു പരിചയവുമില്ലാത്തവരുമായി തര്‍ക്കിക്കും.

‘സന്തോഷം കണ്ടെത്താന്‍ കഴിയാതെ നിങ്ങള്‍ ദുഃഖിച്ചിരിക്കുന്ന സമയത്ത് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജീവിതം തന്നെ മാറ്റിമറിക്കണമെന്ന്? അതിനുള്ള ധൈര്യമുണ്ടോ? ജീവിതമെന്ന ഇട്ടാവട്ടക്കാലത്ത് ചെയ്തുതീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങള്‍ നമുക്കുണ്ട്’, ഇത് പറഞ്ഞത് ഓസ്‌ട്രേയിന്‍ സ്വദേശിനിയായ ഹോളി ബുച്ചര്‍ ആണ്. പക്ഷെ ഹോളിഇന്ന് ജീവിച്ചിരിപ്പില്ല.

എവിംഗ്‌സ് സാര്‍കോമ എന്ന അപൂര്‍വയിനം കാന്‍സര്‍ ബാധിച്ചായിരുന്നു 27ാം വയസില്‍ ഹോളിയുടെ മരണം. മരണത്തിന് തലേ ദിവസം ഹോളി ഒരു തുറന്ന കത്തെഴുതി ഫെയ്സ്ബുക്കിലിട്ടു. അവള്‍ക്ക് ലോകത്തോട് വിളിച്ചുപറയാനുണ്ടായിരുന്ന കാര്യങ്ങളായിരുന്നു ആ കത്തില്‍.

മരണം അടുത്തെത്തി എന്നറിഞ്ഞ നിമിഷത്തിലായിരുന്നു അവള്‍ ആ കത്തെഴുതാന്‍ തീരുമാനിച്ചത്. ഈ ചെറുപ്രായത്തില്‍ ജീവിതത്തോട് വിട പറയുന്നതിന് മുമ്പ് അവള്‍ അനുഭവിച്ചറിഞ്ഞ കാര്യങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഒരു കത്തായിരുന്നു അത്.

”എനിക്കിപ്പോള്‍ 27 വയസ്. എനിക്ക് പോകേണ്ട”, അവള്‍ എഴുതി. ”ഞാന്‍ എന്റെ ജീവിതത്തെ സ്‌നേഹിക്കുന്നു. എന്റെ പ്രിയപ്പെട്ടവരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. പക്ഷെ ഒന്നും എന്റെ നിയന്ത്രണത്തിലല്ല”.

ജീവിതത്തെ കുറിച്ച് പരാതിപ്പെടുന്നതും, അനാവശ്യമായി സമ്മര്‍ദ്ദങ്ങളുണ്ടാക്കുന്നതും എല്ലാവരും ഒഴിവാക്കണമെന്നും ഹോളി പറഞ്ഞു. ജീവിതം അമൂല്യമാണെന്ന് തിരിച്ചറിഞ്ഞ് ജീവിക്കണമെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.

ഹോളിയുടെ ഹൃദയത്തില്‍ തട്ടി വന്ന വാക്കുകളായിരുന്നു അവള്‍ ആ കത്തില്‍ കുറിച്ചിട്ടത്. ജീവിച്ച് കൊതിതീരാത്ത അവളുടെ വാക്കുകള്‍ ഏവരുടെയും കണ്ണ് നനയിച്ചു.

ഒരു പക്ഷെ മറ്റുള്ളവര്‍ക്ക് ജീവതത്തെ കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന വാക്കുകള്‍. ജീവിതം അതിന്റെ പൂര്‍ണതലത്തില്‍ ജീവിക്കണമെന്നാണ് അവള്‍ക്ക് മറ്റുള്ളവരോട് അവസാനമായി പറയാനുണ്ടായിരുന്നത്.

”ജീവിതം ക്ഷണികമാണ്, അമൂല്യമാണ്, പ്രവചനാതീതമാണ്.. ഓരോ ദിവസവും ഓരോ സമ്മാനമാണ് ജീവിതം”, ഹോളി കുറിച്ചു. നിങ്ങളുടെ പ്രിയപ്പെട്ടവരോട് നിങ്ങളുടെ സ്‌നേഹം എപ്പോഴും പ്രകടിപ്പിക്കൂ.

ഹോളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നിരവധി പേരാണ് ഷെയര്‍ ചെയ്തത്. നിരവധി പേര്‍ വികാരഭരിതരായി കമന്റുകളിട്ടു.

അവിശ്വസനീയമായ 14 ജോലികൾ.. ഇങ്ങനേം ഉണ്ടോ ജോലി !

രാവിലെ 9 മുതൽ വൈകുനേരം 5 മണി വരെയുള്ള ഓഫീസ് ജോലി ചെയ്ത് മടുത്തവരാണ് മലയാളികളിൽ ഭൂരിഭാഗം പേരും. എന്നാൽ നിങ്ങൾക്ക് വിശ്വസിക്കാൻ പോലും കഴിയാത്ത ജോലി ചെയ്ത് ജീവിക്കുന്ന വളരെ ചുരുക്കം ചിലരും ഈ ഭൂഗോളത്തിലുണ്ട്. നിങ്ങൾക്ക് ഒരുപക്ഷെ തോന്നിയേക്കാം, ഇതൊക്കെ ഒരു തൊഴിലാണോയെന്ന്! തുടർന്ന് വായിക്കുക….

14 – ആലിംഗനം ഒരു തൊഴിലാകുമ്പോൾ

യാതൊരു ഉത്തരവാദിത്തങ്ങളും വൈകാരിക കെട്ടുപാടുകളൊന്നുമില്ലാതെ തന്നെ നിങ്ങൾക്ക് മറ്റൊരാളുടെ ആശ്ലേഷമോ ആലിംഗനമൊക്കെ ആസ്വദിക്കാം. അവരുടെ നെഞ്ചോട് പറ്റിച്ചേർന്ന് കിടക്കാം, എത്ര നേരം വേണമെകിലും.

മണിക്കൂറിനനുസരിച്ച് പണം നൽകിയാൽ മതിയാകും…! ഈ നൈമിഷിക സൗഹൃദം സേവനം നല്കാൻ ‘ആലിംഗനവൃത്തി’ ചെയ്ത് ജീവിക്കുന്ന കുറച്ചധികം തൊഴിലാളികൾ പാശ്ചാത്യലോകത്തിലുണ്ട്. മണിക്കൂറിന് 60 മുതൽ 80 ഡോളർ വരെയാണ് ഇവർ വാങ്ങിക്കുന്ന തുക. പ്രത്യേകം ശ്രദ്ധയ്ക്ക്‌: സൗഹൃദ സംഭാഷണങ്ങൾക്കും ആലിംഗനങ്ങൾക്കുമപ്പുറം എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ നിങ്ങൾ വല്ലാതെ നിരാശപ്പെട്ടേക്കാം.

13 – ഗോൾഫ് ബോൾ മുങ്ങിയെടുക്കുക

ഗോൾഫ് മൈതാനങ്ങളിലെ കുളങ്ങളിൽ മുങ്ങിപ്പോയ ഗോൾഫ് പന്തുകൾ മുങ്ങിയെടുക്കുന്നത് ഉപജീവനമാർഗ്ഗമായി തിരഞ്ഞെടുത്തവരുണ്ട്. ഇതൊരു എളുപ്പമുള്ള ജോലിയാണെന്ന് തീരുമാനിക്കാൻ വരട്ടെ…

ഗോൾഫ് മൈതാനങ്ങളിലെ കുളങ്ങൾ യാതൊരു ശ്രദ്ധയും കിട്ടാതെ കിടക്കുന്ന ജലാശയങ്ങളാണ്.അതുകൊണ്ട് കുളമാകെ കുളമായി കിടക്കുകയാണെന്ന് തന്നെ പറയാം. മാലിന്യവും, ചെളിയും അഴുക്കും പായലുമായി കിടക്കുന്ന ഈ കുളത്തിൽ ഇഴജന്തുക്കളുമുണ്ട്. ഈ ജോലി എന്ത് മാത്രം ക്ലേശം നിറഞ്ഞതാണെന്ന് ഇപ്പോൾ മനസിലായില്ലേ?

12 – വളർത്തുമൃഗങ്ങളുടെ ഭക്ഷ്യ പരിശോധകൻ

നിങ്ങളുടെ വളർത്തുമൃഗങ്ങൾ പോഷകം നിറഞ്ഞ നല്ല ഭക്ഷണമാണോ കഴിക്കുന്നതെന്ന് നിങ്ങൾക്ക്‌ സംശയമുണ്ടോ? എങ്കിൽ ഈ ഭക്ഷ്യ പരിശോധകരെ വിളിക്കാം. ഇവർ വന്ന് നിങ്ങളുടെ വളർത്തുമൃഗത്തിന്റെ ഭക്ഷണപദാർത്ഥങ്ങൾ രുചിച്ച് നോക്കി, അതിന്റെ രുചിയെപ്പറ്റിയും പോഷകഗുണങ്ങളെപ്പറ്റിയുമൊക്കെ കൃത്യമായി പറഞ്ഞുതരും.

11 – പാമ്പിന്റെ വിഷമെടുക്കുന്ന ജോലി

പാമ്പിന്റെ വിഷം വൈദ്യശാസ്ത്ര രംഗത്തിലും മരുന്ന് നിർമ്മാണ കമ്പനികളിലും മറ്റും വളരെയധികം ആവശ്യമുള്ള വസ്തുവാണ്. എന്നാൽ പാമ്പിനെ കയ്യിലെടുത്ത് അതിന്റെ വിഷമെടുക്കുകയെന്നുള്ളത് അത്യന്തം അപകടം നിറഞ്ഞ ഒരു ജോലിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പാമ്പിനെ കൊല്ലാതെയതിന്റെ വിഷം കൃത്യമായി പ്ലാസ്റ്റിക്ക് കുപ്പികളിൽ ശേഖരിക്കാൻ ഇവർക്ക് ചിലപ്പോഴൊക്കെ ഒരു ദിവസം മുഴുവൻ കഷ്ടപ്പെടേണ്ടി വരുന്നു.

10 – ടിഷ്യൂ പേപ്പർ മണത്തുനോക്കുന്ന ജോലി

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും നിങ്ങളുപയോഗിക്കുന്ന ടിഷ്യൂ പേപ്പറിന് യാതൊരു വിധത്തിലുള്ള ദുർഗന്ധവുമില്ലായെന്നുള്ളത്. എന്നാൽ ഇതിന് കാരണം ടിഷ്യൂ പേപ്പർ മണത്ത് നോക്കുന്നവരുടെ നിതാന്ത പരിശ്രമമാണ്. ടിഷ്യൂ പേപ്പർ കമ്പനികളിലാണ് ഇത്തരം ജോലി ചെയ്യുന്നവരുടെ ആവശ്യം. എന്നാൽ ഈ ജോലി കരസ്ഥമാക്കുകയെന്നുള്ളത് അത്യന്തം ക്ലേശകരമാണ്. അസാധ്യമെന്ന് തന്നെ പറയാം.

9 – മുഖ സ്പർശകർ

ത്വക്ക് പരിചരണ വസ്തുക്കളുടെ കമ്പനികളിലാണ് ഇത്തരം ജോലികൾ കാണാൻ സാധിക്കുക. കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ആളുകളുടെ മുഖം തടവിനോക്കി എന്തെങ്കിലും മെച്ചമുണ്ടാകുന്നുണ്ടോ എന്ന് നോക്കുന്നതിവരാണ്. ഇനിയെന്തെങ്കിലും അപാകതയുണ്ടാകുന്നുണ്ടെങ്കിൽ അതുമിവർ കണ്ട് പിടിക്കും. ഇവരുടെ നിഗമനങ്ങൾ കമ്പനിയുടെ വളർച്ചയ്ക്ക് നിർണ്ണായകമായ പങ്ക് വഹിക്കുന്നു.ഈ ജോലി ചെയ്യാൻ സൂക്ഷ്മമായ നിരീക്ഷണപാടവം ആവശ്യമാണ്.

8 – ക്യൂ നിൽക്കുന്ന ജോലി

ക്യൂ നിൽക്കാൻ ഒട്ടുമിഷ്ടമില്ലാത്തവരുടെ നാടായ കേരളത്തിൽ ഈ ജോലിക്ക് വൻ സാധ്യതകളുണ്ട്. പാശ്ചാത്യ നാടുകളിൽ ഇതൊരു ഉപജീവനമാർഗ്ഗമായി ചെയ്യുന്നവരുണ്ട്. ചിലപ്പോൾ 20 മണിക്കൂർ വരെ ക്യൂ നിൽക്കേണ്ടി വന്നേക്കാം. വളരെയധികം മടുപ്പുളവാക്കുന്നൊരു ജോലിയാണിതെങ്കിലും ധാരാളം പണം സമ്പാദിക്കാനാകും.

7 – വാട്ടർ സ്ലൈഡ് പരിശോധകൻ

വാട്ടർ തീം പാർക്കുകളിലെ വാട്ടർ സ്ലൈഡറുകളിലൂടെ നിരങ്ങിയിറങ്ങാൻ നിങ്ങൾക്ക് പണം കൊടുത്ത് ടിക്കറ്റെടുക്കണമെങ്കിൽ, ഓരോ പ്രാവശ്യവും അതിലൂടെ നിരങ്ങിയിറങ്ങുന്നതിന് ശമ്പളം വാങ്ങിക്കുന്നവരെപ്പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ്? അതെ അങ്ങനെ കുറച്ചുപേർ ഉണ്ട്.വാട്ടർ തീം പാർക്കുകളിലാണ് അവർ ജോലി ചെയ്യുന്നത്. ഇത്തരം വാട്ടർ സ്ലൈഡറുകളിലൂടെ പല പ്രാവശ്യം നിരങ്ങിയിറങ്ങി അതിന്റെ സുരക്ഷ പരിശോധിക്കുക, സ്ലൈഡറിൽ എത്ര വെള്ളം കെട്ടി നിൽക്കണെമെന്ന് നിർണ്ണയിക്കുക, എത്ര വേഗത്തിൽ പോകുന്നതാണ് ഉചിതമെന്ന് നിർണ്ണയിക്കുക തുടങ്ങിയ ജോലികളാണ് ഇവർ ചെയ്യുന്നത്.

6 – മെത്ത പരിശോധകൻ

മെത്ത കമ്പനികൾക്കും 5 സ്റ്റാർ ഹോട്ടലുകൾക്കും വേണ്ടി മെത്ത പരിശോധിക്കുന്നത് ഇവരാണ്. വെറുതെ കിടന്നുറങ്ങുന്നതിന് ശമ്പളമോ? അതെ, ഇതിലും നല്ല ജോലി സ്വപ്നങ്ങളിൽ മാത്രം. പക്ഷെ ഇത് സ്വപ്നം കാണുന്ന പോലെ അത്രയെളുപ്പമല്ല.

ഒരു മികച്ച പരിശോധകൻ മെത്തയ്ക്ക് കുഴിവുണ്ടോ, ചെരിവുണ്ടോ, അഗ്രങ്ങൾക്ക് ഘനമുണ്ടോയെന്നൊക്കെ അറിയാൻ വിവിധ രീതികളിൽ കിടന്ന് പരിശോധിക്കാൻ പഠിച്ചിരിക്കണം. ചുരുക്കത്തിൽ ഉറക്കത്തിലും ഉണർന്നിരുന്ന് നിരീക്ഷിക്കാൻ പഠിക്കണം.

 

5 – ശരീര ഭാഗങ്ങൾക്ക് വേണ്ടിയുള്ള മോഡൽ

നിങ്ങൾക്ക് ആകർഷകമായ കയ്യോ കാലൊയൊക്കെ ഉണ്ടെങ്കിൽ നിങ്ങളെ ധാരാളം മോഡലിംഗ് അവസരങ്ങൾ കാത്തിരിക്കുന്നു. വായിച്ചത് ശരിയാണ്. പരസ്യചിത്രങ്ങൾക്കായി നിങ്ങളുടെ കയ്യുടെയോ കാലിന്റെയോ മാത്രം ചിത്രങ്ങൾ ആവശ്യമുള്ള കമ്പനികളുണ്ട്. ഇനി അത്ര ഭംഗിയില്ല, അൽപ്പം വൃത്തികേടുണ്ടെങ്കിലോ? അതിനും വിപണിയിൽ നല്ല സാധ്യതകളുണ്ട്. പരസ്യചിത്രത്തിനായി അത്തരം അംഗങ്ങളുടെ ചിത്രങ്ങൾ തേടി നടക്കുന്ന ഉൽപ്പന്നങ്ങളും വിപണിയിലുണ്ട്.

4 – മണ്ണിരയെ പിടിക്കുന്ന ജോലി

മണ്ണിൽ സമയം ചിലവഴിക്കാനിഷ്ടപ്പെടുന്ന വ്യക്തിയാണെങ്കിൽ ഈ ജോലി നിങ്ങളിഷ്ടപ്പെടും.പുഴകളിലും തോടുകളിലും മീൻപിടിക്കാൻ പോകുന്നവർക്ക് മണ്ണിരയുടെ ആവശ്യമുണ്ട്. ഇവർക്ക് മണ്ണിരയെത്തിച്ച് കൊടുക്കലാണ് ഇവരുടെ പണി.

3 – സാഹസിക സ്റ്റണ്ടുകൾ പരിശോധിക്കുന്ന ജോലി

എക്സ് ഫാക്ടർ, ഫിയർ ഫാക്ടർ തുടങ്ങിയ അന്താരാഷ്ട്ര സാഹസികഷോകളിൽ കാണിക്കുന്ന സ്റ്റണ്ടുകൾ നിങ്ങൾക്ക് ഒരേ സമയം ഭീതിയും ഉത്സാഹവും നിറയ്ക്കുന്നതായിരിക്കാം. ജീവനോടെയുള്ള വണ്ടുകളെ ഭക്ഷിക്കുക തുടങ്ങിയ ചലഞ്ചുകൾ മത്സരാർത്ഥിക്ക് കൊടുക്കുന്നതിന് മുൻപ് സ്റ്റണ്ട് പരിശോധകരെക്കൊണ്ട് ഇത്തരം സാഹസങ്ങൾ ചെയ്യിപ്പിച്ച് ചലഞ്ചിന്‌ അപകടമൊന്നുമില്ലെന്ന് ഉറപ്പ് വരുത്തും. ഈ അപകടം നിറഞ്ഞ ജോലി ചെയ്യുന്നവർക്ക്‌ വലിയൊരു തുകയാണ് ശമ്പളമായി നൽകുന്നത്.

2 – നഗ്ന മോഡൽ

നഗ്ന മേനി പ്രദർശിപ്പിക്കുന്നത് സദാചാരവിരുദ്ധമായാണ് കാണുന്നത്. എന്നാൽ ഇവർ ചിത്രകലാകാരന്മാർക്കുള്ള മോഡലാകാൻ വേണ്ടിയാണ് ഇവർ നഗ്ന മേനി പ്രദർശിപ്പിക്കുന്നത്. ഫോട്ടോഗ്രാഫർമാരുടെ മുന്നിൽ പോസ് ചെയ്യുന്ന പോലെ അത്രയെളുപ്പമല്ലിത്. മണിക്കൂറോളം അനങ്ങാതെ കലാകാരന്മാരുടെ മുൻപിൽ അനങ്ങാതെയിരിക്കേണ്ടി വരും.

1 – കക്ഷം മണത്ത് നോക്കുന്നവർ

എന്തൊരു വൃത്തികെട്ട ജോലിയാണിത്…ഈ ജോലിയൊക്കെ ചെയ്യുന്നത് അൽപ്പം പോലും ആത്മാഭിമാനമില്ലാത്തവരാണ് എന്നൊക്കെ ചിന്തിക്കാൻ വരട്ടെ. ഡിയോഡ്രന്റ് കമ്പനികളിലാണ് ഇത്തരം ജോലികൾ കണ്ടുവരുന്നത്.

ഉഷ്ണമുള്ള മുറികൾക്കുള്ളിലും പുറത്തുമൊക്കെയായി മണിക്കൂറിൽ അറുപതോളം പേരുടെ കക്ഷം ഇവർക്ക് മണത്ത് നോക്കേണ്ടി വരുന്നുണ്ട്. അവരുടെ നിഗമനങ്ങളാണ് ലോകമൊട്ടാകെയുള്ള മനുഷ്യർ വാസനയ്ക്കായി ഉപയോഗിക്കുന്ന മികച്ച ഡിയോഡ്രന്റുകൾ.

എന്നെ ബലാൽസംഗം ചെയ്യാൻ എന്റെ സൈസ് വരെ ചോദിക്കാൻ അവനു മടിയുണ്ടായില്ല;ഇരുപത് വയസ്സുകാരന്‍ അയച്ച മെസ്സേജിനെ കുറിച്ച് നടി പാർവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പ്രത്യാഘാതങ്ങളെക്കുറിച്ച് ഭയക്കാതെ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ മുന്നോട്ട് വന്നു എന്നതാണ് നടി പാര്‍വ്വതിക്ക് കയ്യടികള്‍ നേടിക്കൊടുക്കുന്നത്. എല്ലാ അതിരുകളും കടന്ന് ഫാന്‍സ് ആക്രമിച്ചിട്ടു പാര്‍വ്വതി ഇപ്പോഴും പറയാനുള്ളത് പറയുക തന്നെ ചെയ്യുന്നു.

ഇക്കണോമിക്‌സ് ടൈംസ് പ്രസിദ്ധീകരിച്ച പാര്‍വ്വതിയുടെ പുതിയ അഭിമുഖവും ഫാന്‍സിന് തെറിവിളിക്ക് വകുപ്പുണ്ടാക്കി നല്‍കുന്നതാണ്. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വ്വതി വിവാദ പരാമര്‍ശനം നടത്തിയത്.

ഇതേതുടർന്ന് താന്‍ നേരിട്ട സൈബര്‍ ആക്രമണത്തെക്കുറിച്ച് പാര്‍വ്വതി പറയുന്നത് ഇതാണ്: അതിഭീകരമായ മെസ്സേജുകളാണ് സോഷ്യല്‍ മീഡിയ വഴി തനിക്ക് ലഭിച്ച് കൊണ്ടിരുന്നത്.

ഒരു ഇരുപത് വയസ്സുകാരന്‍ അയച്ച മെസ്സേജ് തന്നെ എങ്ങനെ ബലാത്സംഗം ചെയ്യും എന്ന് വിശദീകരിക്കുന്നതായിരുന്നു. പീഡിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിന് വേണ്ടി തന്റെ സൈസ് പോലും ചോദിക്കാന്‍ അവന് മടിക്കുകയുണ്ടായില്ല. അവനെപ്പോലെയുള്ള എത്ര യുവാക്കള്‍ നമുക്ക് ചുറ്റുമുണ്ടാകും. ഈ ചെയ്യുന്നത് ശരിയാണെന്ന് കരുതുന്നവര്‍.

സ്വന്തം അധ്വാനത്തിന്റെയും ആത്മബലത്തിന്റെയും അടിസ്ഥാനത്തിലാണ് താന്‍ സിനിമയില്‍ ഇവിടം വരെ എത്തിയത്. താന്‍ ഇനിയും സിനിമയില്‍ തന്നെ ഉണ്ടാവും. തടസ്സങ്ങളുണ്ടായേക്കാം. എന്നാല്‍ താന്‍ പിന്തിരിയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പാര്‍വ്വതി അഭിമുഖത്തില്‍ വ്യക്തമാക്കി.

കുറച്ച് നാള്‍ മിണ്ടാതിരിക്കാന്‍ പലരും ഉപദേശിച്ചു. അങ്ങനെ മിണ്ടാതിരുന്ന് ലഭിക്കുന്ന അവസരങ്ങള്‍ വേണ്ട എന്നതായിരുന്നു തന്റെ നിലപാട്. സിനിമയില്‍ അവസരം ലഭിച്ചില്ല എങ്കില്‍ താന്‍ തന്നെ സിനിമ സംവിധാനം ചെയ്യുകയോ നിര്‍മ്മിക്കുകയോ ചെയ്യുമെന്നും പാര്‍വ്വതി പറഞ്ഞു.

പലരും തന്നോട് മമ്മൂട്ടിയോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടുവെന്നും പാര്‍വ്വതി പറയുന്നു. മാപ്പ് പറയുന്നതിനെക്കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും സാധ്യമല്ല. സിനിമ തന്നെ സംബന്ധിച്ച് വളരെ പ്രാധാന്യം ഉള്ളതാണ്. സിനിമയില്‍ നിന്നും താന്‍ ഏറെ ധൈര്യം നേടിയെടുത്തിട്ടുണ്ട്.

രാഷ്ട്രീയപരമായും സാമൂഹ്യപരമായും വളരെ സ്വാധീനമുണ്ട് സിനിമയ്ക്ക്. തന്റെ സിനിമ ജനങ്ങളിലേക്ക് എത്തുമ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പിന്തുണയ്ക്കുന്നു. അക്കാര്യത്തില്‍ തനിക്ക് നന്ദിയുണ്ട്. അതല്ലാതെ താനെന്ന വ്യക്തിയെ ജനങ്ങള്‍ ഇഷ്ടപ്പെടുകയോ മഹത്വവല്‍ക്കരിക്കുകയോ ആഘോഷിക്കുകയോ ചെയ്യേണ്ടതില്ലെന്നും പാര്‍വ്വതി തുറന്നടിക്കുന്നു.

പ്രേക്ഷകരമായിട്ടുള്ള തന്റെ ബന്ധം നേര്‍വഴിക്കാണ്. നല്ല സിനിമ നല്‍കുക എന്നതാണ് തന്റെ ജോലി. തനിക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളിലെ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തിന് ജോലിയുമായി ബന്ധമില്ല.

കലാകാരി എന്ന നിലയിലും പൗരന്‍ എന്ന നിലയിലും അതിന് തനിക്ക് അവകാശമുള്ളതാണ്. ചിലര്‍ പറയുകയുണ്ടായി തനിക്കെതിരെ മലയാള സിനിമയില്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട് എന്നും ഇനി സിനിമയില്‍ അവസരം ലഭിക്കില്ല എന്നും. എന്നാല്‍ താന്‍ മറ്റെവിടേക്കും പോകാനുദ്ദേശിക്കുന്നില്ല. 12 വര്‍ഷമായി ജോലി ചെയ്യുന്ന ഇടത്ത് മറ്റാരെപ്പോലെയും തനിക്കും അവകാശങ്ങളുണ്ട്. പാർവതി പറയുന്നു.

ജാഗ്രത !! കേരളത്തില്‍ മോഷ്ടാക്കള്‍ പിടിമുറുക്കുന്നു

കഴിഞ്ഞ കുറച്ച് നാളുകള്‍ ആയി നമ്മുടെ നാട്ടില്‍ വന്‍ കവര്‍ച്ചകള്‍ നടക്കുന്ന വാര്‍ത്തകള്‍ കേട്ടിരിക്കുമല്ലോ.അന്യദേശക്കാരായവരാണ് ഇത്തരം വന്‍ കവര്‍ച്ചകള്‍ക്ക് പുറകില്‍.പണ്ടുകാലത്ത് മോഷണം എന്നത് സ്വര്‍ണ്ണമോ പണമോ മാത്രം മോഷ്ടിക്കുന്നതില്‍ ഒതുങ്ങിയിരുന്നു എങ്കില്‍ ഇന്നത് മോഷണമെന്നതില്‍ നിന്നും ബലാത്സംഗം, കൊലപാതകം എന്നിവയില്‍ വരെ എത്തിനില്‍ക്കുന്നു.

ഇന്നത്തെ മോഷ്ടാക്കള്‍ക്ക് യാതൊരു ദയയുമില്ല.കൂട്ടത്തോടെ വന്നു വീടിന്റെ വാതില്‍ അടിച്ച് തകര്‍ത്ത് അകത്ത് കടക്കുന്ന രീതിവരെ ആയിക്കഴിഞ്ഞു.വീട്ടിലുള്ളവരെ മാരകമായ് പരുക്കേല്‍പ്പിക്കുന്നതും ഇക്കൂട്ടരുടെ രീതിയാണു.അതിനാല്‍ ചില മുന്‍‌കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കും.

ആദ്യം ശ്രദ്ധിക്കേണ്ടത് വീടിന്റെ പുറത്ത് പരിസരത്ത് കോടാലി വാക്കത്തി എന്നിവ ഒന്നും സൂക്ഷിക്കരുത് എന്നതാണു.പലപ്പോഴും മരം വെട്ടിയതിനും തേങ്ങ പൊളിച്ചതിനും ശേഷം ഇതൊക്കെ അലസമായ് ഇടുന്നവരാണു നമ്മള്‍.മോഷ്ടാക്കള്‍ക്ക് അതു എളുപ്പമാകും.

പിന്‍ വാതില്‍ തകര്‍ത്താണു കൂടുതല്‍ മോഷ്ടാക്കളും അകത്ത് കടക്കുന്നത്.അവര്‍ക്ക് പണി എളുപ്പമാക്കാന്‍ ഇത്തരം ഉപകരണങ്ങള്‍,കമ്പി കഷണങ്ങള്‍ എന്നിവ ഒന്നും തന്നെ പുറത്തിടാതിരിക്കുക.

വീടിനു പുറത്ത് ഏണി ചാരി വയ്ക്കുന്നത് ഒഴിവാക്കുക.

ബാത്ത് റൂമിന്റെ വെന്റിലേറ്റര്‍ രാത്രികാലങ്ങളില്‍ അടച്ചിടാന്‍ ശ്രദ്ധിക്കുക

പിന്‍ വാതിലിന്റെ പുറകില്‍ മെറ്റല്‍ ബാര്‍കൊണ്ട് ഒരു ക്രോസ് ലോക്കിങ്ങ് ഉണ്ടാക്കാന്‍ ശ്രമിക്കുക.
വീടിന്റെ നാലു വശവും വാട്സ് വളരെ കുറഞ്ഞ എല്‍ ഇ ഡി ലൈറ്റുകള്‍ തെളിയിച്ചിടാന്‍ ശ്രദ്ധിക്കുക.

വീട്ടില്‍ വരുന്ന പിച്ചക്കാര്‍ക്ക് പണം ഒരിക്കലും നല്‍കാതിരിക്കുക.

ഇന്നത്തെ സ്ത്രീകള്‍ മുക്കുപണ്ടം ആഭരണങ്ങള്‍ ഉപയോഗിച്ചാല്‍ പോലും അത് വളരെ വലിയ തരത്തിലുള്ളവ ഉപയോഗിക്കുന്നവരാണു.ആഭരണങ്ങള്‍ മുക്കുപണ്ടമായാലും സ്വര്‍ണ്ണമായാലും വളരെ വലിയ രീതിയിലുള്ളത് പ്രദര്‍ശിപ്പിക്കാതിരിക്കുക,മോഷ്ടാക്കള്‍ ആകൃഷ്ടരാവാന്‍ അതൊരു കാരണ​‍മാകും.

വലിയ വീട്ടിലെ സ്ത്രീ അണിഞ്ഞിരിക്കുന്നത് മുക്കുപണ്ടമായാലും മോഷ്ടാവിനത് പെട്ടന്ന് മനസ്സിലാവണമെന്നില്ല.

വീടിന്റെ പരിസരത്ത് പതിവില്ലാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതോ ആളുകള്‍ സംസാരിച്ച് നില്‍ക്കുന്നതോ ഒക്കെ കണ്ടാല്‍ ഒന്നു ശ്രദ്ധിച്ചേക്കുക.

വീട് പൂട്ടി പുറത്ത് പോകുന്നവര്‍ അത് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കുക.താക്കോല്‍ വീട്ടിലുള്ളവര്‍ക്ക് നമ്മള്‍ വരാന്‍ വൈകിയാലും എടുക്കാനായ് ജനലിന്റെ സൈഡിലും വെന്റിലേറ്ററിലും പൂച്ചട്ടിയിലും ഒക്കെ ഒളിച്ച് വയ്ക്കുന്ന പ്രവണത ഒഴിവാക്കുക.

സ്വര്‍ണ്ണം,പണം എന്നിവ ആവശ്യത്തിലും അധികം വീട്ടില്‍ സൂക്ഷിക്കാതിരിക്കുക.കള്ളന്‍ കയറിയാല്‍ ശ്രദ്ധിക്കുന്ന ഭാഗങ്ങള്‍ അല്ലാതെ ഏറ്റവും തുറന്ന സ്ഥലത്ത് പണം സൂക്ഷിക്കുന്നതാണു ഉചിതം.

വീട്ടില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ അവരോട് വീട്ടില്‍ പണം ഇല്ല എന്നു തന്നെ ബോധ്യപ്പെടുത്തി വേണം പണം സൂക്ഷിക്കാന്‍.കാരണം കള്ളന്‍ കയറിയാല്‍ കുട്ടികളെ ഭീഷണിപ്പെടുത്തി എവിടെയാണു നമ്മള്‍ പണം സൂക്ഷിക്കുന്നതെന്നു വളരെ വേഗം അറിയാന്‍ സാധിക്കും.

വീട് പൂട്ടുന്നത് കൂടാതെ ബെഡ് റൂം.മറ്റു റൂമുകള്‍ എല്ലാം മറക്കാതെ ലോക്ക് ചെയ്യണം.

വാതിലിനടുത്ത് ചേര്‍ത്തോ ഹാന്റിലുകള്‍ക്ക് മുകളിലോ ഒക്കെ സ്റ്റീല്‍ പാത്രങ്ങള്‍ വയ്ക്കുക.വാതില്‍ തുറക്കാന്‍ ശ്രമിച്ചാല്‍ അവ താഴെ വീഴുംബോ നമുക്ക് ശബ്ദം കേള്‍ക്കാന്‍ ആകും.

എപ്പോഴും അയല്‍ക്കാരുമായ് നല്ല ബന്ധം സൂക്ഷിക്കുക.അവരുടെ കോണ്ടാക്റ്റ് നംബര്‍ വാങ്ങി സൂക്ഷിക്കുക. ഒരു കാരണവശാലും ആളനക്കം കേട്ടു എന്നു കരുതി ഒറ്റയ്ക്ക് പുറത്തിറങ്ങരുത്.അപ്പുറത്തെ വീട്ടില്‍ ഉള്ളവരെ കൂടി അറിയിച്ച ശേഷം പുറത്തിറങ്ങുക.

കോളിങ്ങ് ബെല്‍ മുഴങ്ങിയാല്‍ ഉടനെ വാതില്‍ തുറക്കരുത്.ജനലിലൂടേയോ മറ്റോ വന്നിരിക്കുന്നത് ആരെന്നു നോക്കിയ ശേഷം മാത്രം വാതില്‍ തുറക്കുക.

ജനലിന്മേല്‍ അയ(ഴ) ( തുണി ഉണക്കാന്‍ ) കെട്ടുന്നത് ഒഴിവാക്കുക.അത്തരം ജനലുകള്‍ ,മുകള്‍ നിലയിലെ വാതില്‍ എന്നിവ എപ്പോഴും ലോക്ക് ചെയ്തിട്ടുണ്ട് എന്നുറപ്പാക്കുക.

പാല്‍,പത്രം എന്നിവ നമ്മള്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ അന്നേ ദിവസം ഇടരുതെന്നു വിതരണക്കാരോട് പറയുക.വീടിനു മുന്നില്‍ പത്രവും,പാലും ഒക്കെ കാണുന്നത് നമ്മള്‍ വീട്ടില്‍ ഇല്ല എന്ന സൂചനകള്‍ ആണു.

വീട്ടില്‍ ആരും ഇല്ലാത്ത സമയങ്ങളില്‍ രാത്രി ആകുംബോള്‍ ലൈറ്റ് തെളിയിക്കാന്‍ അയല്‍ക്കാരെ ഏല്‍പ്പിക്കുക. അല്ലെങ്കില്‍ ടൈമര്‍ സ്വിച്ചുകള്‍ ( ഞാന്‍ മുന്‍പ് പരിചയപ്പെടുത്തിയിട്ടുണ്ട് ( രതീഷ് ആര്‍ മേനോന്‍ എന്ന എന്റെ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ആ വീഡിയോകള്‍ ഉണ്ട് Ratheesh R Menon) ഉപയോഗിക്കുക.

പകലും ലൈറ്റുകള്‍ തെളിഞ്ഞു കിടന്നാല്‍ നമ്മള്‍ വീട്ടില്‍ ഇല്ല എന്ന സൂചനയായ് കള്ളനു അത് സഹായകരമാകും.

ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് കട്ടിലിന്റെ അടിയിലും മറ്റും ആരും ഇല്ല എന്നു ഉറപ്പാക്കുക.പലപ്പോഴും കള്ളന്മാര്‍ നേരത്തേ തന്നെ നാം അറിയാതെ വീട്ടില്‍ കേറിപറ്റാറുണ്ട്.

വീട്ടില്‍ വില്‍പ്പനയ്ക്കെന്നു പറഞ്ഞു വരുന്നവരുമായ് അധികം സംസാരിക്കാതെയിരിക്കാനും അവരെ വീടിനു പുറത്ത് മാത്രം നിര്‍ത്താനും ശ്രദ്ധിക്കുക.അതുപോലെ കൈകുഞ്ഞുമായ് വന്നു ഭിക്ഷ ചോദിക്കുന്ന സ്ത്രീകളെയും ശ്രദ്ധിക്കുക.പലപ്പോഴും അവര്‍ മോഷ്ടാക്കളുടെ ആജ്ഞാനുവര്‍ത്തികള്‍ ആണു.

ഫോണ്‍,കേബിള്‍ സര്‍വീസ് എന്നൊക്കെ പറഞ്ഞു വരുന്നവര്‍ അവര്‍ അംഗീകൃത ഏജന്റിന്റെ ആള്‍ക്കാര്‍ ആണെന്നു തന്നെ ഓഫീസില്‍ വിളിച്ച് അന്വേഷിച്ച ശേഷം മാത്രം വീട്ടില്‍ കയറ്റുക.

രാത്രി കാലങ്ങളില്‍ വീടിനു പുറത്ത് പൈപ്പിലെ വെള്ളം പോകുന്ന ശബ്ദമോ കുട്ടിയുടേയോ സ്ത്രീയുടേയോ കരച്ചില്‍ കേട്ടു എന്നു കരുതി ഉടനെ വാതില്‍ തുറക്കാതിരിക്കുക.ഇതെല്ലാം നമ്മളെ വീടിനു പുറത്തെത്തിക്കാന്‍ കള്ളനു സഹായകരമാകും എന്നതിനാല്‍ അവരത് കൃത്രിമമായ് ഉണ്ടാക്കിയേക്കാം എന്നത് ശ്രദ്ധിക്കുക.

വീട്ടില്‍ ആക്രി പെറുക്കാന്‍ എന്ന രീതിയില്‍ വരുന്നവരെ പരിസരത്തൊന്നും അടുപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.പരിസര വീക്ഷ്ണത്തിനു വരുന്ന മോഷ്ടാക്കള്‍ കൂടുതലും ആ രീതിയാണു അവലംബിക്കുന്നത്.

കടപ്പാട്: RatheeshRMenon

Powered by WPeMatico

മീനിലെ മായം ഇ ചെറുപ്പക്കാരൻ കണ്ടെത്തിയ രീതി കണ്ടു നോക്കൂ .ഉറപ്പായി കാണണം

ചിലര്‍ മത്സ്യം വാങ്ങി മൂന്ന് ദിവസത്തോളം ഫ്രിഡ്ജില്‍വെച്ച് പാകം ചെയ്ത് കഴിക്കും. ഫ്രഷ് മീന്‍ ആയതുകൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലല്ലോയെന്ന ആത്മവിശ്വാസത്തോടെ. എന്നാല്‍ ഫ്രിഡ്ജില്‍ വയ്ക്കുന്ന ഈ മത്സ്യം മാര്‍ക്കറ്റില്‍ എത്ര ദിവസം പഴക്കംചെന്നതാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? 20 ദിവസം വരെ പഴക്കമുള്ള മീനുകള്‍ വില്‍പ്പനയ്ക്ക് വരാറുണ്ടെന്നുള്ള സത്യം നിങ്ങള്‍ മനസിലാക്കണം.ഇത്തരം മീനുകള്‍ നിങ്ങള്‍ പാകം ചെയ്യുമ്പോള്‍ മാരക രോഗങ്ങളും നിങ്ങള്‍ക്ക് പിടിപ്പെടാം. അത്തരം രോഗങ്ങള്‍ വരാതിരിക്കാന്‍ ഇനിയെങ്കിലും ശ്രദ്ധിക്കണം. ഫ്രഷ് മീനാണെന്ന് എങ്ങനെ മനസിലാകും. തിരിച്ചറിയാനുള്ള എളുപ്പ വഴികളാണ് ഇന്നിവിടെ പറയാന്‍ പോകുന്നത്. കാണുക ഷെയർ ചെയ്യുക

മനുഷ്യന്‍റെ വൃക്ക തകർക്കുന്ന ഇറച്ചി കച്ചവടം…!!!ഇതു വായിക്കാതെ പോകരുത്..!!

മലയാളികൾക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. മുൻപ് ഇറച്ചിക്ക് തൂക്കം കിട്ടാൻ വേണ്ടി കൊല്ലുന്നതിനു മുൻപ് കാരം കലക്കിയ കാടി കാളയെ കുടിപ്പിക്കും എന്ന് കേട്ടിട്ടുണ്ട്.ഇപ്പോൾ പുതിയ ടെക്നോളജി വന്നു. അതായതു കൊല്ലുന്നതിനു 3 – 4 ദിവസം മുൻപ് പോത്തിന് ഏതോ ഒരു കുത്തിവെയ്പ്പ് എടുക്കുന്നു,

അതോടു കൂടി പോത്തിന്‍റെ കിഡ്നി രണ്ടും നശിച്ചു പോകുന്നു. ശരീരത്തിലെ ജലാംശം പുറത്തു പോകാതെ പോത്ത് നീരു കൊണ്ട് വീർത്തു കഴിയുമ്പോൾ അതിനെ തലയ്ടിക്കച്ചു കൊല്ലുന്നു. ( അനക്കം തീര്‍ന്നു കഴിയുമ്പോൾ സാവകാശം തുകൽ ഉരിച്ചു മാറ്റിയതിനു ശേഷം മാത്രം അതിന്‍റെ കഴുത്ത് അറുത്തു മറ്റും).

ഇറച്ചിക്ക് വളരെയധികം തൂൂക്കവും കിട്ടും, വേവിച്ചു കഴിയുമ്പോൾ പരിധിക്ക് മേലെ വെള്ളം ഊറി വരുന്നുണ്ടെങ്കിൽ ഉറപ്പിക്കാം ഇത് നമ്മുടെയും വൃക്ക തകർക്കുന്ന ഇറച്ചി ആണെന്ന്. ഇതിന് പരിഹാരം സർക്കാർ ഉടമസ്ഥതയിലുള്ള സ്ലോട്ടര്‍ ഹൗസുകൾ സ്ഥാപിക്കുകയും കർക്കശ പരിശോധനയ്ക്കു ശേഷം മാത്രം കൊല്ലാൻ അനുവദിക്കുകയും വേണം.

ഒരു പക്ഷെ ഇതായിരിക്കും നാട്ടിൽ വൃക്കരോഗം കൂടാൻ കാരണം. പരമാവധി ഷയർ ചെയ്തു ജനത്തെ ബോധവാന്മാരാക്കുക.സുഹൃത്തുക്കളെ,കഴിയുമെങ്കിൽ ഈ സത്യം മറ്റുള്ളവരിലും എത്തിക്കുവാൻ സഹകരിക്കുക”

വീഡിയോ കാണാം

Powered by WPeMatico