കല്യാണം കഴിഞ്ഞ മകൾക്ക് ഒരു അമ്മകൊടുത്ത ചില ഉപദേശങ്ങള്‍ !

മകളെ, നിന്നോടിതൊക്കെ പറയണ്ടത് അത്യാവശ്യമൊന്നുമല്ല. അതെനിക്കറിയാം. കാരണം അത്ര സൂക്ഷ്മതയോടെയാണ് ഞങ്ങള്‍ നിന്നെ വളര്‍ത്തിയത്. നന്മയുള്ളവളായി നല്ല മര്യാദയുള്ളവളായി അനുസരിച്ചു ജീവിക്കുന്നവളായി, അച്ചടക്കമുള്ളവളായിത്തന്നെയാണ് ഞങ്ങള്‍ നിന്നെ വളര്‍ത്തിയത്.

എന്നിരുന്നാലും ഇനി ഞാന്‍ പറയുന്ന ചിലത് എന്റെ പൊന്നു മോളുടെ ജീവിതത്തിലുടനീളം ഒരു ഓര്‍മ്മപ്പെടുത്തലായി , ജീവിത വിജയത്തിനുതകുന്ന വാക്കുകളായി മാനസ്സില്‍ ഉണ്ടാകണം.

അവന്റെ മക്കളെയും അവന്റെ സ്വത്തിനെയും നീ സംരക്ഷിക്കണം.അവന്റെ സ്വത്ത്‌ സംരക്ഷിക്കുന്നതിലൂടെ നീ അവനെ അഭിനന്ദിക്കുകയാണ് ചെയ്യുന്നത്. നീയും അവന്റെ സ്വത്ത് തന്നെ, നിങ്ങള്‍ക്കുണ്ടാകുന്ന കുട്ടികളും. കുട്ടികളെ ശ്രദ്ധിക്കുക വഴി നീ അവിടെ പ്രകടിപ്പിക്കുന്നത് എല്ലാം കൈകാര്യം ചെയ്യാനുള്ള നിന്റെ കഴിവിനെയാണ്.

അവന്റെ രഹസ്യങ്ങള്‍ നീ വെളിപ്പെടുത്തരുത്.അവന്റെ ന്യായമായ കല്പനകള്‍ നീ അനുസരിക്കതിരിക്കുകയുമരുത്.അങ്ങനെ നീ ചെയ്‌താല്‍ അവനു നിന്നോടുള്ള വിശ്വാസത്തിന്‍ മങ്ങല്‍ വരും.

അവന്റെ രഹസ്യങ്ങള്‍ പുറത്തു പറയുകയും അവനെ അംഗീകരിക്കാതിരിക്കുകയും ചെയ്‌താല്‍ അവന്റെ അടുക്കല്‍ നിന്നും അതെ നിലപാട് തന്നെ നിനക്ക് മേലും ഉണ്ടായേക്കാം. അവന്റെ ഹൃദയത്തില്‍ നിന്നെക്കുറിച് വെറുപ്പ് വരും.

അവന്‍ ടെന്‍ഷനിലായിരിക്കുമ്പോള്‍ അവന്റെ മുന്‍പില്‍ അമിത സന്തോഷത്തോടെ നടക്കരുത്. അവന്‍ സന്തോഷത്തിലായിരിക്കുമ്പോള്‍ നീ അവന്റെ മുന്നില്‍ മുഖം വീര്‍പ്പിക്കുകയും അരുത്. അവന്റെ മനസ്സറിഞ്ഞു പ്രവൃത്തിക്കുക.

പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് എന്നപോലെത്തനെ സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് വേണ്ടിയും സൃഷ്ടിക്കപ്പെട്ടവരാണ്. നീ എന്ന മകളെ ഇതുവരെയും ജീവനും സ്വത്തും ഉപയോഗപ്പെടുത്തി വളര്ര്‍ത്തി സംരക്ഷിച്ചു ഇവിടെ വരെ എത്തിച്ചത് നിന്റെ പുന്നാര അച്ഛനാണ്. ഇനി നിന്റെ എല്ലാം എല്ലാം ആകുന്നതും ഒരു പുരുഷനായ നിന്റെ ഭര്‍ത്താവ് തന്നെ. അതുകൊണ്ട് പുരുഷനെ ആദരിക്കാന്‍ എന്റെ കുട്ടി ഒരിക്കലും മടി കാണിക്കരുത്.

എന്റെ പൊന്നു മകളെ,നീ ഓടിക്കളിച്ചു വളര്‍ന്ന വീട് വിട്ട് നീ പോകാന്‍ തയ്യാറാവുകയാണ്‌. നിന്നെ നീയാക്കിയ വീട് വിട്ട നീ പോവുകയാണ്.ഇതുവരെ പരിചയമില്ലാത്ത ഒരു വീട്ടിലേക്ക്‌.

അതും ഇതിനു മുന്‍പേ കൂടെ ജീവിച്ചു പരിചയിച്ചിട്ടില്ലാത്ത ഒരാളുടെ ഭാര്യയായി.അയാളുടെ ഭാര്യയാകുന്നതോടെ അദ്ദേഹത്തിനാണ് നിന്റെ മേല്‍ സര്‍വ അവകാശവും.നീ അവനു യാതൊരു കുറവും കൂടാതെ നോക്കണം. നിനക്ക് ഉപകരിച്ചേക്കാവുന്ന ചില കാര്യങ്ങള്‍ എന്റെ പൊന്നു മോളുടെ ചെവിയില്‍ ഞാന്‍ പറയട്ടെ.

അവന്റെ സാന്നിധ്യത്തില്‍ നീ സംതൃപ്തയായിരിക്കുക .അവന്‍ പറയുന്നത് വ്യക്തമായി കേള്‍ക്കുകയും ന്യായമായവ അതനുസരിക്കുകയും വേണം. അതില്‍ നീ തൃപ്തി കണ്ടെത്തുക. പരസ്പരം തൃപ്തിപ്പെടുത്തുമ്പോള്‍ ദൈവം നിങ്ങളില്‍ തൃപ്തനാകും.

വൃത്തിയായി അണിഞ്ഞൊരുങ്ങി സുന്ദരിയായി അവനു മുന്‍പില്‍ പ്രത്യക്ഷപ്പെടുക. നല്ല ഗന്ധവും നല്ല വസ്ത്രവും കാണാന്‍ ഭംഗിയും ഉള്ളപ്പോള്‍ അവന്‍ നിന്നില്‍ കൂടുതല്‍ അനുരക്തനാവും. ഇഷ്ടപ്പെടാത്തതോന്നും നിന്നില്‍ ഉണ്ടാവാന്‍ പാടില്ല. മാന്യനായ ഭര്‍ത്താവിന്റെ സ്നേഹം പിടിച്ചുപറ്റാന്‍ നിനക്ക് ഇത് വഴി കഴിയും.

നീ അവന് യഥാസമയം ഭക്ഷണം നല്‍കുകയും അവനെ സ്വസ്തതയോട് കൂടി ഉറങ്ങാന്‍ അനുവദിക്കുകയും വേണം.വിശപ്പെന്ന് പറയുന്നത് കത്തിക്കൊണ്ടിരിക്കുന്ന ഒന്നാണ്.അതിനെ വേഗം അണക്കണം.

അതുപോലെ ഉറക്കത്തില്‍ അവനെ ശല്യപ്പെടുത്തിയാല്‍ ഒരു പക്ഷെ അവന് ദേഷ്യം വന്നേക്കാം. ഭക്ഷണവും ഉറക്കവും ഏറെ കഷ്ടപ്പെട്ട് നമുക്ക് വേണ്ടി അധ്വാനിക്കുന്ന പുരുഷന്റെ അവകാശമാണ്. അതില്‍ അവനു അസ്വസ്ഥതകള്‍ ഉണ്ടാക്കിക്കൂട.

വീടും വീട്ടുകാരെയും വിട്ടു പ്രിയപ്പെട്ടവനൊപ്പം ജീവിതം ആരംഭിക്കുവാന്‍ പുറപ്പെടുന്ന ഓരോ സഹോദരിമാരും അറിഞ്ഞിരിക്കേണ്ട ചിലതാണ് മുകളില്‍ പറഞ്ഞത്.

മുന്നിലുള്ള നീണ്ടു കിടക്കുന്ന ജീവിതത്തെ, അതില്‍ ഉണ്ടാകുന്ന നിര്‍ണ്ണായക ഘട്ടങ്ങളെ എങ്ങനെ നേരിടണം കൈകാര്യം ചെയ്യണം എന്ന ആശങ്കകളും പേറിയാണ് ഓരോ പെണ്‍കുട്ടിയും ജീവിതം ആരംഭിക്കുന്നത്.

ഭര്‍ത്താവിന്റെ സന്തോഷത്തില്‍ മാത്രമാണ് തന്റെയും സന്തോഷം എന്ന് തിരിച്ചറിയുന്നിടത്താണ് അവളുടെ ജീവിത വിജയം. അതുകൊണ്ട് തന്നെ ഭര്‍ത്താവിനോടും അവന്റെ കുടുംബത്തോടും അവന്‍ നല്‍കുന്ന കുട്ടികളോടും സൌമ്യതയോടെ തൃപ്തിയോടെ മാത്രമേ പെരുമാറാന്‍ പാടുള്ളൂ.

എന്ന് വച്ചു പീഡനങ്ങള്‍ സഹിക്കാനല്ല, സ്വന്തം ഭര്‍ത്താവിന്റെ നന്മയെ അറിയുകയും അതിനെ പരിപോഷിപ്പിക്കുകയും അവനെ സന്തോഷിപ്പിക്കുകയും അവന്റെ സ്നേഹത്തില്‍ നിന്നും സന്തോഷം നേടുകയും ചെയ്യുക. നിനക്ക് നന്മ വരട്ടെ.

വണ്ണം കുറയാൻ തേൻ ഉരുപയോഗിച്ച സുഹൃത്തിന്റെ അനുഭവമാണിത് വായിക്കുക ഷെയർ ചെയ്യുക

കഴിഞ്ഞ ആഴ്ച ഉണ്ടായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഇത് പോസ്റ്റ്‌ ചെയ്യേണ്ടി വന്നത്.

എന്റെ ഒരു കൂട്ടുകാരി കഴിഞ്ഞ ദിവസം വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി.എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സ്ഥിതി വളരെ വഷളായിരുന്നു.ഉടന്‍ തന്നെ വെന്റലേറ്ററിലാക്കുകയാണ് ചെയ്തത്.അവളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഏകദേശം ഒരാഴ്ചയോളം വെന്റിലേറ്ററിന്‍റെ സഹായം വേണ്ടി വന്നു.എന്തായാലും ജീവന്‍ രക്ഷപെട്ടു.തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലേക്കു പോകുന്നു.

ഇനി കാര്യത്തിലേക്ക് വരാം.ഇവിടെ സംഭവിച്ചത് എന്താണെന്നു അറിയാമോ നമ്മള്‍ ഇന്ന് ജീവിക്കുന്ന ഈ ലോകത്തില്‍ മിക്കവാറും എല്ലാ സാധനങ്ങളിലും മായം കലര്‍ന്നിരിയ്ക്കുന്നു.

വണ്ണം കുറയ്ക്കുവാന്‍ വേണ്ടി നാട്ടില്‍ നിന്നും കുറച്ചു ചെറു തേന്‍ വാങ്ങി കഴിച്ചതാണ്. ദിവസവും രണ്ടു സ്പൂണ്‍ തേന്‍ വീതം ഒരു മാസത്തോളം കഴിച്ചു.ഒരു മാസം കൊണ്ട് പതിനെട്ടു കിലോ കുറയുകയും ചെയ്തു.യഥാര്‍ത്ഥത്തില്‍ ഇവിടെ വണ്ണം കുറഞ്ഞത്‌ പ്രമേഹം കൂടി ശരീരം ക്ഷീണിക്കുക ആയിരുന്നു.തേന്‍ കഴിച്ചു വണ്ണം കുറയ്ക്കുന്നതിന് ഒരു രീതിയുണ്ട്,ചൂടാറിയ വെള്ളത്തില്‍ നാരങ്ങ നീര് ചേര്‍ത്താണ് കഴിക്കേണ്ടത്‌.പക്ഷെ ഇവിടെ അതിനു പകരം ദിവസേന രണ്ടു ടേബിള്‍സ്പൂണ്‍ സ്പൂണ്‍ തേന്‍ വീതം കഴിച്ചപ്പോള്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടി അങ്ങനെ ശരീരം ക്ഷീണിക്കുകയായിരുന്നു.

25 വയസ്സ് മാത്രം പ്രായമുള്ള ആരോഗ്യവതിയായ യുവതി ആണ്. ആശുപത്രിയില്‍ പരിശോധനയില്‍ വ്യക്തമായത് അവളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 800 mg/dl ആയി എന്നാണ്.ഡയബറ്റിക് കീറ്റോ അസിഡോസിസ് (DKA) എന്നാണ് കണ്ടുപിടിച്ചത്.സാധാരണയായി നമ്മുടെ ശരീരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് 80 –120 mg/dl ആണ്.ദിവസങ്ങളോളം ഇരുപത്തിനാല് മണിക്കൂറും ഇന്‍സുലിന്‍ ഡ്രിപ്പ് ഇട്ടാണ് ആ കുട്ടിയുടെ ജീവന്‍ രക്ഷപെടുത്തിയത്.

എനിക്ക് നിങ്ങളോട് പറയാനുള്ളതു പ്രധാനമായും രണ്ടു കാര്യങ്ങളാണ്.അതിലൊന്ന് തേന്‍ അധികമായി കഴിച്ചാല്‍ ഡയബറ്റിസ് ഉണ്ടാകും,പ്രത്യേകിച്ച് നിങ്ങള്‍ക്ക് ഏതെങ്കിലും രീതിയില്‍ അതിനു സാധ്യതയുള്ള വസ്തുതകള്‍ ഉണ്ടെങ്കില്‍. ഇന്ന് പലരും പഞ്ചസാര ഒഴിവാക്കി തേന്‍ ഉപയോഗിയ്ക്കാറുണ്ട്.അത് പോലെ അധികമാര്‍ക്കും അറിവില്ലാത്ത ഒരു കാര്യമാണ് പഞ്ചസാരയില്‍ ഉള്ളതിനേക്കാള്‍ മധുരം തേനില്‍ കൂടുതലാണ് എന്നുള്ളത് .അതിലുപരി ഇന്ന് മാര്‍ക്കറ്റില്‍ കിട്ടുന്ന തേന്‍ കൂടുതലും പഞ്ചസാര കലക്കി ചേര്‍ത്തു ഉണ്ടാക്കുന്നത്‌ ആയിരിക്കാം അതുകൊണ്ട് ശുദ്ധമായ തേന്‍ ആണെന്ന് ഉറപ്പാക്കിയിട്ടു ഉപയോഗിയ്ക്കുന്നതാണ് നല്ലത്.മായം കലര്‍ന്ന തേന്‍ ആണെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ വേറെയും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഇവിടെ ആ കുട്ടിയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയത് തേന്‍ കഴിച്ചത് കൊണ്ട് മാത്രം ആയിരിയ്ക്കില്ല,മാതാപിതാക്കള്‍ക്ക് ഡയബറ്റിസ് ഉണ്ടാകാം,അല്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നേരിയ തോതില്‍ കൂടുതല്‍ ആയിരുന്നിരിയ്ക്കാം.അതുകൊണ്ട് തന്നെ അമിതമായ അളവില്‍ തേന്‍ ശരീരത്തില്‍ ചെന്നപ്പോള്‍ ജീവന്‍ തന്നെ അപകടത്തിലാകുന്ന വിധത്തില്‍ പ്രമേഹം ഉണ്ടായി .എന്തായാലും ആ കുട്ടിയുടെ ജീവന്‍ രക്ഷപെട്ടതു തക്ക സമയത്ത് കണ്ടെത്തിയത് കൊണ്ട് മാത്രമാണ്.

ഇവിടെ ആ കുട്ടിയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയത് തേന്‍ കഴിച്ചത് കൊണ്ട് മാത്രം ആയിരിയ്ക്കില്ല,മാതാപിതാക്കള്‍ക്ക് ഡയബറ്റിസ് ഉണ്ടാകാം,അല്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നേരിയ തോതില്‍ കൂടുതല്‍ ആയിരുന്നിരിയ്ക്കാം.അതുകൊണ്ട് തന്നെ അമിതമായ അളവില്‍ തേന്‍ ശരീരത്തില്‍ ചെന്നപ്പോള്‍ ജീവന്‍ തന്നെ അപകടത്തിലാകുന്ന വിധത്തില്‍ പ്രമേഹം ഉണ്ടായി .എന്തായാലും ആ കുട്ടിയുടെ ജീവന്‍ രക്ഷപെട്ടതു തക്ക സമയത്ത് കണ്ടെത്തിയത് കൊണ്ട് മാത്രമാണ്.

ഇത് നിങ്ങള്‍ ഷെയര്‍ ചെയ്യുക.ഇതേ പോലെ ഉള്ള അബദ്ധങ്ങള്‍ ഇനിയും ആരും കാണിക്കാതെ ഇരിക്കട്ടെ. ഓരോ ജീവനും വിലപ്പെട്ടതാണ്‌.

കടപ്പാട് :ഉപ്പുമാങ്ങ

Powered by WPeMatico

സോഷ്യല്‍ മീഡിയ രണ്ട് ദിവസ്സം വില്ലനായി ചിത്രീകരിച്ച പോത്തന്‍കോട് എസ് ഐ അശ്വനികുമാര്‍ ഇപ്പോള്‍ സൂപ്പര്‍ഹീറോ

രണ്ട് ദിവസ്സം വില്ലനായി സോഷ്യല്‍ മീഡിയചിത്രീകരിച്ച പോത്തന്‍കോട് എസ് ഐ അശ്വനികുമാര്‍ ഇപ്പോള്‍ സൂപ്പര്‍ഹീറോ.

കഴിഞ്ഞ രണ്ട് ദിവസ്സമായി സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരുവീഡിയോയിലൂടെ വില്ലന്‍ പരിവേഷം ചര്‍ത്തപ്പെട്ട പോത്തന്‍കോട് എസ് ഐ അശ്വനികുമാറിന്റെ പ്രവ്യത്തി ഒടുവില്‍ ശ്ലാഘിക്കപ്പെടുന്നു.

സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വീഡിയോയുടെ സത്യാവസ്ഥ പുറത്ത് വന്നതോടെയാണ് എസ് ഐ ഹീറോയായിമാറിയിരിക്കുന്നത്.

കഴക്കുട്ടം കുറവല്ല കോളനിയിലെ പോലീസ് ‘അതിക്രമത്തിന്റെ’ വീഡിയോ എന്ന പേരിലാണ ഒരു വീഡിയോ പ്രചരിച്ചത്.ഇതില്‍ ഒരു യുവാവിനോട് എസ് ഐ പരുഷമായി പെരുമാറുന്നതാണ് ദ്യശ്യങ്ങളിലുള്ളത്.

സംഭവത്തിന് പിന്നിലെ യാഥാര്‍ത്ഥമറിയാതെ പൊതുസമൂഹമാകെ ഈ എസ് ഐക്കെതിരെ തിരിയുകയായിരുന്നു. എന്നാല്‍ സര്‍വ്വീസില്‍ കുറഞ്ഞ കാലം കൊണ്ട് തന്നെ മികവ് തെളിയിച്ച ആളായാണ് എസ് ഐ അശ്വനികുമാര്‍ അറിയപ്പെടുന്നത്.

പോത്തന്‍കോട് പോലീസിനോട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഒരാഴ്ച മുമ്പ്ഒരു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു .കുറവല്ല കോളനിയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ട് വന്ന് സ്‌കൂളുകളില്‍ പോകാന്‍ അനുവദിക്കാതെ,സമാന്തര വിദ്യാഭ്യാസം നല്‍കി ക്യാമ്പ് സംഘടിപ്പിക്കുന്നുവെന്നണ്ടോയെന്ന്.

കോളനിയില്‍ നിരന്തരം അപരിചിതര്‍ വന്ന് പോകുന്നു എന്ന പല പരാതികള്‍ വേറെയുംപോലീസിന് ലഭിച്ചിരുന്നുവത്രെ.ഏതാനും ് ദിവസം മുന്‍പ് ഇത് അന്വഷിച്ച് ചെന്നപ്പോള്‍ ഒരു സംഘം അപരിചിതര്‍ ഇവിടെ ഉണ്ടാകുകയും ഒരു കല്യാണത്തിന് കൊല്ലത്ത് നിന്നും വന്നവരാണ്ഇവര്‍ എന്ന മറുപടിനല്‍കുകയുമായി .

രണ്ട് ദിവസ്സം കഴിഞ്ഞ് അപരിചിതര്‍ വന്ന് പോകുന്നു എന്ന പരാതിയില്‍ വീണ്ടും പോലിസ് ചെന്നപ്പോഴും കൊല്ലത്ത് നിന്നുള്ളവര്‍ അവിടെ ഉണ്ടായിരുന്നു്.ഇത് തിരക്കിയ പോലീസിനെ അസഭ്യം പറഞ്ഞാണ് ഇവര്‍ തുരത്തിയത്.തുടര്‍ന്നാണ് എസ് ഐ സ്ഥലത്തെത്തുന്നത്. എസ് ഐയോടും മോശമായ പെരുമാറ്റമാണ് ഇവര്‍ നടത്തിയത്.

ഡി എച്ച് ആര്‍ എം പ്രവര്‍ത്തകരാണ് ഇവിടെ തമ്പടിച്ചിരുന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോട്ട്. തുടർന്നു പോലീസും കോളനി വാസികളും ഉന്തും തള്ളിലും കലാശിക്കുകയായിരുന്നു. തുടർന്നു ഇവരെ കാസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റുകയും തുടർന്നു സ്ഥലവാസികൾ തടയുകയും, ജീപ്പിനടിയില്‍ കയറി കിടക്കുകയും ചെയ്തു.

തുടര്‍ന്നു എസ്.ഐ യെയും സംഘത്തെയും തടഞ്ഞു വെയ്ക്കുകയും ചെയ്തു.മണിക്കൂറുകള്‍ക്ക് ശേഷം പോത്തന്‍കോട് സി.

ഐ എത്തിയതിനു ശേഷമാണ് ഇവരെ മോചിപ്പിച്ചത്.കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ പോലിസ് കേസെടുത്തു.നാട്ടുകാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് എത്തിയ എസ് ഐയെ വില്ലനായി ചിത്രീകരിച്ച് യഥാര്‍ത്ഥ്യ പ്രശ്‌നം തമസ്‌ക്കരിക്കപ്പെടുത്തുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ക്രമസമാധാനപാലനത്തില്‍ ക്രിത്യതപുലര്‍ത്തുന്ന എസ് ഐ അശ്വനികുമാറിനെ മോശക്കാരനാക്കും വിധം വീഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ നിക്ഷിപ്തതാല്‍പ്പര്യം ഉള്ളതായ ആരോപണം ശക്തമാണ്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയ അശ്വനികൂമാറിന്റെ പ്രവ്യത്തിയെ അഭിനന്ദിച്ച് രംഗത്ത് വന്നുകഴിഞ്ഞു.ക്രിമിനലുകളോട് മുഖം നോക്കാതെ നടപടിസ്വീകരിക്കുന്ന അശ്വനികുമാറിന് ഇപ്പോള്‍ പൊതുസമൂഹത്തിന്റെ കൂടുതല്‍ പിന്തുണ ലഭിക്കുകയാണ്‌

466 വര്‍ഷമായിട്ടും അഴുകാത്ത മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പൈതൃക കേന്ദ്രം

ചരിത്രത്തിനോടും സംസ്‌കാരത്തിനോടും നീതി പുലര്‍ത്തിയ സ്ഥലങ്ങളാണ് ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാറുള്ളത്. എന്നാല്‍ ഗോവയിലെ ഈ പൈതൃക കേന്ദ്രത്തിന് ചരിത്രത്തെയും സംസ്‌കാരത്തെയുംകാള്‍ കൂടുതലായി മറ്റുചില പ്രത്യേകതകളുമുണ്ട്.

ഭാരതത്തിന്റെ അപ്പസ്‌തോലനായി് ക്രൈസ്തവ വിശ്വാസികള്‍ ആദരിക്കുന്ന വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ മൃതദേഹമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. ഒരു മൃതദേഹത്തിനെന്താണ് ഇത്രവലിയ പ്രത്യേകത എന്നല്ലേ…

1552 ല്‍ മരിച്ച അദ്ദേഹത്തിന്റെ മൃതദേഹം ഇനിയും അഴുകിയിട്ടില്ല. ഗോവയിലെ യുനസ്‌കോ പൈതൃക കേന്ദ്രമായ ബോം ജീസസ് ബസലിക്കയിലാണ് ഈ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ബോം ജീസസ് ബസലിക്കയുടെ വിശേഷങ്ങളിലേക്ക്…

ബസലിക്ക ഓഫ് ബോം ജീസസ്
ബസലിക്ക ഓഫ് ബോം ജീസസ്- ഗോവയില്‍ ഉണ്ണിയേശുവിന്റെ പേരില്‍ സ്ഥിതി ചെയ്യുന്ന ഈ ദേവാലയം യുനസ്‌കോയുടെ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുള്ള ദേവാലയമാണ്. ഇന്ത്യയിലെ ആദ്യകാലത്തുള്ള ബസലിക്കകളില്‍ ഒന്നായ ഇതിന്റെ നിര്‍മ്മാണം 1954 ലാണ് ആരംഭിക്കുന്നത്.

പത്തുവര്‍ഷം നീണ്ട നിര്‍മ്മാണം
ഏകദേശം പത്തു വര്‍ഷത്തോളം നീണ്ടു നിന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് ദേവാലയം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുന്നത്. 1605 ല്‍ അന്നത്തെ ആര്‍ച്ച് ബിഷപ്പായിരുന്ന ഫാ. അലക്‌സിയോ ദേ മെനീസിസാണ് ദേവാലയം തുറന്നുകൊടുത്തത്.

ബറോക്ക് വാസ്തുശൈലി
ഇന്ത്യയില്‍ അധികമൊന്നും കാണുവാന്‍ സാധിക്കാത്ത ബറോക്ക് വാസ്തുശൈലിയിലാണ് ബസലിക്ക ഓഫ് ബോം ജീസസ് നിര്‍മ്മിച്ചിരിക്കുന്നത്.

വെളിച്ചത്തെയും നിഴലിനെയും പ്രത്യേകമായ രീതിയില്‍ ക്രമീകരിച്ച് നിര്‍മ്മിക്കുന്നതാണ് ബറോക്ക് വാസ്തുശൈലിയുടെ പ്രത്യേകത. പതിനാറാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ഇറ്റലിയിലാണ് ഈ ശൈലി രൂപം കൊള്ളുന്നത്.

ഗോവയിലെ പഴക്കംചെന്ന ദേവാലയം
ഏകദേശം നാനൂറിലധികം വര്‍ഷം പഴക്കമുള്ള ബോം ജീസസ് ബസലിക്ക ഗോവയിലെ പഴക്കം ചെന്ന ദേവാലയങ്ങളിലൊന്നാണ്. ഗോവയിലെ മാത്രമല്ല, ലോകത്തിലെ തന്നെ പഴക്കം ചെന്ന ദേവാലയങ്ങളിലൊന്നുകൂടിയാണിത്. പോര്‍ച്ചുഗീസ് ഭരണകാലത്താണ് ഇവിടെ ദേവാലയം നിര്‍മ്മിക്കുന്നത്. അക്കാലത്തെ അവിടുത്തെ ഏറ്റവും മനോഹരമായ നിര്‍മ്മിതികളില്‍ ഒന്നായിരുന്നുവത്രെ ഈ ദേവാലയം. ദേവാലയത്തിന്റെ തറയില്‍ അമൂല്യമായ കല്ലുകള്‍ പതിപ്പിച്ച മാര്‍ബിളുകളാണുള്ളത്.

കണ്ണുകള്‍ക്ക് വിരുന്ന്
ഏറെ മനോഹരമായി ബറോക്ക് വാസ്തുശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ദേവാലയം കണ്ണുകള്‍ക്ക് വിരുന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. വാസ്തു വിദഗ്ദരെയും ചരിത്രപ്രേമികളെയെും എല്ലാം ആകര്‍ഷിക്കുന്ന ഈ ദേവാലയം ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമായ ബറോക്ക് വാസ്തുശൈലിയിലാണുള്ളത്.

വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ മൃതശരീരം വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ 466 വര്‍ഷം പഴക്കമുള്ള മൃതശരീരം സൂക്ഷിച്ചിരിക്കുന്നത് ഈ ദേവാലയത്തിലാണ്. മരണത്തിന് കീഴടങ്ങിയിട്ട് 466 വര്‍ഷം ആയെങ്കിലും അഴുകാത്ത നിലയിലാണ് ഇതുള്ളത്. വിശ്വാസികള്‍ക്കിടയില്‍ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ദേവാലയം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

വിശുദ്ധ ഫ്രാന്‍സീസ് സേവ്യര്‍
ഭാരതത്തിലെ ക്രൈസ്ലവരെ സംബന്ധിച്ചെടുത്തോളം ഭാരതത്തിന്റെ വിശുദ്ധനായി അറിയപ്പെടുന്ന ആളാണ് വിശുദ്ധ ഫ്രാന്‍സീസ് സേവ്യര്‍. ക്രിസ്ത്യന്‍ മിഷനറിയായി ഭാരതത്തിലെത്തിയ അദ്ദേഹം ഏഷ്യയിലെ കുറേ രാജ്യങ്ങളില്‍ സുവിശേഷ പ്രഘോഷണവുമായി എത്തിയിട്ടുണ്ട്. 1552 ല്‍ ഗോവയില്‍ നിന്നും ചൈനയിലേക്കുള്ള യാത്രയ്ക്കിടെ പനിബാധിച്ച് മരിക്കുകയുമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മൃതദേഹം അവിടെ കടല്‍ത്തീരത്ത് സംസ്‌കരിക്കുകയും പിന്നാട് അത് പോര്‍ച്ചുഗീസുകാരുടെ അധീനതയല്‍ മലാക്കയിലെ വിശുദ്ധ പൗലോസിന്റെ ദേവാലയത്തില്‍ സംരക്ഷിക്കുകയും ചെയ്തു. പിന്നീട് ഇത് ഗോവയിലേക്ക് കൊണ്ടുവരികയും ബോം ജീസസ് ദേവാലയത്തില്‍ വണങ്ങുകയും ചെയ്യുന്നു

അഴുകാത്ത മൃതദേഹം
മരണത്തിന് ശേഷം 466 വര്‍ഷങ്ങള്‍ ആയെങ്കിലും ഇവിടെ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അഴുകിയിട്ടില്ല. ഒത്തിരിയധികം കേടുപാടുകളില്ലാതെ മൃതദേഹം ഇന്നും ഇന്നും അവിടെയുണ്ട്.

പത്തുവര്‍ഷത്തിലൊരിക്കല്‍ വണങ്ങാം
വിശ്വാസികള്‍ക്കായി പത്തു വര്‍ഷത്തിലൊരിക്കല്‍ മൃതദേഹം പരസ്യവണക്കത്തിനായി വയ്ക്കാറുണ്ട്. ഈ അവസരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തിച്ചേരുന്നത്.
ഗിയോവാനി ബാറ്റിസ്റ്റ ഫോഗിനി എന്ന ശില്പിയാണ് ഫ്രാന്‍സിസ് സേവ്യറിന്റെ ശവകുടീരം രൂപകല്‍പന ചെയ്തത്.വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പേടകം വെള്ളിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഡിസംബര്‍ മൂന്ന്
എല്ലാ വര്‍ഷവും ഡിസംബര്‍ മൂന്നു മുതല്‍ ഒന്‍പത് ദിവസമാണ് ഇവിടുത്തെ തിരുന്നാള്‍.ലക്ഷക്കണക്കിന് വിശ്വാസികളാണ് തിരുന്നാളില്‍ പങ്കെടുക്കാനും അനുഗ്രഹങ്ങള്‍ നേടാനും ഇവിടെയെത്തുന്നത്.


എത്തിച്ചേരാന്‍

ഗോവയുടെ തലസ്ഥാനമായ പനാജിയില്‍ നിന്നും വളരെ അടുത്തായാണ് ബസലിക്ക സ്ഥിതി ചെയ്യുന്നത്. ഗോവയിലെ പ്രധാനപ്പെട്ട ബീച്ചുകളില്‍ നിന്നും മറ്റു കേന്ദ്രങ്ങളില്‍ നിന്നും ഇവിടേക്ക് വാഹന സൗകര്യം ഉണ്ട്.

വാസ്‌കോ ഡ ഗാമ സിറ്റിയില്‍ നിന്നോ മര്‍ഗോവയില്‍നിന്നോ വളരെ എളുപ്പത്തില്‍ ഇവിടേക്ക് വാഹനങ്ങള്‍ ലഭിക്കും.

സെന്റ് കജേതാന്‍ ചര്‍ച്ച്
ഇറ്റലിയിലെ സെന്റ് പീറ്റര്‍ ചര്‍ച്ചിന്റെ മാതൃകയില്‍ പണികഴിപ്പിക്കപ്പെട്ടതാണ് സെന്റ് കജേതാന്‍ ചര്‍ച്ച്. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, പോള്‍ ആന്‍ഡ് പീറ്റര്‍ കോട്ടകള്‍ എന്നിവയുടെയും ചില സാദൃശ്യങ്ങള്‍ സെന്റ് കജേതാന്‍ ചര്‍ച്ചില്‍ കാണാന്‍ സാധിക്കും. ഓള്‍ഡ് ഗോവയിലാണ് സെന്റ് കജേതാന്‍ ചര്‍ച്ച് സ്ഥിതിചെയ്യുന്നത്. തലസ്ഥാനനഗരമായ പനജിയില്‍ നിന്നും ഏകദേശം 10 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.

ഔവര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ചര്‍ച്ച്
1541 ലാണ് ഔവര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ചര്‍ച്ചിന്റെ നിര്‍മാണം ആരംഭിച്ചത്. പള്ളിയുടെ അകവശത്തെ നിര്‍മാണം വളരെ ലളിതമാണ്. പ്രത്യേകിച്ചും പുറത്തുനിന്നുമുള്ള കെട്ടും മട്ടും വച്ച് നോക്കിയാല്‍. ഔവര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന് അഥവാ മാതാ മേരിക്ക് വേണ്ടി സമര്‍പ്പിച്ച വലിയ അള്‍ത്താരയും ജീസസ് ക്രൈസ്റ്റ്, ഔവര്‍ ലേഡി ഓഫ് റോസറി എന്നിവര്‍ക്ക് വേണ്ടി സമര്‍പ്പിച്ച രണ്ട് ചെറു അള്‍ത്താരകളും ഇവിടെ കാണാം.

സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ചര്‍ച്ച്
സെന്റ് ഫ്രാന്‍സിസിന്റെ എട്ട് ശിഷ്യന്മാര്‍ ചേര്‍ന്ന് നിര്‍മിച്ച ഈ പള്ളി 1661 ല്‍ തകര്‍ക്കപ്പെട്ടു. തുടര്‍ന്നാണ് ഇന്ന് കാണുന്ന ഈ പള്ളിയുണ്ടായത്. ഗോവയിലെ ഈ പള്ളിയില്‍ നിരവധി പ്രദേശങ്ങളില്‍ നിന്നുള്ള പ്രതിമകളും വിഗ്രഹങ്ങളും കാണാം. ശ്രീലങ്കയിലെ ജാഫ്‌നയില്‍ നിന്നും ലേഡി ഓഫ് മിറക്കിള്‍സ് എന്നറിയപ്പെടുന്ന പ്രതിമയാണ് ഇതില്‍ പ്രധാനപ്പെട്ടത്.

സാന്ത അന്ന ചര്‍ച്ച്
സെയ്ന്റ് അന്ന ചര്‍ച്ച് എന്ന് അറിയപ്പെടുന്ന ഈ ചര്‍ച്ച് ഗോവയിലെ തലോലിമ്മില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായിട്ടാണ് സ്ഥിതി ചെയ്യുന്നത്. സിരിദാവോ നദിയുടെ കരയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.

സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീന
ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയാണ് ഗോവയിലെ സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീന എന്നാണ് പറയപ്പെടുന്നത്. 250 അടി നീളവും 181 അടി വീതിയുമുണ്ട് സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീനയ്ക്ക്. 115 അടിയിലധികം ഉയരവുമുണ്ട് ഈ ഭീമന്‍ പള്ളിയ്ക്ക്. തലസ്ഥാന നഗരമായ പനജിയില്‍ നിന്നും ഏതാണ്ട് 9 കിലോമീറ്റര്‍ ദൂരമുണ്ട് സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീനയിലേക്ക്.