ആ ഫോട്ടോ കണ്ട ശേഷം ഉറക്കം വന്നിട്ടില്ല: പൊട്ടിക്കരഞ്ഞ് നടി ശിവാനി

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ഭീകരതയ്ക്ക് ഇരയായി ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. സമൂഹമാധ്യമങ്ങളിലെല്ലാം ഇതുതന്നെയാണ് ചർച്ച. സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി മലയാളി നടി ശിവാനി.

സമൂഹമാധ്യമത്തിൽ ലൈവിലെത്തിയ നടി വിഷയം സംസാരിക്കുന്നതിനിടെ പൊട്ടിക്കരയുകയും ചെയ്തു. മധുവിന് വയറ് നിറച്ച് ഭക്ഷണം വാങ്ങി കൊടുക്കുന്നതിന് പകരം തല്ലിക്കൊന്നു എന്ന് പറഞ്ഞായിരുന്നു ശിവാനി കരഞ്ഞത്. ലൈവിലുടനീളം വികാരഭരിതയായിരുന്നു നടി.

ശിവാനിയുടെ വാക്കുകളിലേക്ക്–

‘മധു എന്ന ചെറുപ്പക്കാരനെ മോഷണത്തിന്റെ പേരിൽ കൈ രണ്ടും കെട്ടിയിട്ട് തല്ലുന്ന ഫോട്ടോ കണ്ടു. ഇന്ന് അവന്‍ മരിച്ചു. മധു മരിച്ചതായി തോന്നുന്നില്ല. അവന്റെ ഫോട്ടോ കണ്ട ശേഷം ഉറക്കം വന്നിട്ടില്ല. അക്രമണത്തിന് കൂട്ടുനിന്ന പാർട്ടി അനുഭാവിയായ ഒരാള്‍ക്കെതിരെയാണ് ഇപ്പോൾ തെളിവ് കിട്ടിയിരിക്കുന്നത്. അയാളുടെ ഫോട്ടോ ഞാന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിനെതിരെ എനിക്ക് പേഴ്‌സണലായും മറ്റും മെസേജുകളും കോളുകളും വന്നു. എന്നെ പേഴ്‌സണലായി അറിയുന്നവര്‍ക്ക് അറിയാം ഞാന്‍ ഒരു പാർട്ടി അനുഭാവിയായിരുന്നു. ഇപ്പോള്‍ അല്ല. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ പലരുടെയും രാഷ്ട്രീയ കാഴ്ചപ്പാട് മാറിയിട്ടുണ്ട്. എന്റെയും മാറി. പൊലീസിന് അവരുടെ ഡ്യൂട്ടി നോക്കാന്‍ അറിയാം. അതിന് പകരം ആളുകള്‍ പൊലീസിന്റെ പണി ഏറ്റെടുത്ത് കുറ്റക്കാരെ ശിക്ഷിക്കാന്‍ ഇറങ്ങുന്നത് ശരിയല്ല. മധു കുറ്റക്കാരനായിരുന്നെങ്കില്‍ അവനെ ശിക്ഷിക്കാന്‍ കോടതിയും നിയവുമൊക്കെയുണ്ട്. കുറ്റം തെളിയുന്നത് വരെ ഒരാളും കുറ്റക്കാരന്‍ അല്ല. കുറ്റാരോപിതന്‍ മാത്രമാണ്.

ഒരു സഹജീവിയെ ഉപദ്രവിക്കാന്‍ മനസുള്ളവനാണ് ശരിക്കുമൊരു ക്രിമിനല്‍. അല്ലാതെ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി അവന്‍ മോഷ്ടിക്കുന്നുണ്ടെങ്കില്‍ അവനെത്ര ഗതിയില്ലാത്തവനായിരിക്കും… അവന്റെ സഞ്ചിയിൽ നിന്ന് കിട്ടിയത് എന്താണ്? നമ്മുടെ നാട്ടില്‍ മനുഷ്യന്‍മാരുടെയൊക്കെ മനസ് കല്ലായിട്ട് പോയോ? അതിന്റെ മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുക. ആദ്യം നീ നിന്റെ വീട്ടില്‍ പോയി നോക്കുക. ചിലപ്പോള്‍ കാണും, മരുന്നിന് വകയില്ലാത്ത, ഒരു നേരത്തെ പോലും ഭക്ഷണത്തിന് വകയില്ലാത്ത, നിന്റെയൊക്കെ അമ്മയോ അച്ഛനോ പെങ്ങള്‍മാരോയൊക്കെ വീട്ടിലുണ്ടാകും. ആദ്യം അവരെയൊക്കെ പോയി നോക്കുക. സെല്‍ഫിയെടുക്കാനും, വിഡിയോ ചാറ്റും വാട്‌സ്ആപ്പുമൊക്കെ ഉപയോഗിക്കാനും ഒരു ഫോണ്‍ വാങ്ങി ഇതുപോലുള്ള പാവങ്ങളെ തല്ലിക്കൊല്ലുക, ഫെയ്‌സ്ബുക്കിലിടുക, ഫെയ്മസാകുക. അനാവശ്യമായി രാഷ്ട്രീയത്തെ ഇതില്‍ ഉള്‍പ്പെടുത്താതിരിക്കുക. കുറച്ച് മനുഷ്യത്വമില്ലാത്ത പട്ടികള്‍ ചേര്‍ന്ന് ചെയ്തിരിക്കുന്നതാണ് ഇത്. ഇതിനകത്ത് രാഷ്ട്രീയമില്ല.

രാത്രി ഉറങ്ങിയിട്ടില്ല. ആ മനുഷ്യന്റെ മുഖമൊന്ന് നോക്ക്. അയാള്‍ മരിച്ചുവെന്നത് ഈ സെക്കന്റ് വരെയും എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. കൈ കെട്ടിവെച്ചിരിക്കുന്നു. കൈ കെട്ടിയാല്‍ തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെയല്ലേ ഇവര്‍ അയാളെ തല്ലിച്ചതച്ചത്…

കൂടെയുള്ളവരെ നമുക്കെങ്ങനെ ഉപദ്രവിക്കാന്‍ പറ്റുന്നേ? ഒരു കള്ളനെ പിടിച്ചാല്‍ തന്നെ അയാളെ വഴക്കുപറ.. അത്ര സഹികെട്ടാല്‍ ഒരു തല്ല് കൊടുക്കാം. പക്ഷെ ഇങ്ങനെ മരിക്കും വരെ തല്ലരുത്. ഒരു മനുഷ്യന് ജീവിതം കുറച്ചേയുള്ളൂ. ഈ കുറച്ച് വര്‍ഷം നല്ല രീതിയില്‍ നമുക്ക് ജീവിക്കാന്‍ കഴിയില്ലേ? പണവും സൗന്ദര്യമൊക്കെ ഇല്ലാതാകാന്‍ ഒരു അസുഖം വന്നാല്‍ മതി.

പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് ഞാന്‍ ഒരു സീരിയല്‍ അഭിനയിക്കാന്‍ പോയി. അന്ന് നിറക്കുറവുണ്ടായിരുന്നു. നിറക്കുറവിന്റെ പേരില്‍ എന്നെ കളിയാക്കിയിട്ടുണ്ട്. മൂന്ന് ആര്‍ട്ടിസ്റ്റുകള്‍ നില്‍ക്കുമ്പോഴായിരുന്നു അത്. എങ്ങനെയാണ് ഈ കുട്ടി ഞങ്ങളുടെ മോളായി അഭിനയിക്കുന്നത് എന്ന് ചോദിച്ചിട്ടുണ്ട്. ഇതൊക്കെയാണ് ഓരോരുത്തരുടെ മെന്റാലിറ്റി. നിറം, പണം, ജാതി. സിനിമ നടിയാവണമെങ്കില്‍ നല്ല നിറം വേണമായിരുന്നു. നല്ല തൂവെള്ള നിറം. നിറത്തിന്റെയും ജാതിയുടെയും പേരില്‍ എന്നെ ഒരുപാട് സ്ഥലത്ത് മാറ്റിനിര്‍ത്തിയിട്ടുണ്ട്. നിറം വെക്കാന്‍ വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്ന് പക്ഷെ നടിയാവാന്‍ നിറം വേണമെന്നില്ല.

മനസ്സും മനസ്സാക്ഷിയും മരവിച്ചിട്ടില്ലാത്ത ഒരാൾക്കും അയാളുടെ മുഖം മറന്നു ഉറങ്ങാൻ കഴിയില്ല… ഇനി ഇത് പോലെ ഒരവസ്ഥ ആർക്കും ഉണ്ടാകരുത്.. സഹോദരങ്ങളെ നമ്മൾ ഒരുമിച്ച് വിചാരിച്ചാൽ അത് നടക്കില്ലേ ?.. ആരെയാ നമ്മൾ പേടിക്കുന്നത്.. തെറ്റ് കണ്ടാൽ കണ്ടില്ലെന്ന് നടിച്ചു പോകരുത്..അതിനെതിരെ ഉച്ചത്തിൽ ശബ്‌ദിക്കണം.. ഒരാൾ ഉറക്കെ ശബ്‌ദിച്ചാൽ അത് ഏറ്റു പിടിക്കാൻ ആയിരങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ടാകും..കറുത്തവനും വെളുത്തവനും സവർണ്ണനും അവർണ്ണനും ഒരുപോലെ ജീവിക്കാൻ അവകാശം ഉള്ള നാടാണ്..

സദാചാരക്കാരെ നമുക്ക് ആവശ്യമില്ല.. നിയമം കൈയിലെടുക്കാൻ നമുക്ക് അവകാശമില്ല.. അതിന് ശ്രമിക്കുന്നവരെ അതിന് അനുവദിക്കരുത് .. തെറ്റ് ചെയ്യുന്നവരെ ഈ സമൂഹത്തിൽ ഒറ്റപ്പെടുത്തുക..

ക്രമേണ നികൃഷ്ട ജീവികളുടെ വളർച്ച ഇല്ലാതായി കൊള്ളും…രാഷ്ട്രീയ മുതൽ എടുപ്പിന് ഈ സംഭവം നമ്മൾ വിട്ടു കൊടുക്കരുത്…ഇതിൽ രാഷ്ട്രീയം ഇല്ല..’–ശിവാനി പറഞ്ഞു.

ഈ അവാര്‍ഡ് എല്ലാവരും കാണുന്ന രീതിയില്‍ വയ്ക്കുമെന്ന് ഫഹദ്; താരനിശാ അവാര്‍ഡുകളെ പൊളിച്ചെഴുതി സിപിസി

സിനിമാ അവാര്‍ഡുകളുടെ പതിവ് നിര്‍ണയ രീതികളെയും പ്രഖ്യാപനങ്ങളെയും അപ്രസക്തമാക്കി സോഷ്യല്‍ മീഡിയയിലെ ചലച്ചിത്രകൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബ്ബ് സിനി അവാര്‍ഡ് വിതരണം ചെയ്തു.

ലോക സിനിമയ്ക്ക് മുന്നില്‍ മലയാളത്തിന് എക്കാലവും ഉയര്‍ത്തിക്കാട്ടാനാകുന്ന സംവിധായകരില്‍ ഒന്നാം നിരയിലുള്ള കെജി ജോര്‍ജ്ജിന് കലൂര്‍ ഐഎംഎ ഹാളില്‍ നടന്ന നടന്ന ചടങ്ങില്‍ സിപിസി സ്പെഷ്യല്‍ ഹോണററി അവാര്‍ഡ് സമ്മാനിച്ചു. രണ്ട് തലമുറയിലെ സംവിധായകരും ചലച്ചിത്ര പ്രതിഭകളും ചേര്‍ന്നാണ് പുരസ്കാരം കെജി ജോര്‍ജ്ജിന് സമ്മാനിച്ചത്.

മുതിര്‍ന്ന സംവിധായകരായ കമല്‍, സിബി മലയില്‍, സത്യന്‍ അന്തിക്കാട്, പുതുതലമുറയില്‍ നിന്നുള്ള ലിജോ പെല്ലിശേരി, ദിലീഷ് പോത്തന്‍, മിഥുന്‍ മാനുവല്‍ തോമസ്, ശ്രീബാല കെ മേനോന്‍, ബേസില്‍ ജോസഫ്, സുനില്‍ ഇബ്രാഹിം തുടങ്ങിയവര്‍ ചേര്‍ന്നാണ് പൊന്നാടയണിയിച്ച്‌ കെ ജി ജോര്‍ജ്ജിന് പുരസ്കാരം സമര്‍പ്പിച്ചത്. വൈകാരികമായ നന്ദി പ്രകടനത്തിനൊപ്പമാണ് കെ ജി ജോര്‍ജ്ജ് പുരസ്കാരം സ്വീകരിച്ചത്.

മികച്ച നടനുള്ള പുരസ്കാരം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് ഫഹദ് ഫാസിലും അഭിനേത്രിക്കുള്ള അവാര്‍ഡ് പാര്‍വതിക്കും സമ്മാനിച്ചു. വിദേശത്ത് ചിത്രീകരണത്തിനായതിനാല്‍ വീഡിയോ സന്ദേശത്തിലൂടെ പാര്‍വതി പുരസ്കാരം സ്വീകരിക്കുന്നതായി അറിയിച്ചു.

ഒരു അവാര്‍ഡും ഇല്ലാത്ത എന്റെ വീട്ടില്‍ സിപിസി പുരസ്കാരം എല്ലാവരും കാണുന്ന രീതിയില്‍ വയ്ക്കുമെന്ന് ഫഹദ് പുരസ്കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും സത്യസന്ധമായ പുരസ്കാരമാണ് ഇതെന്ന് ലിജോ ജോസ് പെല്ലിശേരി അഭിപ്രായപ്പെട്ടു. സത്യന്‍ അന്തിക്കാടില്‍ നിന്നാണ് ഫഹദ് പുരസ്കാരം സ്വീകരിച്ചത്. അങ്കമാലീസ് ഡയറീസ് ഒരുക്കിയ ലിജോ ജോസ് പെല്ലിശേരിയാണ് സംവിധായകന്‍. സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തന്‍ സമ്മാനിച്ചു.

തിരക്കഥാ രചനയ്ക്ക് സജീവ് പാഴൂരിനും സംഭാഷണ രചനയ്ക്ക് ശ്യാം പുഷ്കരനും സിബി മലയില്‍ അവാര്‍ഡ് സമ്മാനിച്ചു. രാജീവ് രവിയും, ഗിരീഷ് ഗംഗാധരനുമാണ് മികച്ച ഛായാഗ്രാഹകരായി തെരഞ്ഞെടുക്കപ്പെട്ടത്. സംഗീത സംവിധാനത്തിന് മായാനദി, പറവ എന്നീ സിനിമകളിലൂടെ റെക്സ് വിജയന് ഐശ്വര്യ ലക്ഷ്മി പുരസ്കാരം നല്‍കി.

സ്വഭാവ നടനുള്ള പുരസ്കാരം നടന്‍ അജു വര്‍ഗ്ഗീസില്‍ നിന്ന് അലന്‍സിയര്‍ ലേ ലോപ്പസ് ഏറ്റുവാങ്ങി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ സംഭാഷണ രചനയ്ക്കുള്ള പുരസ്കാരം സംവിധായകന്‍ കമലില്‍ നിന്ന് ശ്യാം പുഷ്കരന്‍ സ്വീകരിച്ചു.

വിനായകനെ മികച്ച നടനായി തെരഞ്ഞെടുത്തതിലൂടെ സിനിമാ പാരഡീസോ ക്ലബ്ബ് വിപ്ലവത്തിനാണ് കഴിഞ്ഞ വര്‍ഷം തുടക്കമിട്ടതെന്ന് കമല്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് വരുന്ന എല്ലാ അവാര്‍ഡുകള്‍ക്കും മാതൃകയും പ്രചോദനവുമാകും ഈ പുരസ്കാരമെന്നും കമല്‍.

മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്കുള്ള അവാര്‍ഡ് സിപിസി പുരസ്കാര നിര്‍ണയ ജൂറിയെ പ്രതിനിധീകരിച്ച്‌ മനീഷ് നാരായണനും സിനിമാ പാരഡീസോ ക്ലബ്ബ് പ്രതിനിധിയും, ചലച്ചിത്ര സംവിധായകനുമായ മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് സമ്മാനിച്ചു.

നിര്‍മ്മാതാവ് സന്ദീപ് സേനന്‍, സംവിധായകന്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന്‍, അലന്‍സിയര്‍, ഉണ്ണിമായാ പ്രസാദ്, കോ ഡയറക്ടര്‍ റോയ് ഉള്‍പ്പെടെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുരസ്കാരം ഏറ്റുവാങ്ങി.

മികച്ച എഡിറ്റര്‍ക്കുള്ള പുരസ്കാരം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ ചിത്രസംയോജകന്‍ കിരണ്‍ ദാസ് സംവിധായകന്‍ ബേസില്‍ ജോസഫില്‍ നിന്ന് സ്വീകരിച്ചു. രക്ഷാധികാരി ബൈജുവിലെ പ്രകടനത്തിന് കൃഷ്ണാ പദ്മകുമാറിന് ശ്രീബാലാ കെ മേനോന്‍ അവാര്‍ഡ് സമ്മാനിച്ചു.

നസ്രിയ, ആന്റണി വര്‍ഗ്ഗീസ്, ബിജി ബാല്‍, അജു വര്‍ഗ്ഗീസ്, രജിഷാ വിജയന്‍, ടിറ്റോ വില്‍സണ്‍, ഗോവിന്ദ് മേനോന്‍ തുടങ്ങിവയരും പുരസ്കാര ദാന ചടങ്ങിനെത്തി. ആയിരത്തോളം അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര വിതരണം.

കെ ജി ജോര്‍ജ്ജിന്റെയും ജീവിതത്തെയും ചലച്ചിത്ര സപര്യയെയും ആധാരമാക്കി ലിജിന്‍ ജോസ് സംവിധാനം ചെയ്ത എയ്റ്റ് ആന്‍ഡ് ഹാഫ് ഇന്റര്‍കട്ട് എന്ന ഡോക്യുമെന്ററിയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

മികച്ച ചിത്രം : തൊണ്ടിമുതലും ദൃക്സാക്ഷിയും
മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശ്ശേരി(അങ്കമാലി ഡയറീസ്)
മികച്ച നടന്‍: ഫഹദ് ഫാസില്‍ ( തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച നടി : പാര്‍വതി ടി കെ (ടേക്ക് ഓഫ് )
മികച്ച സ്വഭാവ നടന്‍ : അലന്‍സിയര്‍ ലേ ലോപസ് (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച സ്വഭാവ നടി : കൃഷ്ണ പദ്മകുമാര്‍ (രക്ഷാധികാരി ബൈജു ഒപ്പ്)
മികച്ച ഛായാഗ്രാഹകന്‍ : ഗിരീഷ് ഗംഗാധരന്‍ (അങ്കമാലി ഡയറീസ്) & രാജീവ് രവി (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച തിരക്കഥ : സജീവ് പാഴൂര്‍ സംഭാഷണം: ശ്യാം പുഷ്ക്കരന്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച സംഗീത സംവിധായകന്‍ : റെക്സ് വിജയന്‍ (മായാനദി, പറവ )
മികച്ച എഡിറ്റര്‍ : കിരണ്‍ ദാസ് (തൊണ്ടിമുതലും ദൃക്സാക്ഷിയും)

2017ല്‍ കമ്മട്ടിപ്പാടം എന്ന സിനിമയിലെ പ്രകടനത്തിന് വിനായകന് മികച്ച നടനുള്ള പുരസ്കാരം സമ്മാനിച്ച്‌ കൊണ്ട് താരനിശാ സ്വഭാവമുള്ള അവാര്‍ഡ് നിര്‍ണയ രീതിയെ പൊളിച്ചെഴുതിയ ഫേസ്ബുക്ക് കൂട്ടായ്മയാണ് സിപിസി. അഞ്ച് വര്‍ഷത്തിലേറെയായി സാമൂഹ്യ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ സിനിമാ പാരഡീസോ ക്ലബ്ബ് ഇത് രണ്ടാം തവണയാണ് പുരസ്കാര വിതരണം നടത്തുന്നത്.

ഒരു ലക്ഷത്തോളം അംഗങ്ങളുള്ള ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും പൊതുപങ്കാളിത്തമുള്ള വോട്ടിംഗിലൂടെയും, ജൂറിയുടെ നിര്‍ണയം വഴിയുമാണ് പുരസ്കാര പ്രഖ്യാപനം നടന്നത്. ഒരു ലക്ഷത്തോളം പേരാണ് സിനിമാ പാരഡീസോ വെബ്സൈറ്റിലൂടെയുള്ള വോട്ടിംഗില്‍ പങ്കാളികളായത്.

Powered by WPeMatico

ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയാവാന്‍ അവസരം ലഭിച്ചാല്‍ എന്തു ചെയ്യും; മോഹന്‍ലാലിന്റെ ഉത്തരം ഞെട്ടിച്ചു

ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയാവാന്‍ അവസരം ലഭിച്ചാല്‍ എന്തെല്ലാം ചെയ്യും? ഇങ്ങനെയൊരു ചോദ്യം വന്നാല്‍ നമ്മള്‍ ഓരോരുത്തരും ഓരോ മറുപടികളാവും പറയുക. ഇതേ ചോദ്യം നടന്‍ മോഹന്‍ലിനോട് ചോദിച്ചപ്പോള്‍ മറുപടി രസകരമായിരുന്നു.

ഇത്രയും വര്‍ഷങ്ങള്‍ പ്രധാനമന്ത്രിമാരായി ഇരുന്നിട്ടുള്ളവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല, പിന്നല്ലെ 24 മണിക്കൂര്‍ കൊണ്ട് ഞാന്‍ എന്നായിരുന്നു ലാലിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.

അതിനുള്ളൊരു ഭാഗ്യം എനിക്കുണ്ടാകാതിരിക്കട്ടെ എന്നേ പറയാന്‍ പറ്റുള്ളൂ. കാര്യമെന്താണെന്നോ, എനിക്ക് 24 മണിക്കൂര്‍ കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല. ഞാന്‍ സുഖമായി കിടന്നുറങ്ങും. കാര്യം, വളരെ കംഫര്‍ട്ടബിളായ സംഗതികളാവുമല്ലോ’ എന്നും ലാല്‍ പറയുന്നു. മംഗളം ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

നാല്‍പതു വര്‍ഷത്തെ കരിയറില്‍ ഏറ്റവും വലിയ കടപ്പാട് ആരോട് എന്ന ചോദ്യത്തിന്, പെട്ടെന്നു ചോദിക്കുമ്പോള്‍ നമുക്ക് സിനിമയില്‍ അവസരം തന്ന ആളുകള്‍ എന്നൊക്കെ പറയാമെങ്കിലും അതു മാത്രമല്ലെന്നും ആദ്യത്തെ ചാന്‍സിന് ശേഷം അതു കഴിഞ്ഞിട്ട് എനിക്കു തുടര്‍ച്ചയായി വേഷങ്ങള്‍ തന്നവരോ എന്നായിരുന്നു ലാലിന്റെ മറുപടി.

കടപ്പാട് എന്നുവച്ചാല്‍ എന്താണെന്നതു തന്നെ ഡിബേറ്റബിളാണ്. ആരോടൊക്കെയോ, ഒരുപാടു പേരോട്. നമുക്ക് ഭക്ഷണം തന്നിട്ടുള്ളവരോട്, യാത്രയില്‍ കൊണ്ടുപോയിട്ടുള്ളവരോട്, നമ്മുടെ ജീവിതം സുന്ദരമാക്കാന്‍ സഹായിച്ച എല്ലാവരോടും.

ജീവിതത്തെ അറിഞ്ഞോ അറിയാതെയോ സ്പര്‍ശിക്കുകയും സ്വാധീനിക്കുകയും സന്തോഷകരമാക്കി മാറ്റാന്‍ സഹായിക്കുകയും ചെയ്ത എല്ലാവരോടും സ്‌നേഹവും കടപ്പാടുമുണ്ട്. എതിര്‍ത്തവരോട് സങ്കടവും ദേഷ്യവുമില്ലെന്നും ലാല്‍ പറയുന്നു.

ദുൽഖറും പ്രണവും കുതിക്കുന്നു, സ്വയം ട്രോളി കാളിദാസ് ജയറാം

ജയറാമിന്റെ മകൻ കാളിദാസ് നായകാനാകുന്ന പൂമരം സിനിമ റിലീസ് ചെയ്യാൻ മലയാളികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകുറേയായി. സിനിമയിലെ പൂമരം എന്ന പാട്ട് ഹിറ്റാകുകയും കാളിദാസിനെ പ്രേക്ഷകർ നെഞ്ചേറ്റുകയും ചെയ്തു. എന്നാൽ സിനിമ മാത്രം റിലീസായില്ല. കഴിഞ്ഞ ക്രിസ്മസിന് പടം റിലീസാകുമെന്ന് വാർത്തകളുണ്ടായിരുന്നുവെങ്കിലും പല സാങ്കേതിക കാരണങ്ങൾ കൊണ്ട് പടം നീണ്ടു പോയി.

ഇതിനിടയിൽ കാളിദാസിന്റെ തമിഴ് ചിത്രം റിലീസാകുകയും ചെയ്തു. മലയാളിയുടെ കാത്തിരിപ്പ് ഇന്നും തുടരുകയാണ്. എബ്രിഡ് ഷൈനാണ് ചിത്രത്തിന്റെ സംവിധായകൻ. സിനിമ നീണ്ടു പോയതോടെ കാളിദാസനെ കളിയാക്കി ട്രോളുകളും ഇറങ്ങി. പൂമരം പാട്ടിന് ഒരുവയസായപ്പോഴും ട്രോളിറങ്ങി. അതെല്ലാം കാളിദാസ് തമാശയോടയാണ് കണ്ടത്. സിനിമയിറങ്ങാതെ പാട്ടിറങ്ങി ഒരുവർഷം തികച്ചുവെന്നാണ് അന്ന് ട്രോൾ വന്നത്.

സിനിമയിലേക്കില്ലന്ന് മടിച്ചു നിന്ന പ്രണവിന്റെ ചിത്രം ആദി കൂടി റിലീസായതോടെ ആരാധകരുടെ ക്ഷമകെട്ടു. ദുൽഖർ സൽമാൻ സൂപ്പർ താരമാകുകയും പ്രണവും ഗോകുൽ സുരേഷ്ഗോപിയുമെല്ലാം സിനിമയിൽ പ്രവേശിക്കുകയും ചെയ്തതോടെ കാളിദാസിന്റെ അവസ്ഥ പറഞ്ഞു കൊണ്ടുള്ള ട്രോൾ വീണ്ടും സജീവമാകുന്നു.

ദുൽഖറും പ്രണവും ഗോകുലുമെല്ലാം സൂപ്പർ കാറിലും ബൈക്കിലുമെല്ലാം പറക്കുമ്പോൾ കാളിദാസ് ഇപ്പോഴും സൈക്കിളിൽ സഞ്ചരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കാളിദാസ് തന്നെയാണ് ട്രോൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.

പൂമരം സിനിമ മാർച്ചിൽ റിലീസ് ചെയ്യുമെന്നാണ് സിനിമയോട് അടുത്തവൃത്തങ്ങളിൽ നിന്നുള്ള വിവരം. ചിത്രത്തിന്റെ ആദ്യ ടീസറും ഫസ്റ്റ്ലുക്ക് പോസ്റ്ററും ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യും.

എന്നെ ബലാൽസംഗം ചെയ്യാൻ എന്റെ സൈസ് വരെ ചോദിക്കാൻ അവനു മടിയുണ്ടായില്ല;ഇരുപത് വയസ്സുകാരന്‍ അയച്ച മെസ്സേജിനെ കുറിച്ച് നടി പാർവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പ്രത്യാഘാതങ്ങളെക്കുറിച്ച് ഭയക്കാതെ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ മുന്നോട്ട് വന്നു എന്നതാണ് നടി പാര്‍വ്വതിക്ക് കയ്യടികള്‍ നേടിക്കൊടുക്കുന്നത്. എല്ലാ അതിരുകളും കടന്ന് ഫാന്‍സ് ആക്രമിച്ചിട്ടു പാര്‍വ്വതി ഇപ്പോഴും പറയാനുള്ളത് പറയുക തന്നെ ചെയ്യുന്നു.

ഇക്കണോമിക്‌സ് ടൈംസ് പ്രസിദ്ധീകരിച്ച പാര്‍വ്വതിയുടെ പുതിയ അഭിമുഖവും ഫാന്‍സിന് തെറിവിളിക്ക് വകുപ്പുണ്ടാക്കി നല്‍കുന്നതാണ്. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വ്വതി വിവാദ പരാമര്‍ശനം നടത്തിയത്.

ഇതേതുടർന്ന് താന്‍ നേരിട്ട സൈബര്‍ ആക്രമണത്തെക്കുറിച്ച് പാര്‍വ്വതി പറയുന്നത് ഇതാണ്: അതിഭീകരമായ മെസ്സേജുകളാണ് സോഷ്യല്‍ മീഡിയ വഴി തനിക്ക് ലഭിച്ച് കൊണ്ടിരുന്നത്.

ഒരു ഇരുപത് വയസ്സുകാരന്‍ അയച്ച മെസ്സേജ് തന്നെ എങ്ങനെ ബലാത്സംഗം ചെയ്യും എന്ന് വിശദീകരിക്കുന്നതായിരുന്നു. പീഡിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിന് വേണ്ടി തന്റെ സൈസ് പോലും ചോദിക്കാന്‍ അവന് മടിക്കുകയുണ്ടായില്ല. അവനെപ്പോലെയുള്ള എത്ര യുവാക്കള്‍ നമുക്ക് ചുറ്റുമുണ്ടാകും. ഈ ചെയ്യുന്നത് ശരിയാണെന്ന് കരുതുന്നവര്‍.

സ്വന്തം അധ്വാനത്തിന്റെയും ആത്മബലത്തിന്റെയും അടിസ്ഥാനത്തിലാണ് താന്‍ സിനിമയില്‍ ഇവിടം വരെ എത്തിയത്. താന്‍ ഇനിയും സിനിമയില്‍ തന്നെ ഉണ്ടാവും. തടസ്സങ്ങളുണ്ടായേക്കാം. എന്നാല്‍ താന്‍ പിന്തിരിയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പാര്‍വ്വതി അഭിമുഖത്തില്‍ വ്യക്തമാക്കി.

കുറച്ച് നാള്‍ മിണ്ടാതിരിക്കാന്‍ പലരും ഉപദേശിച്ചു. അങ്ങനെ മിണ്ടാതിരുന്ന് ലഭിക്കുന്ന അവസരങ്ങള്‍ വേണ്ട എന്നതായിരുന്നു തന്റെ നിലപാട്. സിനിമയില്‍ അവസരം ലഭിച്ചില്ല എങ്കില്‍ താന്‍ തന്നെ സിനിമ സംവിധാനം ചെയ്യുകയോ നിര്‍മ്മിക്കുകയോ ചെയ്യുമെന്നും പാര്‍വ്വതി പറഞ്ഞു.

പലരും തന്നോട് മമ്മൂട്ടിയോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടുവെന്നും പാര്‍വ്വതി പറയുന്നു. മാപ്പ് പറയുന്നതിനെക്കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും സാധ്യമല്ല. സിനിമ തന്നെ സംബന്ധിച്ച് വളരെ പ്രാധാന്യം ഉള്ളതാണ്. സിനിമയില്‍ നിന്നും താന്‍ ഏറെ ധൈര്യം നേടിയെടുത്തിട്ടുണ്ട്.

രാഷ്ട്രീയപരമായും സാമൂഹ്യപരമായും വളരെ സ്വാധീനമുണ്ട് സിനിമയ്ക്ക്. തന്റെ സിനിമ ജനങ്ങളിലേക്ക് എത്തുമ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പിന്തുണയ്ക്കുന്നു. അക്കാര്യത്തില്‍ തനിക്ക് നന്ദിയുണ്ട്. അതല്ലാതെ താനെന്ന വ്യക്തിയെ ജനങ്ങള്‍ ഇഷ്ടപ്പെടുകയോ മഹത്വവല്‍ക്കരിക്കുകയോ ആഘോഷിക്കുകയോ ചെയ്യേണ്ടതില്ലെന്നും പാര്‍വ്വതി തുറന്നടിക്കുന്നു.

പ്രേക്ഷകരമായിട്ടുള്ള തന്റെ ബന്ധം നേര്‍വഴിക്കാണ്. നല്ല സിനിമ നല്‍കുക എന്നതാണ് തന്റെ ജോലി. തനിക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളിലെ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തിന് ജോലിയുമായി ബന്ധമില്ല.

കലാകാരി എന്ന നിലയിലും പൗരന്‍ എന്ന നിലയിലും അതിന് തനിക്ക് അവകാശമുള്ളതാണ്. ചിലര്‍ പറയുകയുണ്ടായി തനിക്കെതിരെ മലയാള സിനിമയില്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട് എന്നും ഇനി സിനിമയില്‍ അവസരം ലഭിക്കില്ല എന്നും. എന്നാല്‍ താന്‍ മറ്റെവിടേക്കും പോകാനുദ്ദേശിക്കുന്നില്ല. 12 വര്‍ഷമായി ജോലി ചെയ്യുന്ന ഇടത്ത് മറ്റാരെപ്പോലെയും തനിക്കും അവകാശങ്ങളുണ്ട്. പാർവതി പറയുന്നു.

മേജര്‍ രവിയുടെ ഗൃഹപ്രവേശ ചടങ്ങില്‍ മമ്മൂട്ടിയും മോഹന്‍ലാലും; വീടിനകത്ത് ഒരു മിനി ബാറും

സംവിധായകനായ മേജര്‍ രവിയുടെ ഗൃഹപ്രവേശ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. ഫെയ്സ്ബുക്കിലൂടെ അദ്ദേഹം തന്നെ സന്തോഷം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ഗൃഹപ്രവേശന ചടങ്ങിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

കൊച്ചിയില്‍ പുതുതായി നിര്‍മ്മിച്ച സാത്വികത്തിന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ ദിവസമായിരുന്നു. ഇതാണ് എന്റെ ലോകമെന്ന അടിക്കുറിപ്പോടെയാണ് സംവിധായകന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നിരവധി പേര്‍ ഈ കുടുംബത്തിന് ആശംസ നേര്‍ന്ന് പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്തിട്ടുണ്ട്.