പൊതുനിരത്തില്‍ നഗ്നമായ മാറിടം കാട്ടി സ്ത്രീകളുടെ പ്രതിഷേധം (വീഡിയോ)

അര്‍ജന്റീനയില്‍ പൊതു നിരത്തില്‍ നഗ്‌നമായ മാറിടം കാട്ടി സ്ത്രീകളുടെ പ്രതിഷേധം. ബ്യൂണസ് ഐറിസിലെ തെരുവിലേക്കാണ് നൂറു കണക്കിന് സ്ത്രീകള്‍ മേല്‍വസ്ത്രം അഴിച്ചു മാറ്റി മുദ്രാവാക്യം വിളിയും പ്ലെക്കാര്‍ഡുകളുമായി നടന്നു നീങ്ങിയത്.

സ്ത്രീകള്‍ അര്‍ധ നഗ്‌നരായി സൂര്യസ്‌നാനം ചെയ്യുന്നത് തടഞ്ഞ അര്‍ജന്റീന പൊലീസ് നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. ആണുങ്ങളെപ്പോലെ സൂര്യസ്‌നാനം ചെയ്യാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന് ശക്തമായ ഭാഷയില്‍ പ്രതികരിച്ച് കൊണ്ടാണ് സ്ത്രീകള്‍ പ്രതിഷേധ പ്രകടനത്തില്‍ കണ്ണികളായത്.

കടല്‍തീരത്ത് ഇത്തരത്തില്‍ തുറന്ന മാറിടം കാട്ടി കിടക്കുന്നത് സഭ്യതയ്ക്ക് ചേര്‍ന്നതല്ലെന്ന പൊലീസ് നിലപാടാണ് പ്രകോപനത്തിനിടയാക്കിയത്. കടല്‍തീരത്ത് വെയില്‍ കാഞ്ഞ് കിടന്ന സ്ത്രീകളെ വസ്ത്രമിടാന്‍ പൊലീസ് നിര്‍ബന്ധിക്കുകയായിരുന്നു. അതിന് വിസമ്മതിച്ചവരോട് തീരം വിട്ടു പോവാന്‍ കല്‍പിച്ച പൊലീസുദ്യോഗസ്ഥരുടെ നടപടി വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

കഴിഞ്ഞ ജനവരിയിലായിരുന്നു സംഭവം. ഒരു മാസക്കാലമായി ഈ നടപടിക്കെതിരെ അര്‍ജന്റീനയിലെ തെരുവ് വീഥികളില്‍ ചെറുതും വലുതുമായ പ്രതിഷേധ പ്രകടനങ്ങള്‍ സ്ത്രീകള്‍ നടത്തിയിരുന്നു. അര്‍ജന്റീനയിലെ നിയമങ്ങളില്‍ മേല്‍വസ്ത്രമില്ലാതെ സ്ത്രീകള്‍ പൊതുനിരത്തില്‍ നടക്കുന്നത് നിയമവിരുദ്ധമാണോ അല്ലയോ എന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മേല്‍ വസ്ത്രമില്ലാതെ വെയില്‍ കായുന്നതില്‍ തെറ്റില്ലെന്ന് അടുത്തിടെ കോടതി വിധി വന്നിരുന്നെന്ന് റോയിട്ടേഴ്‌സ് ചൂണ്ടികാണിക്കുന്നു.

Video :

മണിരത്‌നം ചിത്രത്തിലേക്ക് വിളിച്ചാലും മുടി മുറിക്കില്ലെന്ന് പറഞ്ഞ പുള്ളിയാണ് അനുപമ; ഇപ്പോഴത്തെ കോലം കണ്ടാല്‍ കണ്ണ് തള്ളും

പ്രേമം എന്ന ചിത്രം വൈറലായ സമയത്ത് ഒരു ചാനല്‍ ചാറ്റ് ഷോയ്ക്കിടെയാണ് അനുപമ അത് പറഞ്ഞത് ”ഈ മുടിയാണ് എന്റെ ട്രേഡ് മാര്‍ക്ക്. മണിരത്‌നം ചിത്രത്തിലേക്ക് വിളിച്ചാലും ഈ മുടി മുറിക്കണമെങ്കില്‍ ഞാന്‍ ആ സിനിമ ഉപേക്ഷിക്കും.” എന്ന്.

എന്നാല്‍ ഇന്ന് തെലുങ്ക് സിനിമാ ലോകത്ത് തിരക്കിലായ അനുപമ ആ പറഞ്ഞതും തന്റെ മുടിയും മറന്നിരിക്കുന്നു. സ്‌ട്രൈറ്റ് ചെയ്ത്, സ്റ്റെപ്പ് കട്ട് അടിച്ച് ആകെ ഫാഷന്‍ സ്‌റ്റൈലിലാണ് അനുവിന്റെ മുടിയിപ്പോള്‍.

പ്രേമം ചിത്രത്തിന്റെ ഓഡിഷന് വന്നപ്പോള്‍ മുടി അഴിച്ചിടാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നു. കടന്നല്‍ കൂടുപോലുള്ള ആ മുടി അഴിച്ചിട്ടപ്പോള്‍ തന്റെ നായികയ്ക്ക് ഈ ഹെയര്‍ സ്‌റ്റൈല്‍ മതി എന്ന് അല്‍ഫോണ്‍സ് പുത്രന്‍ ഉറപ്പിച്ചു.

ഇടത് തോളില്‍ കടന്നല്‍ കൂടുപോലുള്ള മുടി ഒതുക്കിയിട്ട് മേരി ജോര്‍ജ്ജിന് മുന്നിലൂടെ നടന്നപ്പോള്‍ മലയാളി പെണ്‍കുട്ടികളുടെ കണ്ണുകള്‍ ആ ചുരുള മുടിയില്‍ തട്ടി നിന്നു. മുടി തന്നെയായിരുന്നു മേരിയുടെ ട്രേഡ് മാര്‍ക്ക്.

പ്രേമം ഹിറ്റായപ്പോള്‍ കേരളത്തിലെ ചാനലുകളിലെല്ലാം മേരി എന്ന അനുപമ പ്രത്യക്ഷപ്പെട്ടു. അവതാരകരെല്ലാം ചോദിച്ചത് മുടിയുടെ സീക്രട്ട് ആയിരുന്നു. അങ്ങനെ ഒരു അഭിമുഖത്തിലാണ് മണിരത്‌നം ചിത്രത്തിലേക്ക് വിളിച്ചാലും മുടി മുറിക്കില്ല എന്ന് അനുപമ പറഞ്ഞത്.

പ്രേമം എന്ന ചിത്രത്തിന്റെ റീമേക്കുമായി അനുപമ തെലുങ്ക് സിനിമാ ലോകത്തേക്ക് കടന്നു. മേരി എന്ന കഥാപാത്രത്തെ തന്നെയാണ് തെലുങ്കിലും അനു അതരിപ്പിച്ചത്.

പിന്നെ തെലുങ്ക് സിനിമാ ലോകത്ത് അനുപമ തിരക്കിലായി. അ ആ, ശതമാനം ഭവതി, വുന്നതി ഒക്കടെ സിന്ദ്ഗി എന്നീ ചിത്രങ്ങളിലൂടെ അനുപമ തെലുങ്കരുടെ പ്രിയം പിടിച്ചുപറ്റി.

തെലുങ്ക് സിനിമാ ലോകത്ത് വെറുതേ അഭിനയിക്കുകയായിരുന്നില്ല. തെലുങ്ക് ഭാഷ പഠിച്ചുകൊണ്ട് സ്വയം ഡബ്ബ് ചെയ്ത് അഭിനയിക്കുകയായിരുന്നു. മലയാളി താരത്തിന്റെ ആത്മസമര്‍പ്പണത്തില്‍ തെലുങ്കര്‍ ശരിക്കും അത്ഭുതപ്പെട്ടു. അനുപമയുടെ തെലുങ്ക് പ്രസംഗം കേട്ട് മലയാളികളും ഞെട്ടി.

ധനുഷിന്റെ നായികയായിട്ടാണ് അനുപമ തമിഴ് സിനിമാ ലോകത്തേക്ക് കടന്നത്. ധനുഷ് ഇരട്ടവേഷത്തിലെത്തിയ കൊടി എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായി തമിഴര്‍ക്കിടയിലും അനുപമ ശ്രദ്ധ നേടി.

തെലുങ്ക് സിനിമാ ലോകത്ത് തിരക്കിലായതോടെ അനുപമ മലയാളം മറന്നു എന്ന് തന്നെ പറയാം. ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങളില്‍ അതിഥിതാരമായി വന്ന് അഭിനയിച്ചു പോയി.

അപ്പോഴേക്കും അനുപമയുടെ ഹെയര്‍ സ്‌റ്റൈലൊക്കെ മാറിയിരുന്നു. തെലുങ്ക് ദേശത്തേക്ക് പോയപ്പോള്‍, വെള്ളത്തിന്റെയും യാത്രയുടെയും പ്രശ്‌നം കാരണം മുടി കൊഴിച്ചില്‍ ഉണ്ടായി… അതുകൊണ്ട് ഹെയര്‍ സ്‌റ്റൈല്‍ മാറ്റി എന്നാണ് അനുപമ പറഞ്ഞത്.

മീര ജാസ്‌മിൻ ആളാകെ മാറി, വൈറലായി പുതിയ ചിത്രങ്ങൾ

ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് മീര ജാസ്മിൻ. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ മീര പിന്നീട് തമിഴിലും തെലുങ്കിലും തിളങ്ങി.

വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിന്ന മീര ചെറിയൊരിടവേളയ്ക്കുശേഷം വീണ്ടും മടങ്ങിയെത്തി. 2016 ൽ പുറത്തിറങ്ങിയ 10 കൽപ്പനകൾ എന്ന സിനിമയിലാണ് മീര ജാസ്മിനെ അവസാനമായി കണ്ടത്.

ദുബായിലാണ് മീര ജാസ്മിൻ ഇപ്പോൾ താമസിക്കുന്നത്. മീരയുടെ പുതിയ ലുക്കിലുളള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്. ചിത്രങ്ങളിൽ മീര നന്നായി തടിച്ചതായി കാണാംം.

ചിത്രങ്ങൾ കണ്ടാൽ മീര ജാസ്മിനാണോ ഇതെന്ന് ചെറിയൊരു സംശയം തോന്നും. ദുബായിൽ ഏതോ ജുവലറിയിൽ എത്തിയപ്പോഴുളള മീരയുടെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുളളത്.

പൂര്‍ണ നഗ്നരായ യുവതികള്‍ അവതരിപ്പിച്ച തെരുവ് നാടകം ശ്രദ്ധേയമായി; നഗ്നനാടകം കാണാനെത്തിയത് ആയിരങ്ങള്‍; ചിത്രങ്ങളും വീഡിയോയും കാണാം

ന്യൂയോര്‍ക്ക്: ഷേക്‌സിപിയറിന്റെ വിശ്വവിഖ്യാതമായ നാടകം ദി ടെംപസ്റ്റ് ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ അരങ്ങേറിയിരിക്കുകയാണ്. ഇതിലെ കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത് സ്ത്രീകളാണെന്ന് മാത്രമല്ല ഇതിന്റെ പ്രത്യേകത, മറിച്ച് അഭിനേതാക്കളെല്ലാം പൂര്‍ണ നഗ്‌നരായിട്ടാണ് നാടകത്തില്‍ അഭിനയിച്ചിരിക്കുന്നത് എന്നതാണ്. ഈ അപൂര്‍വ കാഴ്ച കാണാന്‍ ആയിരങ്ങള്‍ സെന്‍ട്രല്‍ പാര്‍ക്കില്‍ തടിച്ച് കൂടുകയും ചെയ്തു.

നഗരത്തിലെ ഔട്ട് ഡോര്‍ തിയേറ്റര്‍ സീസണ്‍ പ്രമാണിച്ചാണ് ഈ അവിശ്വസനീയമായ പ്രകടനം നടത്തി യുവതികള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ദി ഔട്ട്‌ഡോര്‍ കോഎഡ് ടോപ്ലെസ് പള്‍പ്പ് ഫിക്ഷന്‍ അപ്രീസിയേഷന്‍ സൊസൈറ്റിയിലെ അംഗങ്ങളാണ് ഇവിടെ പിറന്ന പടി നാട്യവൈഭവം പ്രകടിപ്പിച്ച് കൈയടി വാങ്ങിയിരിക്കുന്നത്.

നാഗരികത ജനങ്ങളുടെ ശരീരത്തില്‍ അടിച്ചേല്‍പ്പിച്ച നിയന്ത്രണങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇവര്‍ വസ്ത്രമൊഴിവാക്കി നൂല്‍ബന്ധമില്ലാതെ നാടകം കളിച്ചത്. ഇത്തരത്തിലുള്ള നാടകാവതരണത്തിന് അനുവാദം നല്‍കാന്‍ തുടക്കത്തില്‍ പാര്‍ക്ക്‌സ് ആന്‍ഡ് റിക്രിയേഷന്‍ വകുപ്പ് തയ്യാറായിരുന്നില്ല. എന്നാല്‍ തുടര്‍ന്ന് ന്യൂയോര്‍ക്ക് സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഇതിനെ പിന്തുണച്ച് രംഗത്തെത്തുകയതും ഇത്തരം പ്രകടനം നിയമാനുസൃതമാണെന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണ് റിക്രിയേഷന്‍ വകുപ്പ് വഴങ്ങിയത്.

ടോപ്ലെസായി നടക്കാന്‍ ന്യൂയോര്‍ക്കില്‍ അനുവാദമുണ്ടെങ്കിലും പൂര്‍ണനഗ്‌നരായി നടക്കുന്നതിന് ഇവിടെ ഇപ്പോഴും വിലക്കുണ്ട്.

നാടകത്തിന്റെ ചിത്രങ്ങള്‍ കാണാം:

നയന്‍താര തട്ടമിട്ടാല്‍ എന്റെ സാറേ, ചുറ്റിലുള്ളതൊന്നും കാണാന്‍ പറ്റൂല; ചിത്രങ്ങള്‍ വൈറല്‍

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര അമൃത്സര്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. അതിമനോഹരമായ കറുത്ത അനാര്‍ക്കലിയിലാണ് താരം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത്.സുവര്‍ണ്ണ ക്ഷേത്രത്തില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ നയന്‍താര ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍ നയന്‍താര നായികയായി അഭിനയിച്ച ‘അറം’ എന്ന ചിത്രത്തിന്റെയും അടുത്ത സുഹൃത്തായ വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘താനാ സേര്‍ന്ത കൂട്ട’ത്തിന്റെയും വിജയത്തിന് നന്ദി പറയാനായിട്ടാണ് സുവര്‍ണ്ണ ക്ഷേത്രത്തില്‍ എത്തിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

അരം എന്ന സിനിമയില്‍ ജില്ലാ കളക്ടറുടെ വേഷത്തിലായിരുന്നു നയന്‍സ് അഭിനയിച്ചിരുന്നത്. തമിഴ്‌നാട്ടില്‍ നടക്കുന്ന ചില സാമൂഹിക പ്രശ്‌നങ്ങളെ ആസ്പമാക്കി നിര്‍മ്മിച്ച സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു കിട്ടിയിരുന്നത്.

സൂര്യയെ നായകനാക്കി വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു താനാ സേര്‍ന്ത കൂട്ടം. കീര്‍ത്തി സുരേഷ് നായികയായി അഭിനയിച്ച സിനിമ പൊങ്കല്‍ റിലീസായി ജനുവരി 12 നായിരുന്നു തിയറ്ററുകളിലേക്കെത്തിയത്.

വിഘ്‌നേശും നയന്‍സും പ്രണയിതാക്കളാണെന്നുള്ള കാര്യം രഹസ്യമായ പരസ്യമാണ്. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചെന്നും കഴിക്കാന്‍ പോവുകയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും അക്കാര്യം ഇനിയും പുറത്ത് വിട്ടിട്ടില്ല.

താരങ്ങള്‍ പിറന്നാള്‍ ആഘോഷത്തിനും യാത്ര പോവുന്നതും ഒന്നിച്ചാണ്. ആ ചിത്രങ്ങള്‍ നയന്‍താര തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. ഇതോടെയാണ് ആരാധകര്‍ ഗോസിപ്പുമായി രംഗത്തെത്തിയത്.

ഒറ്റ നോട്ടത്തിൽ നിങ്ങളെ തെറ്റിധരിപ്പിക്കുന്ന 15 ഫോട്ടോകൾ..!!

ഓരോ ദിവസവും ദശലക്ഷക്കണക്കിന് ഫോട്ടോകൾ എടുക്കുന്നു. അവയിൽ മിക്കതും വെറുമൊരു സാധാരണ ഫോട്ടോ ആയി മാറിയേക്കാം, എന്നാൽ ചിലത് ഇതുപോലെ വെത്യസ്തമായിമാറുന്നു. ഒറ്റ നോട്ടത്തിൽ നിങ്ങളെ തെറ്റിധരിപ്പിച്ചേകാവുന്ന 15 ഫോട്ടോകൾ താഴെ ചേർക്കുന്നു,

1. ച്ചെ !! വെറുതെ അയാളെ തെറ്റിധരിച്ചു!!

2. ഈ കാർപെറ്റിൽ വല്ലതും കാണുന്നുണ്ടോ ?

3. ഏയ്… അങ്ങനെ വരാൻ വഴിയില്ല. ഒന്നൂടെ നോക്കിയേ !

4. ഇതും അങ്ങനല്ല !! നിങ്ങൾക്കു തെറ്റിയതാവും 

5. ഇത്രേം രോമം പെണ്ണിന്റെ കയ്യിലോ ?

6. ങേ ??!

7. ഒരു ചെറിയ വലിയ മനുഷ്യൻ !!

8. മൂന്ന് കാലുണ്ടോ?

9. ഒന്ന് കൂടി ശ്രദ്ധിച്ചു നോകിയേ…..

10. ഇങ്ങേരു പാന്റിൽ മുള്ളിയോ ? ഏയ് അങ്ങനെ ചെയ്യുവോ ?

11. എന്തു മനോഹരമായ ഗാർഡൻ ! ഹ്മ്മ്മ്……സത്യത്തിൽ ഇതൊരു ഗാർഡൻ ആണോ ?

12. എന്തൊരു റൊമാന്റിക് !!

13. ഹലോ !!!

14. പാവത്തിനെ ആരെങ്കിലും രക്ഷിച്ചിരുന്നെങ്കിൽ !!

15. ഇതെങ്ങനെ ??