മണ്ണിനടിയിലെ 7000 വര്‍ഷം പഴക്കമുള്ള നിഗൂഢക്ഷേത്രം

7000 വര്‍ഷം പഴക്കമുള്ള, നിഗൂഢതകള്‍ മാത്രം സമ്മാനിക്കുന്ന ഒരു ക്ഷേത്രം. മണ്ണിനടില്‍ പുതഞ്ഞു കിടക്കുകയായിരുന്ന ഈ ക്ഷേത്രത്തെ കണ്ടെടുത്തത് തീരെ അവിചാരിതമായാണെങ്കിലും ഇന്ന് ഇവിടം ബെംഗളുരുവിലെ വിശ്വാസികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത പുണ്യസ്ഥലമാണ്. നിഗൂഢതകള്‍ ധാരാളം ഒളിപ്പുക്കുന്നുവെന്ന് ഇവിടെ എത്തുന്നവര്‍ക്ക് ഒറ്റക്കാഴ്ചയില്‍ തന്നെ വ്യകത്മാണ്.

നന്ദി തീര്‍ഥ എന്നറിയപ്പെടുന്ന ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍…

എവിടെയാണ് ഈ ക്ഷേത്രം?

ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം ബെംഗളുരു നിവാസികള്‍ക്ക് അത്രയൊന്നും പരിചിതമായ ഒരിടമല്ല. മല്ലേശ്വരപുരം വെസ്റ്റില്‍ കോദണ്ഡരാമപുരത്തിനു സമീപമുള്ള കടു മല്ലേശ്വര ക്ഷേത്രത്തിനു എതിര്‍വശത്താണ് ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതിനു തൊട്ടടുത്തായാണ് ഗംഗാമ്മ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. മലയാളികള്‍ക്ക് ഏറെ പരിചിതമായ കോറമംഗലയില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രമുള്ളത്.

അവിചാരിതമായ കണ്ടുപിടുത്തം

7000 വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ശീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം ഏകദേശം 18 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കണ്ടെത്തുന്നത്. അതും തികച്ചും അവിചാരിതമായി. കടു ക്ഷേത്രത്തിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ 1997 ല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ് മണ്ണില്‍ പുതഞ്ഞ നിലയില്‍ ക്ഷേത്രത്തിന്റെ ഗോപുരത്തിന്റെ ഒരു ഭാഗം കാണപ്പെടുന്നത്. പിന്നീട് കൂടുതല്‍ കുഴിച്ചപ്പോഴാണ് മണ്ണിനടില്‍ ഒരു ക്ഷേത്രം തന്നെയുണ്ടെന്ന് മനസ്സിലാകുന്നത്.

കേന്ദ്ര പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നു

പിന്നീട് ഇവിടെ നടന്ന ഖനനങ്ങള്‍ പൂര്‍ത്തിയാക്കിയത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടം നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു. ഈ ഖനനത്തിലാണ് വളരെ നല്ല രീതിയില്‍ സംരക്ഷിച്ചിരിക്കുന്ന ഒരു ക്ഷേത്രക്കുളവും അതിനോട് ചുറ്റും കല്‍പ്പടവുകളും കൂടാതെ ധാരാളം തൂണുകളുള്ള മണ്ഡപങ്ങളുമുണ്ടെന്ന് മനസ്സിലാക്കുന്നത്.

ജലധാരയില്‍ കഴിയുന്ന ശിവലിംഗം

ഖനനം പൂര്‍ത്തിയാകുമ്പോഴെക്കും ധാരാളമ നിഗൂഡതകള്‍ ഇവിടെ കാണാന്‍ സാധിച്ചു. മുഴുവന്‍ സമയവും ജലം വന്നുവീണുകൊണ്ടിരിക്കുന്ന ശിവലിംഗമായിരുന്നു ആദ്യത്തെ വിസ്മയം. തൊട്ടു മുകളിലത്തെ നിലയില്‍ കല്ലില്‍ തീര്‍ത്തിരിക്കുന്ന നന്ദിയുടെ പ്രതിമയില്‍ നിന്നുമായിരുന്നു ശിവലിംഗത്തിലേക്ക് ജലം പ്രവഹിച്ചുകൊണ്ടിരുന്നത്.

നന്ദിയില്‍ നിന്നും ജലം

കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന നന്ദി പ്രതിമയുടെ വായില്‍ നിന്നും ജലം പ്രവഹിച്ച് ശിവലിംഗത്തില്‍ പതിക്കുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. നന്ദിയുടെ വായഭാഗം വൃത്തിയാക്കിയപ്പോള്‍ അതിന്റെ ഉള്ളില്‍ ഒരു ചെറിയ ഉറവ തന്നെ കണ്ടെത്തിയത്രെ. എന്നാല്‍ ഇതില്‍ എവിടെ നിന്നാണ് ജലം നിറയുന്നതെന്ന് ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ശിവലിംഗവും ക്ഷേത്രക്കുളവും

ഖനനത്തില്‍ കണ്ടെത്തിയ സ്ഥലങ്ങള്‍ പൂര്‍ണ്ണമായും വൃത്തിയാക്കിയപ്പോള്‍ ക്ഷേത്രക്കുളവു ശിവലിംഗവും തമ്മില്‍ ക്ഷേത്രസമുച്ചയത്തിന്റെ നടുവില്‍ വെച്ച് യോജിക്കുന്നു എന്നു കണ്ടെത്തുകയുണ്ടായി. നന്ദിയില്‍ നിന്നും ശിവലിംഗത്തിലെത്തുന്ന വെള്ളം ക്ഷേത്രക്കുളത്തിലേക്കാണ് തിരികെ പോകുന്നത്.

പേരുവന്ന കഥ

ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രത്തിന് ഈ പേരു വന്നിതിനു പിന്നില്‍ ഒരു കാര്യമുണ്ട്. ഈ ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം എന്നു പറയുന്നത് ഇവിടുത്തെ നന്ദിയുടെ പ്രതിമയാണ്. സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ദക്ഷിണ ദിക്കിനെ അഭിമുഖീകരിച്ചാണ് ഇവിടെ നന്ദി ഉള്ളത്. അതിനാലാണ് ക്ഷേത്രത്തിന് ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം എന്ന പേരു ലഭിച്ചത്.

പഴക്കത്തില്‍ തര്‍ക്കം

ക്ഷേത്രത്തിന്റെ പഴക്കത്തിനെക്കുറിച്ച് വ്യക്തമാക്കുന്ന യാതൊരു രേഖകളും ചരിത്രങ്ങളും ലഭ്യമല്ലെങ്കിലും ഏഴായിരം വര്‍ഷം പഴക്കമുണ്ടെന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്. എന്നാല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ കാര്‍ബണ്‍ ഡേറ്റിങ്ങില്‍ 400 വര്‍ഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വ്യത്യസ്തമായ നിര്‍മ്മാണം

തൂണുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രത്തിന് മറ്റുള്ള ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ നിര്‍മ്മാണ ശൈലിയാണ് കാണാന്‍ സാധിക്കുന്നത്. ക്ഷേത്രക്കുളത്തിനു ചുറ്റുമായി തൂണുകളാല്‍ മറച്ച വരാന്തയാണ് പ്രധാന ആകര്‍ഷണം. കൂടാതെ സാധാരണ ശിവക്ഷേത്രങ്ങളില്‍ ശിവന്‍രെ വാഹനമായ നന്ദി ക്ഷേത്രത്തിനു മുന്നിലായാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇവിടെ ശിവലിംഗം സൂക്ഷിച്ചിരിക്കുന്ന മണ്ഡപത്തിനു മുകളിലായാണ് നന്ദിയെ കാണാന്‍ സാധിക്കുക.

കടു മല്ലീശ്വര ക്ഷേത്രത്തിന്റെ ഭാഗം

ക്ഷേത്രക്കുളവും ശിവലിംഗവും നന്ദിയും മാത്രമാണ് ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. അതുകൊണ്ടു തന്നെ ഇത് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന

കടു മല്ലീശ്വര ക്ഷേത്രത്തിന്റെ ഭാഗമാണെന്നും ആലുകള്‍ വിശ്വസിക്കുന്നു. മല്ലീശ്വര ക്ഷേത്രത്തിന്റെ ക്ഷേത്രക്കുളമാണിതെന്നാണ് കരുതുന്നത്.

കടു മല്ലീശ്വര ക്ഷേത്രം

ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം കടു മല്ലീശ്വര ക്ഷേത്രത്തിനു എതിര്‍വശത്തായാണ് സ്ഥിതി ചെയ്യുന്നത്. 17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രം ദ്രാവിഡ ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശിവനെ മല്ലികാര്‍ജ്ജുനായിട്ടാണ് ഇവിടെ ആരാധിക്കുന്നത്. ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം മല്ലിശ്വര ക്ഷേത്രത്തിന്റെ ക്ഷേത്രക്കുളമാണെന്നാണ് വിശ്വാസം. ശിവരാത്രിയാണ് ഇവിടുത്തെ പ്രധാന ആഘോഷം.

വീരഭദ്രാവതി നദിയുടെ ഉത്ഭവം

ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രക്കുളം വീരഭദ്രാവതി നദിയുടെ ഉത്ഭവ സ്ഥനമാണെന്നും വിശ്വാസമുണ്ട്.

പ്രധാന ആഘോഷങ്ങള്‍

ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രത്തില്‍ ശിവന്‍ മുഖ്യ പ്രതിഷ്ഠ ആയതിനാല്‍ ശിവനുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളും ഇവിടെ ആഘോഷിക്കാറുണ്ട്. മഹാശിവരാത്രി ദിവസമാണ് ഇവിടെ ഏറ്റവുമധികം ആളുകള്‍ എത്തുന്ന ദിവസം.

മറ്റു പ്രതിഷ്ഠകള്‍

ശിവലിംഗം സ്ഥിതി ചെയ്യുന്ന വരാന്തയ്ക്കു സമീപത്തായി ഗണേശനു സമര്‍പ്പിച്ചിരിക്കുന്ന ചെറിയൊരു കോവില്‍ കാണാന്‍ സാധിക്കും. കൂടാതെ ഇവിടെ നവഗ്രഹങ്ങളെയും ആരാധിക്കുന്നുണ്ട്.

ക്ഷേത്രസമയം

സാധാരണ ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും വൈകിട്ട് അഞ്ച് മണി മുതല്‍ 8.30 വരെയുമാണ്ക്ഷേത്രസമയം

ലോകത്തിലെ വിഷപ്പാമ്പുകളില്‍ ഏറ്റവും മാരകമായ വിഷമുള്ള പാമ്പ്

ബ്ലൂ കോറല്‍ -:
ലോകത്തിലെ വിഷപ്പാമ്പുകളില്‍ ഏറ്റവും മാരകമായ വിഷമുള്ള പാമ്പാണ് തലയിലും, വാലറ്റത്തും കടുത്ത ചുവപ്പു നിറവും, ദേഹം മുഴുവന്‍ നീല നിറവുമുള്ള ബ്ലൂ കോറല്‍.

വിഷത്തിൻെറ കാഠിന്യം മൂലം കൊലയാളികളിലെ കൊലയാളിയെന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. പാമ്പുകളുടെ രാജാവായ രാജവെമ്പാലയുടെ വിഷം പോലും ഇവക്കു തെല്ലും ഏശില്ല. അതുകൊണ്ട് തന്നെ ഇവ പലപ്പോഴും ആഹാരമാക്കുന്നത് വലിപ്പം കുറഞ്ഞ രാജവെമ്പാലകളെയാണ്. മനുഷ്യ സാമീപ്യമുളളിടത്ത് അധികം കാണപ്പെടാത്ത ഇവയുടെ സ്വദേശം തെക്കന്‍ ഏഷ്യയാണ്.

2 മീറ്ററോള നീളം വരുന്ന ഇവയുടെ വിഷഗ്രന്ഥിയുടെ നീളം ഏതാണ്ട് 60 സെന്‍റീമീറ്റര്‍ വരും.രക്തത്തിലൂടെ അതിവേഗം സഞ്ചരിക്കുന്ന ഇവയുടെ വിഷത്തിന്‍റെ പ്രത്യേകത മൂലം, ഈ വിഷത്തെ വേദനാ സംഹാരിയായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

ഈ പാമ്പിന്‍റെ വിഷത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ അടുത്ത കാലം വരെ നമുക്ക് അജ്ഞാതമായിരുന്നു.

ഓസ്ട്രേലിയന്‍ ഗവേഷകരാണ് ഏറെ നളത്തെ ശ്രമങ്ങള്‍ക്കൊടുവിൽ ബ്ലൂ കോറലിന്‍റ വിഷത്തില്‍ നിന്നു വേദന സംഹാരി ഉൽപാദിപ്പിക്കാം എന്നു കണ്ടെത്തിയത്.

പേരിന് ഇവ കൊലയാളികളിലെ കൊലയാളി എന്നൊക്കെയാണ് അറിയപ്പെടുന്നതെങ്കിലും, മറ്റുപല ജീവി വര്‍ഗ്ഗങ്ങളെയും പോലെ ഇവയും നമ്മുടെ ഈ ഭൂമിയിൽ സുരക്ഷിതരല്ല. തെക്കനേഷ്യന്‍ രാജ്യങ്ങളിലെ വനനശീകരണം മൂലം ഇവയുടെ എണ്ണം അപകടകരമാം വിധം കുറഞ്ഞു വരികയാണ്…

ജോലി തേടി കഷ്ടപ്പെടേണ്ട, മാന്യമായ വരുമാനം സമ്പാദിക്കാന്‍ ഉഗ്രന്‍ വഴി ഇതാ.

ഇന്നത്തെ കാലഘട്ടത്തില്‍ ഒരു ജോലി ലഭിക്കുക എന്നത് വളരെയേറെ പ്രയാസപ്പെട്ട ഒന്നാണ്. ജോലിയില്ലാതെ ജീവിതം മുന്നോട്ട് നയിക്കുക കഷ്ടമാണ്. ജോലിക്കായി ഒരുപാട് അലഞ്ഞവരുമാണ് നമ്മളില്‍ പലരും. പക്ഷെ ഒന്ന് ശെരിക്കും കണ്ണ് തുറന്നു നോക്കിയാല്‍ നമുക്ക് നമ്മുടെ മുന്നിലെ ജോലി സാധ്യതകളെ കണ്ടെത്താന്‍ കഴിയും. ജീവിതം വിജയകരമാകാന്‍ ആ സാധ്യതകളിലേക്ക് നമുക്ക് എത്തിച്ചേരേണ്ട താമസം മാത്രം മതി. വീഡിയോ കാണുക ഷെയര്‍ ചെയ്യുക…