ഇത് ഓഗിഹാര വനം, സന്ദര്‍ശിക്കുന്ന 90 % ആളുകളും തിരിച്ച്പോകില്ല

ജപ്പാനിലെ നിബിഡ വനമായ ഓഗിഹാരയ്ക്കാണ് ഭീതി നിറഞ്ഞ ഈ കുപ്രസിദ്ധിയുള്ളത്. 30 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ വനം അറിയപ്പെടുന്നത് സൂയിസൈഡ് ഫോറസ്റ്റ് അഥവാ ആത്മഹത്യാ വനം എന്ന പേരിലാണ്.

ഓരോ വര്‍ഷവും ഇവിടെ കാണാതാവുന്നത് നൂറുകണക്കിനാളുകളെയാണ്. ജപ്പാന്‍കാര്‍ മാത്രമല്ല, മറ്റ് രാജ്യക്കാരെയും ഇവിടെ കാണാതാകുന്നുണ്ട്. കാണാതവുക എന്നാ‌ൽ, ആളുകളിവിടെവന്ന്‌‌ ആത്മഹത്യ ചെയ്യുന്നു എന്നാണർഥം.

ആകാശം മുട്ടെ തിങ്ങി ഞെരുങ്ങി ഉയര്‍ന്ന് നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍, ഇരുട്ടിന്റെ കവാടം ആകാശത്തോളം ഉയര്‍ന്ന് നില്‍ക്കുകയാണെന്ന് തോന്നും,

മരങ്ങളുടെ ചുവട്ടില്‍ തകര്‍ന്ന തലയോടുകള്‍, ശിഖരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന അസ്ഥികൂടങ്ങള്‍, മുന്നോട്ട് പോകുന്തോറും ആ കറുത്ത വനത്തില്‍ പുഴുവരിച്ച് വികൃതമായി കിടക്കുന്ന മൃതശരീരങ്ങള്‍, ഒന്നോ രണ്ടോ അല്ല നൂറ് കണക്കിന് ശവശരീരങ്ങളാണ് ഈ കറുത്ത കാട്ടില്‍ ഉള്ളത്.

ഒരു വർഷത്തിൽ 100 പേരോളംമിവിടെ ആത്മഹത്യ ചെയ്യുന്നു എന്നണ് കണക്ക്. വര്‍ഷം തോറും നിരവധി മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളും ഈ വനത്തില്‍ നിന്ന് കണ്ടെത്തുന്നുണ്ട്.

തൂങ്ങി മരിച്ചയാളുകളുടെ മൃതദേഹങ്ങള്‍ കാലുകള്‍ നിലത്ത് മുട്ടിനിന്ന നിലയിലാണ് കാണപ്പെടുകയെന്നതാണ് ആരെയും ഞെട്ടിക്കുന്നത്.

ഈ വനത്തിലെ ആത്മഹത്യകളെക്കുറിത്ത് അന്വേഷിക്കാനും ആത്മഹത്യയ്‌ക്കെത്തുന്നവരെ തടയാനുമായി രൂപീകരിച്ച പ്രിവന്‍ഷന്‍ സേനയിലെ പൊലീസുകാരന്‍ രാത്രി ടെന്റില്‍ നിന്നെഴുന്നേറ്റുപോയി ആത്മഹത്യ ചെയ്തുവെന്ന് പൊലീസുകാര്‍ തന്നെ പറയുന്നു. ഓഗിഹാരയുടെ പുറംഭാഗങ്ങളില്‍ പക്ഷികളെയോ മൃഗങ്ങളോയോ കാണാന്‍ കഴിയുന്നത് അപൂര്‍വം.

ഉള്‍കാട്ടിലേക്ക് പോകുംതോറും നിശബ്ദ ഭീകരതയുടെ തീവ്രത കൂടും. ഉള്‍കാട്ടിലാകട്ടെ മൃഗങ്ങള്‍ കൊന്നുതിന്ന നിലയില്‍ മനുഷ്യരുടെ ശരീരാവശിഷ്ടങ്ങള്‍ പലയിടത്തും കാണാം.

പൈന്‍ മരങ്ങളും വെള്ള ദേവദാരു മരങ്ങളും ബോക്‌സ് വുഡ് മരങ്ങളും നിറഞ്ഞ ഈ വനത്തില്‍ വഴിതെറ്റാന്‍ എളുപ്പമാണെന്ന് ‘സ്മിത്ത് സൊനായിന്‍’ മാഗസിന്‍ കോളമിസ്റ്റായ ഫ്രാന്‍സ് ലിഡ്‌സ് വിശദീകരിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ വഴിതെറ്റി പ്രതീക്ഷ നഷ്ടപ്പെട്ടവരാണോ ഇത്തരത്തില്‍ ജീവിതം അവസാനിപ്പിക്കുന്നതെന്ന ചോദ്യത്തിന് ഫ്രാന്‍സ് ലിഡ്‌സിനും മറുപടിയില്ല.

ജപ്പാനിലെ ഫുജി അഗ്‌നി പര്‍വതത്തിന്റെ പ്രാന്തപ്രദേശത്താണ് 7,680 ഏക്കര്‍ വിസ്തീര്‍ണമുള്ള ഈ ആത്മഹത്യാ വനം.

ജപ്പാന്റെ പുരാണ പഠനമനുസരിച്ച് ഓഗിഹാര അറിയപ്പെടുന്നത് പ്രേതങ്ങളുടെ വനം എന്നാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ ജപ്പാനില്‍ നിലനിന്നിരുന്ന ഉബാസുട്ടേ ആചാരമനുസരിച്ച് പ്രായമായവരെയും രോഗബാധിതരായവരെയും ബന്ധുക്കള്‍ ഈ വനത്തില്‍ ഉപേക്ഷിച്ചിരുന്നു.

ഇത്തരമൊരു ചരിത്രം ഓഗിഹാരയ്ക്കുണ്ടെങ്കിലും ഇന്ന് ഈ വനത്തിലെത്തി ആത്മഹത്യ ചെയ്യുന്നവരേറെയും പ്രായാധിക്യമോ രോഗങ്ങളോ തളര്‍ത്തുന്നവരല്ല, മറിച്ച് യുവാക്കളോ മധ്യവയസ്‌ക്കരോ ആണ്. ആത്മഹത്യാ വനത്തിന്റെ ദുരൂഹതയും അതുതന്നെ.

സ്കൂളിലെ ഫ്രീക്കന്മാരെ പിടികൂടി അധ്യാപകൻ മുടിവെട്ടു കടയില്‍, വീഡിയോ വൈറല്‍

സ്‌കൂളിലെ കുട്ടിഫ്രീക്കന്മാരെ ബാര്‍ബര്‍ ഷോപ്പില്‍ കൊണ്ടുപോയി മുടിവെട്ടിച്ച അധ്യാപകന്റെ വീഡിയോ വൈറല്‍. എറണാകുളം ഇടപ്പള്ളി ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീകുമാറാണ് കുട്ടികളെ നിര്‍ബന്ധിച്ച് മുടിവെട്ടിച്ചത്.

ആണ്‍കുട്ടികള്‍ മുടിനീട്ടിവളര്‍ത്തി വരുന്നത് ശ്രദ്ധയില്‍പെട്ടിട്ട് നാളുകളായി. ആദ്യമൊക്കെ ശാസിച്ചുനോക്കി. പിന്നീട് വഴക്കുപറയുകയും രക്ഷിതാക്കളെ അറിയിക്കാനും ശ്രമിച്ചു.എന്നിട്ടും രക്ഷയില്ലെന്നു കണ്ടിട്ടാണ് താന്‍ നേരിട്ട് കുട്ടികളെയും കൂട്ടി ബാര്‍ബര്‍ഷോപ്പില്‍ എത്തിയതെന്ന് ശ്രീകുമാര്‍ പറയുന്നു.

വിദ്യാര്‍ത്ഥികളുടെ വ്യക്തിശുചിത്വത്തിന്റെയും സ്‌കൂളിന്റെ അച്ചടക്കത്തിന്റെയും ഭാഗമായാണ് അധ്യാപകന്‍ ഇങ്ങനെ ചെയ്തത്. മുടിവെട്ടിച്ചിട്ടും കുട്ടികള്‍ക്ക് വിരോധമോ ദേഷ്യമോ തോന്നിയില്ലെന്നും,പകരം ഒരുമിച്ച് പോയതിന്റെ തൃല്ലില്ലാണ് എല്ലാവരുമെന്നും ശ്രീകുമാര്‍ പറയുന്നു.

മുടിവെട്ടിക്കുന്നതിനിടയില്‍ ബാര്‍ബര്‍ ഷോപ്പില്‍ നിന്നും കുട്ടികള്‍ ചോദിക്കുന്നുണ്ട് ഞങ്ങളെ കൊല്ലാതിരിക്കാന്‍ പറ്റുമോ സര്‍, എന്ന ചോദ്യം നര്‍മ്മം വീഡിയോയില്‍ പരത്തി.

സ്‌കൂള്‍ യുണീഫോമില്‍ കുട്ടികള്‍ മുടിവെട്ടാന്‍ ബാര്‍ബര്‍ഷോപ്പില്‍ എത്തിയത് കണ്ട നാട്ടുകാരന്‍ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. നാല്‍പതിനായിരത്തോളം പേരാണ് ഇപ്പോള്‍ ഈ അധ്യാപകന്റെയും കുട്ടികളുടെയും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

അനുജനെയും വേണം, സ്കൂളും; ഹൃദയംതൊടും ഈ ചിത്രം!

കൂട്ടുകാരിൽ പലർക്കും സ്കൂളിൽ പോകാൻ അത്ര ഇഷ്ടമൊന്നും കാണില്ല അല്ലേ.. അച്ഛനും അമ്മയും സ്കൂളിൽ വിടുന്നു, അതുകൊണ്ട് പോകുന്നു എന്ന മനോഭാവമുള്ളവരും കുറവല്ല. അയ്യോ ഇന്ന് സ്കൂളിൽ പോകണമല്ലോ എന്നോർത്താവും പലരും ഉറക്കമുണരുന്നത് തന്നെ. എന്നാൽ ഇത്തരക്കാരിൽ നിന്നൊക്കെ വ്യത്യസ്തനാകുകയാണ് ഫിലിപ്പീൻസിൽ നിന്നുള്ള ഒരു കൊച്ചു ബാലൻ. തന്റെ ഒരുവയസുകാരൻ കുഞ്ഞനിയനേയും കൊണ്ടാണ് അവൻ സ്കൂളിൽ വരുന്നത്. ഫിലിപ്പീൻസിലെ സാൽവേഷൻ എലിമെന്ററി സ്കൂളിലാണ് ഈ മിടുക്കൻ പഠിക്കുന്നത്.

ഫിലിപ്പീൻസിലെ പല ഗ്രാമങ്ങളിലും മാതാപിക്കളുടെ സാമ്പത്തിക ഞെരുക്കം മൂലം കുട്ടികളെയൊന്നും സ്കൂളുകളിൽ അയയ്ക്കാൻ അവർക്ക് സാധിക്കാറില്ല. മാതാപിതാക്കൾ കുടുംബം പുലർത്താൻ ജോലി തേടി പോകുമ്പോൾ മുതിർന്ന കുട്ടികൾ തങ്ങളുടെ ഇളയ സഹോദരങ്ങളെ നോക്കാനായി വീട്ടിൽ തന്നെ നിൽക്കാറാണ് പതിവ്.

ഇവിടെയാണ് ജസ്റ്റിനെന്ന ഒന്നാം ഗ്രേഡ്കാരൻ വ്യത്യസ്തനാകുന്നത്. തന്റെ കുഞ്ഞനുജനെ നോക്കേണ്ട ഉത്തരവാദിത്വം അവനാണ്, എന്നാൽ പഠിക്കാനും സ്കൂളിൽ പോകാനും ജസ്റ്റിന് ഇഷ്ടമാണുതാനും. രണ്ടും ഉപേക്ഷിക്കാൻ വയ്യാതായതോടെ അവൻ കുഞ്ഞനുജനേയും കൂട്ടി സ്കൂളിൽ വരാൻ തുടങ്ങി. ഒരു കൈകൊണ്ട് കുഞ്ഞിനെ മുറുകെ പിടിച്ചുകൊണ്ട് മറുകൈകൊണ്ട് നോട്ടെഴുതുന്ന ജസ്റ്റിന്റെ ചിത്രം സ്കൂളിലെ അധ്യാപിക തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്.

ജസ്റ്റിന്റെ പഠിക്കാനുള്ള ആഗ്രഹത്തെയും അവന്റെ ദൃഢനിശ്ചയത്തെയും സോഷ്യൽ മീഡിയ വാഴ്ത്തിപ്പാടുകയാണ്. ഏതവസ്ഥയിലും പഠനം നഷ്ടപ്പെടുത്തരുതെന്ന വലിയൊരു സന്ദേശമാണ് ജസ്റ്റിൽ നൽകുന്നത്. ഓരോ ചെറിയ കാരണങ്ങൾ പറഞ്ഞ് സ്കൂളിൽ പോകാതിരിക്കുന്ന എല്ലാ കൂട്ടകാർക്കും ഈ മിടുക്കൻ ഒരു മാതൃകയാകട്ടെ.

Powered by WPeMatico

വിദ്യാര്‍ത്ഥിക്ക് മുന്നില്‍ മുട്ടിലിരുന്ന് യാചിച്ച് ഒരു പ്രിന്‍സിപ്പാല്‍.!

ചെന്നൈ: വിദ്യാര്‍ത്ഥിക്ക് മുന്നില്‍ മുട്ടുകുത്തി കൈകൂപ്പി ഒരു സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഈ ചിത്രം.

അമ്പരിപ്പിക്കുന്ന ചിത്രത്തിന് പിന്നില്‍ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയാണ് സോഷ്യല്‍ മീഡിയയില്‍. തമിഴ്‌നാട്ടിലെ വില്ലുപുരത്താണ് സംഭവം. വില്ലുപുരത്തെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ജി. ബാലുവാണ് ചിത്രത്തില്‍ കാണുന്നത്.

ക്ലാസില്‍ കയറാന്‍ തന്‍റെ ശിക്ഷ്യനോട് അഭ്യര്‍ത്ഥിക്കുകയാണ് ഈ പ്രിന്‍സിപ്പാള്‍. ജനുവരി 24ന് എടുത്ത ചിത്രം കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മുന്നിലാണ് ബാലു മുട്ടുകുത്തിയത്. പതിവായി ക്ലാസില്‍ കയറാത്ത വിദ്യാര്‍ത്ഥിയാണ് ഇയാളെന്നും അതിനാല്‍ ക്ലാസില്‍ കയറാന്‍ അഭ്യര്‍ത്ഥിക്കുകയാണ് താന്‍ ചെയ്തതെന്നും ബാലു കൂട്ടിച്ചേര്‍ത്തു.

അധ്യാപകരുടെ പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്ന കാലത്താണ് വ്യത്യസ്തനായ അധ്യാപകനെക്കുറിച്ചുള്ള വാര്‍ത്ത പുറത്ത് വന്നത്. പതിവായി സ്‌കൂളില്‍ എത്താത്ത മിക്ക വിദ്യാര്‍ത്ഥികളുടേയും വീടുകളില്‍ എത്തി ബാലു സമാനമായ അഭ്യര്‍ത്ഥന നടത്തിയിരുന്നു.

ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ വില്ലുപുരത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. കൂടുതലും കര്‍ഷകരുടെ മക്കളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. കുട്ടികളുടെ കുടുംബവമായി ബന്ധം സ്ഥാപിക്കുന്നതിന് ഇവരുടെ വീടുകളില്‍ പതിവായി സന്ദര്‍ശനം നടത്താറുണ്ട് ബാലു.

വരും തലമുറയെ നേര്‍വഴിക്ക് നടത്താനാണ് തന്റെ ശ്രമമെന്ന് ബാലു പറഞ്ഞു. ഞാന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചയാളാണ്. കുട്ടികളെ നന്നാക്കാനാണ് എന്റെ ശ്രമം. അവിടെ ഈഗോയ്ക്ക് സ്ഥാനമില്ല.

എല്ലാ അധ്യാപകരും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുകുത്തി കൈകൂപ്പണമെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ വിദ്യാര്‍ത്ഥികളോട് സൗഹാര്‍ദപരമായി ഇടപെടാന്‍ അധ്യാപകര്‍ തയാറാകണം-ബാലു പറഞ്ഞു.

പീഡനത്തെ പേടിച്ച് റെബേക്ക ശരീരഭാരം കൂട്ടിയത് 114 കിലോ; തിരിച്ചറിവുണ്ടായതോടെ 63 കിലോയിലേക്ക് എത്തി

26 വയസ്സുള്ള റെബേക്ക 2011 ലാണ് ലൈംഗിക പീഡനത്തിനരയാകുന്നത്. അന്നുമുതല്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്ക് സ്വയം പഴിചാരി ജീവിക്കുകയായിരുന്നു അവള്‍. തന്റെ സൗന്ദര്യമാണ് എല്ലാത്തിനും കാരണമെന്നു പറഞ്ഞ് പിന്നീടങ്ങോട്ട് ഭക്ഷണം കഴിച്ച് തടിച്ചു കൊഴുക്കാന്‍ തുടങ്ങി അവള്‍. ഒരുഘട്ടത്തില്‍ അവളുടെ തൂക്കം 114 കിലോഗ്രാം വരെയെത്തി.

എന്നാല്‍ അച്ഛന് വന്ന അസുഖമാണ് റെബേക്കയുടെ ജീവിതം മാറ്റിമറിച്ചത്. അത്‌ലറ്റും നിരവധി മാരത്തോണുകളില്‍ പങ്കെടുത്ത റെബേക്കയുടെ അച്ഛന് കാന്‍സര്‍ പിടിയിലാണെന്ന സത്യം ആ കുടുംബത്തെ പിടിച്ചുലച്ചു. ഇത്രയധികം കായികാധ്വനം ചെയ്യുന്ന അച്ഛന്റെ ശരീരത്തില്‍ രോഗം വന്നുവെങ്കില്‍ വര്‍ഷങ്ങളായി ശരീരം ശ്രദ്ധിക്കാതെ ജങ്ക് ഫുഡും കൊഴുപ്പും മാത്രം നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്ന തന്റെ അവസ്ഥ എന്തായിരിക്കുമെന്ന് അവള്‍ ചിന്തിച്ചു. അപ്പോഴാണ് ഭക്ഷണം നിയന്ത്രിച്ച് അവള്‍ തന്റെ പഴയ ജീവിതത്തിലേക്ക് തിരികെ പോകാന്‍ തീരുമാനിച്ചത്.

അപ്പോഴേക്കും 2011 ലെ റെബേക്കയുടെ ചിന്താഗതിയില്‍ നിന്നും ഏറെ മാറിയിരുന്നു അവര്‍. പീഡനത്തിന് കാരണം പീഡിപ്പിക്കപ്പെടുന്ന സ്ത്രീയല്ല മറിച്ച് ആക്രമി തന്നെയാണെന്ന സത്യം മുതിര്‍ന്നപ്പോഴാണ് റെബേക്ക തിരിച്ചറിയുന്നത്. ഒരു സ്ത്രീയുടെ രൂപമോ ധരിക്കുന്ന വസ്ത്രമോ സാഹചര്യമോ ഒന്നുമല്ല പീഡനത്തിന് കാരണമെന്ന് അവര്‍ മനസ്സിലാക്കി. പിന്നീടങ്ങോട്ട് തിരിച്ചറിവിന്റെയും തിരിച്ചുപോക്കിന്റെയും നാളുകളായിരുന്നു.

കേബ്രിഡ്ജ് വെയ്റ്റ് പ്ലാന്‍ പ്രകാരമാണ് റെബേക്ക തടി കുറച്ചത്. 114 കിലോഗ്രാം ഭാരമുണ്ടായിരുന്ന റെബേക്ക അങ്ങനെ 63 കിലോഗ്രാമിലേക്ക് ചുരുങ്ങി. അപ്പോഴേക്കും റെബേക്കയുടെ അച്ഛന്‍ മരിച്ചിരുന്നു. അതോടെ റെബേക്ക പുറത്തുനിന്നുള്ള ഭക്ഷണം പൂര്‍ണമായും ഒഴിവാക്കി. റെബേക്കയുടെ അച്ഛന് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വളരെ ഇഷ്ടമായിരുന്നു. അച്ഛന്റെ മരണശേഷം റെബേക്കയുടെ അച്ഛന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് വീട്ടില്‍ ഭക്ഷണമുണ്ടാക്കി കഴിക്കാന്‍ തുടങ്ങി. അതുവഴി അച്ഛനോട് അടുക്കുന്നത് പോലെ അവള്‍ക്ക് തോന്നി.

ഇന്ന് അവള്‍ കഴിക്കുന്നതില്‍ 70 ശതമാനവും പച്ചക്കറികളാണ്. ചെറിയ അളവില്‍ പ്രൊട്ടീനും, കാര്‍ബോഹൈട്രേറ്റും ഫാറ്റുമെല്ലാം ഉണ്ട്. ധാരാളം വെള്ളവും റെബേക്ക കുടിക്കുന്നുണ്ട്. ഒപ്പം കഴിയാവുന്നത്ര നടക്കുവാനും റെബേക്ക ശ്രമിക്കുന്നുണ്ട്.

നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി

ചലച്ചിത്ര താരവും നര്‍ത്തകിയുമായി നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. ഹ്യൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് ഞായറാഴ്ചയായിരുന്നു വിവാഹം. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് ദിവ്യക്ക് താലി ചാര്‍ത്തിയത്. നാല് വര്‍ഷമായി ഹൂസ്റ്റണില്‍ സ്ഥിര താമസക്കാരനായ അരുണ്‍ അവിടെ എഞ്ചിനീയറാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ആദ്യ വിവാഹം
സിനിമയല്‍ കത്തി നില്‍ക്കുന്ന സമയത്ത് 21ാം വയസിലായിരുന്നു ദിവ്യ ഉണ്ണിയുടെ യുടെ ആദ്യ വിവാഹം. അമേരിക്കന്‍ മലയാളിയായ ഡോ സുധീറായിരുന്നു വരന്‍. തുടര്‍ന്ന് ഇവര്‍ മേരിക്കയിലേക്ക് പോയി. അവിടെ നൃത്തപരിപാടികളുമായി അവര്‍ സജീവമായിരുന്നു.

വിവാഹമോചനം
ആദ്യ ഭര്‍ത്താവുമായുള്ള വിവാഹ മോചനം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം വെളിപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്തിലായിരുന്നു വിവാഹമോചനം.ഈ ബന്ധത്തില്‍ ദിവ്യയ്ക്ക് രണ്ട് മക്കളുണ്ട്.

ഈഗോ
നൃത്ത പരിപാടികളില്‍ അവര്‍ സജീവമാവുകയും ഹൂസ്റ്റണില്‍ തന്നെ സ്വന്തമായി മൂന്ന് നൃത്തവിദ്യാലയങ്ങളും തുടങ്ങിയതോടെ സുധീറിന് ഈഗോ മൂത്തെന്നും ഇതാണ് വിവാഹ മോചനത്തില്‍ കലാശിച്ചതെന്നുമായിരുന്നു വാര്‍ത്ത.

ശേഷം
വിവാഹ മോചനത്തിന് ശേഷം നടി ഔദ്യോഗിക ഫേസ്ബുക്ക് പേജ് തുറന്ന് ആരാധകരുമായി സംവദിക്കാന്‍ തുടങ്ങി.തുടര്‍ന്ന് തന്‍റെ നൃത്തപരിപാടികളും നൃത്തസ്കൂളുകളുടെ പ്രവര്‍ത്തനങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെച്ചു.

മഞ്ജുവിന് പിന്നാലെ
ദിലീപുമായുള്ള വിവാഹ ശേഷം നീണ്ട കാലം സിനിമയില്‍ നിന്ന് മാറി നിന്ന മഞ്ജു വാര്യര്‍ പിന്നീട് നൃത്ത അഭിനയരംഗങ്ങളില്‍ സജീവമായതും ദിലീപുമായി വിവാഹമോചനം നടത്തിയതുമെല്ലാം
ദിവ്യാ ഉണ്ണിക്ക് പ്രചോദനമായെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

അരങ്ങേറ്റം
സൂപ്പര്‍ ഹിറ്റ് ചിത്രമായ കല്യാണ സൗഗന്ധികത്തിലൂടെ നായികയായി സിനിമയിലേക്കെത്തിയ ദിവ്യ ഉണ്ണി വര്‍ണ്ണ പകിട്ട്, ഉസ്താദ് ,ചുരം, പ്രണയവര്‍ണ്ണങ്ങള്‍,ഫ്രണ്ട്‌സ്, ആകാശഗംഗ, കഥാനായകന്‍ തുടങ്ങി അറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ചവറുകൂനയില്‍ തള്ളിയ പെണ്‍കുട്ടി ഇപ്പോള്‍ താരകുടുംബത്തിലെ രാജകുമാരി

കുട്ടികളെ വഴിയില്‍ തള്ളുന്നവര്‍ കുറവല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കള്‍ ചവറുകൂനയില്‍ തള്ളിയ കുഞ്ഞ് ഇന്നൊരു രാജകുമാരിയായി മാറിയ കഥയാണ് ഈ റിപ്പോര്‍ട്ട്. കെട്ടുകഥകളില്‍ കേള്‍ക്കുന്നത് പോലെ അവിശ്വസനീയമാണ് അവളുടെ ജീവിതം. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കള്‍ ചവറുകൂനയില്‍ തള്ളിയ പെണ്‍കുട്ടി എത്തിപ്പെട്ടത് ബോളിവുഡ് താരം മിഥുന്‍ ചക്രബര്‍ത്തിയുടെ കൈകളില്‍.

Image result for dishani mithun chakraborty

തെരുവില്‍ നിന്നും കൈയിലെടുത്ത അവളെ മിഥുന്‍ ചക്രബര്‍ത്തി സ്വന്തം മകളായി വളര്‍ത്തി. ദിഷണി എന്ന് പേരിട്ടു. തന്റെ മൂന്ന് ആണ്‍മക്കള്‍ക്കൊപ്പം സ്വന്തം മകളായി തന്നെയാണ് മിഥുന്‍ ചക്രബര്‍ത്തി അവളെ വളര്‍ത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയോ മക്കളോ ദിഷണിയോട് യാതൊരു വേര്‍തിരിവും കാണിച്ചിട്ടില്ല. താരകുടുംബത്തില്‍ രാജകുമാരിയായുള്ള ജീവിതത്തില്‍ ദിഷിണിയും തൃപ്തയാണ്.

Image result for dishani mithun chakraborty