മണിക്കൂറുകള്‍ കൊണ്ട് ഇന്റർനെറ്റിൽ താരമായി മാറിയ 8 പേരിൽ 2 മലയാളികൾ

പ്രശസ്തരാകാൻ ആഗ്രഹിക്കാത്ത ആരുമില്ല. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കാൻ കഷ്ടപ്പെടുന്നവരും അറിയാതെ പ്രശസ്തയാറാകുന്നവരുമുണ്ട്. എന്നാൽ വളരെ ആകസ്മികമായി ലോക പ്രശസ്തരാകാൻ സാധിക്കുന്നവർ കുറവാണ്. ചുരുങ്ങിയ സമയം കൊണ്ട് ലോകമെമ്പാടും താരമായ 8 പേരെ പരിചയപ്പെടാം. കൂടെ രണ്ടു മലയാളികളെയും .

പ്രിയ വാരിയര്‍

‘ഒരു അഡാര്‍ ലൗ’ എന്ന മലയാള സിനിമയില്‍ 30 സെക്കന്‍ഡ് മാത്രമാണ് പ്രിയ വാരിയര്‍ അഭിനയിച്ചത്. ഒരൊറ്റ ഗാനത്തോടെ ഇന്ത്യ മുഴുവന്‍ ആരാധകരുളള താരമായി മാറിയിരിക്കുകയാണ് പ്രിയ വാരിയര്‍. ദേശീയ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലുമെല്ലാം ഇപ്പോള്‍ പ്രിയയാണ് താരം.കണ്ണേറുകാരിയെ തേടി ലോകമെമ്പാടും ആരാധകർ സോഷ്യൽ മീഡിയായിൽ തിരയുകയാണ്.

സൈമ ഹുസൈന്‍ മിര്‍

റായ്‌സിനെ പ്രചരിപ്പിക്കുന്ന സമയത്ത് ഷരൂഖ് ഖാന്‍ തന്റെ ഔദ്യോഗക പ്രേജിര്‍ ഈ ചിത്രം പോസ്റ്റ് ചെയ്തു. ഇത് അദ്ദേഹമോ അദ്ദേഹത്തിന്റെ സിനിമയോ വഴിയല്ല, അദ്ദേഹത്തിന്റെ ഈ സെല്‍ഫി സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനാണ് വൈറലാക്കിയത്. ആദ്യത്തെ റോയില്‍ നില്‍ക്കുന്ന ആ പെണ്‍കുട്ടി പെട്ടന്നു തന്നെ ‘olive top girl’ ആകുകയും ചെയ്തു. ശ്രീനഗറില്‍ നിന്നുളള എസ്‌ഐഡിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് സൈമ ഹുസൈന്‍.

അര്‍ഷാദ് ഖാന്‍

ഏതോ ഒരു ഫോട്ടോഗ്രാഫര്‍ കൗതുകത്തിന്റെ പുറത്തു പകര്‍ത്തിയ ചിത്രമാണ് അര്‍ഷാദ് ഖാന്‍ എന്ന ചെറുപ്പക്കാരനെ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നത്. ആ ഫോട്ടോഗ്രാഫര്‍ അര്‍ഷാദ് ഖാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ടു. ഇതു ശ്രദ്ധിച്ച പ്രശസ്ഥ പാകിസ്ഥാനി ഫോട്ടോഗ്രാഫര്‍ ജിയ അലി അര്‍ഷാദിനെ തേടി ഇസ്ലാലമാബാദിലെ സണ്‍ഡേ ബസാറില്‍ എത്തി. വെളുത്ത നീണ്ടു മെലിഞ്ഞ നീലക്കണ്ണോടു കൂടിയ ആ ചെറുപ്പക്കാരന്റെ ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തി. ഇപ്പോള്‍ അര്‍ഷാദ് ഖാന്‍ മോഡലിംഗ് രംഗത്താണ്.

നേപ്പാളി തര്‍ക്കാരിവാലി

രൂപചന്ദ്ര മഹാജന്‍ എന്നയാളാണ് പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. ഗൂര്‍ഖയ്ക്കും ചിത്വാനും ഇടയിലുള്ള തൂക്കുപാലത്തിന് സമീപം പച്ചക്കറി കച്ചവടം നടത്തുന്നതിനിടെയാണ് ഈ നേപ്പാളി സുന്ദരി രൂപചന്ദ്ര മഹാജന്‍റെ കാമറയില്‍ പതിഞ്ഞത്. രൂപചന്ദ്ര പോസ്റ്റ് ചെയ്ത് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍തന്നെ ട്വിറ്ററും ഫേസ്ബുക്കും മറ്റു നവമാധ്യമങ്ങളും ഈ നേപ്പാളി സുന്ദരിയെ ഏറ്റെടുക്കുകയായിരുന്നു.

ഡോക്ടർ മൈക്ക്

ന്യൂയോർക്ക് നഗരത്തെ അടിസ്ഥാനമാക്കിയ ഒരു ബോർഡ്-സർട്ടിഫൈഡ് ഫാമിലി മെഡിസിൻ ഡോക്ടർ, സെലിബ്രിറ്റി വ്യക്തിത്വവും പരോപകാരിയും ഡോക്ടർ മൈക്ക് എന്നറിയപ്പെടുന്ന മിഖായേൽ വർഷ്വ്സ്കി . ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഡോക്ടർ മൈക്ക് ആണ്.

ഒമര്‍ ബോര്‍ക്കന്‍ അല്‍ ഗാലാ

ഒമര്‍ ബോര്‍ക്കന്‍ അല്‍ ഗാലാ സൗദി അറേബ്യയിലെ ഏറ്റവും സുന്ദരനാണ്. 48 മണിക്കൂറിനുളളില്‍ 800,000 ഫോളോവേഴ്‌സാണ് ഒമര്‍ ബോര്‍ക്കന്‍ അല്‍ ഗാലായ്ക്കുളളത്.

മധുര ഹണി

ലണ്ടൻ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സംഘത്തോടൊപ്പം നടന്ന ചുവന്ന-നീല ഡ്രസ്‌ ധരിച്ച പെൺകുട്ടി “ഫോട്ടോബോംബ് പെൺകുട്ടി” എന്നറിയപ്പെട്ടു. ലണ്ടനിൽ താമസിച്ചിരുന്ന മധുര ഹണി എന്നായിരുന്നു അവളുടെ പേര് പിന്നീട് വെളിപ്പെടുത്തിയിരുന്നത്. അവരുടെ ഫോട്ടോകള്‍ വൈറലായതോടെ ഫേസ്ബുക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തു.

ഷെറിൽ

ജിമ്മിക്കി കമ്മൽ എന്ന ഒറ്റ ഗാനത്തിലൂടെ പ്രശസ്തയായ ആളാണ് ഷെറിൽ. പാട്ടിനൊപ്പം ചുവടു വച്ച ഇന്ത്യൻ സ്കൂൾ ഓഫ് അക്കൗണ്ടിംഗ് അധ്യാപികയായ ഷെറിലിന്റെ ഡാൻസ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

‘ഇതാണ് ഭൂമിയിലെ നരകം!’ ഇരിക്കാനോ കിടക്കാനോ സ്ഥലമില്ല; പകര്‍ച്ച വ്യാധികള്‍ ജീവനെടുക്കും; ഫിലിപ്പീന്‍സിലെ ജയില്‍ കാഴ്ചകള്‍; ചിത്രങ്ങള്‍ കാണാം

ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലുള്ള ക്യൂസന്‍ സിറ്റി ജയിലിനെ ഭൂമിയിലെ നരകമെന്ന് വിളിച്ചാല്‍ അനുചിതമാകില്ല. വെറും 800 പേരെ പാര്‍പ്പിക്കാന്‍ മാത്രം ശേഷിയുള്ള ജയിലില്‍ നിലവില്‍ ഇപ്പോള്‍ ഉള്ളത് 3800 പേരാണ്.

അതിലൂടെ തന്നെ ഇതിനകത്തുള്ള തീരാ ദുരിതങ്ങള്‍ നമുക്ക് അനായാസം മനസിലാക്കാന്‍ സാധിക്കുന്നതാണ്. ഒന്ന് കാല് നീട്ടി വയ്ക്കാന്‍ സ്ഥലമില്ലാത്ത ജയിലില്‍ ഇല്ലാത്ത രോഗങ്ങളും കുറവാണ്.

ഈ ജയിലില്‍ കിടക്കേണ്ടി വരുന്നതിനേക്കാള്‍ ഭേദം തൂക്കിക്കൊല്ലുന്നതാണ് നല്ലതെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാനാവില്ല.

ഇവര്‍ കൂട്ടത്തോടെ കിടന്നുറങ്ങുന്ന പ്രദേശത്ത് ഇല്ലാത്ത മാലിന്യങ്ങളൊന്നുമില്ലെന്ന് കാണാം.

ഭക്ഷണാവശിഷ്ടങ്ങളും ചത്ത പാറ്റകളും മുറിച്ചിട്ട നഖത്തിന്റെ അവശിഷ്ടങ്ങളും എങ്ങും ചിതറിക്കിടക്കുന്നുണ്ട്. വേണ്ടത്ര വായു സഞ്ചാരത്തിന്റെയും വെള്ളത്തിന്റെയും കുറവ് കാരണം ജയിലനകം ചുട്ടുനീറുന്നുണ്ട്.

പര്യാപ്തവും ശുചിത്വവുമുള്ള ഭക്ഷണത്തിനും വെള്ളത്തിനുമാണ് ഇവിടുത്തെ അന്തേവാസികള്‍ ഏറ്റവുമധികം ദാരിദ്ര്യം നേരിടുന്നത്. വൃത്തിയെന്നത് ഇവിടേയ്ക്ക് എത്തി നോക്കാത്ത കാര്യമാണെന്ന് പറയേണ്ടതില്ലല്ലോ.

20 പേര്‍ക്ക് മാത്രമായി നിര്‍മ്മിച്ചിരിക്കുന്ന സെല്ലുകളില്‍ 160 മുതല്‍ 200 വരെ അന്തേവാസികളാണ് ഇന്ന് ഞെങ്ങി ഞെരുങ്ങി ശ്വാസം പോലും കഴിക്കാന്‍ പാട് പെട്ട് നാളുകള്‍ തള്ളി നീക്കുന്നത്.

ചിലരാകട്ടെ ജയിലിനകത്തെ ഒരു ഓപ്പണ്‍ എയര്‍ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലാണ് അന്തിയുറങ്ങാറുള്ളത്.

അതിന്റെ പരുപരുത്ത സിമന്റ് നിലത്തിലും പടിക്കെട്ടുകളിലും കഷ്ടപ്പെട്ട് ഉറങ്ങാന്‍ ശ്രമിക്കുന്ന നിരവധി പേരെ കാണാം.ആറ് ദശാബ്ദങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ഈ ജയില്‍ ഇന്ന് പോരായ്മകളുടെ മറ്റൊരു പര്യായമാണ്.

കുളിക്കല്‍, ഭക്ഷണുണ്ടാക്കല്‍, ഭക്ഷണം കഴിക്കല്‍, വ്യായാമം ചെയ്യല്‍ തുടങ്ങിയ ദൈനംദിനം പ്രവൃത്തികള്‍ വളരെ പരിമിതവും ശുച്വമില്ലാത്തതുമായ സാഹചര്യങ്ങളില്‍ നിര്‍വഹിക്കുന്ന നിരവധി പേരെ ജയിലില്‍ കാണാം. നിയമപ്രകാരമുള്ള മഞ്ഞ ഷര്‍ട്ടാണ് പുള്ളികള്‍ ധരിച്ചിരിക്കുന്നത്.

ചെയ്യാത്ത കൊലപാതക കുറ്റത്തിന് ഈ ജയിലില്‍ ഏഴ് വര്‍ഷത്തോളം കഴിയേണ്ടി വന്ന അന്തേവാസിയാണ് റേമുണ്ട് നരാഗ്. അദ്ദേഹം പുറത്ത് വരുകയും പിന്നീട് യുഎസിലെ ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ക്രിമിനല്‍ ജസ്റ്റിസില്‍ പഠനം നടത്തുകയും ചെയ്തിരുന്നു.

ഈ ജയിലിലെ തന്റെ അനുഭവങ്ങള്‍ അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരുന്നു. താന്‍ കിടന്നിരുന്ന സെല്ലില്‍ മറ്റ് 30 പേര്‍ കൂടിയുണ്ടായിരുന്നുവെന്നാണ് നരാഗ് പറയുന്നത്. പലരും വേണ്ടത്ര ആഹാരമോ വെള്ളമോ ഇല്ലാതെയാണ് വളര്‍ന്നിരുന്നത്.

തന്റെ ജയില്‍ അനുഭവങ്ങളെക്കുറിച്ച് നരാഗ് ‘ഫ്രീഡം ആന്‍ഡ് ഡെത്ത് ഇന്‍സൈഡ് ദി ജയില്‍’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. ഏത് സമയവും മരണം കൂടെയുള്ള അവസ്ഥയായിരുന്നു തനിക്ക് ജയിലിനുള്ളില്‍ ഉണ്ടായിരുന്നതെന്നാണ് നരാഗ് വിവരിക്കുന്നത്.

സെല്ലില്‍ കൂടെയുള്ളവര്‍ വിശപ്പ് സഹിക്കാതെ തന്നെ കൊന്ന് തിന്നുമോയെന്ന ഭയം പോലും നിരന്തരം വേട്ടയാടിയിരുന്നുവെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്.

സാധാരണക്കാരായ ശ്രീജിത്തുമാർക്കു പരാതി ബോധിപ്പിക്കാൻ ലോക്കൽസ്റ്റേഷനിലെ കോൺസ്റ്റബിൾ കുട്ടൻപിള്ളയും.. പ്രമുഖർക്ക് ഡി.ജി.പിയും എന്ന നിയമവാഴ്ചയ്ക്കെതിരെ.. യുവാവിന്‍റെ പോസ്റ്റ്‌ വൈറലാകുന്നു

എനിയ്ക്ക് പറയാനുള്ളത്- സിനിമനടി സനുഷയെ ട്രെയിനിൽ അപമാനിക്കാൻശ്രമിച്ചു എന്ന് പറയപ്പെടുന്ന സംഭവത്തിൽ ആരും പ്രതികരിച്ചില്ലെന്നും പറഞ്ഞ് കേരളീയസമൂഹത്തെ ഒന്നങ്കടങ്കം സനുഷയും കുറെ ഫെമിനിസ്റ്റുകളും ചോദ്യം ചെയ്യുന്നത് കണ്ടു. മാനഭംഗങ്ങളും കൊലപാതകങ്ങളും ഒരു വാർത്തയേ അല്ലാതായിരിക്കുന്ന,മനസ് മരവിച്ച ഇന്നാട്ടിൽ ഇതും പുതുമയല്ല. സനുഷയ്ക്കു നേരെ നടന്നത് അക്രമസംഭവമെങ്കിൽ തീർച്ചയായും നമ്മൾ അപലപിക്കണം.

പിന്നെ, സിനിമയെന്നഅഭ്രപാളിയിൽ ജീവിക്കുന്ന സനുഷക്കും സെലിബ്രിറ്റികൾക്കും സ്വന്തം ശരീരത്തിന് പോറൽ ഏല്ക്കേണ്ടിവന്നു സമൂഹത്തെകുറിച്ചും ജനത്തെകുറിച്ചും ചിന്തിക്കാൻ അല്ലെ. ഇവിടെ കേരളത്തെ ഞെട്ടിച്ച് പെരുംബാവൂരിൽ ജിഷകൊല്ലപ്പെട്ടല്ലൊ സനുഷ വായതുറന്നിരുന്നൊ? സൗമ്യയെ അറിയുമൊ? നിരവധി കുഞ്ഞുങ്ങളും സ്ത്രീകളും മാനഭംഗത്തിന് ഇരയായപ്പോൾ സനുഷയും ഫെമിനിസ്റ്റുകളും പ്രതികരിച്ചൊ? കൊട്ടിയൂരും കഞ്ചിക്കോടും കുണ്ടറയും ബാലികമാർ പീഢനത്തിനരയായത് നിങ്ങൾ സെലിബ്രിറ്റികൾ അറിഞ്ഞിട്ടുണ്ടാകില്ലല്ലെ.? പതിനാല്കാരനെ സ്വന്തം അമ്മ പച്ചയ്ക്ക് കത്തിച്ചത് സനുഷയും ഫെമിനിസ്റ്റുകളും അറിഞ്ഞില്ലെ? നിങ്ങൾ നടിമാര് ക്യാമറയെയും മാധ്യമങ്ങളെയുംകൂട്ടി പബ്ലിസിറ്റിസ്റ്റണ്ടിന് നിൽക്കുന്നതല്ലാതെ സമൂഹത്തിലെ സാധാരണക്കാരനൊപ്പം നിന്നിട്ടുണ്ടൊ?ഞങ്ങൾ സാധാരണക്കാർ നിത്യജീവിതത്തിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടറിയാൻ നിങ്ങൾ സെലിബ്രിറ്റികൾ ജനറൽകംപാർട്ടുമെന്റിലും ബസിലും യാത്രചെയ്യണം, കാരവാനിൽനിന്നും ഇറങ്ങിവരണം. നിങ്ങൾ അന്തപുരവാസികൾക്ക് അത് കഴിയില്ല. നിങ്ങൾ നടിമാരെയും അവരുടെ ജാഡയെയും ജനം കുറെകണ്ടതാണ്. പിന്നെ, F clas A/cയിൽ യാത്രചെയ്യുന്നവര് മിക്കവാറും പോപ്പ്കോൺ സൊസെെറ്റിജീവികളാണ് സംശയമില്ല, ആ യാത്രക്കാർക്ക്

ടോംക്രൂയിസ്,അർനോൾഡ്,ഷാരൂഖ്,ദീപികപദുക്കോൺ തുടങ്ങിയവരെയല്ലാതെ അതിൽ കുറഞ്ഞവരെ പരിചയവുമില്ല. ഞങ്ങൾ പ്രതികരണശേഷിയുള്ള യാത്രക്കാരെ കാണാൻ സനുഷ ജനറൽ കംപാർട്ട്മെന്റിൽ യാത്രചെയ്യണം. അഭ്രപാളിയിൽ നിന്നും മണ്ണിലേക്കിറങ്ങണം നിങ്ങളെ തീറ്റിപോറ്റുന്ന ജനങ്ങളുടെ വേദനയറിയാൻ., അല്ലാതെ നിന്ന് അലറിയിട്ടോ ഫെമിനിസം പ്രസംഗിച്ചിട്ടോ കാര്യമില്ല.!

NB- സാധാരണക്കാരായ ഞങ്ങൾ ശ്രീജിത്തുമാർക്കും മഹിജമാർക്കും പരാതി ബോധിപ്പിക്കാൻ ലോക്കൽസ്റ്റേഷനിലെ കോൺസ്റ്റബിൾ കുട്ടൻപിള്ളയും പ്രമുഖർക്ക് ഡി.ജി.പിയും എന്ന നിയമവാഴ്ചയ്ക്ക് എന്റെ നമോവാകം

-Devan