ഒറിജിനലിനെ വെല്ലുന്ന ഗൺ കിസ് ! ഇന്നലെ ലുലുവിൽ വച്ചു നടന്ന അഡാർ ലവ്ന്റെ പ്രൊമോഷണൽ വീഡിയോ കാണാം..

തിരുവനന്തപുരം/ഹൈദരാബാദ്: ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരെ എന്ന ഗാനം യൂട്യൂബില്‍ നിന്ന് പിന്‍വലിക്കില്ലെന്ന് അണിയണപ്രവര്‍ത്തകര്‍. പ്രേക്ഷകരുടെ പിന്തുണയാണ് ഗാനം പിന്‍വലിക്കുന്നതില്‍ നിന്ന് പിന്‍തിരിപ്പിച്ചതെന്ന് സംവിധായകന്‍ ഒമര്‍ ലുലുവും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും പറഞ്ഞു.

ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന പരാതിയെ തുടര്‍ന്നാണ് ആദ്യം ഗാനം പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്. അതിനിടെ ഗാനത്തെ അനുകൂലിച്ച്‌ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്.

മാണിക്യമലരായ എന്ന ഗാനം രണ്ടു ദിവസം കൊണ്ട് ലോകത്താകമാനമുള്ള നെറ്റിസണ്‍സ് ഏറ്റെടുത്തത്. ഗാനത്തില്‍ പ്രവാചകനെ നിന്ദിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്ന ആരോപണം ഉന്നയിച്ചാണ് നിയമക്കുരുക്കില്‍ അകപ്പെട്ടത്. ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട പ്രിയ വാരിയര്‍ ഇതിനകം ശ്രദ്ധേയയായി മാറിയിരുന്നു.

കേസ് നല്‍കിയ സംഭവം ഏറെ വിഷമമുണ്ടാക്കിയെന്ന് സംവിധായകന്‍ പറഞ്ഞു. ഗാനം ലോകം മുഴുവന്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലായിരുന്നു. അതിനിടയിലുണ്ടായ വിവാദം ഏറെ വേദനിപ്പിച്ചു.

1978 ല്‍ എഴുതിയ പാട്ടാണ്. അതു മലബാറില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ലോകം മുഴുവന്‍ പാടി നടക്കട്ടെ എന്ന ഉദ്ദേശത്തിലാണ് ചിത്രീകരിച്ചതെന്നും ഒമര്‍ ലുലു പറഞ്ഞു.

ഗാനരംഗത്ത് പ്രിയയുടെ പുരികം വളയ്ക്കലും കണ്ണിറുക്കലും ഭാഷകളും ദേശങ്ങളും പിന്നിട്ട് ജനങ്ങള്‍ ഏറ്റെടുത്തിരുന്നു. ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പ്രിയയും ഗാനവും തരംഗമായി. അതിനിടെയാണ് നിയമക്കുരുക്കില്‍ അകപ്പെട്ടത്.

ജബ്ബാര്‍ കരൂപ്പടന്ന എഴുതി തലശ്ശേരി റഫീഖ് ഈണമിട്ട പഴയ ഗാനം വിനീത് ശ്രീനിവാസനാണ് ചിത്രത്തിനു വേണ്ടി പാടിയത്.

ഹൈദരാബാദില്‍ ഒരു സംഘം ആളുകളാണ് ഗാനത്തിനെതിരെ പരാതി നല്‍കിയത്. ഗാനത്തില്‍ പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള പരാമര്‍ശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഫലഖ്നമ പൊലീസിനു പരാതി നല്‍കിയത്.

സംവിധായകനും പ്രിയയ്ക്കും എതിരെ ഐപിസി സെക്ഷന്‍ 296 പ്രകാരം കേസെടുത്തതായി ഫലക്നുമ പൊലീസ് കമ്മിഷണര്‍ വി. സത്യനാരായണ പറഞ്ഞു.

ആ എലി കുളിച്ചതൊന്നുമല്ല; സോഷ്യല്‍ മീഡിയയില്‍ വൈറലായ എലി കുളിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ് (വീഡിയോ)

ഒരു എലി കുളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ നാളുകളായി വൈറലാണ്. ക്യൂട്ട് വീഡിയോ എന്നുവരെ ചിലര്‍ ഈ വീഡിയോയെ വിശേഷിപ്പിച്ചു. ശരീരം മുഴുവന്‍ സോപ്പ് തേച്ച് പതപ്പിക്കുന്ന എലിയുടെ വീഡിയോ കാഴ്ചക്കാരെ രസിപ്പിക്കുന്നതായിരുന്നു. യൂട്യൂബിലെത്തി നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലാകുകയും ചെയ്തു.

പെറുവിലുള്ള ഡിജെയായ ജോസ് കൊറിയ ആയിരുന്നു തന്റെ യൂട്യൂബ് അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചത്. കുളിക്കാന്‍ ബാത്തറൂമില്‍ കയറിയപ്പോള്‍ കണ്ട കാഴ്ച എന്നായിരുന്നു അദ്ദേഹം വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്.

എന്നാല്‍ ഇതിന് പിന്നിലെ സത്യാവസ്ഥയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വീഡിയോയില്‍ അന്ന് തന്നെ ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. വീഡിയോ ഫേക്ക് ആണെന്നും നാലുകാലിയായ ജീവി ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ലെന്നും അതിന്റെ ദേഹത്താരോ സോപ്പ് തേപ്പിച്ചിട്ട് വീഡിയോ എടുത്തതാണെന്നുമൊക്കെ കമന്റുകള്‍ വന്നിരുന്നു.

ഈ കമന്റുകള്‍ക്ക് ശക്തി പകരുന്ന തരത്തിലാണ് പുതിയ വാദങ്ങള്‍ വരുന്നത്.വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ തേടിയ ഇറങ്ങിയ ജന്തുശാസ്ത്ര വിദഗ്ധരാണ് ഈ രഹസ്യം കണ്ടെത്തിയത്. ഇവര്‍ പറയുന്നത്. ഈ ജീവിയുടെ വലിപ്പവും വാലുമൊക്കെ കണ്ടിട്ട് ഇത് എലിയല്ല, പക്കരാന എന്ന മൃഗമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഏകദേശം 30 പൗണ്ട് ഭാരമുള്ള ഈ മൃഗം സൗത്ത് അമേരിക്കയിലാണ് കണ്ടുവരുന്നത്. മാത്രമല്ല ഇവര്‍ പറയുന്നത് തനിയെ സോപ്പ് കണ്ട് ശരീരത്തില്‍ തേച്ച് പിടിപ്പിക്കാന്‍ ഇതിന് കഴിയില്ലെന്നും ആരോ അതിന്റെ ദേഹത്ത് തേച്ച് വിട്ടതാണെന്നുമാണ്. അത് സോപ്പോ ഷാംപുവോ ആകാം.

ദേഹത്തിന് ഒരു തരത്തിലും ചേരാത്ത വസ്തു ഒഴിവാക്കാന്‍ വേണ്ടി എലി നടത്തിയ പരാക്രമമാണ് കുളിയായി എല്ലാവരും തെറ്റിദ്ധരിച്ചത്. സത്യത്തില്‍ അതു വേദന കൊണ്ടു പുളയുന്നതു പോലുമാകാമെന്നും വിദഗ്ധര്‍ പറയുന്നു. മാത്രമല്ല ഇതിന് ശേഷം ചിലപ്പോള്‍ എലി ചത്തുപോയിട്ടുണ്ടാകാമെന്നാണ് വിദഗ്ധരുടെ വാദം.

Powered by WPeMatico

41 സെക്കന്റ് പരസ്യത്തിന് വേണ്ടി ലുക്ക് മുഴുവൻ മാറ്റി ഫഹദ്

അദിതി സൺ ഫ്ലവർ ഓയിലിന്റെ പരസ്യത്തിൽ അഭിനയിക്കാനാണ് ഫഹദ് ഈ കടും കയ്യ് ചെയ്തത്. എന്തെന്നാല്ലേ 41 സെക്കന്റ് പരസ്യത്തിന് വേണ്ടി ഫഹദ് തന്റെ ലുക്ക് മുഴുവൻ മാറ്റിയിരിക്കുകയാണ്. സാധാ ഒരു പരസ്യത്തിന് വേണ്ടി എന്തിനാ ലുക്ക് മാറ്റിയതെന്ന് നമുക്ക് തോന്നിയേക്കാം. അവിടെ ആണ് ഫഹദെന്ന നടന്റെ കഥാപാത്രത്തോടുള്ള ആത്മാർത്ഥത മനസിലാക്കുന്നത്.

Powered by WPeMatico

മകളെ പഠിപ്പിച്ച് നടി ഗായത്രി അരുണ്‍; അമ്മയുടെ ദേഷ്യത്തിന് മുന്നില്‍ പാവം കുട്ടി കരഞ്ഞു; വീഡിയോ

നടി ഗായത്രി അരുണിന്റെയും മകള്‍ കല്യാണിയുടെയും പഞ്ചാര വിറ്റു നടന്നു കുഞ്ചു എന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. കുഞ്ചിയമ്മയ്ക്ക് അഞ്ചു മക്കളാണ് എന്ന പഴയ ഹിറ്റ് വീഡിയോ ആണ് ഗായത്രിയും മകളും വീഡിയോയില്‍ അവതരിപ്പിക്കുന്നത്.

പഞ്ചാര വിറ്റു നടന്നു കുഞ്ചു എന്ന് മകളെ ഗായത്രി പഠിപ്പിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. എത്ര ആവര്‍ത്തിച്ചിട്ടും മകള്‍ പഞ്ചാര വിറ്റു കുഞ്ചു നടന്നു എന്നാണ് ചൊല്ലുന്നത്.ദേഷ്യത്തോടെയുള്ള ഗായത്രിയുടെ മുഖഭാവവും കരച്ചിലിന്റെ വക്കോളമെത്തിയ മകളുടെ ഭാവവുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നു. അഭിനയമാണെങ്കിലും എന്തൊരു ഒറിജിനാലിറ്റി!

കല്ലുവിന്റെ അഭിനയം കണ്ടാൽ ആർക്കായാലും ഒന്ന് ചിരി പൊട്ടും. സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷിക്കപ്പെട്ട ആ പഴയ വിഡിയോ ഗായത്രിയും മകളും ചേർന്ന് പുനഃരാവിഷ്കരിച്ചിരിക്കുകയാണ് . അഭിനയത്തിൽ അമ്മയാണോ മകളാണോ മുന്നിൽ എന്ന് പ്രേക്ഷകർക്ക് സംശയം തോന്നുന്ന രീതിയിൽ ആയിരുന്നു കല്ലുവിന്റെ പ്രകടനം. കൊഞ്ചിയും വാശികാണിച്ചും കണ്ണുകൾ നിറച്ചു വിതുമ്പിയും കല്ലു സ്റ്റാർ ആയി എന്ന് പറയുന്നതാണ് ശരി.

Powered by WPeMatico