WhatsApp Virals http://whatsappvirals.com What's Viral Now !! Sun, 20 Aug 2017 17:59:11 +0000 en-US hourly 1 https://wordpress.org/?v=4.8.1 ബോറടിച്ച ക്ലാസ്സുകളിൽ കുട്ടികൾ ടെക്സ്റ്റ് ബുക്കിൽ വരച്ച 15 കിടിലൻ ചിത്രങ്ങൾ http://whatsappvirals.com/%e0%b4%ac%e0%b5%8b%e0%b4%b1%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%bf%e0%b5%bd-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af/ http://whatsappvirals.com/%e0%b4%ac%e0%b5%8b%e0%b4%b1%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%bf%e0%b5%bd-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af/#respond Sun, 20 Aug 2017 17:36:30 +0000 http://whatsappvirals.com/?p=142 ബോറടിപ്പിക്കുന്ന ക്ലാസ്സുകളിൽ വിദ്യാത്ഥികൾക്കു അതു സഹിച്ചു ഇരിക്കുക എന്നല്ലാതെ വേറെ നിർവാഹമില്ല . എങ്കിലും സമയം കളയാനും ബോറടി മാറ്റാനും ഒക്കെ നമ്മളെല്ലാം ഒരിക്കലെങ്കിലും ടെക്സ്റ്റ് ബുക്കുകളിലേ ചിത്രങ്ങളിൽ ഒരു മീശ എങ്കിലും വരഞ്ഞു നോക്കീട്ടുണ്ടാവും…താഴെ ചേർത്തിട്ടുള്ള 15 ചിത്രങ്ങൾ വെറും ഒരു മീശയിലോ താടിയിലൂ ഒതുങ്ങുന്നില്ല.നിങ്ങൾ തന്നെ കണ്ടു നോക്കി അഭിപ്രായം പറയു….

1.സത്യത്തിൽ അവരൊക്കെ മ്യൂസിഷ്യൻസ് ആയിരുന്നു… നിങ്ങൾക്കറിയാഞ്ഞിട്ടാ..!!

2. അല്ലെങ്കിലും മാത്‍സ് ഭാവനയെ ഉത്തേജിപ്പിക്കുകയും , സ്പേഷ്യൽ ചിന്തകളെ വികസിപ്പിക്കുകയും ചെയ്യും.

3. ഇവനെ ഞാൻ ഇന്ന് കൊല്ലും !!

4. ഇവനാണ് ഞങ്ങ പറഞ്ഞ നടൻ !!

5. ഒരു ഡാൻസ് ആയാലോ ?

6. ആരോ ഫാൻ ഓൺ ആക്കി !!

7. സെൽഫി ഒക്കെ ഞങ്ങളെ കാലത്തും ഉണ്ടായിരുന്നു.

8. സെൽഫി മാത്രല്ല ഐഫോണും സെൽഫി സ്റ്റികും!!

9. എന്താ എൻ്റെ കാലിനൊരു മണം ?

10. നീന്തലിനിടയിൽ എന്തും സംഭവിക്കാം…!!

11. തലയിലെ ഈ കിളിയെ കണ്ടു പിടിക്കണേൽ കുറച്ചു കലാ ബോധം ഒക്കെ വേണം

12.വല്യ ബൈക്കർ ആയിരുന്നു അദ്ദേഹം !!

13. പ്രഥമശുശ്രൂഷക്ക് പകരം ഒരു ഹോമം ആയാലോ ?

14. ഭക്ഷ്യ ശൃംഖല പൂർണ രൂപം.

15. ഇത്രേം നല്ല കളിക്കാരന് ഒരു ജേഴ്‌സി ഇല്ലതെങ്ങനാ….

]]>
http://whatsappvirals.com/%e0%b4%ac%e0%b5%8b%e0%b4%b1%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%bf%e0%b5%bd-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af/feed/ 0
സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത ലോകത്തിലെ 7 രാജ്യങ്ങൾ. http://whatsappvirals.com/%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a4%e0%b4%ae%e0%b4%b2/ http://whatsappvirals.com/%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a4%e0%b4%ae%e0%b4%b2/#respond Thu, 17 Aug 2017 19:07:31 +0000 http://whatsappvirals.com/?p=129 1.കെനിയ

രാജ്യത്തെ സാമ്പത്തീക സ്രോതസ്സ്‌ കാർഷീക ഉത്പന്നങ്ങളിൽ ഊന്നിയാണെങ്കിലും ഈ രാജ്യത്തെ സ്ത്രീകളുടെ വരുമാനം കണക്കുകൾ പ്രകാരം ഏറ്റവും കുറവാണ്‌. രാജ്യം സ്ത്രീ വിദ്യാഭ്യാസത്തിന്‌ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും വളരെ കുറച്ച്‌ മാത്രമേ ഫലവത്താകുന്നൊള്ളൂ. നിയന്ത്രണമില്ലാത്ത ലൈംഗീകതയും സ്ത്രീകളുടെമേലുള്ള അതിക്രമണവും കാരണം ഏയിഡ്സ്‌ പോലുള്ള മാരക രോഗങ്ങൾക്ക്‌ വിധേയമാകുന്ന ലോകത്തെ ഏറ്റവും വലിയ രാജ്യം കെനിയ ആണ്‌.

2.ദി ഡെമൊക്രാറ്റിക്‌ റിപബ്ലിക്ക്‌ ഓഫ്‌ കോങ്കോ

ഓരോ ദിവസവും ഈ രാജ്യത്തിലെ സ്ത്രീകൾക്ക്‌ നേരെയുള്ള ലൈംഗീക അതിക്രമണങ്ങളുടെ തോത്‌ 1.150 ആണ്‌ . വർഷത്തിൽ 420000 സ്ത്രീകൾ വരെ ലൈംഗീക അതിക്രമണങ്ങളിൽപ്പെടുന്നു എന്നുള്ളതാണ്‌ പഠനങ്ങൾ വ്യക്തമാക്കുന്നത്‌. രാജ്യത്തെ 50% ത്തിനും മുകളിലായ ഗർഭിണികളായ സ്ത്രീകളിൽ രക്തക്കുറവും പോഷകാഹാരക്കുറവുമുണ്ടെന്നാണ്‌‌ ലോകാരോഗ്യ സംഘടനകൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌.

3.ഇന്ത്യ

കണക്കുകൾ പ്രകാരം കഴിഞ്ഞ 30 വർഷങ്ങൾക്കിടയിൽ 50ദശലക്ഷം പെൺ ഭ്രൂണ ഹത്യകളാണ്‌ ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌. ജനസംഖ്യയിൽ ലോകത്തെ തന്നെ രണ്ടാമതായിട്ടുള്ള ഇന്ത്യയുടെ കണക്കുകൾ സ്ത്രീകൾക്ക്‌ നേരെയുള്ള ലൈംഗീക അതിക്രമണത്തിന്റെ പട്ടികയിൽ മുൻ പന്ദിയിലാണ് .

4.കൊളംബിയ

2015ൽ മാത്രം സ്ത്രീകൾക്ക്‌ നേരെയുള്ള 45000 പ്രാദേശിക ലൈംഗീക അതിക്രമണങ്ങളാണ്‌ ഈ രാജ്യത്ത്‌ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്‌. ലോകത്തെ തന്നെ ഏറ്റവും കൂടുതൽ സ്ത്രീകൾ ആസിഡ്‌ ആക്രമണങ്ങൾക്ക്‌ ഇരയായ രാജ്യമെന്ന ഖ്യാതി ഇതിനോടകം കൊളംബിയക്ക്‌ സ്വന്തമായിട്ടുണ്ട്‌.

5.മെക്സിക്കോ

2011-2012ൽ മാത്രം 4000 സ്ത്രീകളെ കാണാതായി എന്നുള്ളത്‌ ഞെട്ടിപ്പിക്കുന്ന ഒന്നാണ്‌. മാത്രവുമല്ല സ്ത്രീകൾക്ക്‌ നേരെയുള്ള പ്രാദേശീക അതിക്രമങ്ങളെ ചെറുക്കാൻ ഇവിടെയെള്ള സർക്കാർ സംവിധാനത്തിന്‌ ഒന്നും സാധിക്കുന്നില്ല എന്നുള്ളതും വളരെ ദയനീയമാണ്‌.

6.ആഫ്ഘാനിസ്ഥാൻ

അഫ്ഘാനിലെ 70-80 ശതമാനത്തോളം സ്ത്രീകളും 15-19നുള്ളിൽ നിർബന്ധിത വിവാഹത്തിന്‌ വിധേയരായവുന്നു എന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. മാത്രവുമല്ല രാജ്യത്തെ 87% സ്ത്രീകളും നിരക്ഷരരാണെന്നുള്ള വസ്തുതയും , ഓരോ ലക്ഷം ഗർഭിണികളിലും 400ന്‌ മുകളിൽ പെൺ ഭ്രൂണഹത്യകൾ സംഭവിക്കുന്നു എന്ന ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്‌.

7.പാക്കിസ്ഥാൻ

ഓരോ കൊല്ലവും ആയിരത്തിനും മുകളിൽ സ്ത്രീകളെയാണ്‌ ശരീയത്ത്‌ നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലുന്നതെന്നുള്ള കണക്കുകൾ ആ രാജ്യത്തിലെ സ്ത്രീ സുരക്ഷയെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്‌. ഇത്തരം അതിക്രമണങ്ങൾ കൂടുതലും വിദ്യാഭ്യാസമില്ലത്ത ഗോത്രവർഗ്ഗത്തിലെ സ്ത്രീകൾക്ക്‌ നേരെയാണെന്നുള്ളതും അവരിൽ കൂടുതൽ പേരും നിർബന്ധിത വിവാഹത്തിന്‌ വിധേയരായവരാണെന്നുള്ളതും വളരെ നിർഭാഗ്യകരമാണ്‌.

]]>
http://whatsappvirals.com/%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a4%e0%b4%ae%e0%b4%b2/feed/ 0
ഇങ്ങനെ ഒരു സാധനത്തിനെ പറ്റി കേട്ടിട്ടുണ്ടോ ? http://whatsappvirals.com/%e0%b4%87%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%86-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b8%e0%b4%be%e0%b4%a7%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b4%b1/ http://whatsappvirals.com/%e0%b4%87%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%86-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b8%e0%b4%be%e0%b4%a7%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b4%b1/#respond Tue, 15 Aug 2017 13:12:02 +0000 http://whatsappvirals.com/?p=123 ഉടമസ്ഥനറിയാതെ തെങ്ങില്‍ കയറുക, തേങ്ങാ പറിച്ചിടുക. കയറിയതുപോലെ താഴെയിറങ്ങി തേങ്ങാ ചകിരി പൊളിച്ച്, ചിരട്ട പൊട്ടിച്ച് ആസ്വദിച്ച് തിന്നുക. ‘തേങ്ങാക്കള്ളന്‍’ എന്ന് വിളിക്കാന്‍ ഇതില്‍ക്കൂടുതല്‍ കാരണം വേണോ!
കള്ളനാണെങ്കിലും അവനെ കണ്ടാല്‍ ആരും ഒന്നു ബഹുമാനിക്കും, അല്ലെങ്കില്‍ അന്ധാളിക്കും. ഇത്ര വിശിഷ്ടമായ സൃഷ്ടികള്‍ ഭൂമുഖത്തുണ്ടോ എന്ന് അത്ഭുതപ്പെടും.
ഇവിടെ പരാമര്‍ശിക്കപ്പെടുന്ന കക്ഷി ഒരിനം ഞണ്ടാണ്. ലോകത്തെ ഏറ്റവും വലിയ ഞണ്ടായ ‘തേങ്ങാ ഞണ്ട്’ അഥവാ ‘കോക്കനട്ട് ക്രാബ്’ ( Coconut crab ). ഇവന് വേറെയും വിളിപ്പേരുണ്ട് – ‘കള്ളന്‍ ഞണ്ട്’ ( Robber Crab ), ‘തേങ്ങാക്കള്ളന്‍’ ( Palm Theif ) എന്നിങ്ങനെ (ശാസ്ത്രീയ നാമവും കേട്ടോളൂ – Birgus latro).അവന്‍ കൈകള്‍ വിരിച്ചുവെച്ചാല്‍ ഏതാണ്ട് ഒരു മീറ്ററിലേറെ നീളം വരും. ശരീരഭാരം നാല് കിലോഗ്രാം വരെ. ‘തെങ്ങില്‍നിന്ന് തേങ്ങാ പറിച്ചിട്ട് താഴെയിറങ്ങി ഇവന്‍ തേങ്ങയുടെ ചകിരി പൊളിക്കുന്നത് ഒരു കാഴ്ച്ചയാണ്.

തേങ്ങാ ഞണ്ടിനെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നേരിട്ട് നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള പ്രശസ്ത കടലാമ വിദഗ്ധന്‍ സതീഷ് ഭാസ്‌ക്കര്‍ പറയുന്നു.
ആന്‍ഡമാനിലെ ആള്‍പ്പാര്‍പ്പില്ലാത്ത സൗത്ത് സെന്റിനല്‍ ദ്വീപ് തേങ്ങാ ഞണ്ടുകളുടെ ഒരു താവളമാണ്. അവിടെ കടലാമകളെ തേടി പോയപ്പോഴെല്ലാം സതീഷ് ഭാസ്‌ക്കര്‍ ഈ ഞണ്ടുകളെയും നിരീക്ഷിച്ചിട്ടുണ്ട്. ‘തേങ്ങയുടെ തൊണ്ടിലെ ചകിരിനാരുകള്‍ ഒന്നൊന്നായി തന്റെ ബലിഷ്ഠമായ നറുക്കകാല്‍കൊണ്ട് പറിച്ചെടുക്കും, ഒടുവില്‍ ചിരട്ടയും അറുത്തു മുറിച്ച് തേങ്ങാ തിന്നും’-അദ്ദേഹം വിവരിക്കുന്നു.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെയും ശാന്തസമുദ്രത്തിലെയും ദ്വീപുകളാണ് ഈ ഭീമന്‍ ഞണ്ടുകളുടെ വാസഗേഹം. ഒരിടത്ത് അവ കാണപ്പെടാനുള്ള പ്രധാന ഉപാധി, അവിടെ തെങ്ങുണ്ടാകണം എന്നതാണ്.
തന്റെ വിഖ്യാതമായ ബീഗിള്‍ യാത്രയ്ക്കിടെ സാക്ഷാല്‍ ചാള്‍സ് ഡാര്‍വിനെയും ഈ ഞണ്ടുകള്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഓസ്‌ട്രേലിയയുടെ ഭാഗമായ കീലിങ് ദ്വീപില്‍ വെച്ച് ഈ ഞണ്ടുകളെ കണാനിടവന്നപ്പോള്‍ അവയെ ‘ഭീകരസത്വങ്ങളെ’ന്നാണ് ഡാര്‍വിന്‍ വിശേഷിപ്പിച്ചത്.

‘അതിന്റെ ഇറുക്കുകാലിന്റെ ശക്തി അപാരമാണ്. ഒരിക്കല്‍ അതൊന്ന് പരീക്ഷിച്ചറിയാനുള്ള അവസരം എനിക്കുണ്ടായി’-സതീഷ് ഭാസ്‌ക്കര്‍ ഓര്‍ക്കുന്നു.
തെക്കന്‍ നിക്കോബാര്‍ ദ്വീപുകളിലൊന്നില്‍ നിന്ന് ഒരു തേങ്ങാ ഞണ്ടിനെ പിടികൂടി, ‘സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ’യുടെ പോര്‍ട്ട് ബ്ലെയറിലെ ഓഫീസിലെത്തിക്കാന്‍ സതീഷ് ഭാസ്‌ക്കര്‍ തീരുമാനിച്ചു. കപ്പലില്‍ അതിനെയുംകൊണ്ട് കയറിയപ്പോള്‍, അതിന്റെ ഇറുക്കുകാലിന്റെ ശക്തി നോക്കണമെന്നായി സഹയാത്രികര്‍. ‘ഒരു അലുമിനിയം കമ്പി വെച്ചുകൊടുത്തപ്പോള്‍, ഇറുക്കുകാല്‍ കൊണ്ട് ഒറ്റ പിടിത്തമേ വേണ്ടിവന്നുള്ളൂ, കമ്പി നിഷ്പ്രയാസം മുറിഞ്ഞു.’
തേങ്ങാ ഞണ്ടിന് അതിന്റെ പെരുങ്കാല്‍കൊണ്ട് 28 കിലോഗ്രാം ഭാരം വരെ പൊക്കിയെടുക്കാന്‍ കഴിയുമെന്ന് വരുമ്പോള്‍, അതിന്റെ ശക്തി എത്രയെന്ന് ആലോചിച്ചു നോക്കുക.

സംഭവം ഗംഭീരമാണെങ്കിലും ഈ ജീവിവര്‍ഗത്തിന്റെ സ്ഥിതി വളരെ ദയനീയമാണ്. ഇത്രയും വലിപ്പമുള്ളതിനാല്‍, സ്വാദിഷ്ടമായ ഞണ്ടിറച്ചി ആഗ്രഹിക്കുന്നവര്‍ക്ക് തേങ്ങാ ഞണ്ടൊരു വിരുന്നാണ്. ഞണ്ടിറച്ചിക്കായി ഇവയെ കൊന്നൊടുക്കിയതിന് കണക്കില്ല.
ഒരു ജീവിയെ കണക്കില്ലാതെ കൊന്നൊടുക്കിയാല്‍ എന്തുസംഭവിക്കുമോ, അത് തേങ്ങാ ഞണ്ടിന്റെ കാര്യത്തിലുമുണ്ടായി. വംശനാശം നേരിടുന്ന ജീവിയെന്ന നിലയ്ക്ക് ഐ.യു.സി.എന്നിന്റെ ചുവപ്പ് പട്ടികയിലാണ് തേങ്ങാ ഞണ്ടിന്റെ ഇപ്പോഴത്തെ സ്ഥാനം. കൃത്യമായി എത്രയെണ്ണം ഭൂമുഖത്ത് അവശേഷിച്ചിട്ടുണ്ടെന്ന് അറിയില്ലെന്നും ഐ.യു.സി.എന്‍.പറയുന്നു.

]]>
http://whatsappvirals.com/%e0%b4%87%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%86-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b8%e0%b4%be%e0%b4%a7%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b4%b1/feed/ 0
ദുൽഖർ സൽമാൻ ഇർഫാൻ ഖാനോടൊപ്പം ബോളിവുഡ് ചിത്രത്തിൽ !! http://whatsappvirals.com/%e0%b4%a6%e0%b5%81%e0%b5%bd%e0%b4%96%e0%b5%bc-%e0%b4%b8%e0%b5%bd%e0%b4%ae%e0%b4%be%e0%b5%bb-%e0%b4%87%e0%b5%bc%e0%b4%ab%e0%b4%be%e0%b5%bb-%e0%b4%96%e0%b4%be%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8a/ http://whatsappvirals.com/%e0%b4%a6%e0%b5%81%e0%b5%bd%e0%b4%96%e0%b5%bc-%e0%b4%b8%e0%b5%bd%e0%b4%ae%e0%b4%be%e0%b5%bb-%e0%b4%87%e0%b5%bc%e0%b4%ab%e0%b4%be%e0%b5%bb-%e0%b4%96%e0%b4%be%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8a/#respond Mon, 14 Aug 2017 08:16:04 +0000 http://whatsappvirals.com/?p=113 മലയാളത്തിന്റെ സ്വന്തം നായകൻ ദുൽഖർ സൽമാൻ ഇർഫാൻ ഖാനോടൊപ്പം ബോളിവുഡ് ചിത്രത്തിൽ.UTV ഗ്രൂപ്പിന്റെ സ്ഥാപകൻ കൂടിയായ റോണി സ്ക്രിവാല ആണ് ചിത്രത്തിൻറെ നിർമാതാവ്.’ഗേള്‍ ഇന്‍ ദി സിറ്റി’ എന്ന വെബ് സിരീസിലൂടെയും “ഫിൽട്ടർ കോപ്പി” എന്ന ഫേസ്ബുക് പേജിലൂടെയും ഏറെ ശ്രദ്ധേയയായ മിഥില (Mithila Palkaar) ആണ് ചിത്രത്തില്‍ നായിക. സിനിമാ, നാടക നടനും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം.ഹുസൈന്‍ ദലാലിനൊപ്പം ‘യേ ജവാനി ഹേ ദീവാനി’, 2 സ്റ്റേറ്റ്സ് എന്നീ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചയാളാണ് ആകര്‍ഷ് ഖുറാന.

മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യമറിയിച്ച ദുല്‍ഖര്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. പല സംവിധായകരുടെയും പേരുകള്‍ അക്കാര്യത്തില്‍ പറഞ്ഞുകേട്ടെങ്കിലും ഏറ്റവും അവസാനം മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ പേരാണ് ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റവുമായി ബന്ധപ്പെട്ട് കേട്ടത്. സോളോയില്‍ ദുല്‍ഖറിനൊത്തുള്ള അനുഭവം ബിജോയ്ക്ക് ഏറെ മതിപ്പുളവാക്കിയെന്നും ഹിന്ദിയില്‍ ചെയ്യാന്‍വേണ്ടി നേരത്തേ തയ്യാറാക്കിയ ഒരു തിരക്കഥയില്‍ ദുല്‍ഖറിനെ നായകനാക്കാന്‍ അദ്ദേഹത്തിന് ആലോചനയുണ്ടെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുന്‍പ് യുടിവി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ അനേകം ശ്രദ്ധേയ സിനിമകള്‍ നിര്‍മ്മിച്ച റോണി സ്‌ക്രൂവാല പുതുതായി ആരംഭിച്ച നിര്‍മ്മാണ കമ്പനി ‘റോണി സ്‌ക്രൂവാല പ്രൊഡക്ഷന്‍സി’ന്റെ (ആര്‍എസ്വിപി) ആദ്യ പ്രോജക്ടാണ് ദുല്‍ഖര്‍-ഇര്‍ഫാന്‍ ഖാന്‍ ചിത്രം.

പുതിയ കമ്പനിയുടെ അരങ്ങേറ്റ ചിത്രത്തിനുവേണ്ടി ഒട്ടനവധി തിരക്കഥകളില്‍ നിന്നാണ് റോണി ദുല്‍ഖര്‍ ചിത്രത്തിന്റെ തിരക്കഥ തെരഞ്ഞെടുത്തതെന്നാണ് വിവരം,ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളും കേരളത്തില്‍ വച്ചാണ് ചിത്രീകരിക്കുകയെന്നറിയുന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കായി അണിയറ പ്രവര്‍ത്തകര്‍ രണ്ടാഴ്ചയോളം കേരളത്തില്‍ തങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

ദുല്‍ഖര്‍ തെലുങ്കില്‍ ആദ്യമായി അഭിനയിക്കുന്ന മഹനദിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ജെമിനി ഗണേശനായിട്ടാണ് താരമെത്തുന്നത്. മലയാളത്തില്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത സോളോ, സൗബിന്‍ സാഹിറിന്റെ പറവ എന്നിവയാണ് ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ദുല്‍ഖര്‍ ചിത്രങ്ങള്‍.

]]>
http://whatsappvirals.com/%e0%b4%a6%e0%b5%81%e0%b5%bd%e0%b4%96%e0%b5%bc-%e0%b4%b8%e0%b5%bd%e0%b4%ae%e0%b4%be%e0%b5%bb-%e0%b4%87%e0%b5%bc%e0%b4%ab%e0%b4%be%e0%b5%bb-%e0%b4%96%e0%b4%be%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8a/feed/ 0
ഒറ്റ നോട്ടത്തിൽ നിങ്ങളെ തെറ്റിധരിപ്പിക്കുന്ന 15 ഫോട്ടോകൾ !! http://whatsappvirals.com/%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86/ http://whatsappvirals.com/%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86/#respond Sat, 12 Aug 2017 06:22:47 +0000 http://whatsappvirals.com/?p=101 ഓരോ ദിവസവും ദശലക്ഷക്കണക്കിന് ഫോട്ടോകൾ എടുക്കുന്നു. അവയിൽ മിക്കതും വെറുമൊരു സാധാരണ ഫോട്ടോ ആയി മാറിയേക്കാം, എന്നാൽ ചിലത് ഇതുപോലെ വെത്യസ്തമായിമാറുന്നു. ഒറ്റ നോട്ടത്തിൽ നിങ്ങളെ തെറ്റിധരിപ്പിച്ചേകാവുന്ന 15 ഫോട്ടോകൾ താഴെ ചേർക്കുന്നു,

1. ച്ചെ !! വെറുതെ അയാളെ തെറ്റിധരിച്ചു!!

2. ഈ കാർപെറ്റിൽ വല്ലതും കാണുന്നുണ്ടോ ?

3. ഏയ്… അങ്ങനെ വരാൻ വഴിയില്ല. ഒന്നൂടെ നോക്കിയേ !

4. ഇതും അങ്ങനല്ല !! നിങ്ങൾക്കു തെറ്റിയതാവും 

5. ഇത്രേം രോമം പെണ്ണിന്റെ കയ്യിലോ ?

6. ങേ ??!

7. ഒരു ചെറിയ വലിയ മനുഷ്യൻ !!

8. മൂന്ന് കാലുണ്ടോ?

9. ഒന്ന് കൂടി ശ്രദ്ധിച്ചു നോകിയേ…..

10. ഇങ്ങേരു പാന്റിൽ മുള്ളിയോ ? ഏയ് അങ്ങനെ ചെയ്യുവോ ?

11. എന്തു മനോഹരമായ ഗാർഡൻ ! ഹ്മ്മ്മ്……സത്യത്തിൽ ഇതൊരു ഗാർഡൻ ആണോ ?

12. എന്തൊരു റൊമാന്റിക് !!

13. ഹലോ !!!

14. പാവത്തിനെ ആരെങ്കിലും രക്ഷിച്ചിരുന്നെങ്കിൽ !!

15. ഇതെങ്ങനെ ??

]]>
http://whatsappvirals.com/%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86/feed/ 0
ജിവിതത്തിൽ പുഞ്ചിരിയുടെ സ്ഥാനം വളരെ വലുതാണെന്ന് നമ്മെ ഓർമിപ്പിക്കുന്ന 29 ചിത്രങ്ങൾ http://whatsappvirals.com/%e0%b4%9c%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%aa%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86/ http://whatsappvirals.com/%e0%b4%9c%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%aa%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86/#respond Thu, 10 Aug 2017 18:31:09 +0000 http://whatsappvirals.com/?p=85 2013 ഡിസംബറിൽ ജയ് വെസ്റ്റ്സ്റ്റീൻ എന്ന ഛായാഗ്രാഹകൻ രാജസ്ഥാനിലെ ബിക്കാനീറിലൂടെ യാത്ര ചെയ്യുന്നതിനിടെ തന്റെ ആ ഗ്രഹത്തോടു താല്പര്യം കാണിക്കുന്ന ഒരു മനുഷ്യനെ അദ്ദേഹം കണ്ടുമുട്ടി. അപരിചിതരെ ചിത്രീകരിക്കാൻ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ആഗ്രഹം, എന്നാൽ ഭീതി പെടുത്തുന്ന മുഖ ഭാവങ്ങൾ അദ്ദേഹത്തെ അതിൽ നിമ്മും പിന്തിരിപ്പിചു.”എന്റെ ചിത്രമെടുക്കൂ !” എന്ന് ആ അപരിചിതൻ വിളിച്ചുപറയുന്നതുവരെ അയാൾ അദ്ദേഹത്തിന്റെ ചിത്രമെടുക്കാൻ കൂട്ടാക്കിയില്ല.

സൗമ്യമല്ലാത്ത മുഖഭാവത്തിന്റെ പേരിൽ ഒരു അപരിചിതനെ അവഗണിക്കാൻ എളുപ്പമാണ്, എന്നാൽ, വെയിൻസ്റ്റീൻ കണ്ടെത്തിയതുപോലെ, അതു ഒരു നിമിഷ നേരം കൊണ്ട് മാറാവുന്നതുമാണ്

വെയിൻസ്റ്റീൻ ഇങ്ങനെ പറയുന്നു:
“ഇതിൽ പേരുകളില്ല. തൊഴിൽ ഇല്ല. മതങ്ങളോ വംശങ്ങളോ ഇല്ല. ആകർഷണീയമായ ജീവിത പാഠങ്ങൾ ഇല്ല ഹൃദയസ്പർശിയായ യഥാർത്യകഥകളില്ല. ഒരു മനുഷ്യ മുഖം പുഞ്ചിരിഇല്ലാതെയും , പുഞ്ചിരിയോടെയും “
ഇന്ത്യ / ഓസ്ട്രേലിയ ആസ്ഥാനമായുള്ള ഫോട്ടോഗ്രാഫർ Jay Weinstein എടുത്ത 29 ഫോട്ടോകൾ താഴെ ചേർക്കുന്നു

#1 Vrindavan, Uttar Pradesh, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Vrindavan, Uttar Pradesh, India
Jay Weinstein

#2 Hampi, Karnataka, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Hampi, Karnataka, India
Jay Weinstein

#3 Juhu, Mumbai, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Juhu, Mumbai, India
Jay Weinstein

#4 Tyrna Village, Meghalaya, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Tyrna Village, Meghalaya, India
Jay Weinstein

#5 Vrindavan, Uttar Pradesh, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Vrindavan, Uttar Pradesh, India
Jay Weinstein

#6 Kakhsar Village, Gujarat, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Kakhsar Village, Gujarat, India
Jay Weinstein

#7 Bandra, Mumbai, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Bandra, Mumbai, India
Jay Weinstein

#8 Danda Village Jetty, Mumbai, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Danda Village Jetty, Mumbai, India
Jay Weinstein

#9 Bagru Village, Rajasthan, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Bagru Village, Rajasthan, India
Jay Weinstein

#10 Kakhsar Village, Gujarat, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Kakhsar Village, Gujarat, India
Jay Weinstein

#11 Vrindavan, Uttar Pradesh, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Vrindavan, Uttar Pradesh, India
Jay Weinstein

#12 Latikynsew Village, Meghalaya, North East India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Latikynsew Village, Meghalaya, North East India
Jay Weinstein

 

#13 Jagannath Puri, Odisha, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Jagannath Puri, Odisha, India
Jay Weinstein

#14 Vrindavan, Uttar Pradesh, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Vrindavan, Uttar Pradesh, India
Jay Weinstein

#15 Khonoma, Nagaland, North-east India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Khonoma, Nagaland, North-east India
Jay Weinstein

#16 Ral Village, Uttar Pradesh, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Ral Village, Uttar Pradesh, India
Jay Weinstein

#17 Outside St. Xavier’s College, Mumbai, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Outside St. Xavier’s College, Mumbai, India
Jay Weinstein

#18 Kakhsar Village, Gujarat, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Kakhsar Village, Gujarat, India
Jay Weinstein

#19 Jagannath Puri, Odisha, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Jagannath Puri, Odisha, India
Jay Weinstein

#20 Danda Village Jetty, Mumbai, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Danda Village Jetty, Mumbai, India
Jay Weinstein

#21 Juhu Beach, Mumbai, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Juhu Beach, Mumbai, India
Jay Weinstein

#22 Pune, Maharashtra, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Pune, Maharashtra, India
Jay Weinstein

#23 Barsana, Uttar Pradesh, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Barsana, Uttar Pradesh, India
Jay Weinstein

#24 Tyrna Village, Meghalaya, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Tyrna Village, Meghalaya, India
Jay Weinstein

#25 Vrindavan, Uttar Pradesh, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Vrindavan, Uttar Pradesh, India
Jay Weinstein

#26 Kohima, Nagaland, North-east India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Kohima, Nagaland, North-east India
Jay Weinstein

#27 Vrindavan, Uttar Pradesh, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Vrindavan, Uttar Pradesh, India
Jay Weinstein

#28 Vrindavan, Uttar Pradesh, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Vrindavan, Uttar Pradesh, India
Jay Weinstein

#29 Juhu Beach, Mumbai, India

First Impressions Are Often Wrong, And These 29 Photos Are Proof Of That - Juhu Beach, Mumbai, India
Jay Weinstein

You can learn more about the photographer by visiting his Facebook page.

]]>
http://whatsappvirals.com/%e0%b4%9c%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%aa%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86/feed/ 0
130 ഓളം കൗമാരക്കാരുടെ ജീവനടുത്തത് ബ്ലൂ വെയില്‍ എന്ന ഗെയിം !!! http://whatsappvirals.com/130-%e0%b4%93%e0%b4%b3%e0%b4%82-%e0%b4%95%e0%b5%97%e0%b4%ae%e0%b4%be%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%9f/ http://whatsappvirals.com/130-%e0%b4%93%e0%b4%b3%e0%b4%82-%e0%b4%95%e0%b5%97%e0%b4%ae%e0%b4%be%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%9f/#respond Fri, 04 Aug 2017 19:42:57 +0000 http://whatsappvirals.com/?p=75 സമൂഹത്തെ തന്നെ ഭീതിപ്പെടുത്തുന്നതും അപകടകരവുമായ ബ്ലൂ വെയില്‍ ഗെയിം റഷ്യയിലും ബ്രിട്ടനിലും 130 ലേറെ കൗമാരക്കാരുടെ മരണകാരണമായിരിക്കുന്നു.പോലീസ് ഈ വെല്ലുവിളിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു
റഷ്യയിൽ നിന്നു പ്രചരിച്ച ഈ ഓൺലൈൻ ഗെയിം കുട്ടികളെ അപകടകരമായി സ്വാധീനിക്കുന്നതായി നേരത്തേതന്നെ വാദമുണ്. ഗെയിമിന്റെ സ്വാധീനത്തിൽപ്പെട്ടു നേരത്തെയും മരണങ്ങളുണ്ടായെന്നു ആരോപമുയർന്നിട്ടുണ്ട്.

അൻപത് സ്റ്റേജുകളുള്ള ഈ ഗെയിമിലെ അവസാന ഭാഗം ആത്മഹത്യയ്ക്ക് വെല്ലുവിളിക്കുന്നതാണ്. ഇതിനിടെ ചില സ്റ്റേജുകളിൽ കയ്യിൽ മുറിവേൽപ്പിച്ച് രക്തം പുറത്തുകാണിച്ചുള്ള ദൗത്യവും നടക്കുന്നു. ബ്ലൂ വെയില്‍ ഗെയിമിന്റെ തുടക്കം റഷ്യയിലാണ്.

പിന്നീട് മറ്റു രാജ്യങ്ങളിലേക്കും പ്രചരിക്കുകയായിരുന്നു. നേരത്തെ ബ്രിട്ടനും ഈ ഗെയിമിനെതിരെ രംഗത്തുവന്നിരുന്നുആദ്യ ഭാഗങ്ങളിൽ പ്രത്യേകം പ്രേത സിനിമകൾ കാണാനാണ് ആവശ്യപ്പെടുന്നത്. ഓരോ ഘട്ടത്തിലും ചെയ്യുന്നതിന് തെളിവുകളും സമർപ്പിക്കണം. കയ്യിൽ മുറുവേൽപ്പിക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്യണം.എങ്കിൽ മാത്രമേ അടുത്ത സ്റ്റേജിലേക്ക് പ്രവേശനം ലഭിക്കൂ. ഇത്തരത്തിൽ മുറിവേൽപ്പിച്ച കുട്ടികളുടെ ചിത്രങ്ങളും സോഷ്യൽമീഡിയകളിൽ കാണാം. കൗമാര ജീവതത്തെ ഏറെ പ്രതിസന്ധിയിലാക്കുന്നതാണ് ബ്ലൂ വെയില്‍ ഗെയിം. ഇതിനെതിരെ രാജ്യാന്തതലത്തിൽ വ്യാപക പരാതികൾ വരുന്നുണ്ട്.

ആദ്യ ഘട്ടംമുതലെ വിചിത്രമായ ലെവലുകളാണ് കളിയിലുള്ളത്. ബ്ലൂ ഗെയിം കളി രാത്രിയിലും പുലർച്ചയുമാണ് കളിക്കേണ്ടത്. ആദ്യം ഘട്ടത്തിൽ തന്നെ ചോര പൊട്ടിച്ച് കൈകളിൽ ടാറ്റു വരക്കും. പ്രേത സിനിമകൾ ഒറ്റക്കിരുന്നു കാണുന്നതിന്റെ വീഡിയോകൾ അയച്ചു കൊടുക്കണമെന്നുള്ളതാണ് മറ്റൊരു വിചിത്രമായ ഘട്ടം. ഒരു 15 ഘട്ടം ആകുമ്പോൾ തന്നെ കളിക്കുന്നയാൾ ഗെയിമിന്റെ അടിമയാകും.പിന്നിടുള്ള കാര്യങ്ങൽ നിയന്ത്രിക്കുന്നത് ഗെയിം മാസ്റ്ററായിരിക്കും. അവരുടെ ആ‍ജ്ഞ അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു പാവയെ പോലെയായിരിക്കും കളിക്കുന്നവർ. 27ാം ദിവസം കൈയിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചു നീലതിമിംഗലത്തിൻരെ ചിത്രം വരച്ച് സൈറ്റിൽ അപ് ലോഡ് ചെയ്യണം .50 ദിവസമാകുമ്പോഴേക്കും ഗെയിം കളിക്കുന്നയാൾ ആത്മഹത്യ ചെയ്യും.

നാല് ദിവസം മുമ്പ് ആണ് മുംബൈയിലെ ഒരു 9 ആം ക്ലാസ് വിദ്യാർത്ഥി ഈ ഗെയിം നാൽ മരണപ്പെട്ടത് . ബ്ലൂ വെയിലുമായി ബന്ധപെട്ടു റിപ്പോർട്ട് ചെയ്ത ഇന്ത്യയിലെ ആദ്യ മരണമാണിത്.കുട്ടി തന്റെ സുഹൃത്തുക്കളുമായി കളി ചർച്ച നടത്തി അവസാന ഘട്ടത്തെക്കുറിച്ച് പറഞ്ഞു. അവൻ ഇനി സ്കൂളിൽ വരില്ലെന്നും ഗെയിമിന്റെ ഫൈനൽ സ്റ്റേജ് കളിക്കാൻ പോവുകയാണെന്നും പറഞ്ഞുവത്രേ. പക്ഷെ ഫ്രണ്ട്‌സ് ഒക്കെ അത് അപ്പോൾ തമാശ ആയി മാത്രേ എടുത്തുള്ളൂ. മുംബൈയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റും രചയിതാവുമായ സീമ ഹിംഗൊരോണി പറയുന്നു: “കുട്ടി ആഴത്തിൽ വിഷാദരോഗത്തിന് അടിമയായിരുന്നെന്നാണ് .അതിനാലാണ് ബ്ലൂ വെയില്‍ പോലെ ഉള്ള ഒരു ഗെയിമിന് അടിമയായത് ഇത് കുട്ടിയുടെ യഥാർത്ഥ ജീവിതത്തിലെ വിഷമങ്ങളെ മാറ്റി നിർത്താൻ സഹായിച്ചിരിക്കണം”

അതേസമയം, ഈ ഗെയിം ഒരു തവണ ഇൻസ്റ്റാൾ ചെയ്തു കളിച്ചാൽ പിന്നീട് പിന്തിരിയാൽ സാധിക്കില്ലെന്നും പറയപ്പെടുന്നു. ഗെയിം ഇൻസ്റ്റാൾ ചെയ്യുന്നതോടെ വ്യക്തിയുടെ എല്ലാ നീക്കങ്ങളും രഹസ്യമായി ഗെയിം നിർമാതാക്കൾ ചോർത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. യൂണിവേഴ്സിറ്റിയിൽ നിന്നും പുറത്താക്കിയ ഒരു മുൻ മനശാസ്ത്ര വിദ്യാർത്ഥിയായ ഫിലിപ്പി ബ്യൂഡികിൻ ആണ് ഈ ഗെയിം കണ്ടുപിടിച്ചുവെന്ന് അവകാശപ്പെട്ടുന്നു . 21 കാരനായ ഫിലിപ്പി ബ്യൂഡികിൻ ഗെയിം കാരണത്താൽ മരണപ്പെട്ടവർ ‘ biological waste ‘ ആണെന്നും അവർ മരിക്കാനും സന്തുഷ്ടരാണെന്നും അതിനാൽ ആത്മവിശ്വാസം ഇല്ലാത്ത സമൂഹത്തെ “ശുദ്ധീകരിക്കൽ ” ആണ് തന്റെ ലക്ഷ്യമെന്നും ബുഡികിൻ പ്രസ്താവിച്ചു.

മാതാപിതാക്കൾക്ക് എന്ത് ചെയ്യാൻ കഴിയും?

ഓൺലൈൻ ആണ് യുവാക്കളും അജ്ഞാതരും പതിക്കുന്ന ഒരു ഇടം ഇത് പരീക്ഷണങ്ങൾക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. മാത്രമല്ല, അപകടസാധ്യതയുള്ളതും ഒരേ സമയത്തുതന്നെ ആകർഷകവുമാക്കുന്നതും മേൽനോട്ടം കൂടാതെ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയുന്നതും ആയ ഒന്നാണ് ഇന്റർനെറ്റിലെ ലോകം

മാതാപിതാക്കൾ കുട്ടികളുമായി സംസാരിക്കാൻ സമയം കണ്ടെത്തുക. നിങ്ങളുടെ കുട്ടിയുടെ താല്പര്യങ്ങൾ മനസിലാക്കുക അവരെ വിമർശിക്കാതെ അവരുടെ വികാരങ്ങൾ പങ്കുവയ്ക്കാൻ അവർക്ക് സ്പെയ്സ് നൽകുക.നിങ്ങളുടെ കൗമാരക്കാരായ മക്കൾ , കരയുകയോ, മിണ്ടാതിരിക്കുകയോ അസ്വാഭാവികതായോ കണ്ടാൽ പിന്നിലുള്ള കാരണം കണ്ടെത്താൻ ശ്രമിക്കുക. സൗമ്യമായുള്ള സംസാരം ഒരുപാട് പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങളെ സഹായിച്ചേക്കും ഒപ്പം അവരുടെ ഇന്റർനെറ്റ് പ്രവർത്തനത്തിൽ ശ്രദ്ധ പുലർത്തുക. ഇത് വളരെ പ്രധാനമാണ്.

]]>
http://whatsappvirals.com/130-%e0%b4%93%e0%b4%b3%e0%b4%82-%e0%b4%95%e0%b5%97%e0%b4%ae%e0%b4%be%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%9f/feed/ 0
100 കോടിയിലേറെ വരുമാനമുള്ള ഒരാളെ എങ്ങനെ വിവാഹം ചെയ്യാം? മുകേഷ് അംബാനി നൽകിയ ഉഗ്രൻ മറുപടി. http://whatsappvirals.com/100-%e0%b4%95%e0%b5%87%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d/ http://whatsappvirals.com/100-%e0%b4%95%e0%b5%87%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d/#respond Thu, 03 Aug 2017 06:21:43 +0000 http://whatsappvirals.com/?p=58 ഞാൻ സത്യസന്ധമായി കാര്യം പറയാം . എനിക്ക് ഈ വർഷം 25 ആം വയസ്സാണ്. ഞാൻ വളരെ സുന്ദരിയാണ്, ശൈലിയും നല്ല അഭിരുചിയുമാണ്. 100 കോടി വാർഷിക ശമ്പളമോ അതിൽ കൂടുതലോ ഉള്ള ഒരു വ്യക്തിയെ വിവാഹം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് അത്യാർത്തിയുണ്ടെന്ന് പറയാം, പക്ഷെ വാർഷിക ശമ്പളം 2 കോടി പോലും ആവറേജ് ആയി മാത്രമാണ് ഇപ്പോൾ കണക്കാക്കപ്പെടുന്നത്. എന്റെ ആവശ്യകത ഉയർന്നതല്ല 100 കോടി വാർഷിക ശമ്പള വരുമാനമുള്ള ആരെങ്കിലും ഈ ഫോറത്തിൽ ഉണ്ടോ? നിങ്ങൾ എല്ലാവരും വിവാഹം കഴിച്ചതാണോ ?

താങ്കളെപ്പോലെയുള്ള ധനികരെ വിവാഹം ചെയ്യാൻ ഞാൻ എന്തു ചെയ്യണം? ഞാൻ ഡേറ്റ് ചെയ്തതിൽ ഏറ്റവും കൂടുതൽ ധനികനകനായ ആൾക്കുപോലും വാർഷിക വരുമാനം വെറും 50 കോടിയാണ്. ന്യൂ യോർക്ക് സിറ്റി ഗാർഡനിലെ പടിഞ്ഞാറൻ ഭാഗത്ത് ഉയർന്ന വിലയുള്ള റെസിഡൻഷ്യൽ ഏരിയയിൽ താമസിക്കാൻ 50 കോടി വാർഷിക വരുമാനം മതിയാകില്ല. കുറച്ചു ചോദ്യങ്ങൾ ചോദിചോട്ടെ 1) ഏറ്റവും സമ്പന്നരായ ബാച്ചിലേഴ്‌സ് എവിടെയാണ് താമസിക്കുന്നത് ?? (ബാറുകൾ, റസ്റ്റോറന്റ്, ജിം എന്നിവയുടെ പേരുകളും വിലാസങ്ങളും പറഞ്ഞു തരാമോ 2) ഏത് പ്രായപരിധി ഞാൻ ലക്ഷ്യം വെക്കണം? 3) സമ്പത്തിന്റെ മിക്ക ഭാര്യമാരുടേയും ശരാശരി കാഴ്ചപ്പാട് മാത്രമാണോ?.ഞാൻ വലിയ ഭഗിയില്ലാത്ത ചില പെൺകുട്ടികളെ കണ്ടുമുട്ടിയിട്ടുണ്ട്, എന്നാൽ അവർ ധനികരായ ആണുങ്ങളെ വിവാഹം കഴിക്കുന്നു. 4) ഒരു സ്ത്രീയെ നിങ്ങളുടെ ഭാര്യ ആക്കണോ , അതോ കാമുകി മാത്രമാക്കണോ എന്ന് എങ്ങിനെയാണ് നിങ്ങൾ തീരുമാനിക്കുന്നത് ? (എന്റെ ലക്ഷ്യം ഇപ്പോൾ വിവാഹം ആണ് – എന്ന് പൂജ ചൗഹാൻ

പ്രിയപ്പെട്ട പൂജ, ഞാൻ മുകേഷ് അംബാനി നിങ്ങളുടെ പോസ്റ്റ് വലിയ താല്പര്യത്തോടെ വായിച്ചു. നിങ്ങളുടേതുപോലെ സമാനമായ താത്പര്യമുള്ള ധാരാളം പെൺകുട്ടികൾ ഉണ്ട് . ഒരു പ്രൊഫഷണൽ നിക്ഷേപകനായി നിങ്ങളുടെ സാഹചര്യം വിശകലനം ചെയ്യാൻ ദയവായി എന്നെ അനുവദിക്കൂ. എന്റെ വാർഷിക വരുമാനം നൂറ് കോടിയിലേറെയാണ്, അത് നിങ്ങളുടെ ആവശ്യകത പരിഗണിക്കുന്നു അതിനാൽ ഞാൻ ഇവിടെ സമയം പാഴാക്കുന്നില്ലെന്ന് വിശ്വസിക്കുന്നു. ഒരു ബിസിനസ്സ് വ്യക്തിയുടെ കാഴ്ചപ്പാടിൽ നിന്ന് നിങ്ങളെ വിവാഹം ചെയ്യുന്നത് മോശമായ തീരുമാനമാണ്. ഉത്തരം വളരെ ലളിതമായി ഞാൻ വിശദീകരിക്കാം. വിശദാംശങ്ങൾ ഉപേക്ഷിക്കുന്നുന്നു.

നിങ്ങൾ ശ്രമിക്കുന്നത് “സൗന്ദര്യവും” “പണവും” തമ്മിലുള്ള കൈമാറ്റം ആണ് : വ്യക്തി A സൗന്ദര്യം നൽകുന്നു, വ്യക്തി B അതിനുള്ള വില നൽകുന്നു. എന്നിരുന്നാലും ഇതിൽ ഒരു വലിയ പ്രശ്നം ഉണ്ട്, നിങ്ങളുടെ സൌന്ദര്യം മങ്ങി പോകും പക്ഷേ എന്റെ പണം തക്കതായ കാരണമില്ലാതെ നഷ്ടപ്പെടില്ല. എന്റെ വരുമാനം വർഷംതോറും വർദ്ധിക്കുന്നതായിരിക്കും, പക്ഷെ വർഷാവർഷം നിങ്ങളുടെ സൗന്ദര്യം വർദിക്കില്ല.സാമ്പത്തിക രംഗത്തിൻ്റെ വീക്ഷണങ്ങളിൽ നിന്ന് ചിന്തിക്കുകയാണെങ്കിൽ എൻ്റെ പക്കലുള്ളത് വളർന്നു കൊണ്ടിരിക്കുന്ന സമ്പത്തും. നിങ്ങളുടെ പക്കലുള്ളത് തകർന്നു കൊണ്ടിരിക്കുന്ന സമ്പത്തും ആണ്. ഈ പറഞ്ഞത് മാത്രമാണ് നിങ്ങളുടെ ഒരേയൊരു അസറ്റ് എങ്കിൽ നിങ്ങളുടെ മൂല്യം 10 ​​വർഷത്തിനുശേഷം വളരെ മോശമായിരിക്കും.


വാൾ സ്ട്രീറ്റിൽ ഞങ്ങൾ ഉപയോഗിക്കുന്ന പദങ്ങളാൽ പറയുകയാണെങ്കിൽ, ഓരോ വ്യാപാരത്തിനും ഒരു സ്ഥാനം ഉണ്ട് (ട്രേഡിങ്ങ് പൊസിഷൻ), നിങ്ങളുമായി ബന്ധം പുലർത്തുന്നതിലും ഉണ്ട് ഒരു “ട്രേഡിങ്ങ് പൊസിഷൻ”. ട്രേഡ് മൂല്യം നഷ്ടപ്പെട്ടാൽ ഞങ്ങൾ അത് വിൽക്കും, അത് ദീർഘകാലത്തേക്ക് നിലനിർത്തുന്നത് നല്ല ആശയമല്ല – നിങ്ങൾ ആഗ്രഹിക്കുന്ന വിവാഹവും ഇതുപോലെയാണ്.

ഞാൻ ഈ പറയുന്നത് നിങ്ങൾക്ക് ക്രൂരമായി തോന്നിയേക്കാം, എന്നാൽ ബുദ്ധിപൂർവ്വമായ തീരുമാനമെടുക്കുകയാണെങ്കിൽ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുന്ന എല്ലാ വസ്തുക്കളും “വിൽക്കുകയോ” അല്ലെ ങ്കിൽ “പാട്ടത്തിനു ” (ലീസ് ) കൊടുക്കുകയോ ചെയ്യണം.

100 കോടിയിലധികം വാർഷിക വരുമാനമുള്ള ഒരാൾ വിഡ്ഢിയല്ല; അയാൾ നിങ്ങളെ ഡേറ്റ് ചെയ്തേക്കാം പക്ഷെ വിവാഹം ചെയ്യില്ല.എനിക്ക് നിങ്ങളോടു പറയാനുള്ള ഉപദേശം. ധനികനായ ഒരാളെ വിവാഹം ചെയ്യാനുള്ള നിങ്ങളുടെ തിരച്ചിൽ നിർത്തിയെകൂ. മറിച്ച്‌ 100 കോടി വാർഷിക വരുമാനമുള്ള ഒരു സമ്പന്ന വ്യക്തിയായി മാറാൻ നിങ്ങൾക്ക് കഴിയും. സമ്പന്നനായ ഒരു വിഡ്ഢിയെ കണ്ടെത്തുന്നതിനേക്കാൾ മെച്ചമായ കാര്യമാണ്. എൻ്റെ മറുപടി താങ്കളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. – മുകേഷ് അംബാനി

]]>
http://whatsappvirals.com/100-%e0%b4%95%e0%b5%87%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d/feed/ 0
എവറസ്റ്റിന്‍റെ മടിയില്‍ ഉറങ്ങുന്നവര്‍ http://whatsappvirals.com/%e0%b4%8e%e0%b4%b5%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d/ http://whatsappvirals.com/%e0%b4%8e%e0%b4%b5%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d/#respond Thu, 27 Jul 2017 18:30:21 +0000 http://whatsappvirals.com/?p=54 എഡ്മണ്ട് ഹിലാരിക്കും ടെന്‍സിങ് നോര്‍ക്കെയും എവറസ്റ്റിന്‍റെ കൊടുമുടിയില്‍ എത്തും മുന്പ് തന്നെ എവറസ്റ്റിന്‍റെ നെറുകയില്‍ എത്താന്‍ ശ്രമിച് പരാജയപ്പെട്ട എത്രയോ സംഘങ്ങളുണ്ട് ലോകത്തിന്‍റെ നെറുകയെന്ന്‍ ഘോഷിക്കപ്പെടുന്ന പര്‍വതതലപ്പിന്റെ ഏതാണ്ട് അരികില്‍ വരെ എത്തുകയും വിജയത്തിന്‍റെ തൊട്ടു മുന്നില്‍ എവിടയോ വെച് കാലത്തിന്‍റെ ആജ്ഞാതമായ കരങ്ങളാല്‍ അപ്രത്യക്ഷരാകുകയും ചെയ്ത രണ്ടു പേരുണ്ട് മലാറി(George Herbert Leigh Mallory)എന്ന ബ്രിട്ടിഷ് അദധൃാപകനും ഇര്‍വിന്‍
(Andrew Irvine)എന്ന ഓക്സ്ഫോര്‍ഡ് വിദ്യര്‍ഥിയും കേണല്‍ നോര്‍ട്ടന്‍റെ പര്‍വതരോഹണ സംഘത്തിലെ അംഗങ്ങള്‍ പ്രതികൂല കാലാവസ്ഥയില്‍ സംഘം മടങ്ങാന്‍ തിരുമാനിക്കുന്നതിന് അല്പം മുന്പ് എവറസ്റ്റിന്‍റെ തൊട്ടടുത്തുവെച് എന്നന്നെയ്ക്കുമായി അവര്‍ മാഞ്ഞുപോയി ഇന്നേവരെ അവരെക്കുറിച്ചോ അവരുടെ ശരിരങ്ങളെക്കുറിച്ചോ യാതൊരു വിവരവും ലഭൃമായട്ടില്ല
കേണല്‍ നോര്‍ട്ടന്‍റെ സംഘം യാത്രപുറപ്പെടുപോള്‍ മലാറിക്കു 37 വയസ്സും ഇര്‍വിന് 22 വയസ്സുമായിരുന്നു പ്രായം രണ്ടുപേരും അതിനകം തന്നെ പര്‍വതരോഹകര്‍ എന്ന നിലയില്‍ പ്രസിദധരായിരുന്നു ഏറെ ചെരുപ്പമായിരുന്നെങ്കിലും ഓക്സ്ഫോര്‍ഡിലെ വിദൃര്‍ഥിയായിരുന്ന കാലം മുതല്‍ കായിക വിനോദങ്ങളില്‍ മുഴകിയും തുടര്‍ന്നു വിമാങ്ങളുടെ യന്ത്രസംവിധാങ്ങളുമായി ബന്‍ധപ്പെട്ട ജോലി ചെയ്തും കഴിഞ്ഞ ഇര്‍വിന്‍ ഉയര്‍ന്ന പ്രതലത്തിലെ ജീവിതത്തിന്‍റെ പ്രത്യേകതകളുമായി വളരെ താദാമ്യം പ്രാപിച്ചിരുന്നു
1924-മെയ് മാസത്തോടെ ആയിരുന്നു യാത്രാ തുടക്കം മുതല്‍ അപകടങ്ങളിലും ദുരന്തങ്ങളിലും പെട്ടുകൊണ്ടാണ് മലകയറ്റം തുടങ്ങിയതു തന്നെ അതിനെക്കുറിച്ച് മില്ലറിയുടെ ഡയറിക്കുറിപ്പുകളില്‍ നിന്നും ഇപ്രകാരം പറയുന്നു.
” ദുരുന്തങ്ങള്‍ കൂടുന്നു ഏറ്റവും ഭീകരമായ ദുരുന്തത്തിനു മാത്രമെ ഞങ്ങളെ പിന്തിരിപ്പിക്കാനാകു ഈ സാഹസികയാത്രാ നന്മയിലെക്കയാലും നശത്തിലെക്കായാലും തുടരുക തന്നെ ചെയും എവറസ്റ്റിന്‍റെ കരുണ ഞങ്ങള്‍
പ്രതിഷിക്കുന്നതെ ഇല്ല ”
1924- ജൂണ്‍ അദ്യ ദിനം സംഘം ഏതാണ്ട് സമുദ്ര നിരപ്പില്‍ നിന്നും
26,000 ft (7,925 m) അടി മുകളില്‍ എത്തി തുടര്‍ന്നു ക്ലേശകരമായ യാത്രയുടെ ഭാഗമായിരുന്നു തുടര്‍ന്ന്‍ സംഘത്തിലെ ജിയോളജിസ്റ്റായിരുന്ന നോവല്‍ ഓഡെല്‍(Noel Odell ) ആ ഭാഗത്തെ പര്‍വതഘടനയുടെ ഒരു മാപ്പു തയാറാക്കാന്‍ ചെറിയ ഒരു സര്‍വേ നടത്താന്‍ ശ്രമിച്ചു അദേഹത്തെ അഭിവാദൃം ചെയ്തു കൊണ്ട് ജൂണ്‍ 8 നു രാവിലെ കുത്തനെയുള്ള പാറക്കൂട്ടങ്ങളുടെ ചരിവിലൂടെ മാലറിയും ഇര്‍വിനും കയറിതുടങ്ങി പിന്നിട് അവരെ കാണുന്നത് ഓഡലിന്റെ സ്യന്തം വാക്കുകളില്‍ നിന്നും ഇങ്ങനെ സംഗ്രഹിക്കാം
” ഏതാണ്ട് ഉച്ചയ്ക്ക് ഒരുമണിയോടടുക്കുന്നു പെട്ടന്നു മഞ്ഞു മഞ്ഞു തുടങ്ങിയ അന്തിരിഷം ലോകത്തരമായ എവറസ്റ്റിന്‍റെ മകുടം തൊട്ടുമുന്നില്‍
തെളിയുന്നു ഞാന്‍ അതിനെ നോക്കി അങ്ങനെ നില്‍ക്കുകയായിരുന്നു പെട്ടന്നു
അതിന്‍റെ നെറുകയിലെക്കുള്ള വഴിയില്‍ ഏതാനും അടികള്‍ മാത്രം താഴെ ഒരു മഞ്ഞുപാറയുടെ ചേരുവിലൂടെ കറുത്ത പൊട്ടു പോലെ ഒരാള്‍ അതു മെല്ലെ മുകളിലേക്കു നീങ്ങുന്നു തുടര്‍ന്ന്‍ മറ്റൊരു കറുത്തപൊട്ട് ക്രമേണ അടുക്കുന്നു പെട്ടന്നു വീണ്ടും കോടമഞ്ഞിന്‍റെ കനത്ത മേഘം മുന്നില്‍ നിറഞ്ഞു കാഴ്ച വിഫലമാകുന്ന മുഹൂര്‍ത്തം”
മില്ലറിയുടെയും ഇര്‍വിന്റെയും അവസാനദര്‍ശനമായിരുന്നു അത് പിന്നിട് ഒരിക്കലും അവരെ ആരും കണ്ടിട്ടില്ല
എവറസ്റ്റിന്‍റെ ഏതാനും താഴെ എത്തിയ അവര്‍ ഏതാണ്ട് നാലുമണിയോടെ മുകളില്‍ എത്തിയിരിക്കാമെന്ന്‍ ഒഡല്‍ പറയുന്നത് പഷേ ആ സമയത്ത് ഏത്തുന്നവര്‍ക്ക് പകല്‍ ഒരിക്കലും പകല്‍ വെളിച്ചത്തില്‍ ക്യാംപ് വരെ തിരിച്ചെത്താന്‍ സമയം ലഭിക്കില്ല ഇരുട്ടില്‍ വഴിതെറ്റി ഏതെങ്കിലും മഞ്ഞിടുക്കിലോ ചരുവിലോ അവര്‍ വീണു പോയേക്കാം എന്ന്‍ അദേഹം പറയുന്നു
എന്തായാലും 27500 അടി ഉയരത്തില്‍ ഓഡലും സംഘവും രണ്ടു മണിക്കുര്‍ അന്യേഷങ്ങള്‍ നടത്തി ഒടുവില്‍ തികഞ്ഞ നിരാശയും അതിലധികം ദുഃഖവും പേറി സംഘം മടങ്ങി
അന്നു മുതല്‍ മലറിയും ഓരോ എവറസ്റ്റ് ആരോഹകന്‍റെയും മനസ്സിലുണ്ട് അവര്‍ കൊടുമുടി കയറിയോ എന്ന ചോദ്യവും അവരുടെ ശരിരങ്ങള്‍ എവിടെ മറഞ്ഞിരിക്കുന്നു എന്ന ചോദ്യവും ഇന്നും ഉത്തരമില്ലാതെ മാറിനില്‍ക്കുന്നു…

]]>
http://whatsappvirals.com/%e0%b4%8e%e0%b4%b5%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d/feed/ 0
ഭൂമി താങ്ങുന്ന മരം ! http://whatsappvirals.com/%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ae%e0%b4%b0%e0%b4%82/ http://whatsappvirals.com/%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ae%e0%b4%b0%e0%b4%82/#respond Thu, 27 Jul 2017 18:27:05 +0000 http://whatsappvirals.com/?p=50 മനുഷ്യമനസുകളിൽ ഇത്രയധികം പ്രാധാന്യം വന്നതെങ്ങനെ എന്ന് പലരും മുൻപേ ചിന്തിച്ച കാര്യമാണ് . ഭൂമിയിലെ സകലമതങ്ങളിലും വളരെയധികം പ്രാധാന്യമുള്ള ഒരു വിശുദ്ധമരമെങ്കിലും ഉണ്ടാവും . ബൈബിൾ അനുസരിച്ചും ആധുനിക ഏലിയൻ സിദ്ധാന്തം അനുസരിച്ചും മനുഷ്യൻ ഭൂമിയിൽ എത്തുന്നതിനും മുന്നേ മരങ്ങൾ ഇവിടുണ്ട് . ഏദനിൽ ഉണ്ടായിരുന്നതും , കോമൺസെൻസ് ഉള്ളതുമായ (നൻമയും തിൻമയും തിരിച്ചറിയാൻ കഴിവുള്ള ) ഒരു മരമാണ് ബൈബിളിലെ ആദ്യപുസ്തകത്തിലെ നായകൻ . മനുഷ്യന്റെയും മറ്റു പ്രൈമേറ്റുകളുടെയും പൊതുപൂർവ്വികർ കൂടുതൽ സമയവും മരങ്ങളിൽ ചിലവഴിച്ചിരുന്നതിനാൽ മരം എന്നത് ഹോമോസാപ്പിയനുകളുടെ ബുദ്ധിയുടെ അകത്തളങ്ങളിൽ ട്രാപ്പ് ചെയ്തു കിടക്കുന്ന ഒരു ഓർമ്മയാണ് എന്ന് ചില പരിണാമ ഗവേഷകർ കരുതുന്നു . കേരളത്തിലെ ആൽമരങ്ങളും , വിശുദ്ധവനങ്ങളായ കാവുകളും ഈ സിദ്ധാന്തങ്ങളിലെ മലയാളി സാന്നിധ്യമാണ് . ഹൈന്ദവ ബുദ്ധമതങ്ങളിലെ ബോധിവൃക്ഷമാണ്ഇക്കൂട്ടത്തിൽപെടുന്ന മറ്റ് ഭാരതീയ വ്യക്ഷങ്ങൾ.എന്താണ് ഒരു വലിയ മരത്തിന്റെ പ്രത്യേകത ? അതിന്റെ തലപ്പുകൾ അങ്ങ് ആകാശത്തെ തഴുകിനിൽക്കും ( സ്വർഗ്ഗം ), അതിന്റെ തടി നമ്മുക്ക് മുഖാമുഖവും സമാസമവും ആണ് ( ഭൂമി ), ഇനി അതിന്റെ വേരുകളാവട്ടെ ചൂഴ്ന്നിറങ്ങി ഭൂമിയുടെ ഗർഭപാത്രത്തിലേക്കു പോകുന്നു ( പാതാളം ) . ചുരുക്കത്തിൽ പുരാണങ്ങളിലെ മൂന്നുലോകങ്ങളുമായി ഒരേസമയം ബന്ധം പുലർത്തുകയും , മൂന്നു ലോകങ്ങളിൽ ഒരേസമയത് ജീവിക്കുകയും ചെയ്യുന്ന ഒരേയൊരു ഭൗമനിവാസിയാണ് വൃക്ഷം ! ഇങ്ങനെയൊക്കെയുള്ള ചിന്തകളാവാം പഴയകാലങ്ങളിൽ മനുഷ്യരെ world tree എന്ന സങ്കൽപ്പത്തിലേക്കു നയിച്ചത് . അതായത് വേരുകളാൽ ഭൂമിയെ താങ്ങിനിർത്തുകയും , ശിഖരങ്ങളാൽ ഭൂമിക്കു തണലേകുകയും ചെയ്യുന്ന ഒരു പടുകൂറ്റൻ വൃക്ഷരാജൻ ! ഒട്ടുമിക്ക യൂറോപ്യൻ , ലാറ്റിനമേരിക്കൻ പുരാണങ്ങളിലും ഇങ്ങനെയൊരു വൃക്ഷത്തെപ്പറ്റി പരാമർശമുണ്ട് . ജീവന്റെ വൃക്ഷം (tree of life) ഇതിന്റെ മറ്റൊരു വേർഷനോ അല്ലെങ്കിൽ മറ്റൊരു പേരോ വൃക്ഷമോ ആകാം . ബൈബിളിൽ ഉൽപ്പത്തിയിൽ തന്നെ ഈ വൃക്ഷവും പ്രത്യക്ഷപ്പെടുന്നുണ്ട്.ബൈബിളിൽ പെടാത്ത ഈനോക്കിന്റെ ബുക്ക് പ്രകാരം അവസാന വിധിനാളിൽ ഈ രണ്ടാമത്തെ മരത്തിന്റെ ഫലം നമ്മുക്ക് തിന്നാൻ കിട്ടും. കൊളംബിയൻ കാലത്ത് ദക്ഷിണ അമേരിക്കയിൽ ഇത്രയും തന്നെ പ്രാധാന്യം കല്പിച്ചിരുന്ന ഒരു മരമാണ്മാ യൻ വിശ്വാസമനുസരിച്ച് ഭൂമിയെ താങ്ങിനിർത്തുന്നത് ഒരു പടുകൂറ്റൻ വൃക്ഷമാണ് . അതിന്റെ ശാഖകളാണ് ആമസോൺ വനങ്ങളിൽ കാണുന്ന മറ്റു മരങ്ങൾ . അതുകൊണ്ടു തന്നെ പണ്ടുമുതലേ ഈ വൃക്ഷങ്ങൾ അവർ മുറിക്കാറുണ്ടായിരുന്നില്ല . ഇപ്പോൾ പോലും അനധികൃത മരംവെട്ടുകാർ ഈ മരങ്ങൾ ഒഴിവാക്കിയാണ് വനം വെട്ടിവെളുപ്പിക്കുന്നത് ! മാത്രമല്ല വിശ്വാസമനുസരിച്ച് ഈ മരങ്ങൾക്ക് നമ്മുടെ വിചാരങ്ങളും , മരത്തിന് ചുറ്റും നടക്കുന്ന കാര്യങ്ങളും സ്വർഗ്ഗത്തിലേക്ക് അപ്‍ലോഡ് ചെയ്യാനും , പാതാളത്തിലേക്ക് ഡൌൺലോഡ് ചെയ്യാനും സാധിക്കും ! ഈ സങ്കൽപ്പമാണ് ജെയിംസ് കാമറൂൺ തന്റെ അവതാർ എന്ന ചിത്രത്തിലേക്ക് ആവാഹിച്ചത് .

]]>
http://whatsappvirals.com/%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ae%e0%b4%b0%e0%b4%82/feed/ 0