‘ഇതാണ് ഭൂമിയിലെ നരകം!’ ഇരിക്കാനോ കിടക്കാനോ സ്ഥലമില്ല; പകര്‍ച്ച വ്യാധികള്‍ ജീവനെടുക്കും; ഫിലിപ്പീന്‍സിലെ ജയില്‍ കാഴ്ചകള്‍; ചിത്രങ്ങള്‍ കാണാം

ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലുള്ള ക്യൂസന്‍ സിറ്റി ജയിലിനെ ഭൂമിയിലെ നരകമെന്ന് വിളിച്ചാല്‍ അനുചിതമാകില്ല. വെറും 800 പേരെ പാര്‍പ്പിക്കാന്‍ മാത്രം ശേഷിയുള്ള ജയിലില്‍ നിലവില്‍ ഇപ്പോള്‍ ഉള്ളത് 3800 പേരാണ്.

അതിലൂടെ തന്നെ ഇതിനകത്തുള്ള തീരാ ദുരിതങ്ങള്‍ നമുക്ക് അനായാസം മനസിലാക്കാന്‍ സാധിക്കുന്നതാണ്. ഒന്ന് കാല് നീട്ടി വയ്ക്കാന്‍ സ്ഥലമില്ലാത്ത ജയിലില്‍ ഇല്ലാത്ത രോഗങ്ങളും കുറവാണ്.

ഈ ജയിലില്‍ കിടക്കേണ്ടി വരുന്നതിനേക്കാള്‍ ഭേദം തൂക്കിക്കൊല്ലുന്നതാണ് നല്ലതെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാനാവില്ല.

ഇവര്‍ കൂട്ടത്തോടെ കിടന്നുറങ്ങുന്ന പ്രദേശത്ത് ഇല്ലാത്ത മാലിന്യങ്ങളൊന്നുമില്ലെന്ന് കാണാം.

ഭക്ഷണാവശിഷ്ടങ്ങളും ചത്ത പാറ്റകളും മുറിച്ചിട്ട നഖത്തിന്റെ അവശിഷ്ടങ്ങളും എങ്ങും ചിതറിക്കിടക്കുന്നുണ്ട്. വേണ്ടത്ര വായു സഞ്ചാരത്തിന്റെയും വെള്ളത്തിന്റെയും കുറവ് കാരണം ജയിലനകം ചുട്ടുനീറുന്നുണ്ട്.

പര്യാപ്തവും ശുചിത്വവുമുള്ള ഭക്ഷണത്തിനും വെള്ളത്തിനുമാണ് ഇവിടുത്തെ അന്തേവാസികള്‍ ഏറ്റവുമധികം ദാരിദ്ര്യം നേരിടുന്നത്. വൃത്തിയെന്നത് ഇവിടേയ്ക്ക് എത്തി നോക്കാത്ത കാര്യമാണെന്ന് പറയേണ്ടതില്ലല്ലോ.

20 പേര്‍ക്ക് മാത്രമായി നിര്‍മ്മിച്ചിരിക്കുന്ന സെല്ലുകളില്‍ 160 മുതല്‍ 200 വരെ അന്തേവാസികളാണ് ഇന്ന് ഞെങ്ങി ഞെരുങ്ങി ശ്വാസം പോലും കഴിക്കാന്‍ പാട് പെട്ട് നാളുകള്‍ തള്ളി നീക്കുന്നത്.

ചിലരാകട്ടെ ജയിലിനകത്തെ ഒരു ഓപ്പണ്‍ എയര്‍ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലാണ് അന്തിയുറങ്ങാറുള്ളത്.

അതിന്റെ പരുപരുത്ത സിമന്റ് നിലത്തിലും പടിക്കെട്ടുകളിലും കഷ്ടപ്പെട്ട് ഉറങ്ങാന്‍ ശ്രമിക്കുന്ന നിരവധി പേരെ കാണാം.ആറ് ദശാബ്ദങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ഈ ജയില്‍ ഇന്ന് പോരായ്മകളുടെ മറ്റൊരു പര്യായമാണ്.

കുളിക്കല്‍, ഭക്ഷണുണ്ടാക്കല്‍, ഭക്ഷണം കഴിക്കല്‍, വ്യായാമം ചെയ്യല്‍ തുടങ്ങിയ ദൈനംദിനം പ്രവൃത്തികള്‍ വളരെ പരിമിതവും ശുച്വമില്ലാത്തതുമായ സാഹചര്യങ്ങളില്‍ നിര്‍വഹിക്കുന്ന നിരവധി പേരെ ജയിലില്‍ കാണാം. നിയമപ്രകാരമുള്ള മഞ്ഞ ഷര്‍ട്ടാണ് പുള്ളികള്‍ ധരിച്ചിരിക്കുന്നത്.

ചെയ്യാത്ത കൊലപാതക കുറ്റത്തിന് ഈ ജയിലില്‍ ഏഴ് വര്‍ഷത്തോളം കഴിയേണ്ടി വന്ന അന്തേവാസിയാണ് റേമുണ്ട് നരാഗ്. അദ്ദേഹം പുറത്ത് വരുകയും പിന്നീട് യുഎസിലെ ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ക്രിമിനല്‍ ജസ്റ്റിസില്‍ പഠനം നടത്തുകയും ചെയ്തിരുന്നു.

ഈ ജയിലിലെ തന്റെ അനുഭവങ്ങള്‍ അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരുന്നു. താന്‍ കിടന്നിരുന്ന സെല്ലില്‍ മറ്റ് 30 പേര്‍ കൂടിയുണ്ടായിരുന്നുവെന്നാണ് നരാഗ് പറയുന്നത്. പലരും വേണ്ടത്ര ആഹാരമോ വെള്ളമോ ഇല്ലാതെയാണ് വളര്‍ന്നിരുന്നത്.

തന്റെ ജയില്‍ അനുഭവങ്ങളെക്കുറിച്ച് നരാഗ് ‘ഫ്രീഡം ആന്‍ഡ് ഡെത്ത് ഇന്‍സൈഡ് ദി ജയില്‍’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. ഏത് സമയവും മരണം കൂടെയുള്ള അവസ്ഥയായിരുന്നു തനിക്ക് ജയിലിനുള്ളില്‍ ഉണ്ടായിരുന്നതെന്നാണ് നരാഗ് വിവരിക്കുന്നത്.

സെല്ലില്‍ കൂടെയുള്ളവര്‍ വിശപ്പ് സഹിക്കാതെ തന്നെ കൊന്ന് തിന്നുമോയെന്ന ഭയം പോലും നിരന്തരം വേട്ടയാടിയിരുന്നുവെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്.

മരിക്കുന്നതിന്റെ തലേദിവസം 27കാരിയുടെ തുറന്ന കത്ത്; ജീവിച്ച് കൊതിതീരാത്ത യുവതിയുടെ വാക്കുകളില്‍ കണ്ണീരണിഞ്ഞ് സോഷ്യല്‍മീഡിയ

പൂര്‍ണ സന്തോഷവാന്‍മാരായിരിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കാറില്ല. സമ്പത്തില്ല, നല്ല ജോലിയില്ല, ബന്ധങ്ങളിലെ വിള്ളല്‍.. അങ്ങനെ നൂറായിരം പരാതികളായിരിക്കും എപ്പോഴും. ഇതിന് പുറമെ സോഷ്യല്‍മീഡിയയില്‍ എന്തെങ്കിലുമൊക്കെ വിഷയത്തില്‍ ഒരു പരിചയവുമില്ലാത്തവരുമായി തര്‍ക്കിക്കും.

‘സന്തോഷം കണ്ടെത്താന്‍ കഴിയാതെ നിങ്ങള്‍ ദുഃഖിച്ചിരിക്കുന്ന സമയത്ത് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജീവിതം തന്നെ മാറ്റിമറിക്കണമെന്ന്? അതിനുള്ള ധൈര്യമുണ്ടോ? ജീവിതമെന്ന ഇട്ടാവട്ടക്കാലത്ത് ചെയ്തുതീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങള്‍ നമുക്കുണ്ട്’, ഇത് പറഞ്ഞത് ഓസ്‌ട്രേയിന്‍ സ്വദേശിനിയായ ഹോളി ബുച്ചര്‍ ആണ്. പക്ഷെ ഹോളിഇന്ന് ജീവിച്ചിരിപ്പില്ല.

എവിംഗ്‌സ് സാര്‍കോമ എന്ന അപൂര്‍വയിനം കാന്‍സര്‍ ബാധിച്ചായിരുന്നു 27ാം വയസില്‍ ഹോളിയുടെ മരണം. മരണത്തിന് തലേ ദിവസം ഹോളി ഒരു തുറന്ന കത്തെഴുതി ഫെയ്സ്ബുക്കിലിട്ടു. അവള്‍ക്ക് ലോകത്തോട് വിളിച്ചുപറയാനുണ്ടായിരുന്ന കാര്യങ്ങളായിരുന്നു ആ കത്തില്‍.

മരണം അടുത്തെത്തി എന്നറിഞ്ഞ നിമിഷത്തിലായിരുന്നു അവള്‍ ആ കത്തെഴുതാന്‍ തീരുമാനിച്ചത്. ഈ ചെറുപ്രായത്തില്‍ ജീവിതത്തോട് വിട പറയുന്നതിന് മുമ്പ് അവള്‍ അനുഭവിച്ചറിഞ്ഞ കാര്യങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഒരു കത്തായിരുന്നു അത്.

”എനിക്കിപ്പോള്‍ 27 വയസ്. എനിക്ക് പോകേണ്ട”, അവള്‍ എഴുതി. ”ഞാന്‍ എന്റെ ജീവിതത്തെ സ്‌നേഹിക്കുന്നു. എന്റെ പ്രിയപ്പെട്ടവരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. പക്ഷെ ഒന്നും എന്റെ നിയന്ത്രണത്തിലല്ല”.

ജീവിതത്തെ കുറിച്ച് പരാതിപ്പെടുന്നതും, അനാവശ്യമായി സമ്മര്‍ദ്ദങ്ങളുണ്ടാക്കുന്നതും എല്ലാവരും ഒഴിവാക്കണമെന്നും ഹോളി പറഞ്ഞു. ജീവിതം അമൂല്യമാണെന്ന് തിരിച്ചറിഞ്ഞ് ജീവിക്കണമെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.

ഹോളിയുടെ ഹൃദയത്തില്‍ തട്ടി വന്ന വാക്കുകളായിരുന്നു അവള്‍ ആ കത്തില്‍ കുറിച്ചിട്ടത്. ജീവിച്ച് കൊതിതീരാത്ത അവളുടെ വാക്കുകള്‍ ഏവരുടെയും കണ്ണ് നനയിച്ചു.

ഒരു പക്ഷെ മറ്റുള്ളവര്‍ക്ക് ജീവതത്തെ കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന വാക്കുകള്‍. ജീവിതം അതിന്റെ പൂര്‍ണതലത്തില്‍ ജീവിക്കണമെന്നാണ് അവള്‍ക്ക് മറ്റുള്ളവരോട് അവസാനമായി പറയാനുണ്ടായിരുന്നത്.

”ജീവിതം ക്ഷണികമാണ്, അമൂല്യമാണ്, പ്രവചനാതീതമാണ്.. ഓരോ ദിവസവും ഓരോ സമ്മാനമാണ് ജീവിതം”, ഹോളി കുറിച്ചു. നിങ്ങളുടെ പ്രിയപ്പെട്ടവരോട് നിങ്ങളുടെ സ്‌നേഹം എപ്പോഴും പ്രകടിപ്പിക്കൂ.

ഹോളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നിരവധി പേരാണ് ഷെയര്‍ ചെയ്തത്. നിരവധി പേര്‍ വികാരഭരിതരായി കമന്റുകളിട്ടു.

അവളെ കിട്ടിയില്ലേല്‍ തല പൊട്ടിത്തെറിച്ചു പോകുമെന്ന അവസ്ഥയായി..

പെണ്ണുകാണാൻ പോകണം. ഒറ്റയ്ക്ക്. ഈശ്വര !അതോർത്തപ്പോൾ നെഞ്ചിൽ തൃശൂർ പൂരം.. ഇതിലും ഭേദം ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിലോട്ട് ചാടുന്നതല്ലേ ?ഒറ്റമകൻ ആയതു കൊണ്ട് ഒരു പാടു ദോഷങ്ങൾ ഉണ്ട് (ഗുണങ്ങളും ഉണ്ട് കേട്ടോ ). അച്ഛൻ ദുബായിലാണ്.

അമ്മക്ക് പെട്ടെന്നൊരു പനി. കൂട്ടുകാരെ വിളിച്ചപ്പോൾ ഓരോത്തർക്കും ഓരോ കാരണങ്ങൾ. ഹോ !ഒരുത്തനും ഒരാൾക്ക് ഒരു നല്ല കാര്യം വരുമ്പോൾ സഹിക്കില്ലല്ലോ ! വല്ല കോഫി ഷോപ്പിലും കണ്ടാൽ പോരെ എന്ന് ചോദിച്ചതാ. ഇപ്പോൾ അതാണല്ലോ ട്രെൻഡ്. അവർക്കു അത് താല്പര്യം ഇല്ലത്രെ. ചെക്കൻ തനിയെ വന്നാലും മതിയത്രെ.

പെൺകുട്ടിയുടെ അമ്മാവന്മാരൊക്ക ഇതിന് വേണ്ടി മാത്രമാണത്രെ മുംബൈയിൽ നിന്നും ചെന്നൈയിൽ നിന്നും വരുന്നതത്രെ.

തനിക്കു ബന്ധുക്കൾ കുറവാണ്.. ആ രസങ്ങൾ ഒന്നും അറിയില്ല.
കാർ ഡ്രൈവ് ചെയുമ്പോൾ വെറുതെ ആ മുഖം ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു. ഒരു ഫോട്ടോ മാത്രമാണ് കണ്ടത്. ഓർമ വരുന്നില്ല.

വീടിനു മുന്നിൽ തന്നെയുണ്ട് ഒരു പട. ദൈവമേ !ഇവിടെ യുദ്ധം വല്ലോം നടക്കാൻ പോവണോ ?
കുശലാന്വേഷണങ്ങൾ. നോക്കുന്ന നോട്ടം കണ്ടാൽ ഇനി താനാണോ പെണ്ണെന്നു തോന്നും.
മേശപ്പുറത്തു ഒരു ബേക്കറി. ഇത് മുഴുവനും തിന്നാൽ പെണ്ണ് കെട്ടാൻ ബോഡി ഉണ്ടാവില്ല.

ചായയുമായി പെണ്ണെത്തി.
വർഷങ്ങളായുള്ള ഈ ചടങ്ങ് മാറ്റിപിടിക്കേണ്ടതാണ്. ചായയാണോ ഇത് ?കുടിച്ചും പോയി. ചായ ഇവളാണോ ഇട്ടത് ?ദൈവമേ !
ഒറ്റയ്ക്കായപ്പോൾ അവളെ നോക്കി.
“പേര് ഞാൻ മറന്നു ”
“അഞ്ജലി ”

“എന്നോടെന്തെങ്കിലും ചോദിക്കാനുണ്ടോ ?”
അവൾ ഇല്ല എന്ന് തലയാട്ടി.
സത്യത്തിൽ എനിക്ക് അവളെ ഇഷ്ടം ആയില്ല. ഒരു നാട്ടിൻപുറത്തെ പെണ്ണിനെ പോലെ. എനിക്ക് ചീനിമുളക് പോലെയുള്ള പെണ്ണിനെ ആണിഷ്ടം. “എന്താടീ “എന്ന് ചോദിച്ചാൽ “നീ പോടാ “എന്ന് പറയണം.. ഇതൊരു മാതിരി കഞ്ഞി വെള്ളം പോലെ വാഴുവാഴാന്ന്‌.

ഞാൻ എന്റെ ജോലി തീർത്തു വേഗം തിരികെ പോരുന്നു.
“എനിക്കിഷ്ടയില്ലമ്മേ ”
എന്ന് പറഞ്ഞു ഞാൻ മുറിയിലേക്കു പോരുന്നു
“ആ കുട്ടിക്ക് നിന്നെ ഇഷ്ടം ആയി ”
അമ്മ പിന്നിൽ നിന്ന് ഉറക്കെ പറഞ്ഞു.
“അവളോട്‌ പോകാൻ പറ. എനിക്കിഷ്ടം ആയില്ല ”
അതങ്ങനെ തീർന്നു.

രാത്രി പരിചയം ഇല്ലാത്ത നമ്പറിൽ നിന്നോരൂ കാൾ
“എന്നെ ഓർത്തെടുക്കാൻ പറ്റിയില്ലേടാ മരമാക്രി ?”
ഒരു നിമിഷം ഒന്ന് ഞെട്ടി.”മരമാക്രി ”
അഞ്ജു….
. “ടാ മരമാക്രി… ”
അഞ്ജുവായിരുന്നോ അത് ?
നാലാം ക്ലാസ്സ്‌ വരെ ഒരു ബെഞ്ചിൽ ഇരുന്നു പഠിച്ചതാണ്. പിന്നേ താൻ സ്കൂൾ മാറി. ഏറ്റവും പ്രിയമുള്ള കൂട്ടുകാരി. കാന്താരി പെണ്ണ്.

“സോറി എനിക്ക്… ”
“സാരോല്ലടാ നിനക്ക് ഇഷ്ടം ആയില്ലെന്നു ഇവിടെ വിളിച്ചു പറഞ്ഞു.അപ്പോൾ സസ്പെൻസ് പൊളിച്ചേക്കാം എന്ന് കരുതി. ശരിയെട ബൈ ”

ദൈവമേ….അഞ്ജു ആയിരുന്നോ അത്….
കയ്യിൽ നിന്ന് പോയി
“അമ്മ ഉടനെ വിളിച്ചു പറഞ്ഞതെന്തിനാ എന്തൊരു ശുഷ്‌കാന്തി ”
“നീ എന്നോട് കിടന്ന് ചാടുന്നതെന്തിനാ ??നീ പറഞ്ഞിട്ടല്ലേ ?
ശരിയാണ്. പക്ഷെ അതവൾ ആണെന്ന് അറിയില്ലായിരുന്നു.

ദിവസങ്ങൾ കഴിയവേ കാരണമില്ലാതെ ഒരു വിങ്ങൽ
എന്ത്‌ സമാധാനം ആയി ജീവിച്ചോണ്ടിരുന്നത് ആണ്
ഒടുവിൽ അവളെ വിളിച്ചു
“ഒന്ന് കാണാൻ പറ്റുമോ ?”
“അയ്യോ മാഷേ എന്റെ കല്യാണം നിശ്ചയിച്ചു. ഇനി പുറത്തേക്കു വിടില്ല… സോറി ട്ടാ ”
ഫോൺ കട്ട്‌ ആയി.

വൈകിട്ടു വീട്ടിൽ വരുമ്പോൾ അവൾ
“കല്യാണം വിളിക്കാൻ വന്നതാ …നീ വരണം…”
“ഞാൻ വരികേല.നീ പോയെ ”
എനിക്ക് തല പൊട്ടിത്തെറിച്ചു പോകുമെന്ന് തോന്നി
“നീ വരാതെങ്ങനെയാടാ നടക്കുന്നെ ?”

അവൾ പൊട്ടിച്ചിരിക്കുന്നു. അമ്മയുടെ മുഖം നിറയെ ചിരി.
ഇത്രയും വർഷം എന്നെ മാത്രം ഓർത്തുകൊണ്ടിരുന്നവളോട് പറയാൻ എന്റെ ഉള്ളിൽ ഒരു വാക്ക് പോലുമുണ്ടായിരുന്നില്ല.
ഇനി മുതൽ ഒറ്റക്കല്ല എന്ന് മാത്രം അറിയാം.
“എടുത്തു ചാട്ടം”ഞാൻ എന്റെ നിഘണ്ടുവിൽ നിന്ന് എടുത്തു കളഞ്ഞു.

മകളെ പഠിപ്പിച്ച് നടി ഗായത്രി അരുണ്‍; അമ്മയുടെ ദേഷ്യത്തിന് മുന്നില്‍ പാവം കുട്ടി കരഞ്ഞു; വീഡിയോ

നടി ഗായത്രി അരുണിന്റെയും മകള്‍ കല്യാണിയുടെയും പഞ്ചാര വിറ്റു നടന്നു കുഞ്ചു എന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. കുഞ്ചിയമ്മയ്ക്ക് അഞ്ചു മക്കളാണ് എന്ന പഴയ ഹിറ്റ് വീഡിയോ ആണ് ഗായത്രിയും മകളും വീഡിയോയില്‍ അവതരിപ്പിക്കുന്നത്.

പഞ്ചാര വിറ്റു നടന്നു കുഞ്ചു എന്ന് മകളെ ഗായത്രി പഠിപ്പിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. എത്ര ആവര്‍ത്തിച്ചിട്ടും മകള്‍ പഞ്ചാര വിറ്റു കുഞ്ചു നടന്നു എന്നാണ് ചൊല്ലുന്നത്.ദേഷ്യത്തോടെയുള്ള ഗായത്രിയുടെ മുഖഭാവവും കരച്ചിലിന്റെ വക്കോളമെത്തിയ മകളുടെ ഭാവവുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നു. അഭിനയമാണെങ്കിലും എന്തൊരു ഒറിജിനാലിറ്റി!

കല്ലുവിന്റെ അഭിനയം കണ്ടാൽ ആർക്കായാലും ഒന്ന് ചിരി പൊട്ടും. സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷിക്കപ്പെട്ട ആ പഴയ വിഡിയോ ഗായത്രിയും മകളും ചേർന്ന് പുനഃരാവിഷ്കരിച്ചിരിക്കുകയാണ് . അഭിനയത്തിൽ അമ്മയാണോ മകളാണോ മുന്നിൽ എന്ന് പ്രേക്ഷകർക്ക് സംശയം തോന്നുന്ന രീതിയിൽ ആയിരുന്നു കല്ലുവിന്റെ പ്രകടനം. കൊഞ്ചിയും വാശികാണിച്ചും കണ്ണുകൾ നിറച്ചു വിതുമ്പിയും കല്ലു സ്റ്റാർ ആയി എന്ന് പറയുന്നതാണ് ശരി.

Powered by WPeMatico

നയന്‍താര തട്ടമിട്ടാല്‍ എന്റെ സാറേ, ചുറ്റിലുള്ളതൊന്നും കാണാന്‍ പറ്റൂല; ചിത്രങ്ങള്‍ വൈറല്‍

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര അമൃത്സര്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. അതിമനോഹരമായ കറുത്ത അനാര്‍ക്കലിയിലാണ് താരം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത്.സുവര്‍ണ്ണ ക്ഷേത്രത്തില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ നയന്‍താര ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍ നയന്‍താര നായികയായി അഭിനയിച്ച ‘അറം’ എന്ന ചിത്രത്തിന്റെയും അടുത്ത സുഹൃത്തായ വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘താനാ സേര്‍ന്ത കൂട്ട’ത്തിന്റെയും വിജയത്തിന് നന്ദി പറയാനായിട്ടാണ് സുവര്‍ണ്ണ ക്ഷേത്രത്തില്‍ എത്തിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

അരം എന്ന സിനിമയില്‍ ജില്ലാ കളക്ടറുടെ വേഷത്തിലായിരുന്നു നയന്‍സ് അഭിനയിച്ചിരുന്നത്. തമിഴ്‌നാട്ടില്‍ നടക്കുന്ന ചില സാമൂഹിക പ്രശ്‌നങ്ങളെ ആസ്പമാക്കി നിര്‍മ്മിച്ച സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു കിട്ടിയിരുന്നത്.

സൂര്യയെ നായകനാക്കി വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു താനാ സേര്‍ന്ത കൂട്ടം. കീര്‍ത്തി സുരേഷ് നായികയായി അഭിനയിച്ച സിനിമ പൊങ്കല്‍ റിലീസായി ജനുവരി 12 നായിരുന്നു തിയറ്ററുകളിലേക്കെത്തിയത്.

വിഘ്‌നേശും നയന്‍സും പ്രണയിതാക്കളാണെന്നുള്ള കാര്യം രഹസ്യമായ പരസ്യമാണ്. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചെന്നും കഴിക്കാന്‍ പോവുകയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും അക്കാര്യം ഇനിയും പുറത്ത് വിട്ടിട്ടില്ല.

താരങ്ങള്‍ പിറന്നാള്‍ ആഘോഷത്തിനും യാത്ര പോവുന്നതും ഒന്നിച്ചാണ്. ആ ചിത്രങ്ങള്‍ നയന്‍താര തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. ഇതോടെയാണ് ആരാധകര്‍ ഗോസിപ്പുമായി രംഗത്തെത്തിയത്.

കലാഭവന്‍ മണിയുടെ വിവാഹദിനത്തില്‍ രസകരമായ ഒരു സംഭവം ഉണ്ടായി; അന്നത്തെ ദിവസം ഓര്‍ത്തെടുത്ത് സഹോദരന്‍ രാമകൃഷ്ണന്‍

മലയാളികളുടെ സ്വന്തം കലാഭവന്‍ മണിയുടെ വിവാഹ വാര്‍ഷികമായിരുന്നു 1999 ഫെബ്രുവരി 4 നാണ് നിമ്മിയുടെ കഴുത്തി മണി താലി ചാര്‍ത്തിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള വിവാഹ ദിനത്തില്‍ നടന്ന രസകരമായ സംഭവം സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പങ്കുവയ്ക്കുകയുണ്ടായി. മണിയുടേയും നിമ്മിയുടേയും വിവാഹ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് രാമകൃഷ്ണ ആ രസകരമായ സംഭവം പറഞ്ഞത്.

ഇന്ന് മണിച്ചേട്ടന്റെ വിവാഹ വാര്‍ഷികം എന്നു പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഈ ഫോട്ടോ കാണുമ്പോള്‍ രസകരമായ ഒരു സംഭവം ഇന്നലെ നടന്നതു പോലെ ഓര്‍മ വരുന്നു.മണി ചേട്ടന്റെയും ചേടത്തിയമ്മയുടെയും പുറകില്‍ നില്‍ക്കുന്നവരുടെ മുഖഭാവം ശ്രദ്ധിച്ചു നോക്കുക! കണ്ണാടി വച്ച്, മുല്ല പൂ തലയില്‍ വച്ചത് അമ്മയും,ഓറഞ്ച് സാരി ഉടുത്തത് ഞങ്ങളുടെ മൂത്ത സഹോദരിയും പച്ച സാരി ഉടുത്തത് മൂത്ത ചേട്ടത്തിയമ്മയും ആണ്.

താലി കെട്ട് കഴിഞ്ഞ് മന്ത്രകോടി അന്വേഷിച്ചപ്പോള്‍ കാണുന്നില്ല. ആകെ ടെന്‍ഷനായി ജനങ്ങളും സിനിമാ താരങ്ങളും തിങ്ങി കൂടി നില്‍ക്കുന്നു. കല്യാണതിരക്കില്‍ മന്ത്രകോടി വീട്ടില്‍ നിന്ന് എടുക്കാന്‍ മറന്നു പോയി. ഒടുവില്‍ മന്ത്രകോടി എടുക്കാന്‍ ഞാന്‍ വീട്ടിലേക്ക് ഓടി. അവിടെ ചെന്നപ്പോള്‍ വാതില്‍ താക്കോലിട്ടു പൂട്ടിയിരിക്കുന്നു. ഒടുവില്‍ അമ്മിക്കുഴ എടുത്ത് അടുക്കള വാതിലിന്റെ പൂട്ടി തല്ലി പൊളിച്ച് മന്ത്രകോടിയും എടുത്ത് കല്യാണം നടക്കുന്ന കോസ് മോസ് ക്ലബിലെത്തി. വിവാഹം കഴിഞ്ഞ് ഈ കാര്യം ചേട്ടനോടു പറഞ്ഞപ്പോള്‍ കൂട്ട ചിരിയായി.

സ്കൂളിലെ ഫ്രീക്കന്മാരെ പിടികൂടി അധ്യാപകൻ മുടിവെട്ടു കടയില്‍, വീഡിയോ വൈറല്‍

സ്‌കൂളിലെ കുട്ടിഫ്രീക്കന്മാരെ ബാര്‍ബര്‍ ഷോപ്പില്‍ കൊണ്ടുപോയി മുടിവെട്ടിച്ച അധ്യാപകന്റെ വീഡിയോ വൈറല്‍. എറണാകുളം ഇടപ്പള്ളി ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീകുമാറാണ് കുട്ടികളെ നിര്‍ബന്ധിച്ച് മുടിവെട്ടിച്ചത്.

ആണ്‍കുട്ടികള്‍ മുടിനീട്ടിവളര്‍ത്തി വരുന്നത് ശ്രദ്ധയില്‍പെട്ടിട്ട് നാളുകളായി. ആദ്യമൊക്കെ ശാസിച്ചുനോക്കി. പിന്നീട് വഴക്കുപറയുകയും രക്ഷിതാക്കളെ അറിയിക്കാനും ശ്രമിച്ചു.എന്നിട്ടും രക്ഷയില്ലെന്നു കണ്ടിട്ടാണ് താന്‍ നേരിട്ട് കുട്ടികളെയും കൂട്ടി ബാര്‍ബര്‍ഷോപ്പില്‍ എത്തിയതെന്ന് ശ്രീകുമാര്‍ പറയുന്നു.

വിദ്യാര്‍ത്ഥികളുടെ വ്യക്തിശുചിത്വത്തിന്റെയും സ്‌കൂളിന്റെ അച്ചടക്കത്തിന്റെയും ഭാഗമായാണ് അധ്യാപകന്‍ ഇങ്ങനെ ചെയ്തത്. മുടിവെട്ടിച്ചിട്ടും കുട്ടികള്‍ക്ക് വിരോധമോ ദേഷ്യമോ തോന്നിയില്ലെന്നും,പകരം ഒരുമിച്ച് പോയതിന്റെ തൃല്ലില്ലാണ് എല്ലാവരുമെന്നും ശ്രീകുമാര്‍ പറയുന്നു.

മുടിവെട്ടിക്കുന്നതിനിടയില്‍ ബാര്‍ബര്‍ ഷോപ്പില്‍ നിന്നും കുട്ടികള്‍ ചോദിക്കുന്നുണ്ട് ഞങ്ങളെ കൊല്ലാതിരിക്കാന്‍ പറ്റുമോ സര്‍, എന്ന ചോദ്യം നര്‍മ്മം വീഡിയോയില്‍ പരത്തി.

സ്‌കൂള്‍ യുണീഫോമില്‍ കുട്ടികള്‍ മുടിവെട്ടാന്‍ ബാര്‍ബര്‍ഷോപ്പില്‍ എത്തിയത് കണ്ട നാട്ടുകാരന്‍ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. നാല്‍പതിനായിരത്തോളം പേരാണ് ഇപ്പോള്‍ ഈ അധ്യാപകന്റെയും കുട്ടികളുടെയും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ദുൽഖറും പ്രണവും കുതിക്കുന്നു, സ്വയം ട്രോളി കാളിദാസ് ജയറാം

ജയറാമിന്റെ മകൻ കാളിദാസ് നായകാനാകുന്ന പൂമരം സിനിമ റിലീസ് ചെയ്യാൻ മലയാളികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകുറേയായി. സിനിമയിലെ പൂമരം എന്ന പാട്ട് ഹിറ്റാകുകയും കാളിദാസിനെ പ്രേക്ഷകർ നെഞ്ചേറ്റുകയും ചെയ്തു. എന്നാൽ സിനിമ മാത്രം റിലീസായില്ല. കഴിഞ്ഞ ക്രിസ്മസിന് പടം റിലീസാകുമെന്ന് വാർത്തകളുണ്ടായിരുന്നുവെങ്കിലും പല സാങ്കേതിക കാരണങ്ങൾ കൊണ്ട് പടം നീണ്ടു പോയി.

ഇതിനിടയിൽ കാളിദാസിന്റെ തമിഴ് ചിത്രം റിലീസാകുകയും ചെയ്തു. മലയാളിയുടെ കാത്തിരിപ്പ് ഇന്നും തുടരുകയാണ്. എബ്രിഡ് ഷൈനാണ് ചിത്രത്തിന്റെ സംവിധായകൻ. സിനിമ നീണ്ടു പോയതോടെ കാളിദാസനെ കളിയാക്കി ട്രോളുകളും ഇറങ്ങി. പൂമരം പാട്ടിന് ഒരുവയസായപ്പോഴും ട്രോളിറങ്ങി. അതെല്ലാം കാളിദാസ് തമാശയോടയാണ് കണ്ടത്. സിനിമയിറങ്ങാതെ പാട്ടിറങ്ങി ഒരുവർഷം തികച്ചുവെന്നാണ് അന്ന് ട്രോൾ വന്നത്.

സിനിമയിലേക്കില്ലന്ന് മടിച്ചു നിന്ന പ്രണവിന്റെ ചിത്രം ആദി കൂടി റിലീസായതോടെ ആരാധകരുടെ ക്ഷമകെട്ടു. ദുൽഖർ സൽമാൻ സൂപ്പർ താരമാകുകയും പ്രണവും ഗോകുൽ സുരേഷ്ഗോപിയുമെല്ലാം സിനിമയിൽ പ്രവേശിക്കുകയും ചെയ്തതോടെ കാളിദാസിന്റെ അവസ്ഥ പറഞ്ഞു കൊണ്ടുള്ള ട്രോൾ വീണ്ടും സജീവമാകുന്നു.

ദുൽഖറും പ്രണവും ഗോകുലുമെല്ലാം സൂപ്പർ കാറിലും ബൈക്കിലുമെല്ലാം പറക്കുമ്പോൾ കാളിദാസ് ഇപ്പോഴും സൈക്കിളിൽ സഞ്ചരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കാളിദാസ് തന്നെയാണ് ട്രോൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.

പൂമരം സിനിമ മാർച്ചിൽ റിലീസ് ചെയ്യുമെന്നാണ് സിനിമയോട് അടുത്തവൃത്തങ്ങളിൽ നിന്നുള്ള വിവരം. ചിത്രത്തിന്റെ ആദ്യ ടീസറും ഫസ്റ്റ്ലുക്ക് പോസ്റ്ററും ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യും.

അവിശ്വസനീയമായ 14 ജോലികൾ.. ഇങ്ങനേം ഉണ്ടോ ജോലി !

രാവിലെ 9 മുതൽ വൈകുനേരം 5 മണി വരെയുള്ള ഓഫീസ് ജോലി ചെയ്ത് മടുത്തവരാണ് മലയാളികളിൽ ഭൂരിഭാഗം പേരും. എന്നാൽ നിങ്ങൾക്ക് വിശ്വസിക്കാൻ പോലും കഴിയാത്ത ജോലി ചെയ്ത് ജീവിക്കുന്ന വളരെ ചുരുക്കം ചിലരും ഈ ഭൂഗോളത്തിലുണ്ട്. നിങ്ങൾക്ക് ഒരുപക്ഷെ തോന്നിയേക്കാം, ഇതൊക്കെ ഒരു തൊഴിലാണോയെന്ന്! തുടർന്ന് വായിക്കുക….

14 – ആലിംഗനം ഒരു തൊഴിലാകുമ്പോൾ

യാതൊരു ഉത്തരവാദിത്തങ്ങളും വൈകാരിക കെട്ടുപാടുകളൊന്നുമില്ലാതെ തന്നെ നിങ്ങൾക്ക് മറ്റൊരാളുടെ ആശ്ലേഷമോ ആലിംഗനമൊക്കെ ആസ്വദിക്കാം. അവരുടെ നെഞ്ചോട് പറ്റിച്ചേർന്ന് കിടക്കാം, എത്ര നേരം വേണമെകിലും.

മണിക്കൂറിനനുസരിച്ച് പണം നൽകിയാൽ മതിയാകും…! ഈ നൈമിഷിക സൗഹൃദം സേവനം നല്കാൻ ‘ആലിംഗനവൃത്തി’ ചെയ്ത് ജീവിക്കുന്ന കുറച്ചധികം തൊഴിലാളികൾ പാശ്ചാത്യലോകത്തിലുണ്ട്. മണിക്കൂറിന് 60 മുതൽ 80 ഡോളർ വരെയാണ് ഇവർ വാങ്ങിക്കുന്ന തുക. പ്രത്യേകം ശ്രദ്ധയ്ക്ക്‌: സൗഹൃദ സംഭാഷണങ്ങൾക്കും ആലിംഗനങ്ങൾക്കുമപ്പുറം എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ നിങ്ങൾ വല്ലാതെ നിരാശപ്പെട്ടേക്കാം.

13 – ഗോൾഫ് ബോൾ മുങ്ങിയെടുക്കുക

ഗോൾഫ് മൈതാനങ്ങളിലെ കുളങ്ങളിൽ മുങ്ങിപ്പോയ ഗോൾഫ് പന്തുകൾ മുങ്ങിയെടുക്കുന്നത് ഉപജീവനമാർഗ്ഗമായി തിരഞ്ഞെടുത്തവരുണ്ട്. ഇതൊരു എളുപ്പമുള്ള ജോലിയാണെന്ന് തീരുമാനിക്കാൻ വരട്ടെ…

ഗോൾഫ് മൈതാനങ്ങളിലെ കുളങ്ങൾ യാതൊരു ശ്രദ്ധയും കിട്ടാതെ കിടക്കുന്ന ജലാശയങ്ങളാണ്.അതുകൊണ്ട് കുളമാകെ കുളമായി കിടക്കുകയാണെന്ന് തന്നെ പറയാം. മാലിന്യവും, ചെളിയും അഴുക്കും പായലുമായി കിടക്കുന്ന ഈ കുളത്തിൽ ഇഴജന്തുക്കളുമുണ്ട്. ഈ ജോലി എന്ത് മാത്രം ക്ലേശം നിറഞ്ഞതാണെന്ന് ഇപ്പോൾ മനസിലായില്ലേ?

12 – വളർത്തുമൃഗങ്ങളുടെ ഭക്ഷ്യ പരിശോധകൻ

നിങ്ങളുടെ വളർത്തുമൃഗങ്ങൾ പോഷകം നിറഞ്ഞ നല്ല ഭക്ഷണമാണോ കഴിക്കുന്നതെന്ന് നിങ്ങൾക്ക്‌ സംശയമുണ്ടോ? എങ്കിൽ ഈ ഭക്ഷ്യ പരിശോധകരെ വിളിക്കാം. ഇവർ വന്ന് നിങ്ങളുടെ വളർത്തുമൃഗത്തിന്റെ ഭക്ഷണപദാർത്ഥങ്ങൾ രുചിച്ച് നോക്കി, അതിന്റെ രുചിയെപ്പറ്റിയും പോഷകഗുണങ്ങളെപ്പറ്റിയുമൊക്കെ കൃത്യമായി പറഞ്ഞുതരും.

11 – പാമ്പിന്റെ വിഷമെടുക്കുന്ന ജോലി

പാമ്പിന്റെ വിഷം വൈദ്യശാസ്ത്ര രംഗത്തിലും മരുന്ന് നിർമ്മാണ കമ്പനികളിലും മറ്റും വളരെയധികം ആവശ്യമുള്ള വസ്തുവാണ്. എന്നാൽ പാമ്പിനെ കയ്യിലെടുത്ത് അതിന്റെ വിഷമെടുക്കുകയെന്നുള്ളത് അത്യന്തം അപകടം നിറഞ്ഞ ഒരു ജോലിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പാമ്പിനെ കൊല്ലാതെയതിന്റെ വിഷം കൃത്യമായി പ്ലാസ്റ്റിക്ക് കുപ്പികളിൽ ശേഖരിക്കാൻ ഇവർക്ക് ചിലപ്പോഴൊക്കെ ഒരു ദിവസം മുഴുവൻ കഷ്ടപ്പെടേണ്ടി വരുന്നു.

10 – ടിഷ്യൂ പേപ്പർ മണത്തുനോക്കുന്ന ജോലി

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും നിങ്ങളുപയോഗിക്കുന്ന ടിഷ്യൂ പേപ്പറിന് യാതൊരു വിധത്തിലുള്ള ദുർഗന്ധവുമില്ലായെന്നുള്ളത്. എന്നാൽ ഇതിന് കാരണം ടിഷ്യൂ പേപ്പർ മണത്ത് നോക്കുന്നവരുടെ നിതാന്ത പരിശ്രമമാണ്. ടിഷ്യൂ പേപ്പർ കമ്പനികളിലാണ് ഇത്തരം ജോലി ചെയ്യുന്നവരുടെ ആവശ്യം. എന്നാൽ ഈ ജോലി കരസ്ഥമാക്കുകയെന്നുള്ളത് അത്യന്തം ക്ലേശകരമാണ്. അസാധ്യമെന്ന് തന്നെ പറയാം.

9 – മുഖ സ്പർശകർ

ത്വക്ക് പരിചരണ വസ്തുക്കളുടെ കമ്പനികളിലാണ് ഇത്തരം ജോലികൾ കാണാൻ സാധിക്കുക. കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ആളുകളുടെ മുഖം തടവിനോക്കി എന്തെങ്കിലും മെച്ചമുണ്ടാകുന്നുണ്ടോ എന്ന് നോക്കുന്നതിവരാണ്. ഇനിയെന്തെങ്കിലും അപാകതയുണ്ടാകുന്നുണ്ടെങ്കിൽ അതുമിവർ കണ്ട് പിടിക്കും. ഇവരുടെ നിഗമനങ്ങൾ കമ്പനിയുടെ വളർച്ചയ്ക്ക് നിർണ്ണായകമായ പങ്ക് വഹിക്കുന്നു.ഈ ജോലി ചെയ്യാൻ സൂക്ഷ്മമായ നിരീക്ഷണപാടവം ആവശ്യമാണ്.

8 – ക്യൂ നിൽക്കുന്ന ജോലി

ക്യൂ നിൽക്കാൻ ഒട്ടുമിഷ്ടമില്ലാത്തവരുടെ നാടായ കേരളത്തിൽ ഈ ജോലിക്ക് വൻ സാധ്യതകളുണ്ട്. പാശ്ചാത്യ നാടുകളിൽ ഇതൊരു ഉപജീവനമാർഗ്ഗമായി ചെയ്യുന്നവരുണ്ട്. ചിലപ്പോൾ 20 മണിക്കൂർ വരെ ക്യൂ നിൽക്കേണ്ടി വന്നേക്കാം. വളരെയധികം മടുപ്പുളവാക്കുന്നൊരു ജോലിയാണിതെങ്കിലും ധാരാളം പണം സമ്പാദിക്കാനാകും.

7 – വാട്ടർ സ്ലൈഡ് പരിശോധകൻ

വാട്ടർ തീം പാർക്കുകളിലെ വാട്ടർ സ്ലൈഡറുകളിലൂടെ നിരങ്ങിയിറങ്ങാൻ നിങ്ങൾക്ക് പണം കൊടുത്ത് ടിക്കറ്റെടുക്കണമെങ്കിൽ, ഓരോ പ്രാവശ്യവും അതിലൂടെ നിരങ്ങിയിറങ്ങുന്നതിന് ശമ്പളം വാങ്ങിക്കുന്നവരെപ്പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ്? അതെ അങ്ങനെ കുറച്ചുപേർ ഉണ്ട്.വാട്ടർ തീം പാർക്കുകളിലാണ് അവർ ജോലി ചെയ്യുന്നത്. ഇത്തരം വാട്ടർ സ്ലൈഡറുകളിലൂടെ പല പ്രാവശ്യം നിരങ്ങിയിറങ്ങി അതിന്റെ സുരക്ഷ പരിശോധിക്കുക, സ്ലൈഡറിൽ എത്ര വെള്ളം കെട്ടി നിൽക്കണെമെന്ന് നിർണ്ണയിക്കുക, എത്ര വേഗത്തിൽ പോകുന്നതാണ് ഉചിതമെന്ന് നിർണ്ണയിക്കുക തുടങ്ങിയ ജോലികളാണ് ഇവർ ചെയ്യുന്നത്.

6 – മെത്ത പരിശോധകൻ

മെത്ത കമ്പനികൾക്കും 5 സ്റ്റാർ ഹോട്ടലുകൾക്കും വേണ്ടി മെത്ത പരിശോധിക്കുന്നത് ഇവരാണ്. വെറുതെ കിടന്നുറങ്ങുന്നതിന് ശമ്പളമോ? അതെ, ഇതിലും നല്ല ജോലി സ്വപ്നങ്ങളിൽ മാത്രം. പക്ഷെ ഇത് സ്വപ്നം കാണുന്ന പോലെ അത്രയെളുപ്പമല്ല.

ഒരു മികച്ച പരിശോധകൻ മെത്തയ്ക്ക് കുഴിവുണ്ടോ, ചെരിവുണ്ടോ, അഗ്രങ്ങൾക്ക് ഘനമുണ്ടോയെന്നൊക്കെ അറിയാൻ വിവിധ രീതികളിൽ കിടന്ന് പരിശോധിക്കാൻ പഠിച്ചിരിക്കണം. ചുരുക്കത്തിൽ ഉറക്കത്തിലും ഉണർന്നിരുന്ന് നിരീക്ഷിക്കാൻ പഠിക്കണം.

 

5 – ശരീര ഭാഗങ്ങൾക്ക് വേണ്ടിയുള്ള മോഡൽ

നിങ്ങൾക്ക് ആകർഷകമായ കയ്യോ കാലൊയൊക്കെ ഉണ്ടെങ്കിൽ നിങ്ങളെ ധാരാളം മോഡലിംഗ് അവസരങ്ങൾ കാത്തിരിക്കുന്നു. വായിച്ചത് ശരിയാണ്. പരസ്യചിത്രങ്ങൾക്കായി നിങ്ങളുടെ കയ്യുടെയോ കാലിന്റെയോ മാത്രം ചിത്രങ്ങൾ ആവശ്യമുള്ള കമ്പനികളുണ്ട്. ഇനി അത്ര ഭംഗിയില്ല, അൽപ്പം വൃത്തികേടുണ്ടെങ്കിലോ? അതിനും വിപണിയിൽ നല്ല സാധ്യതകളുണ്ട്. പരസ്യചിത്രത്തിനായി അത്തരം അംഗങ്ങളുടെ ചിത്രങ്ങൾ തേടി നടക്കുന്ന ഉൽപ്പന്നങ്ങളും വിപണിയിലുണ്ട്.

4 – മണ്ണിരയെ പിടിക്കുന്ന ജോലി

മണ്ണിൽ സമയം ചിലവഴിക്കാനിഷ്ടപ്പെടുന്ന വ്യക്തിയാണെങ്കിൽ ഈ ജോലി നിങ്ങളിഷ്ടപ്പെടും.പുഴകളിലും തോടുകളിലും മീൻപിടിക്കാൻ പോകുന്നവർക്ക് മണ്ണിരയുടെ ആവശ്യമുണ്ട്. ഇവർക്ക് മണ്ണിരയെത്തിച്ച് കൊടുക്കലാണ് ഇവരുടെ പണി.

3 – സാഹസിക സ്റ്റണ്ടുകൾ പരിശോധിക്കുന്ന ജോലി

എക്സ് ഫാക്ടർ, ഫിയർ ഫാക്ടർ തുടങ്ങിയ അന്താരാഷ്ട്ര സാഹസികഷോകളിൽ കാണിക്കുന്ന സ്റ്റണ്ടുകൾ നിങ്ങൾക്ക് ഒരേ സമയം ഭീതിയും ഉത്സാഹവും നിറയ്ക്കുന്നതായിരിക്കാം. ജീവനോടെയുള്ള വണ്ടുകളെ ഭക്ഷിക്കുക തുടങ്ങിയ ചലഞ്ചുകൾ മത്സരാർത്ഥിക്ക് കൊടുക്കുന്നതിന് മുൻപ് സ്റ്റണ്ട് പരിശോധകരെക്കൊണ്ട് ഇത്തരം സാഹസങ്ങൾ ചെയ്യിപ്പിച്ച് ചലഞ്ചിന്‌ അപകടമൊന്നുമില്ലെന്ന് ഉറപ്പ് വരുത്തും. ഈ അപകടം നിറഞ്ഞ ജോലി ചെയ്യുന്നവർക്ക്‌ വലിയൊരു തുകയാണ് ശമ്പളമായി നൽകുന്നത്.

2 – നഗ്ന മോഡൽ

നഗ്ന മേനി പ്രദർശിപ്പിക്കുന്നത് സദാചാരവിരുദ്ധമായാണ് കാണുന്നത്. എന്നാൽ ഇവർ ചിത്രകലാകാരന്മാർക്കുള്ള മോഡലാകാൻ വേണ്ടിയാണ് ഇവർ നഗ്ന മേനി പ്രദർശിപ്പിക്കുന്നത്. ഫോട്ടോഗ്രാഫർമാരുടെ മുന്നിൽ പോസ് ചെയ്യുന്ന പോലെ അത്രയെളുപ്പമല്ലിത്. മണിക്കൂറോളം അനങ്ങാതെ കലാകാരന്മാരുടെ മുൻപിൽ അനങ്ങാതെയിരിക്കേണ്ടി വരും.

1 – കക്ഷം മണത്ത് നോക്കുന്നവർ

എന്തൊരു വൃത്തികെട്ട ജോലിയാണിത്…ഈ ജോലിയൊക്കെ ചെയ്യുന്നത് അൽപ്പം പോലും ആത്മാഭിമാനമില്ലാത്തവരാണ് എന്നൊക്കെ ചിന്തിക്കാൻ വരട്ടെ. ഡിയോഡ്രന്റ് കമ്പനികളിലാണ് ഇത്തരം ജോലികൾ കണ്ടുവരുന്നത്.

ഉഷ്ണമുള്ള മുറികൾക്കുള്ളിലും പുറത്തുമൊക്കെയായി മണിക്കൂറിൽ അറുപതോളം പേരുടെ കക്ഷം ഇവർക്ക് മണത്ത് നോക്കേണ്ടി വരുന്നുണ്ട്. അവരുടെ നിഗമനങ്ങളാണ് ലോകമൊട്ടാകെയുള്ള മനുഷ്യർ വാസനയ്ക്കായി ഉപയോഗിക്കുന്ന മികച്ച ഡിയോഡ്രന്റുകൾ.

എന്നെ ബലാൽസംഗം ചെയ്യാൻ എന്റെ സൈസ് വരെ ചോദിക്കാൻ അവനു മടിയുണ്ടായില്ല;ഇരുപത് വയസ്സുകാരന്‍ അയച്ച മെസ്സേജിനെ കുറിച്ച് നടി പാർവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പ്രത്യാഘാതങ്ങളെക്കുറിച്ച് ഭയക്കാതെ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ മുന്നോട്ട് വന്നു എന്നതാണ് നടി പാര്‍വ്വതിക്ക് കയ്യടികള്‍ നേടിക്കൊടുക്കുന്നത്. എല്ലാ അതിരുകളും കടന്ന് ഫാന്‍സ് ആക്രമിച്ചിട്ടു പാര്‍വ്വതി ഇപ്പോഴും പറയാനുള്ളത് പറയുക തന്നെ ചെയ്യുന്നു.

ഇക്കണോമിക്‌സ് ടൈംസ് പ്രസിദ്ധീകരിച്ച പാര്‍വ്വതിയുടെ പുതിയ അഭിമുഖവും ഫാന്‍സിന് തെറിവിളിക്ക് വകുപ്പുണ്ടാക്കി നല്‍കുന്നതാണ്. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വ്വതി വിവാദ പരാമര്‍ശനം നടത്തിയത്.

ഇതേതുടർന്ന് താന്‍ നേരിട്ട സൈബര്‍ ആക്രമണത്തെക്കുറിച്ച് പാര്‍വ്വതി പറയുന്നത് ഇതാണ്: അതിഭീകരമായ മെസ്സേജുകളാണ് സോഷ്യല്‍ മീഡിയ വഴി തനിക്ക് ലഭിച്ച് കൊണ്ടിരുന്നത്.

ഒരു ഇരുപത് വയസ്സുകാരന്‍ അയച്ച മെസ്സേജ് തന്നെ എങ്ങനെ ബലാത്സംഗം ചെയ്യും എന്ന് വിശദീകരിക്കുന്നതായിരുന്നു. പീഡിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിന് വേണ്ടി തന്റെ സൈസ് പോലും ചോദിക്കാന്‍ അവന് മടിക്കുകയുണ്ടായില്ല. അവനെപ്പോലെയുള്ള എത്ര യുവാക്കള്‍ നമുക്ക് ചുറ്റുമുണ്ടാകും. ഈ ചെയ്യുന്നത് ശരിയാണെന്ന് കരുതുന്നവര്‍.

സ്വന്തം അധ്വാനത്തിന്റെയും ആത്മബലത്തിന്റെയും അടിസ്ഥാനത്തിലാണ് താന്‍ സിനിമയില്‍ ഇവിടം വരെ എത്തിയത്. താന്‍ ഇനിയും സിനിമയില്‍ തന്നെ ഉണ്ടാവും. തടസ്സങ്ങളുണ്ടായേക്കാം. എന്നാല്‍ താന്‍ പിന്തിരിയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പാര്‍വ്വതി അഭിമുഖത്തില്‍ വ്യക്തമാക്കി.

കുറച്ച് നാള്‍ മിണ്ടാതിരിക്കാന്‍ പലരും ഉപദേശിച്ചു. അങ്ങനെ മിണ്ടാതിരുന്ന് ലഭിക്കുന്ന അവസരങ്ങള്‍ വേണ്ട എന്നതായിരുന്നു തന്റെ നിലപാട്. സിനിമയില്‍ അവസരം ലഭിച്ചില്ല എങ്കില്‍ താന്‍ തന്നെ സിനിമ സംവിധാനം ചെയ്യുകയോ നിര്‍മ്മിക്കുകയോ ചെയ്യുമെന്നും പാര്‍വ്വതി പറഞ്ഞു.

പലരും തന്നോട് മമ്മൂട്ടിയോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടുവെന്നും പാര്‍വ്വതി പറയുന്നു. മാപ്പ് പറയുന്നതിനെക്കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും സാധ്യമല്ല. സിനിമ തന്നെ സംബന്ധിച്ച് വളരെ പ്രാധാന്യം ഉള്ളതാണ്. സിനിമയില്‍ നിന്നും താന്‍ ഏറെ ധൈര്യം നേടിയെടുത്തിട്ടുണ്ട്.

രാഷ്ട്രീയപരമായും സാമൂഹ്യപരമായും വളരെ സ്വാധീനമുണ്ട് സിനിമയ്ക്ക്. തന്റെ സിനിമ ജനങ്ങളിലേക്ക് എത്തുമ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പിന്തുണയ്ക്കുന്നു. അക്കാര്യത്തില്‍ തനിക്ക് നന്ദിയുണ്ട്. അതല്ലാതെ താനെന്ന വ്യക്തിയെ ജനങ്ങള്‍ ഇഷ്ടപ്പെടുകയോ മഹത്വവല്‍ക്കരിക്കുകയോ ആഘോഷിക്കുകയോ ചെയ്യേണ്ടതില്ലെന്നും പാര്‍വ്വതി തുറന്നടിക്കുന്നു.

പ്രേക്ഷകരമായിട്ടുള്ള തന്റെ ബന്ധം നേര്‍വഴിക്കാണ്. നല്ല സിനിമ നല്‍കുക എന്നതാണ് തന്റെ ജോലി. തനിക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളിലെ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തിന് ജോലിയുമായി ബന്ധമില്ല.

കലാകാരി എന്ന നിലയിലും പൗരന്‍ എന്ന നിലയിലും അതിന് തനിക്ക് അവകാശമുള്ളതാണ്. ചിലര്‍ പറയുകയുണ്ടായി തനിക്കെതിരെ മലയാള സിനിമയില്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട് എന്നും ഇനി സിനിമയില്‍ അവസരം ലഭിക്കില്ല എന്നും. എന്നാല്‍ താന്‍ മറ്റെവിടേക്കും പോകാനുദ്ദേശിക്കുന്നില്ല. 12 വര്‍ഷമായി ജോലി ചെയ്യുന്ന ഇടത്ത് മറ്റാരെപ്പോലെയും തനിക്കും അവകാശങ്ങളുണ്ട്. പാർവതി പറയുന്നു.